بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിനെ മനസ്സിലാക്കാനും കണ്ടെത്താനും ശ്രമം നടത്തുന്ന നാം നമ്മുടെ ചില ദുസ്വഭാവങ്ങൾ വെടിയേണ്ടതുണ്ട്. അതിൽ പ്രധാനമാണ് താഴെയുള്ളവ :
ഒന്ന് : അഹങ്കാരം : അഹങ്കരിക്കുന്ന ഹൃദയത്തിന് ഒരിക്കലും അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങളെ കാണിച്ചു കൊടുക്കില്ല. അവൻ അവന്റെ വിശുദ്ധ ഖുർആനിൽ പറയുന്നു :
“ഭൂമിയിൽ അന്യായമായി അഹങ്കരിച്ചു നടക്കുന്നവരുടെ കണ്ണുകളിൽ നിന്നും ഞാൻ എന്റെ ദൃഷ്ടാന്തങ്ങളെ തെറ്റിച്ചു കളയുന്നതാണ്. അവർ എന്തു ദൃഷ്ടാന്തം കണ്ടാലും വിശ്വസിക്കുകയില്ല. സൻമാർഗ്ഗം അവരുടെ കൺമുമ്പിൽ കണ്ടാലും അതിനെ അവർ മാർഗ്ഗമാക്കുകയില്ല. അതേ സമയം ദുർമാർഗ്ഗം കണ്ടാൽ അതവർ മാർഗ്ഗമായി സ്വീകരിക്കും. അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും അവയിൽ അശ്രദ്ധരാവുകയും ചെയ്തതിനാലത്രെ അത്.”
രണ്ട് : കളവ്, സംശയം പോലുള്ള ദുർചിന്തകളിൽ നിന്നും നാം മോചിതരാവുക. സത്യം ബോധ്യപ്പെട്ടാൽ വിശ്വസിക്കാനുള്ള ആർജ്ജവം കാണിക്കുക.
സത്യത്തിൽ, മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹു ഉണ്ടെന്നതിന് ഭൌതികമോ ബുദ്ധിപരമോ ആയ തെളിവുകളുടെ പിന്നാലെ പോകൽ നിർബന്ധമില്ല. അല്ലാഹു ഉണ്ടെന്ന് പ്രവാചകൻ പറഞ്ഞത് തന്നെ ധാരാളമാണ്. എന്നാലും അവർക്കും ദൈവ നിഷേധികൾക്കും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിശദീകരണമാണ് നാമുദ്ദേശിക്കുന്നത്.
അതുകൊണ്ട് “അല്ലാഹു ഉണ്ടോ?” എന്ന ചോദ്യം പ്രസക്തമാകുന്നു. മറ്റു പല കാര്യങ്ങളെക്കുറിച്ചും നാം അന്വേഷിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്നിരിക്കെ , ഈ സുപ്രധാന ചോദ്യം അവഗണിക്കുന്നത് ചിന്താശക്തിയുള്ള മനുഷ്യന് യോജിച്ചതല്ല.
എങ്കിൽ എങ്ങിനെയാണ് നാം അല്ലാഹുവിനെ മനസ്സിലാക്കേണ്ടത്? എന്താണ് അതിനുള്ള മാർഗ്ഗം? മാർഗ്ഗമറിയാതെ ലക്ഷ്യത്തിലേക്കെത്തില്ല.
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-478
വായിക്കുന്നു..പഠിക്കുന്നു..പ്രാവര്ത്തികമാക്കാന് പരിശ്രമിക്കുന്നു.
ReplyDeleteതാങ്കളുടെ വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി
ReplyDelete