Monday, October 15, 2012

ഓൺലൈൻ മദ്രസ്സ

പ്രിയ സുഹൃത്തുക്കളെ അസ്സലാമു അലൈക്കും..                                                                                    

ഇസ്‌ലാം ബുള്ളറ്റിനിന്റെ കീഴിൽ, മുതിർന്ന കുട്ടികൾക്കും മദ്രസ്സാ പഠനം സാധിക്കാതെ പോയ യുവാക്കൾക്കും  കുടുംബിനികൾക്കും ഉപകാര പ്രദമായ രീതിയിൽ ബൈലക്സിൽ  ഒരു ഓൺലൈൻ മദ്രസാ സംവിധാനം  തുടങ്ങിയിരിക്കുന്നു.

പഠിതാവായി വരുന്ന ആർക്കും അതിൽ പങ്കെടുക്കാം. ആവശ്യമായ നോട്ടുകൾ ലളിതമായു വ്യക്തമായും അതത് ദിവസങ്ങളിൽ ഇ-മെയിൽ മുഖേന പഠിതാക്കൾക്ക് അയച്ച് കൊടുക്കുന്നു ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.  ..

സ്കൂളിൽ ഉയർന്ന ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇസ്‌ലാമിക വിജ്ഞാനം പൂർവ്വികരായ ഇമാമുകളുടെ ഉദ്ദരണികളോടെ  ആധികാരികമായി പഠിക്കാനുള്ള  ഒരു സുവർണ്ണാവസരമാണിത്.

ആഴ്ചയിൽ മൂന്ന് ദിവസം അഥവാ  ശനി ,ഞായർ, ചൊവ്വ  എന്നീ ദിവസങ്ങളിൽ സൌദി സമയം  വൈകുന്നേരം 7 മുതൽ 8 വരെ  ( യു.എ.ഇ സമയം  വൈകീട്ട് 8 മുതൽ 9 വരെ )  ഒരു മണിക്കൂർ വീതം മാത്രം.  കുട്ടികൾക്ക് സ്കൂൾ പുസ്തകങ്ങൾ പഠിക്കുന്നതിനും  ,ഹോം വർക്കുകൾ ചെയ്യുന്നതിനും തടസ്സമാവാത്ത വിധമാണ് ഈ ക്ലാസ് ഒരുക്കിയിരിക്കുന്നത്.

നിങ്ങളുടെ ദു‌ആയല്ലാതെ മറ്റൊരു പ്രതിഫലവും ആഗ്രഹിക്കാതെ  നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുമായി  ഒരുക്കുന്ന ഈ  അമൂല്യ വിജ്ഞാന സദസ്സ് ഉപയോഗപ്പെടുത്തുക.

വിശുദ്ധ ഖുർ‌ആൻ നമ്മോടായി പറഞ്ഞത്..    ( അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ ? ഇല്ല അവർ ഈ ലോകത്തും പരലോകത്തും തുല്യരാവുകയില്ല )


തിരുനബി (സ.അ) യുടെ ഒരു വചനം കാണൂ   ( അന്ത്യ ദിനത്തിൽ ഏറ്റവും ഖേദിക്കേണ്ടി വരിക, പഠിക്കാൻ സൌകര്യം കിട്ടിയിട്ടും പഠിക്കാത്തവനാണ് )


ബൈലക്സ് മെസ്സഞ്ചറിൽ സന്ദർശിക്കുക      KERALA ONLINE MADRASSA


കൂടുതൽ വിവരങ്ങൾക്ക് ബന്ദപ്പെടുക

madrasaonline4u@gmail.com

Sunday, April 1, 2012

529-അല്ലാഹു-ഭാഗം-54


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ആരാധന

നിശ്ചയം ഞാന്‍ മാത്രമാണ് ഇലാഹ്. ഞാനല്ലാതെ ഒരാരാധ്യനില്ല. എന്നെ നിങ്ങളാരാധിക്കുക. എന്നെ സ്മരിക്കാന്‍ വേണ്ടി നിസ്കാരം നിലനിര്‍ത്തുക.(ഖുർ‌ആൻ 14-20). ആരാധന അല്ലാഹുവിനു മാത്രമാണ്. മനുഷ്യന്‍ അവന്റെ സൃഷ്ടാവിന് ചെയ്യുന്ന പരമമായ കീഴ്വണക്കമാണ് ആരാധന. അല്ലാഹുവല്ലാതെ മറ്റാരും ഇതിനര്‍ഹനല്ല. ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനമായ അടിസ്ഥാനാശയം തന്നെ ഇതാണ്.

കല്ലിനും കാഞ്ഞിരത്തിനും മുള്ളിനും മുരടിനുമൊക്കെ ആരാധിക്കുന്ന മനുഷ്യര്‍ വിവരക്കേടിന്റെ മഹാ ഗര്‍ത്തത്തിലാണാപതിച്ചിരിക്കുന്നത്. പാരമ്പര്യത്തിന്റെയും പൈശാചിക ദുര്‍ബോധനത്തിന്റെയും ശരീരേഛയുടേയും ഇരുളില്‍ അന്ധരായിത്തീര്‍ന്നവരാണ് ബഹുദൈവാരാധനയുടെ കുരുക്കിലകപ്പെട്ടിരിക്കുന്നത്. താന്‍ നട്ടുണ്ടാക്കുന്ന മരത്തിന്റെ ചില്ലവെട്ടി കൊത്തി ഉണ്ടാക്കുന്ന വിഗ്രഹത്തിനും താന്‍ പൊട്ടിച്ചെടുത്ത പാറക്കല്ലില്‍ തീര്‍ത്ത ശില്പത്തിനും, പശുവിനും, സര്‍പ്പത്തിനും സര്‍പ്പക്കാവിനും ഗൌളിക്കുമൊക്കെ ആരാധനയര്‍പ്പിക്കുന്നവര്‍ എത്ര ബുദ്ധിഹീനമായ വേലയാണ് ചെയ്യുന്നത്. തന്നെപ്പോലെ ഒരു മനുഷ്യനായ യേശുവിനേയും വെള്ളിക്കുരിശിനേയും തൊഴുന്നവരും വിഗ്രഹാരാധകരെപ്പോലെ തന്നെ വിവരദോഷികളത്രെ.

ദൈവത്തിനും മനുഷ്യനുമിടയില്‍ പൌരോഹിത്യത്തിന്റെ മതില്‍കെട്ടുകളോ സന്യാസത്തിന്റെ മാന്ത്രികച്ചരടുകളോ ഇല്ല. മനുഷ്യന്‍ സൃഷ്ടാവിനെ ആരാധിക്കുന്നു. എന്നും എവിടെയും തനിക്കാരാധനയാവാം. ജീവിതത്തിന്റെ പുരോഗതിക്കോ ഐഹിക ജീവിതത്തിനോ അതെതിരല്ല. സമൂഹത്തിലെ ഏതാനും വ്യക്തികളുടെ കുത്തകയൊന്നുമല്ല ആരാധന. എല്ലാ വിശ്വാസിക്കും ചെയ്തു തീര്‍ക്കാനുള്ള ഒന്നാണത്.

ഏറ്റവും പ്രധാന ആരാധന നിസ്കാരമാണ്. അഞ്ചു നേരത്തെ നിര്‍ണിത സമയത്ത് എല്ലാ വിശ്വാസിയും അത് ചെയ്ത് തീര്‍ക്കണം. വര്‍ഷത്തിലൊരു മാസം (റമദാന്‍) വ്രതമനുഷ്ടിക്കുക, സമ്പന്നര്‍ സമ്പത്തിന്റെ നിശ്ചിത ശതമാനം ദരിദ്രര്‍ക്ക് കൊടുക്കുക. (സകാത്ത്) , ജീവിതത്തിലൊരിക്കലെങ്കിലും വിശുദ്ധ മക്കയില്‍ ചെന്ന് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക. പ്രധാനാരാധനകളിതാണ്. പക്ഷേ , ഇവിടെ അവസാനിക്കുന്നില്ല. സല്‍‌കര്‍മിയായ, സത്യവിശ്വാസി സദുദ്ദേശപൂര്‍വ്വം ചെയ്യുന്ന എല്ലാ നന്മകളും ആരാധന തന്നെ. സുഹൃത്തിന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കലും കുടുംബത്തെ പോറ്റാന്‍ വേണ്ടി അധ്വാനിക്കലുമെല്ലാം ആരാധനയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മുസ്‌ലിമിന്റെ ജീവിതം മുഴുക്കെ ആരാധനയാണ്.

