Sunday, January 29, 2012

533-തിരുനബിയുടെ പത്നിമാര്‍-ഭാഗം-04

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينമുസ്‌ലിം ലോകത്തിന്റെ ആദര്‍ശ മാതാക്കളാണ്‌ തിരുനബിصلى الله عليه وسلم യുടെ പ്രിയ പത്നിമാര്‍ (അല്ലാഹു അവരുടെ സ്ഥാനം വര്‍ദ്ധിപ്പിച്ച് കൊടുക്കട്ടെ ) യഥാര്‍ഥത്തില്‍ , ഇസ്‌ലാമിനെ നബി صلى الله عليه وسلمതങ്ങളില്‍ നിന്നും അതിന്റെ യഥാര്‍ഥ ജീവനോടെ ഉള്‍കൊണ്ട് അത് അതേ രീതിയില്‍ സമുദായത്തിന്‌ വിതരണം ചെയ്തതില്‍ മറ്റാരേക്കാളും വലിയ സ്വാധീനവും പങ്കും വഹിച്ചവരാണ്‌ മഹതികളായ ഉമ്മഹാത്തുല്‍ മു‌അ്‌മിനീങ്ങള്‍. സ്വഹാബത്ത് ഈ മേഖലയില്‍ ശ്രദ്ധേയമായ വലിയ സേവനങ്ങള്‍ ചെയ്തവരാണെങ്കിലും ഉമ്മഹാത്തുല്‍ മു‌അ്‌മിനീങ്ങളുടെ സേവനം അതിപ്രധാനമാണ്‌. ശരിയായ ഇസ്‌ലാമിക സ്വഭാവവും ശീലവും നടപടിയും ക്രമവും എങ്ങിനെയെന്ന് ശരിക്കും അനുഭവത്തില്‍ അറിയുകയും കാണുകയും അത് ജനങ്ങളിലേക്ക് വള്ളി പുള്ളി വിടാതെ എത്തിച്ച് തന്ന് ഇസ്‌ലാമിന്റെ തുറന്ന പുസ്തകമായി തിളങ്ങിയവരാണവര്‍. അത് കൊണ്ട് തന്നെ അവര്‍ക്ക് പ്രത്യേകമായ ഒരു സ്ഥാനം തന്നെ ഖുര്‍‌ആന്‍ വകവെച്ച് കൊടുത്തിട്ടുമുണ്ട്.يَا نِسَاء النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاء" ഓ തിരുനബിയുടെ പത്നിമാരേ, മറ്റൊരു സ്ത്രീക്കും സമാനമല്ല നിങ്ങള്‍ (അഹ്‌സാബ് 32)

തിരു നബി തന്നെ സാധാരണ മനുഷ്യനാണെന്ന് പറയുന്നവര്‍ക്ക് ഒരു മറുപടികൂടിയാണത്. തിരുനബിയുടെ ഭാര്യമാര്‍ തന്നെ സാധാരണ സ്ത്രീകളല്ലെന്നാണ്‌ ഖുര്‍‌ആന്‍ പറയുന്നത്.


ഇസ്‌ലാമിന്റെ അര്‍ദ്ധഭാഗമായ , കുടുംബ ജീവിതത്തിന്റെ ഉള്ളറകളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അവരിലൂടെയാണ്‌ അല്ലാഹു എത്തിച്ചത്.

തിരുനബിصلى الله عليه وسلم ക്ക് ഒന്നില്‍ കൂടുതല്‍ പത്നിമാര്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍ പലതാണ്‌. അതില്‍ പ്രധാനമാണ്‌ എല്ലാ വിവാഹവും നടന്നത് സ്രഷ്ടാവായ അല്ലാഹുവിന്റെ കല്പനപ്രകാരമായിരുന്നു എന്നത്.ما تزوجت شيئا من نسائي ولا زوجت شيئا من بناتي إلا بوحي جائني به جبريل عليه السلام من ربي عز وجلഞാന്‍ വിവാഹം ചെയ്തതും എന്റെ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് കൊടുത്തതും അല്ലാഹുവിന്റെ പക്കല്‍ നിന്ന് ജിബ്‌രീല്‍ കൊണ്ടുവന്ന ദിവ്യസന്ദേശമനുസരിച്ചാണ്‌.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin -533

4 comments:

 1. നന്നായിരിക്കുന്നു.

  മിക്ക കക്ഷികളും പന്നത്തരങ്ങള്‍ കാണിച്ചു കൂട്ടിയിട്ട്, അത് ഈശ്വരന്‍ നിര്‍ദ്ദേശിച്ചതാണെന്ന് പറഞ്ഞു കളയും. മാര്‍പാപ്പമാരും സന്യാസിപ്രവരന്‍മാരും ഇപ്പോഴത്തെ ആള്‍ദൈവങ്ങളുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.

  എനിക്കു മനസ്സിലാകാത്തത്, പടച്ചതമ്പുരാന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം ജനത്തെ പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ ഇങ്ങനെ പെണ്ണുകെട്ടി രസിക്കുന്നത് എന്തിന് എന്നാണ്? ശാരീരികാവശ്യം എന്ന നിലയിലാണെങ്കില്‍ ഒന്ന്,അല്ല- സഹിക്കാന്‍ വയ്യെങ്കില്‍ ഒന്നു കൂടി ആയിക്കോട്ടെ. നിര്‍ത്തിക്കൂടേ അതില്‍? സാമൂഹിക ലക്ഷ്യമാണെങ്കില്‍ അതിനു മറ്റുള്ളവരെ ഏര്‍പ്പാടാക്കിയാല്‍ പോരേ? കിട്ടുന്നതിനെയെല്ലാം കെട്ടണം എന്ന നിര്‍ബന്ധം എന്തിനാണാവോ?

  എക്കാലത്തും ഭരണാധികാരികളുടെ ഭാര്യമാര്‍ക്ക് സമൂഹം 'ഭയങ്കര' സ്ഥാനം കല്പിച്ചിട്ടുണ്ട്. ഉണ്ണുനീലിസന്ദേശമൊക്കെ വായിച്ചാല്‍, ഭാര്യമാര്‍ മാത്രമല്ല, മുട്ടുശാന്തിക്ക് രാജാവു തേടി വരുന്നവള്‍ വരെ 'മാന്യമഹതി'കളായി സമൂഹത്തില്‍ വാഴ്ത്തപ്പെട്ടിരുന്നു എന്ന് കാണാം. എന്നു കരുതി, മണിപ്രവാള നായികമാരെ ഇക്കാലത്തും മലയാളികള്‍ കൊണ്ടാടിയാല്‍, 'ചന്ദ്രോത്സവം' ആഘോഷിച്ചാല്‍ അത് അശ്ളീലമല്ലേ?

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. പ്രതികരണൻ‍ എന്ന സഹോദരാ, നബിയുടെ ബഹുഭാര്യത്വത്തെ കുറിച്ച് പഠിക്കാത്തതിനാലോ തെറ്റിദ്ധാരണകൊണ്ടോ ആണു താങ്കള്‍ ഈ ആരോപണം ഉന്നയിക്കുന്നത്. ഈ ലിങ്ക് ഒന്ന് പോയി വായിക്കുക. Click here

  ReplyDelete
 4. @പ്രതികരണന്‍
  പ്രചാരകന്‍ തന്ന ലിങ്കില്‍ പോയി വായിക്കുക. കൂടാതെ തുടര്‍ന്നുള്ള ബുള്ളറ്റിനുകളും.. തെറ്റിദ്ധാരണ മാറിക്കിട്ടും

  ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails