سْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
കേൾവിയുടെ കാര്യം നോക്കൂ. കേൾക്കാൻ കഴിയണമെങ്കിൽ 1. ശബ്ദം വേണം. 2.ശബ്ദം സഞ്ചരിക്കാൻ ഒരു മാധ്യമം വേണം. 3. ശബ്ദം കേൾക്കാനുള്ള അവയവം അഥവാ ചെവി വേണം. 4. കേൾക്കാനുള്ള ശബ്ദം വ്യാഖ്യാനിക്കാൻ മസ്തിഷ്കം വേണം. ഈ നാല് കാര്യങ്ങളും കൂട്ടിയിണക്കുന്ന ഒരറിവില്ലേ? ചിന്തയില്ലേ? ഇവയുമായി ബന്ധപ്പെട്ട പല ശാസ്ത്രീയ സങ്കീർണ്ണതകളുണ്ട്. അവ മനസ്സിലാക്കുവാനും പരിഹരിക്കുവാനും കഴിയുന്ന ഒരു ബുദ്ധിയുടെ ഉടമസ്ഥനാകണം മാതാവിന്റെ ഗർഭാശയത്തിൽ വെച്ച് ചെവി സംവിധാനിച്ചത്.
ചെവിയുടെ കാര്യത്തിൽ സംവിധാനിച്ചുവെച്ച ശാസ്ത്രീയവസ്തുതകൾ ശ്രദ്ധിച്ചാൽ നാം അത്ഭുതപ്പെടും. ചെവിക്കുള്ളിൽ പ്രവേശിക്കുന്ന ശബ്ദതരംഗത്തെ മദ്ധ്യ കർണ്ണത്തിലെ വീണ്ടി അഥവാ ലിവർ പോലുള്ള എല്ലുകൊണ്ടുള്ള ഒരുപകരണം ഏതാണ്ട് 90 ഇരട്ടിയായി വർദ്ധിപ്പിക്കുന്നത് കൊണ്ടാണ് നമുക്ക് കേൾക്കാൻ കഴിയുന്നത്. അതേസമയം, വളരെ നേർത്ത ശബ്ദത്തെ ഈ ഉപകരണം ശക്തി കൂട്ടുന്നില്ല. അല്ലെങ്കിൽ കയ്യിളകുന്ന ശബ്ദവും , എല്ലുകൾ ഇളകുന്ന ശബ്ദവും ചെവിക്കുള്ളിലലച്ച് നമുക്കസ്വാസ്ഥ്യമുണ്ടാക്കുമായിരുന്നു. ഈ ഗതികേട് ഒഴിവായത് സുചിന്തിതമായ ഒരാസൂത്രണം കൊണ്ടല്ലേ ? ആ ആസൂത്രകനാരാണ്? അവൻ തന്നെയാണ് കാരുണ്യവാനായ അല്ലാഹു.
വലിയ ശബ്ദമുണ്ടാകുമ്പോൾ ലിവർ പോലുള്ള ഉപകരണത്തിന്റെ അറ്റത്തുള്ള സ്റ്റിറപ്പ് എന്ന ഭാഗം യാന്ത്രികമായി വഴുതി വേർപ്പെടുന്നു. ഇങ്ങനെ ഒരേർപ്പാടില്ലെങ്കിൽ മദ്ധ്യ കർണ്ണവും പുറം ചെവിയുമായി വേർതിരിക്കുന്ന ചർമ്മം പലപ്പോഴും പൊട്ടിപ്പോയേനെ. അതേപോലെ രക്ത ധമനികൾ അന്തർ കർണ്ണത്തിലെ തലച്ചോറുമായി ബന്ധമുള്ള ഞരമ്പിൽ നിന്ന് അകന്ന് സ്ഥിതി ചെയ്യുന്നു. അല്ലെങ്കിൽ രക്ത ധമനികളുടെ മിടിപ്പ് നാം സദാ കേൾക്കാനും അസ്വസ്ഥത തോന്നാനും ഇടവന്നേനെ. ആ ഞരമ്പ് ഒരു ദ്രവത്തിലാണ് കിടക്കുന്നത്. ദ്രവത്തിന്റെ അറ്റത്താണ് രക്ത ധമനികൾ അവസാനിക്കുന്നത്. എത്ര മാത്രം സൂക്ഷ്മമായ മുൻകരുതൽ ! ഇതിന്റെ പിന്നിൽ ഒരു ചിന്തയുമില്ലെന്ന് പറയാനാവുമോ? എങ്ങനെയാണ് നമുക്ക് കണ്ണുകളും കാതുകളും നൽകിയ അല്ലാഹുവിനെ സ്തുതിക്കാതിരിക്കാൻ കഴിയുക? എങ്ങനെ നാം അല്ലാഹു അല്ലാത്ത മറ്റുള്ളവരെ ആരാധിക്കും ? അല്ലാഹു പറഞ്ഞതെത്ര വാസ്തവം!
وَهُوَ الَّذِي أَنشَأَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ قَلِيلًا مَّا تَشْكُرُونَ (سورة المؤمنون 78
“നിങ്ങൾക്കവൻ (അല്ലാഹു) കാതുകളും കണ്ണുകളും ചിന്തിക്കാനുള്ള ഹൃദയങ്ങളും ഉണ്ടാക്കി തന്നു (എന്നിട്ടും) നിങ്ങൾ അല്പം മാത്രമേ നന്ദി കാണിക്കുന്നുള്ളൂ.
പ്രിയരേ, നമുക്ക് ഒരുമിച്ച് ചൊല്ലാം :
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي
.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-483
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.