==================================


പ്രിയ വായനക്കാരേ ഇതോടെ ഈ പരമ്പര ഇവിടെ തത്കാലം അവസാനിപ്പിക്കുന്നു. ഇത് വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമല്ലോ.. അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ


اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-529

Saturday, March 31, 2012

528-അല്ലാഹു-ഭാഗം-53بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


നന്‍‌മയും തിന്‍‌മയും സ്വയം വിവേചിച്ചറിഞ്ഞ് നന്മ സ്വീകരിക്കുകയും തിന്മ നിരാകരിക്കുകയും വേണം. ഇത് വേര്‍തിരിച്ച് കാണിക്കാനാണ് പ്രവാചകർ വന്നത്. ഇനി തങ്ങളുടെ വഴി തിരഞ്ഞെടുക്കേണ്ട ബാധ്യത വ്യക്തിക്കാണ്. നന്മ ചെയ്യുന്നവനന് ഇഹലോകത്തും പരലോകത്തും പുണ്യം. തിന്മ ചെയ്യുന്നവന് ശിക്ഷ . അണു അളവ് നന്മ ചെയ്താല്‍ അതിന്റെ ഫലം അവന്‍ അനുഭവിക്കും. അണു അളവ് തിന്മ ചെയ്താല്‍ അതിന്റെ ഫലവും അവന്‍ അനുഭവിക്കും. (ഖുര്‍‌ആന്‍)

പശ്ചാതാപമാണ് പാപമോചനത്തിനു ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന വഴി. തന്റെ ദുഷ്‌ചെയ്തിയില്‍ ഖേദിച്ച് പൂര്‍ണ്ണമായും തിന്മ വെടിഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങുക. വന്നുപോയ തെറ്റുകളോര്‍ത്തു ദു:ഖിക്കുന്ന മനസ്സില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനകൾ, പാപമോചനത്തിനുള്ള അപേക്ഷകൾ അല്ല്ലാഹു സ്വീകരിക്കും. “അല്ലാഹു ബഹുദൈവ വിശ്വാസം (ശിര്‍ക്ക്) അല്ലാത്ത എല്ലാ പാപങ്ങളും പൊറുക്കും (ഖുര്‍‌ആന്‍)പശ്ചാതാപം ലളിതമാണ്. പ്രത്യേക ഉപചാരങ്ങളോ ചട്ടവട്ടങ്ങളോ അതിനില്ല. തിന്മയോട് വിടപറഞ്ഞു മേലില്‍ തിന്മ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തു വന്നുപോയ തെറ്റുകള്‍ക്ക് മാപ്പു ചോദിക്കുക. ആര്‍ക്കും എപ്പോഴും സ്വയം ചെയ്യാവുന്നതാണിത്. നിരന്തരമായ ഈ അപേക്ഷ അല്ലാഹു സ്വീകരിക്കും. “അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനുമാകുന്നു” (ഖുര്‍‌ആന്‍)اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-528

Friday, March 30, 2012

527-അല്ലാഹു-ഭാഗം- 52

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മനുഷ്യന്‍ വിശുദ്ധനായാണ് ജനിക്കുന്നത്. ജന്മനാ പാപിയാണെന്ന സിദ്ധാന്തം ഇസ്‌ലാം നിരാകരിക്കുന്നു. ജനിക്കുന്ന ശിശുക്കളെല്ലാം ശുദ്ധരാകുന്നു. മത ജാതി വ്യത്യാസമില്ലാതെ എല്ലാ ശിശുക്കളും നല്ലവര്‍. പ്രവാചകന്‍ പ്രഖ്യാപിച്ചു. എല്ലാ കുട്ടിയും ജനിക്കുന്നത് പരിശുദ്ധ പ്രകൃതിയിലാണ്. പിന്നീടവന്റെ മാതാപിതാക്കള്‍ അവനെ ജൂതനും ക്രിസ്താനിയും സൌരാഷ്ട്രീയനുമാക്കുന്നു.

സാഹചര്യമാണ് കുട്ടിയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്. കുട്ടിയെ നന്നാക്കുന്നതും ദുഷിപ്പിക്കുന്നതും അവന്റെ മാതാപിതാക്കളാണ്. അവന്‍ വളരുന്ന സാഹചര്യമാണ്. കുട്ടിയുടെ ഹൃദയം നിര്‍മലമാണ്. വെള്ളക്കടലാസ് പോലെ പരിശുദ്ധമാണ്. ഏതുനിറത്തിലും രൂപത്തിലുമുള്ള ചിത്രങ്ങള്‍ ആ മനസ്സിന്റെ കടലാസില്‍ വരക്കാം.

അതുകൊണ്ട് തന്നെ കുട്ടിയുടെ കാതില്‍ ആദ്യം കേള്‍ക്കുന്ന ശബ്ദം അല്ലാഹുവിന്റെ നാമമായിരിക്കണമെന്നും ജനിച്ചയുടനെ കുട്ടിയുടെ കാതില്‍ വാങ്ക് വിളിക്കണമെന്നും ഇസ്‌ലാം കല്‍‌പിച്ചു. തുടര്‍ന്നു കുട്ടിയുടെ മനസ്സ് മലീമസമാകാതിരിക്കാനുള്ള സാഹചര്യത്തിലായിരിക്കണം കുട്ടിയെ വളര്‍ത്തേണ്ടത്. വകതിരിവാകുന്നതോടെ സൃഷ്ടാവായ അല്ലാഹുവിലുള്ള ചിന്തയും സമസൃഷ്ടി സ്നേഹവും അവന്റെ ഹൃദയത്തിലുണ്ടാകത്തക്ക വിധത്തിലുള്ള പരിചരണങ്ങളാണ് കുട്ടിക്ക് നല്‍കേണ്ടത്. ഇവ്വിഷയകമായി സമഗ്രമായ നിയമ നിര്‍ദ്ദേശങ്ങള്‍ തന്നെ ഇസ്‌ലാമിനുണ്ട്.

ഒരാള്‍ പ്രായപൂര്‍ത്തിയാകുന്നതോടെയാണ് മതശാസനകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാകുന്നത്. പതിനഞ്ചു വയസ്സുമുതല്‍ പ്രായപൂര്‍ത്തിയായതായി പരിഗണിക്കും. സ്ത്രീ ഋതുമതിയാകുന്നതും പ്രായപൂര്‍ത്തിയുടെ ലക്ഷണമായി ഗണിക്കപ്പെടുന്നു. തന്റെ ജീവിതത്തില്‍ അച്ചടക്കവും സന്മാര്‍ഗ്ഗ നിഷ്ഠയും പാലിക്കാന്‍ ഇനി ഓരോ വ്യക്തിയും ബാധ്യസ്ത്ഥനാണ്. പരമാവധി വിജ്ഞാനമാര്‍ജിച്ച് നല്ലവനായി ജീവിക്കുക.


اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin=527

Thursday, March 29, 2012

526-അല്ലാഹു-ഭാഗം- 51بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


സുഭദ്രമായ സമൂഹം, നീതിനിഷ്ഠമായ നിയമം, സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിയമങ്ങള്‍ പാലിക്കപ്പെടണം. അവിടെ വിവേചനമില്ല. ജാതിയുടെയോ വര്‍ഗത്തിന്റെയോ ദേശ ഭാഷകളുടേയോ വര്‍ണത്തിന്റെയോ പേരില്‍ ഒരു മഹത്വവും ആര്‍ക്കുമില്ല. ഖുര്‍‌ആനിന്റെ വചനം എത്ര മഹത്വരം.يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ (49:13“ഓ മനുഷ്യ വര്‍ഗമേ, ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. പിന്നീട് നിങ്ങളെ തിരിച്ചറിയാനാണ് വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത്. അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ഔന്നത്യമുള്ളവര്‍ അവനെ കാത്തുസൂക്ഷിച്ചു ജീവിച്ചവരാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്”. (വിശുദ്ധ ഖുർ‌ആൻ 39:13)

അക്രമം, അനീതി, പരദൂഷണം, ഏഷണി, വഞ്ചന, കൈക്കൂലി, പൂഴ്ത്തിവെപ്പ്, അപവാദപ്രചരണം, പരിഹാസം തുടങ്ങിയ സ്വഭാവ ദൂഷ്യങ്ങള്‍ സമൂഹത്തിലെ ഒരംഗത്തിലുമുണ്ടായിക്കുടെന്നു കണിശമായി ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു.

സത്യസന്ധത, വിശ്വസ്തത, നിഷ്കളങ്കത, നീതി, കാരുണ്യം , വിട്ടുവീഴ്ച, മറ്റുള്ളവരെ ആദരിക്കുക, സ്വന്തം പ്രയാസങ്ങള്‍ സഹിച്ചും മറ്റുള്ളവരെ സഹായിക്കുക, എല്ലാവര്‍ക്കും നന്മ അഭിലഷിക്കുക തുടങ്ങിയ സല്‍ഗുണങ്ങള്‍ ഓരോ വിശ്വാസിയും സിദ്ധിച്ചിരിക്കണം.

മൃഗതുല്യരായി പരസ്പരം കടിച്ചുകീറി വര്‍ഗത്തിന്റേയും ജാതിയുടേയും വര്‍ണ്ണത്തിന്റെയും പേരില്‍, ദുരഭിമാനത്തിന്റെ പേരില്‍ കഴുത്തറുത്തിരുന്ന സമൂഹത്തെ എല്ലാം മറന്നും ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളില്‍ പോലും കാണാത്ത വിധം സ്നേഹവാത്സല്യമുള്ളവരാക്കി മാറ്റി എടുക്കാന്‍ ഇസ്‌ലാമിനു ഏറെ കാലം കാത്തിരിക്കേണ്ടി വന്നില്ല. ഇസ്‌ലാം സ്വീകരിക്കുന്നതോടെ ഓരോ വ്യക്തിയും സ്വയം സംസ്‌കൃതനായിത്തീരുകയായിരുന്നു.اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin=526

Wednesday, March 28, 2012

525-അല്ലാഹു-ഭാഗം– 50

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


കേവലം വിശ്വാസപ്രമാണങ്ങളിലോ ഏതാനും കര്മ്മലങ്ങളിലോ ഒതുങ്ങുന്നതല്ല ഇസ്‌ലാം. സമഗ്രവും സമ്പൂര്ണ്ണവവുമായ പ്രത്യയശാസ്ത്രമാണത്. തുല്യതയില്ലാത്ത നിയമവ്യവസ്ഥയും ഭരണ സംവിധാനവും ലളിതവും പ്രായോഗികവുമായ ആരാധനാ നിയമങ്ങളും സ്വഭാവസംസ്കരണ മുറകളും ഉച്ചനീചത്വങ്ങളില്ലാത്ത സാഹോദര്യ വ്യവസ്ഥിതിയും സാമുഹ്യശാസ്ത്രവും ശിക്ഷണ മുറകളുമാണത്. പ്രപഞ്ചത്തോളം വളരാനും കാലത്തെ അതിജീവിക്കാനും കഴിയുന്ന പടച്ചതമ്പുരാന്റെ ദര്ശമനമാണ് ഇസ്‌ലാം.

മനുഷ്യനിര്മ്മിംതമായ പ്രതിമകളുടെ, സങ്കല്പ്പ്ചിത്രങ്ങളുടെ മുന്നില്‍ തലകുനിച്ച് നിന്ദ്യനും നീചനുമാകുന്നതിനു പകരം അണ്ഡകാടാഹങ്ങളുടെ സൃഷ്ടാവിനെ ആരാധിച്ചു ഉന്നതങ്ങളിലെത്താനും മനുഷ്യനെ ഉത്തമ സൃഷ്ടിയായി കാണാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.


മാനസിക സംസ്കരണമാണ് ഇസ്‌ലാമിലൂടെ മനുഷ്യന്‍ നേടുന്നത്. സത്യവും ഋജുവുമായ സരണിയിലൂടെ ചലിക്കുവാന്‍ മനുഷ്യനെ തയ്യാറാക്കുന്നതിനു ശിര്ക്ക് (ബഹുദൈവാരാധന) , അഹങ്കാ‍രം, അസൂയ, അത്യാഗ്രഹം തുടങ്ങിയ ദുര്ഗുനണങ്ങളില്‍ നിന്ന് മനസ്സു മോചിതമാകേണ്ടതുണ്ട്. സംശുദ്ധ മനസ്സിലേ സല്കിര്മ്മ ത്വരയും താനല്ലാത്തവരെ ആദരിക്കാനും ആത്മാര്ത്ഥമമായി സ്നേഹിക്കാനുമുള്ള ശേഷിയുമുണ്ടാവുകയുള്ളൂ. അന്യരുടെ അവകാശങ്ങള്‍ ആദരിക്കുക, അവരുടെ വേദനകളില്‍ പങ്കുചേരുക, സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുക, മറ്റുള്ളവര്ക്ക്ക വേണ്ടി യത്നിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ നിര്മവല മനസ്സിന്റെ ഉടമയിലേ കാണുകയുള്ളൂ. മനുഷ്യത്വത്തിന്റെ പൂര്ത്തീ്കരണമാണ് സ്വഭാവ സംസ്കരണത്തിലൂടെ മനുഷ്യന്‍ നേടുന്നത്. വിശുദ്ധ ഖുര്‍‌ആന്‍ ഉന്നത സ്വഭാവത്തെ പ്രകീര്ത്തി ഹ്ചു. പ്രവാചകന്മാരെ വിശേഷിപ്പിച്ചു കൊണ്ടു പറഞ്ഞു. “അവര്ക്ക് നന്മ ചെയ്യാന്‍ ഞാന്‍ സന്ദേശമേകി” (ഖു.ശ 21-73)

പ്രവാചകന്‍ മുഹമ്മദ് നബി صلى الله عليه وسلم യെ വാഴ്ത്തിക്കൊണ്ട് ഖുര്‍‌ആന്‍ പറഞ്ഞു “നിശ്ചയം താങ്കള്‍ മഹത്തായ സ്വഭാവഗുണത്തിലാകുന്നു” (ഖു:ശ 4-68)

സല്‍‌സ്വഭാവം വിശ്വാസത്തിന്റെ പൂര്ണുതയായാണ് നബി صلى الله عليه وسلم വിശേഷിപ്പിച്ചത്. “വിശ്വാസികളില്‍ പൂര്ണതവിശ്വാസി അവരില്‍ കൂടുതല്‍ നല്ല സ്വഭാവക്കാരനാകുന്നു” (ഹദീസ്)


ഇസ്‌ലാം തന്നെ സല്‍‌സ്വഭാവമാണ്. പ്രവാചകന്റെ നിയോഗം തന്നെ സല്‍‌സ്വഭാവ പൂര്ത്തി ക്കുവേണ്ടിയാണെന്നാണ് നബി വചനം.اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله ** اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-525

