Friday, January 6, 2012

476-അല്ലാഹു-ഭാഗം 01


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينവിശുദ്ധ ഖുർ‌ആനിലെ ഒരു സൂക്തം ശ്രദ്ധിക്കൂ :
ذَلِكُمُ اللّهُ رَبُّكُمْ لا إِلَـهَ إِلاَّ هُوَ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ وَهُوَ عَلَى كُلِّ شَيْءٍ وَكِيلٌഅവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ആരാധ്യനുമില്ല, അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ, അവൻ സകല കാര്യങ്ങളുടേയും ഉത്തരവാദിത്തമേറ്റവനാകുന്നു”. (സൂറ – അൽ‌അൻ‌ആം 102)

ഒരു തിരു വചനം കാണൂ :عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ -رَضِيَ اللهُ عَنْهُ- أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ذَاقَ طَعْمَ الْإِيمَانِ، مَنْ رَضِيَ بِالله رَبًّا، وَبِالإِسْلامِ دِينًا، وَبِمُحَمَّدٍ -صَلَّى اللهُ عَلَيْهِ وَسَلَّمَ- رَسُولاً. (رواه الإمام مسلم رحمه الله رقم: 115“അബ്ബാസ് رضي الله عنه വിൽ നിന്ന് നിവേദനം , നബി صلى الله عليه وسلم പറയുന്നത് അദ്ദേഹം കേട്ടു. അല്ലാഹുവിനെ പരിപാലകനായും ഇസ്‌ലാമിനെ ജീവിത രീതിയായും മുഹമ്മദ് നബി صلى الله عليه وسلم യെ അല്ലാഹുവിന്റെ പ്രവാചകനായും തൃപ്തിപ്പെട്ടവൻ സത്യവിശ്വാസത്തിന്റെ രുചി ആസ്വദിച്ചിരിക്കുന്നു”. (സ്വഹീഹ് മുസ്‌ലിം 115).

അല്ലാഹു ഉണ്ടോ ? ഇല്ലേ ? എന്ന ചോദ്യം അവഗണിക്കാവുന്ന ഒന്നല്ല. പ്രത്യേകിച്ചും ഭൌതികവാദികളും യുക്തിവാദികളും നിരീശ്വര വാദികളും മനുഷ്യചിന്തകളിൽ നിന്നും അവരുടെ സൃഷ്ടാവായ അല്ലാഹുവിനെ മറപ്പിച്ചുകളയാൻ ആവുന്ന ശ്രമങ്ങളെല്ലാം നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്. ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരിൽ പലരും അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തുന്നില്ല. മുസ്‌ലിം ഉമ്മത്തിന്റെ ആഗോളതലത്തിലുള്ള പരാജയത്തിന്റെ പ്രധാന കാരണം അല്ലാഹുവിലുള്ള വിശ്വാസത്തിലെ അപാകതകളും പോരായ്മകളുമാണ്. അതു മൂലം വന്നുഭവിച്ച സൃഷ്ടാവുമായുള്ള അകൽച്ചയുമാണ്. ഭൌതികമായും യുക്തിപരമായും അല്ലാഹുവിനെ മനസ്സിലാക്കിക്കൊടുക്കുന്നതിൽ പ്രബോധകർ പരാജയപ്പെടുന്നോ എന്ന് സംശയിച്ചു പോകുകയാണ്.

അത്തരം ഒരു സാഹചര്യത്തിലാണ് ഇസ്‌ലാമിക് ബുള്ളറ്റിൻ , അല്ലാഹുവിനെ ബുദ്ധിപരമായും ശാസ്ത്രീ‍യമായും ഭൌതികമായും യുക്തിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന രൂപത്തിലും ‘അല്ലാഹു ഉണ്ടോ?’ എന്ന വിഷയം ചർച്ചക്കിടുന്നത്. വിഷയത്തിന്റെ പ്രാധാന്യം മുകളിൽ കൊടുത്ത ആയത്തിൽ നിന്നും ഹദീസിൽ നിന്നും മനസ്സിലാക്കാമല്ലോ. ഈ ചെറിയ ശ്രമം അല്ലാഹു സ്വീകരിക്കട്ടെ. അതിന്നായി എല്ലാ വായനക്കാരും ദുആ ചെയ്യുക. പോരായ്മകൾ ഉണർത്തിത്തരികയും ചെയ്യുക.

മുസ്‌ലിംകളായ പ്രിയ വായനക്കാർ ഇത് വായിച്ച് തങ്ങളുടെ വിശ്വാസം കൂടുതൽ രൂഢമാക്കണമെന്നും മറ്റ് മതസ്ഥരിൽ പെട്ട നമ്മുടെ കൂട്ടുകാർക്ക് ഇത് വായിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും വിനീതമായി അപേക്ഷിക്കുകയാണ്.

നല്ലവരായ ഇതര മത സഹോദരങ്ങൾ, നിങ്ങളുടെ വിലപ്പെട്ട സമയം പലതും പഠിക്കാനും ചിന്തിക്കാനും വിനോദങ്ങൾക്കും ഉപയോഗപ്പെടുത്തുന്ന കൂട്ടത്തിൽ ഒരൽ‌പ സമയം നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന സൃഷ്ടാവിനെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും വേണ്ടി ചെലവഴിക്കാൻ വളരെ വിനയത്തോടെ അപേക്ഷിക്കുന്നു.. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin # 476

1 comment:

  1. അല്ലാഹു ഉണ്ടോ ? ഇല്ലേ ? എന്ന ചോദ്യം അവഗണിക്കാവുന്ന ഒന്നല്ല. പ്രത്യേകിച്ചും ഭൌതികവാദികളും യുക്തിവാദികളും നിരീശ്വര വാദികളും മനുഷ്യചിന്തകളിൽ നിന്നും അവരുടെ സൃഷ്ടാവായ അല്ലാഹുവിനെ മറപ്പിച്ചുകളയാൻ ആവുന്ന ശ്രമങ്ങളെല്ലാം നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്. ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരിൽ പലരും അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തുന്നില്ല.

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails