بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അപ്പോൾ അല്ലാഹുവിനെ മനസ്സിലാക്കാനുള്ള എളുപ്പ മാർഗ്ഗം അവന്റെ ദൃഷ്ടാന്തങ്ങളെക്കുറീച്ച് പഠിക്കലാണ്. ഈ ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കാനുള്ള മൂന്ന് ഉപകരണങ്ങളാണ് ബുദ്ധിയും ചിന്തയും ജ്ഞാനവും.
അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ മനുഷ്യകുലത്തോട് അടിക്കടി ചിന്തിക്കാനും പഠിക്കാനും ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇവ രണ്ടും ഉണ്ടെങ്കിൽ മാത്രമേ ഇസ്ലാം സത്യമാണെൻ മനസ്സിലാവൂ, അല്ലാഹു ഉണ്ടെന്ന് ബോധ്യപ്പെടൂ. വിശുദ്ധ ഖുർആനിൽ പറഞ്ഞില്ലേ :
“പ്രവാചകരേ, അറിവുള്ളവർ നന്നായി മനസ്സിലാക്കുന്നുണ്ട് അങ്ങയ്ക്ക് അവതരിക്കപ്പെട്ട വിശുദ്ധ ഖുർആൻ വിശുദ്ധ ഖുർആൻ തികഞ്ഞ സത്യമാണെന്നും അത് അജയ്യനും
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് നാം കാണുന്നത്. ഒന്ന് പ്രപഞ്ചം. രണ്ട് : ഖുർആൻ . മൂന്ന് : അമാനുഷിക കാര്യങ്ങൾ മനുഷ്യരിലൂടെ പ്രകടമാകുമ്പോൾ.
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് നാം കാണുന്നത്. ഒന്ന് പ്രപഞ്ചം. രണ്ട് : ഖുർആൻ . മൂന്ന് : അമാനുഷിക കാര്യങ്ങൾ മനുഷ്യരിലൂടെ പ്രകടമാകുമ്പോൾ.
ഇവയിൽ ഏറ്റവും പ്രധാനമണ് പ്രപഞ്ചം. പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പ്രധാനമാണ് ഇല്ലായ്മയിൽ നിന്നുമുള്ള പ്രപഞ്ചത്തിന്റെ ഉൽഭവം. ശാസ്ത്രം പുരോഗമിക്കും തോറും ഈ പ്രപഞ്ചം ഇല്ലായ്മയിൽ നിന്നും ഉണ്ടായതാണെന്ന് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കയാണ്. Solar energy യും Electron നിയമങ്ങളുമെല്ലാം ഈ പ്രപ്രഞ്ചം ഒരു സൃഷ്ടാവിന്റെ സൃഷ്ടിയാണെന്ന് സംശയങ്ങൾക്ക് വകയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കയാണ്.
എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ് മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് തന്നെ പ്രപഞ്ചം അതിലെ സർവ്വ സജ്ജീകരണത്തോടെയും പടക്കപ്പെട്ടിരുന്നു എന്നത്.
മനുഷ്യൻ വരുമ്പോൾ വെളിച്ചവും ശ്വസിക്കാനുള്ള വായുവും ഭക്ഷണപദാർത്ഥങ്ങളും മറ്റു സർവ്വ വസ്തുക്കളും സജ്ജീകരിക്കപ്പെട്ട ഭൂലോകത്തേയാണ് അവൻ കാണുന്നത്. ഇതിലാർക്കെങ്കിലും അഭിപ്രായ വ്യത്യാസമുള്ളതായി അറിവില്ല. അപ്പോൾ ബുദ്ധിപരമായി തന്നെ ഒരു കാര്യം സ്ഥിരപ്പെട്ടു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ സൃഷ്ടിയായ മനുഷ്യന് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിൽ യാതൊരു പങ്കുമില്ലെന്ന്. അവൻ വരുന്നതിനു മുമ്പ് തന്നെ പ്രപഞ്ചം സർവ്വ സജ്ജമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ ചരിത്രത്തിൽ ഒരാളും ഞാനാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് എന്ന് അവകാശപ്പെട്ടതായും രേഖയില്ല. പിന്നെയാരാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ? ഒരു ശക്തി മാത്രം ഞാനണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന അവകാശവാദവുമായി വന്നിട്ടുള്ളൂ. ആ ശക്തി അല്ലാഹു മാത്രമാണ്. അല്ലാഹു പറയുന്നു :
“ഭൂലോകത്തുള്ളത് മുഴുവനും നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചത് അല്ലാഹു ആകുന്നു. എന്നിട്ടവൻ ആകാശത്തെ പടക്കാൻ ഉദ്ദേശിച്ചു. അങ്ങിനെ അതിനെ ഏഴാകാശങ്ങളായി സംവിധാനിച്ചു. അവൻ എല്ലാം അറിയുന്നവനാകുന്നു.”
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-480
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.