Tuesday, March 27, 2012

524- അല്ലാഹു-ഭാഗം-49


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

നൂഹ്, ഇബ്‌റാഹിം, മൂസ, ഈസാ, ദാവൂദ്, സുലൈമാൻ عليهم السلام തുടങ്ങി ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രവാചകരെ അല്ലാഹു ഭൂമിയിൽ നിയോഗിച്ചു. അവരിൽ അന്ത്യ പ്രവാചകനും ഏറ്റവും ശ്രേഷ്ഠരുമാണ് മുഹമ്മദ് നബി صلى الله عليه وسلم

മുഹമ്മദ് നബി صلى الله عليه وسلم യുടെ ആഗമനത്തോടെ പ്രവാചക ശൃംഖല അവസാനിച്ചതു കൊണ്ട് നബി صلى الله عليه وسلم യുടെ വിയോഗത്തോടെ വഹ്‌യ് (ദിവ്യസന്ദേശം) കളും അവസാനിച്ചു. അല്ലാഹുവിന്റെ നിയമങ്ങൾ പൂർണ്ണാവും സാർവകാലികവുമായ വിധത്തിൽ നബി صلى الله عليه وسلم യിലൂടെ അവതീർണമായി. പ്രവാചകന്മാർക്ക് തങ്ങളുടെ പ്രബോധനത്തിന് പ്രധാനാവലംബമായി ഏതാനും ഗ്രന്ഥങ്ങളും അല്ലാഹു നൽകിയിട്ടുണ്ട്. മുഹമ്മദ് നബി صلى الله عليه وسلم ക്ക് നൽകിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർ‌ആൻ. തൌറാത്ത്, സബൂർ, ഇഞ്ചീൽ എന്നിങ്ങനെ മൂന്ന് ഗ്രന്ഥങ്ങൾ മൂസാ നബി ,ദാവൂദ് നബി عليهم السلام എന്നിവർക്ക് യഥാക്രമം നൽകിയിട്ടുണ്ട്.


ഈ ഗ്രന്ഥങ്ങൾ അല്ലാഹു നൽകിയതാണെന്നതു കൊണ്ട് തന്നെ അവയിലുള്ളതെല്ലാം സത്യമാണ്. പക്ഷെ മുൻ‌കാല ഗ്രന്ഥങ്ങൾ അത് നൽകപ്പെട്ട പ്രവാചകരുടെ കാലശേഷം പുരോഹിതന്മാരുടെ കൈ കടത്തലിനും വെട്ടിത്തിരുത്തലുകൾക്കും വിധേയമായത് മൂലം അവയുടെ വിശ്വാസ്യത നഷ്ടപ്പെടുകയും അവക്ക് പ്രാമാണികത ഇല്ലാതാവുകയും ചെയ്തു. കാലാന്തരേണ ആ ഗ്രന്ഥങ്ങളുടെ യഥാർഥ കോപ്പി പോലും ലഭിക്കാതെ വന്നു. വിശുദ്ധ ഖുർ‌ആൻ പക്ഷെ , പൂർണ്ണവിശ്വസ്ഥതയോടെ നിലകൊള്ളുന്നു. ഒരക്ഷരം പോലും കൂട്ടാനോ കുറക്കാനോ കഴിയാത്ത ഘടനയും രചനാ വൈശിഷ്ട്യവുമുള്ള ഖുർ‌ആൻ ആധുനിക ലോകത്തെ എല്ലാ വെല്ലുവിളികളും നേരിടാനുള്ള ശക്തിയോടെ ഇന്നും നില കൊള്ളുന്നു.

ഇസ്‌ലാം പ്രകൃതിയുടെ മതമാണ്. ജീവിത ഗന്ധിയാണ്. ഭൂഖണ്ഡങ്ങളുടെയും കാലാവസ്ഥകളുടെയും മാ‍റ്റവും തലമുറകൾ തമ്മിലുള്ള അകലവും ഉൾകൊള്ളാൻ പര്യാപ്തമാണ് അതിന്റെ നിയമങ്ങളും തത്വസംഹിതകളും. ചിന്തയും ശാസ്ത്രവും കലയും സാഹിത്യവുമൊക്കെ ഇസ്‌ലാമിന്റെ ഭാഗമാണ് . വളരെ ലളിതമാണറിന്റെ നിയമസംഹിതകൾ. മാ‍നവരാശിയുടെ ഇഹപര വിജയം ലക്ഷ്യമാക്കികൊണ്ടുള്ള നിയമങ്ങൾ മൊത്തം മനുഷ്യരുടെ നിലനില്പും പുരോഗതിയുമാണ് ലക്ഷ്യമാക്കുന്നത്.اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله ** اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-524

Monday, March 26, 2012

523-അല്ലാഹു-ഭാഗം-48بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയാത്ത, ചലന ശേഷിയോ മറ്റു വ്യക്തിത്വങ്ങളോ ഇല്ലാത്ത ശിലാവിഗ്രഹങ്ങൾക്കോ , മനുഷ്യ ജന്തുവർഗങ്ങൾക്കോ, മനുഷ്യന്റെ സങ്കല്പ കഥാപാത്രങ്ങൾക്കോ, മനുഷ്യ ജന്തുവർഗങ്ങൾക്കോ, മനുഷ്യന്റെ സങ്കല്പ കഥാപാത്രങ്ങൾക്കോ, കലാകാരന്മാർ വരച്ചുണ്ടാക്കിയ ചിത്രങ്ങൾക്കോ ദൈവ പദവി വകവെച്ച് കൊടുക്കാനും അവക്ക് മുന്നിൽ തലകുനിക്കാനും മുസൽമാൻ തയ്യാറാല്ല. ബുദ്ധിയും വിവേകമുള്ളവരാരും അത്തരം ഒരു സാഹസത്തിനൊരുങ്ങുകയില്ല.

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ നാഥൻ. വിശാലമായ പ്രപഞ്ചത്തിലെ വിശിഷ്ട സൃഷ്ടി മാത്രമാണ് മനുഷ്യൻ. പ്രപഞ്ചത്തിൽ ഓരോ വസ്തുക്കൾക്കും പ്രകൃതിദത്തമായ ജീവിത രീതിയും ധർമ്മവുമുണ്ട്. സ്രഷ്ടാ‍വ് തന്നെ അവ നിശ്ചയിച്ച് കൊടുത്തിരിക്കുന്നു. മനുഷ്യന്റെ സ്ഥിതിയും അതു തന്നെ. പ്രപഞ്ചത്തിന്റെ ഭാഗമാ‍യ മനുഷ്യൻ എങ്ങിനെ ജീവിക്കണമെന്ന് , അവന്റെ ധർമ്മമെന്തെന്ന് സ്രഷ്ടാവ് തന്നെയാണ് നിർണയിക്കേണ്ടത്. ജീവിത നിയമങ്ങൾ നിർദ്ദേശിക്കാനുള്ള അവകാശം സ്രഷ്ടാവിന് മാത്രമാണ്. അത് കൊണ്ട് തന്നെ സ്രഷ്ടാവിന്റെ ആജ്ഞകൾ അംഗീകരിക്കാനും ബാദ്ധ്യസ്ഥനാണ് മനുഷ്യൻ.

സത്യ വാചകത്തിന്റെ ആദ്യാർധമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിനെ കുറിച്ച് ചെറുതായി മുമ്പ് വിശദീകരിച്ചു. രണ്ടാം അർധം മുഹമ്മദ് നബി صلى الله عليه وسلم യിലുള്ള വിശ്വാസ പ്രഖ്യാപനമാണ്. മുഹമ്മദ് നബി صلى الله عليه وسلم ഒരു അസാധാരണ മനുഷ്യനായ അല്ലാഹുവിന്റെ അടിമയാണ്. മക്കയിലെ ഖുറൈശി കുടുംബത്തിൽ അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായി എ.ഡി 571 ഏപ്രിൽ 21 ന് നബി صلى الله عليه وسلم ഭൂജാതനായി. ജനനത്തിന് മുമ്പ് തന്നെ പിതാവ് അബ്ദുല്ല ഇഹലോക വാസം വെടിഞ്ഞിരുന്നു. പിന്നീട് പിതാമഹൻ അബ്ദുൽ മുത്തലിബും അദ്ധേഹത്തിന്റെ വിയോഗാനന്തരം പിതൃവ്യൻ അബൂത്വാലിബുമാണ് നബിയെ സംരക്ഷിച്ചത്.

