بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
‘അല്ലാഹു’ ഉണ്ട് എന്നതും അവനാണ് സൃഷ്ടാവെന്നതും ശാസ്ത്രവും ബുദ്ധിയും യുക്തിയും അവിതർക്കിതമായി സമ്മതിക്കുന്ന അനിഷേധ്യ യാഥാർഥ്യമാണെന്ന് നമുക്ക് കണ്ടെത്താം.
അല്ലാഹു അവന്റെ പ്രപഞ്ചത്തിൽ അവന്റെ സാന്നിദ്ധ്യത്തെ വിളിച്ചോതുന്ന അനേകം ദൃഷ്ടാന്തങ്ങളും അവനാണ് സൃഷ്ടാവായ ഏകദൈവമെന്നറിയിക്കുന്ന ഒരു പാട് തെളിവുകളും സംവിധാനിച്ചു വെച്ചിട്ടുണ്ട്. ഓരോ ചരാചരവും വിളിച്ചുപറയുന്നുണ്ട് ഏകനായ അല്ലാഹുവിനെക്കുറിച്ച്. ശാസ്ത്ര സാങ്കേതിക വിദ്യകൾ മുഴുവനും പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലേക്കുള്ള മാർഗദർശനങ്ങളാണ്. എല്ലാം വിളിച്ചോതുന്നു “لا إله إلا الله “ലാ ഇലാഹ ഇല്ലല്ലാഹ്” ( There is no God worthy of worship except Allah) എന്ന തൌഹീദിന്റെ മഹൽവചനം.
ഭൌതികമായി അല്ലാഹുവിനെ കണ്ടെത്താൻ പറ്റുന്ന മാധ്യമങ്ങളിൽ ഒന്നാമത്തേതാണ് ബുദ്ധി. പക്ഷെ ബുദ്ധിയുടെ കഴിവ് പരിമിതമാണ്. പരമാവധി ബുദ്ധികൊണ്ട് ചെന്നെത്താവുന്നത് ഈ പ്രപഞ്ചത്തിന് സൂക്ഷ്മജ്ഞാനിയായ ഒരു സംവിധായകൻ ഉണ്ടെന്ന് മാത്രമാണ്. അതേ സമയം നമ്മെയും സർവ്വ ചരാചരങ്ങളേയും പടച്ചു പരിപാലിക്കുന്ന ഈ സംവിധായകൻ, ഈ സൃഷ്ടി സംവിധാനത്തിൽ എന്താണ് ലക്ഷ്യം വെക്കുന്നതെന്നോ, എങ്ങിനെയാണ് അവന്ന് വണങ്ങേണ്ടതെന്നോ , എങ്ങിനെയാണ് അവന് നന്ദി പറയേണ്ടതെന്നോ, അവന്ന് വഴിപ്പെട്ട് ജീവിച്ചവർക്ക് ലഭിക്കാൻ പോകുന്ന പ്രതിഫലമെന്താണെന്നോ , അനുസരണക്കേട് കാണിച്ചവർക്ക് അവൻ നൽകുന്ന ശിക്ഷ എന്തായിരിക്കുമെന്നോ കണ്ടെത്താൻ ബുദ്ധിക്ക് സാധ്യമല്ല. ഈ പ്രശ്നത്തിന് പരിഹാരം നൽകാനാണ് അല്ലാഹു പ്രവാചകന്മാരെ നിയമിച്ചത്. ആ ഭാഗം അവസരം കിട്ടുകയാണെങ്കിൽ നമുക്ക് പിന്നീട് ചർച്ച ചെയ്യാം.
ഇസ്ലാം പ്രഥമമായി ലക്ഷ്യം വെക്കുന്നത് അല്ലാഹുവിനെ കുറിച്ചുള്ള അറിവാണ്. ഈ അറിവും വിശ്വാസവും കൂടാതെയുള്ള കർമ്മങ്ങൾ ഇസ്ലാമിക ദൃഷ്ട്യാ പാഴ്വേലയാണ്. അതിന്റെ ആത്മാവാണ് അല്ലാഹുവിനെക്കുറിച്ചുള്ള അറിവ്.
ഈ വിശാലമായ പ്രപഞ്ചത്തിൽ അല്ലാഹു ഉണ്ട് എന്ന് അറിയിക്കാൻ ഭൌതികവും ബുദ്ധിപരവുമായ തെളിവുകളും ഇന്ദ്രിയാനുഭവത്തിലൂടെ മനസ്സിലാക്കാൻ പറ്റുന്ന തെളിവുകളും സംവിധാനിച്ചു വെച്ചിട്ടുണ്ട്.
മനുഷ്യോൽപ്പത്തി മുതൽക്ക് ഈ തെളിവുകൾ അല്ലാഹുവിനെക്കുറിച്ച് കാലോചിതമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഒരോ കാലഘട്ടത്തിലും ആ കാലഘട്ടത്തിലെ മനുഷ്യന്റെ വികാസവും ബുദ്ധിയുമനുസരിച്ചാണ് ഇവകൾ സംവദിക്കുന്നത്. സയൻസിന്റെയും ഇൻഫർമേഷൻ ടെക്നോളജിയുടേയും കാലമായ ഇന്ന് ആ തലത്തിൽ നിന്ന് കൊണ്ടാണ് പ്രപഞ്ചം അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നത് . നമുക്ക് നോക്കാം.
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-477
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.