നാല്പതാം വയസ്സിൽ അല്ലാഹുവിന്റെ രിസാലത്ത് ( പ്രവാചകത്വം ) നബിക്ക് ലഭിച്ചു. ജിബ്‌രീൽ എന്ന മലക്ക് മുഖേനയാണ് വഹ്‌യ് (ദിവ്യ വെളിപാട് ) ലഭിക്കുന്നത്. മാനവരാശിയുടെ നാനാവിധ പുരോഗതിക്കും വിജയത്തിനും വേണ്ടി അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന മാർഗദർശനങ്ങളാണ് വഹ്‌യ്. ആദ്യ മനുഷ്യൻ ആദം (അ) തന്നെ തനിക്ക് ലഭിക്കുന്ന വഹ്‌യ് അനുസരിച്ചാണ് പ്രവർത്തിച്ചത്. തന്റെ സമൂഹത്തെ ഇലാഹി പാതയിൽ ഉറപ്പിച്ച് നിറുത്തുവാനാവശ്യമായ അദ്ധ്യാപനങ്ങൾ സമൂഹത്തിനു നൽകി. ഓരോ സമൂഹത്തിലും അതാത് കാലത്തെ സാമൂഹിക സ്ഥിതിയും മനുഷ്യന്റെ മാനസിക പുരോഗതിക്കും അനുസരിച്ച് നിയമ നിർദ്ദേശങ്ങൾ അല്ലാഹു നൽകി. അത് പഠിപ്പിച്ച് കൊടുക്കാൻ പ്രവാചകരെയും നിശ്ചയിച്ചു.اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله ** اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-523

Sunday, March 25, 2012

522-അല്ലാഹു-ഭാഗം-47بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


“ലാ ഇലാഹ ഇല്ലാല്ലാഹ് മുഹമ്മദുറസൂലുല്ലാഹ്” എന്ന വചനത്തിന്റെ ആദ്യാർധം ദൈവത്തിന്റെ ഏകത്വവും രണ്ടാം അർധം മുഹമ്മദ് നബി യുടെ പ്രവാചകത്വവുമാണ് പ്രഖ്യാപിക്കുന്നത്.

അണ്ഡകടാഹങ്ങളുടെ സ്രഷ്ടാവും അജയ്യശക്തിയുടെ ഉടമയും സർവ്വജ്ഞാനിയുമായ ഏക ഇലാഹിലുള്ള വിശ്വാസമാണ് മുസ്‌ലിമിന്റേത്. അല്ലാഹു ഏകനാണ്. അല്ലാഹുവിനല്ലാതെ മറ്റാർക്കും ആരാധന അർപ്പിക്കപ്പെടരുത്. ഏത് സാഹചര്യത്തിലും ബഹുദൈവാരാധാന ഏറ്റവും വലിയ പാപമായാണ് ഇസ്‌ലാം കാണുന്നത്.

അല്ലാഹു അവന്റെ സത്തയിലും കർമ്മങ്ങളിലും ഗുണത്തിലും ഏകനാണ്. അഥവാ അല്ലാഹു ഏകനും , ആദ്യമോ അന്ത്യമോ ഇല്ലാത്തവനും നിരൂപനുമാണ് . ഒരു സൃഷ്ടിയും അവനോട് തുല്യനല്ല. അല്ലാഹുവിന്റെതിന് തുല്യമായി ഗുണവിശേഷണങ്ങൾ സൃഷ്ടികൾക്കാർക്കുമില്ല. അല്ലാഹുവിന്റെ പ്രവൃത്തികൾ അവന്റെ സ്വന്തം കഴിവും തീരുമാനവുമനുസരിച്ചാണ്. സൃഷ്ടികളുടെത് അപ്രകാരമല്ല. സൃഷ്ടികളുടെ കഴിവത്രയും അല്ലാഹുവിന്റെ കഴിവും തീരുമാനവുമനുസരിച്ചാണ്.

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ നാഥൻ, അവനാണ് വസ്തുക്കളെ സൃഷ്ടിച്ചത്. അഖില വസ്തുക്കൾക്കും ആഹാരം നൽകുന്നതും സംരക്ഷിക്കുന്നതുമെല്ലാം അവൻ തന്നെ. അല്ലാഹുവിന്റെ ഉദ്ദേശങ്ങൾക്കനുസരിച്ചാണ് ലോകത്തെ എല്ലാ കാര്യങ്ങളും നടക്കുന്നത്. ജനന മരണങ്ങളും വിജയപജയങ്ങളും ഗുണദോഷങ്ങളുമെല്ലാം അല്ലാഹുവിന്റെ ഇംഗിതാനുസരണം സംഭവിക്കുന്നു. ഇതിലൊന്നും ആർക്കും ഒരു സൃഷ്ടിക്കും പങ്കാളിത്തമില്ല. അല്ലാഹുവിന്റെ ഇംഗിതത്തിനെതിരെ ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല. ഒരു തരത്തിലുള്ള ദൌർബല്യങ്ങളും കഴിവുകേടും അല്ലഹുവിനില്ല. ഇതത്രെ ഇസ്‌ലാമിന്റെ ദൈവ വിശ്വാസംاَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله ** اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى ** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin=522

Saturday, March 24, 2012

521-അല്ലാഹു-ഭാഗം-46


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينവിനയം, താഴ്മ, അനുസരണം എന്നെല്ലാം അർഥം നൽകപ്പെടുന്ന നാമമാണ് ഇസ്‌ലാം .ഇസ്‌ലാം മതത്തിന് ആ പേര് ലഭിച്ചത് അത് പ്രപഞ്ച സ്രഷ്ടാവിനു കീഴ്പ്പെടുകയും അവന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യാൻ പഠിപ്പിക്കുന്ന മതമായതു കൊണ്ടാണ്

ലാ ഇലാഹ ഇല്ലല്ലാഹ്. മുഹമ്മദ് റസൂലുല്ലാഹ് അഥവാ “ അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാകുന്നു.” എന്ന വചനമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന ശില.

ഈ അടിസ്ഥാന ആദർശത്തിലാണ് ഇസ്‌ലാം നിലകൊള്ളിന്നത്. ഈ വചനങ്ങൾ ഉച്ചരിക്കുന്നവൻ മുസ്‌ലിമായി പരിഗണിക്കപ്പെടുന്നതാണ്. വിശ്വാസം മനസ്സിന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ്. മാനസിക ദാർഢ്യതയോടെയാണിത് പ്രഖ്യാപിക്കേണ്ടത്. മനസ്സ് ഈ ആശയം അംഗീകരിക്കാതെ നടത്തുന്ന പ്രഖ്യാപനങ്ങൾ നിരർഥകങ്ങളാണ്. അത്തരക്കാരെ വിശ്വാസികളായി പരിഗണിക്കപ്പെടുന്നതല്ല. സ്വമേധയാ മനസിൽ ദൃഢീകരിച്ച് വേണം സത്യ വചനം ഉച്ചരിക്കാൻ .ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങിയോ അബോധാവസ്ഥയിലോ മൊഴിഞ്ഞാൽ അത് അസാധുവായിത്തീ‍രുന്നു

അത് കൊണ്ട് നിർബന്ധിത മതം മാറ്റം ഇസ്‌ലാമിന് അന്യമാണ്. അത് സാധ്യമേ അല്ല . ശാരീരിക പീഢനങ്ങളും ഭീഷണിയുമൊന്നും ഒരാളുടെ മനസ്സിലെ ആശയങ്ങൾ മാറ്റി എടുക്കാൻ സഹായകമല്ല. മനസ്സ് മാറാത്ത കാലത്തോളം, മനസ്സിൽ ഏകദൈവത്വവും, മുഹമ്മദ് നബി(സ) യുടെ പ്രവാചകത്വവും അംഗീകരിക്കാത്ത കാലത്തോളം ഒരാളും മുസ്‌ലിമാവുകയില്ല.

ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന വചനം മനസറിഞ്ഞു ഉച്ചരിക്കുന്നതോടെ ഒരാൾ വിശ്വാസികളുടെ സമൂഹത്തിൽ അംഗമായി. വിശ്വാസ പ്രഖ്യാപനത്തോടെ ഒരു പുതിയ ജീവിതമാണാരംഭിക്കുന്നത്. കഴിഞ്ഞ നിമിഷം വരെ താനനുഭവിച്ചിരുന്ന എല്ലാ ഉച്ചനീചത്വങ്ങളിൽ നിന്നും അസ്പൃശ്യതകളിൽ നിന്നും അവൻ മോചിതനായി. സ്നേഹ സാഹോദര്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ശാദ്വല തീരത്തവൻ എത്തിച്ചേർന്നു. ഇനിയവൻ മുസ്‌ലിമാണ്. മുസ്‌ലിം സമുദായത്തിന്റെ ബാധ്യതകൾ അവന് ബാധകമായി. സമൂഹത്തിന്റെ എല്ലാ തലത്തിലും അംഗീകാരം അവന് ലബ്ധമായി.

ഈ വിശ്വാസത്തിന്റെ യാഥാർഥ്യവൽകരണത്തിനു വേണ്ടിയുള്ള കർമ്മങ്ങളിനി തുടരണം. ഇസ്‌ലാമിക അദ്ധ്യാപനങ്ങൾക്കനുസരിച്ച് ജീവിതത്തെ പുന‌:ക്രമീകരണം നടത്താൻ അവൻ തയ്യാറാകണം. വിശ്വാസ പ്രഖ്യാപനം കൊണ്ട് മാത്രം യഥാർത്ഥ മുസ്‌ലിമാകുന്നില്ല. വിശ്വാസത്തെ വാസ്തവീകരിക്കുന്നത് കർമ്മമാണ്. ഇസ്‌ലാം അനുശാസിക്കുന്ന ആരാധനകളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കാൻ ഓരോ മുസ്‌ലിമും ബാദ്ധ്യസ്ഥനാണ്.
اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله ** اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى ** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin-521

520-അല്ലാഹു-ഭാഗം-45بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഇതര ജീവജാലങ്ങളെപ്പോലെ ലോകാന്ത്യദിനത്തിലോ അതിന് മുമ്പോ മണ്ണടിഞ്ഞു കഴിഞ്ഞാൽ മനുഷ്യന്റെ കഥ കഴിഞ്ഞോ ? എങ്കിൽ ഈ മനുഷ്യനെന്ത് വിത്യാസം. മൃഗവും മനുഷ്യനും തമ്മിൽ എന്തന്തരം ? തീർച്ചയായും മനുഷ്യന് സവിശേഷതയുണ്ട്. മനുഷ്യൻ ഭൌതിക ലോകത്ത് നിയന്ത്രിത ജീവിതം നയിച്ചവനാണ്. അല്ലാഹുവിന്റെ നിയമങ്ങളംഗീകരിച്ചവനാണ്. അനേകം മോഹങ്ങളും അഭിലാഷങ്ങളും അല്ലാഹുവിന് വേണ്ടി കയ്യൊഴിച്ചവനാണ്. ഒരു പാ‍ട് സ്വപ്നങ്ങൾ ഭൂമിയിൽ വിട്ടേച്ച് കൊണ്ടാണ് അവൻ വിടപറഞ്ഞത്.

കുറ്റകൃത്യങ്ങളും മഹാപാപങ്ങളും ചെയ്ത്, കൊന്നും കവർന്നും ജീവിച്ചവർ, കുടിച്ചു മഥിച്ചു രമിച്ചു നടന്നവർ, നിയമങ്ങൾ അവഗണിച്ച് തള്ളിയവർ, ക്രൂരതയും ധിക്കാരവും കാട്ടി സമൂഹത്തെ ദ്രോഹിച്ചവർ-അത്തരക്കാരും മനുഷ്യരിലുണ്ട്. മദ്യമദിരാക്ഷികളുടെ അടിമകളായി സ്വഛന്ദം വിഹരിച്ചവരും സുകൃതരും സത്യവിശ്വാസികളുമായി അടങ്ങി ഒതുങ്ങി മാന്യരും ഭക്തരുമായി കഴിഞ്ഞവരും ഒരേ അവസ്ഥ പ്രാപിക്കുന്നത് കഴിയല്ല.

അതുകൊണ്ട് തന്നെ മനുഷ്യൻ പുനർജനിക്കും. ഇല്ലായ്മയിൽ നിന്നും പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച അല്ലാഹുവിന് മരിച്ചു മണ്ണടിഞ്ഞ മനുഷ്യരെ പുനർജനിപ്പിക്കാൻ എന്താണ് പ്രയാസം. “ ജീർണ്ണിച്ച അസ്ഥികളെ ആരാണ് ജീവിപ്പിക്കുക എന്നവൻ ചോദിക്കുന്നു. പറയുക . അവയെ ആദ്യം ഉണ്ടാക്കിയതാരോ അവൻ തന്നെയാണവയെ പുനർജനിപ്പിക്കുക. അവൻ സർവ്വശക്തനാണ് “ (വിശുദ്ധ ഖുർ‌ആൻ -യാസീൻ )

മരണാനന്തര ജീവിതത്തിലാണ് ഭൌതിക ലോകത്തെ കർമഫലങ്ങൾ ലഭിക്കുന്നത്. അവിടെ ഭൂമിയിലെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടുന്നു. സുകൃതർക്ക് പ്രതിഫലമായി സ്വർഗീയ സൌകര്യങ്ങൾ ലഭിക്കുന്നു. ദുഷ്കർമ്മികൾക്ക് തങ്ങളുടെ ചെയ്തികൾക്കനിവാര്യമായ ശിക്ഷയും ലഭിക്കുന്നു. കഠിനകഠോരമായ ശിക്ഷയനുഭവിക്കാനവർ വിധിക്കപ്പെടുന്നു. ആഖിറത്ത്, വിചാരണയുടെ ലോകം എന്നൊകെ ആ ജീവിതകാലത്തെ വിശേഷിപ്പിക്കാം.

1) തൌഹീദ് –ഏകദൈവ വിശ്വാസം 2) രിസാലത്ത് -പ്രവാചകത്വം . 3) ആഖിറത്ത് – പരലോക വിശ്വാസം , ഈ മൂന്ന് കാര്യങ്ങളാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ മൂല തത്വങ്ങൾ.

വിശ്വാസ പ്രമാണങ്ങൾ ആറായി എണ്ണാം. 1) അല്ലാഹുവിൽ വിശ്വസിക്കുക. 2) മലക്കുകളിൽ വിശ്വസിക്കുക 3) ഗ്രന്ഥങ്ങളിൽ വിശ്വസിക്കുക 4) പ്രവാചകരിൽ വിശ്വസിക്കുക 5) വിധിയിൽ വിശ്വസിക്കുക 6) ലോകാന്ത്യ ദിനത്തിൽ വിശ്വസിക്കുക.اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً **** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى **** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-520

Friday, March 23, 2012

519-അല്ലാഹു- ഭാഗം- 44


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഭൌതികഭൂമി മനുഷ്യന്റെ താൽക്കാലിക താമസ സ്ഥലമാണ്. മരണത്തോടെയവൻ പരലോകത്തേക്ക് നീങ്ങുകയായി.

ജീവിതകാലത്ത് ഭൂമിയിൽ അന്തസ്സും സന്തോഷവുമുണ്ടാകണം. മരണാനന്തരം പൂർണ്ണ വിജയം ലഭിക്കണം. ഇതാണിസ്‌ലാമിന്റെ ലക്ഷ്യം.

അതുകൊണ്ട് തന്നെ പല മതങ്ങളും അനുശാസിക്കുന്നത് പോലെ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ഇസ്‌ലാം കൽ‌പിക്കുന്നില്ല. ജീവിതത്തിന്റെ എല്ലാ സുഖങ്ങളും ബന്ധങ്ങളും അവഗണിച്ച് കേവലം പരലോകത്തിനു വേണ്ടി അദ്ധ്വാനിക്കണമെന്ന് ഇസ്‌ലാം നിർദ്ദേശിക്കുന്നില്ല. “പ്രത്യുത നിനക്കല്ലാഹു നൽകിയ അനുഗ്രഹങ്ങളിലൂടെ നീ പരലോക വിജയം നേടുക. അതേയവസരം ഐഹികലോകത്ത് നിന്റെ പങ്കിനെക്കുറിച്ച് നീ അശ്രദ്ധനായിരിക്കരുത്” എന്നാണ് ഖുർ‌ആൻ കൽ‌പിച്ചത്.

ഐഹികലോകത്ത് ഉത്തുംഗതയിലെത്തുന്നതോടെ പരലോകത്ത് ഉന്നത സ്ഥാനം നേടിയെടുക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഭൌതികലോകത്തെ പാടെ ത്യജിച്ചുകൊണ്ടുള്ള ആത്മീയജീവിതവും ആത്മീയ ചിന്തയെ വർജിച്ചുകൊണ്ടുള്ള ഭൌതികജീവിതവും ഇസ്‌ലാമിന് അന്യമാണ്. രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംസ്കൃത സമൂഹമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്.അല്ലാഹു മനുഷ്യനു സാധിക്കാത്തത് അവനോട് നിർബന്ധിക്കുകയില്ല. (ഖുർ‌ആൻ 2-286) നിന്റെ നാഥൻ ഒരാളോടും അക്രമം പ്രവർത്തിക്കുകയില്ല. (ഖുർ‌ആൻ 18-49)

ഇല്ലായ്മയിൽ നിന്നാണ് അല്ലാഹു ലോകത്തെ സൃഷ്ടിച്ചത്. ഒരു മുൻ മാതൃകയും ആരുടേയും സഹായവുമില്ലാതെ അതിവിസ്തൃതമായ ഈ അൽഭുത പ്രപഞ്ചത്തെ സൃഷ്ടിച്ച അല്ലാഹുവിന്റെ ശക്തി അപാരമാണ്. നിശ്ചിതകാലം വരെ പ്രപഞ്ചത്തിന് ഈ പ്രകൃതിയും ഘടനയും നിലനിൽക്കും. ഒരു ദിവസം എല്ലാം തകർന്നു തരിപ്പണമാകും. നക്ഷത്രങ്ങൾ ഉതിർന്നുവീഴുകയും സൂര്യപ്രഭ മങ്ങുകയും ചന്ദ്രൻ പിളരുകയും ആകാശം പൊട്ടിച്ചിതറുകയും ചെയ്യുന്ന അതിഭീകരമായൊരു ദിവസം വരാനിരിക്കുന്നു. ലോകാന്ത്യം. അന്ന് സർവ്വ ജീവജാലങ്ങളും മണ്ണിടിയും. എല്ലാം കഥാവശിഷ്ടമാകുന്നു. ആ ദിവസത്തിൽ മനുഷ്യരാരും ബാക്കിയുണ്ടാകില്ല. ആ രംഗം കാണാനും റിപ്പോർട്ട് ചെയ്യാനും ഒരാൾ പോലും ശേഷിക്കുകയില്ല.اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-519

518-അല്ലാഹു-ഭാഗം- 43


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അവന്റെ മറ്റൊരു ഗുണമാണ് സർവ്വത്തിനും കഴിവുള്ളവൻ എന്നത്. സർവ്വ കഴിവിന്റേയും ഉടമക്ക് മാത്രമേ ദൈവമാകാൻ അവകാശമുള്ളൂ. മനുഷ്യന്റേയും മൃഗങ്ങളുടേയും മറ്റു സർവ്വ സൃഷ്ടികളുടേയും കഴിവുകൾ പരിമിതങ്ങളാണ്. എത്ര കഴിവുള്ളവനാണെങ്കിലും എന്തെല്ലാം യോഗ്യതകളുള്ളവനാണെങ്കിലും പ്രിയതമ തന്റെ കൺ‌മുമ്പിൽ കിടന്നു മരിക്കുമ്പോൾ ഏതു കൊലകൊമ്പനും നിസ്സഹായനാകുന്നു. ഒരു ജലദോഷം വന്നാൽ നാം ബലഹീനരാകുന്നു. അതുകൊണ്ടാണ് മനുഷ്യനോ പശുവോ കല്ലോ കരടോ ഒന്നും ദൈവമാകാൻ കൊള്ളില്ലെന്ന് പറയുന്നത്. അസ്തമിക്കുന്ന കഴിവിന്റെ ഉടമകൾക്ക് ദൈവമാകാൻ കഴിയില്ല. ചില മതങ്ങളിലെ ദൈവങ്ങൾ മരിച്ചു പോയി. അനങ്ങാപാറകളായി സ്വയം നീങ്ങാൻ പോലും കഴിയാതെ നോക്കുകുത്തിയായി നിൽക്കുന്നു. മറ്റു ചിലരുടെ ദൈവം കുരിശിലേറ്റപ്പെട്ടു. ഇവരെങ്ങിനെ ദൈവമാകും?! അതേസമയം മുസ്‌ലിംകളുടെ അല്ലാഹു അന്തസ്സോടെ അന്ത്യമില്ലാതെ അവസ്ഥാന്തരമില്ലാതെ, എന്നും സർവ്വാധിനാഥനായി, സർവ്വശക്തനായി നിലകൊള്ളുന്നു.

അവന്റെ മറ്റൊരു സുപ്രധാന വിശേഷമാണ് അറിവ് എന്നത്. ലോകത്തുള്ളതും ഉണ്ടായതും ഉണ്ടാകാനുള്ളതും എല്ലാം അറിയേണ്ടരീതിയിൽ അറിയുന്നവനാണവൻ. കൂടാതെ അവൻ സർവ്വത്ര കാര്യങ്ങളേയും കേൾക്കുന്നവനും കാണുന്നവനുമാണ്.

ചുരുക്കത്തിൽ സർവ്വലോക രക്ഷിതാവായ അല്ലാഹു അവന്റെ പ്രപഞ്ചത്തിൽ അല്ലാഹു ഉണ്ട് എന്നതിനും അവന്റെ അപാരമായ കഴിവുകളെയും അവനാണ് സൃഷ്ടാവ് എന്നതിന് ആവശ്യമായ തെളിവുകളും ഇഷ്ടം പോലെ സംവിധാനിച്ചു വെച്ചിട്ടുണ്ട്. നിർജീവ വസ്തുക്കളും ജീവനുള്ളവയും സസ്യങ്ങളും സർവ്വചരാചരങ്ങളും ബുദ്ധിയുള്ള മനുഷ്യരും ഒന്നടങ്കം പറയുന്നു لاإله إلا الله “ഒരിലാഹും ഇല്ല അല്ലാഹു അല്ലാതെ” ഓരോ കാലത്തിനും ആ കാലത്തെ മനുഷ്യരുടെ പുരോഗതിക്കനുസരിച്ചും പ്രപഞ്ചത്തിലൂടെ അവന്റെ സാന്നിദ്ധ്യത്തെ വിളിച്ചറിയിക്കുന്ന അൽഭുതങ്ങൾ ലോകത്തിന് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.

ഇത് സ്ഥിരപ്പെട്ടാൽ വരുന്ന ഒരു ചോദ്യമാണ് എങ്കിൽ പിന്നെ അല്ലാഹുവിനെ ആര് സൃഷ്ടിച്ചു എന്നത്. ആ ചോദ്യത്തിൽ തന്നെ അതിനുള്ള മറുപടിയുമുണ്ട്. അല്ലാഹു സൃഷ്ടാവാണ്. സൃഷ്ടാവാകുമ്പോൾ അവൻ സൃഷ്ടിയാവാൻ പാടില്ല. അവൻ ഒരു സൃഷ്ടിയായിരുന്നുവെങ്കിൽ അവന് സൃഷ്ടിക്കാൻ കഴിയില്ല. അതിന്റെ തെളിവാണ് മനുഷ്യൻ അവന്ന് നൽകപ്പെട്ട സർവ്വ കഴിവുകളുമുപയോഗിച്ചാൽ പോലും ഇല്ലായ്മയിൽ നിന്നും ഒരു വസ്തുവിനെ അവന്നുണ്ടാക്കാൻ സാധിക്കുന്നില്ലെന്നത്
اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.Islamic Bulletin-518

Thursday, March 22, 2012

517-അല്ലാഹു- ഭാഗം– 42


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രിയ സുഹൃത്തുക്കളെ, ഏക ഇലാഹായ അല്ലാഹുവിനെ കുറിച്ചുള്ള ഒരു ചെറിയ ചിന്ത മാത്രമാണ് ഞാൻ ഇവിടെ നിങ്ങൾക്ക് സ്നേഹത്തോടെ ഇട്ടു തന്നത്.

ഒരു പരീക്ഷണാർത്ഥം ഒറ്റക്കിരുന്ന് അർദ്ധ രാത്രി വിശാലമായ ആകാശങ്ങളിലേക്ക് നോക്കി മറ്റ് ദൈവങ്ങളെക്കുറിച്ചുള്ള ചിന്തകളൊക്കെ തൽക്കാലം മാറ്റി നിർത്തി ഈ കാരുണ്യവാനായ അല്ലാഹുവിനെ ഒരല്പ സമയം നിങ്ങളുടെ വിശാലമായ ഹൃദയത്തിലേക്ക് കൊണ്ട് വരിക, എന്നിട്ടു പറയുക അല്ലാഹുവേ എനിക്ക് സത്യം കാണിച്ചു തരേണമേ, എന്ന് ആ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കാതിരിക്കില്ല.

അല്ലാഹു ഉണ്ടെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കി. ആ അല്ലാഹുവിന് ഉണ്ടാവേണ്ട നിർബന്ധ വിശേഷങ്ങളാണ്. അനാദ്യനായിരിക്കുക എന്നത്. തുടക്കം ഉണ്ടാവുക എന്നത് ദൈവികത്വത്തിനു നിരക്കുന്നതല്ല. അപ്പോൾ അനാദ്യനും ഉള്ളവനുമാണ് അല്ലാഹു. അതുപോലെ അവന്റെ മറ്റൊരു ഗുണമാണ് അന്ത്യമില്ലാത്തവൻ എന്നത്. പരിണാമത്തിനോ പരിവർത്തനത്തിനോ നാശത്തിനോ അവൻ വിധേയനായിക്കൂടാ. അവൻ സൃഷ്ടിയല്ലാത്തത് കൊണ്ട് അവനെ നശിപ്പിക്കാൻ ആരും ഉണ്ടാവുകയില്ല. അവന്റെ മറ്റൊരു വിശേഷണമാണ് അവൻ സർവ്വവിധേനയും സൃഷ്ടികളോട് വിപരീതനായിരിക്കുമെന്നത്. അതുകൊണ്ട് തന്നെ അവനെക്കുറിച്ച് എങ്ങനെ ? എപ്പോൾ ? എവിടെ ? എന്നൊക്കെയുള്ള ചോദ്യങ്ങൾ തന്നെ അപ്രസക്തമാണ്. അവൻ സ്ഥലകാല അതീതനാണ്. അവയൊക്കെ അവന്റെ സൃഷ്ടികളാണ്. അവയുണ്ടാകുന്നതിനു മുമ്പേ ഉള്ളവനും അവയെ പടച്ചവനും അവനാണ്. അതുകൊണ്ട് കാലമോ സ്ഥലമോ ആവശ്യമുള്ളവനല്ല അവൻ.

അതുപോലെ അവൻ സ്വയം നിലനിൽക്കുന്നവനും നിരാശ്രയനുമാണ്. ലോക രക്ഷിതാവായ അല്ലാഹുവിന് ആവശ്യങ്ങളില്ല, വിശപ്പില്ല, ദാഹമില്ല, ഉറക്കമില്ല.ഇതൊക്കെ സൃഷ്ടികളുടെ വിശേഷണങ്ങളാണ്. സ്വയം നിലനിൽ‌പ്പിനോ ആവശ്യങ്ങൾക്കോ മറ്റുള്ളവയെ ആശ്രയിക്കുന്നവൻ ദൈവമാകാൻ കൊള്ളില്ല.

ഏകത്വം എന്നത് അവന്റെ മറ്റൊരു വിശേഷണമാണ്. പരമാധികാരമുള്ള ഒരു സത്തയെ മാത്രമേ ദൈവമായി അംഗീകരിക്കാൻ കഴിയൂ. പരമാധികാരങ്ങളുള്ള ഒന്നിൽ കൂടുതൽ ശക്തികളുണ്ടായാൽ ഈ ലോകം നശിക്കാൻ കാരണമാകും. അതാണ് ബഹു ദൈവങ്ങൾ ഉണ്ടായിക്കൂടാ എന്നു പറയാൻ കാരണം.


سبحانك ما شكرناك حق شكرك يا الله فلك الحمد حتى ترضىوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-517

516-അല്ലാഹു-ഭാഗം-41


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ചുരുക്കത്തിൽ, പ്രപഞ്ചമെന്ന നിവർത്തിവെച്ച പുസ്തകത്തിലെ ഓരോ വരിയും, നമ്മുടെ ശരീരവും, ഈ പ്രപ്രഞ്ചത്തിലെ ഓരോ കണികയും , നമ്മുടെ ചുറ്റുപാടുകളും, ശാസ്ത്ര പഠനങ്ങളും, ഖുർ‌ആനും, സത്യസന്ധനായ മുഹമ്മദ് നബിയും (സ)മുൻ പ്രവാചകന്മാരും, വേദ ഗ്രന്ഥങ്ങളും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അല്ലാഹുവിന്റെ സാന്നിദ്ധ്യം ഒരു വിശ്വാസകാര്യം മാത്രമല്ല ഒരു യാഥാർത്ഥ്യമാണെന്ന് നമുക്ക് ബോധ്യം വരുന്നു. നമുക്ക് പ്രപഞ്ച സൃഷ്ടാവും നാഥനുമായ അല്ലാഹുവിനോട് അടുത്ത ബന്ധം സ്ഥാപിക്കും. മാർഗ്ഗദർശനത്തിനു വേണ്ടി അവനോട് പ്രാർത്ഥിക്കാം. അല്ലാഹുവേ ഞങ്ങളെ നീ നേരയ വഴിയിൽ നയിക്കണമേ ! ഞങ്ങൾക്ക് നീ ഉപകാരപ്രദമായ അറിവുകൾ എത്തിച്ചുതരേണമേ !

സർവ്വലോക രക്ഷിതാവുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ -അതാർക്കും എപ്പോഴും ചെയ്യാവുന്നതാണ്- ഭൂമി എത്ര നിസ്സാരം ! ജീവിതം എത്ര ക്ഷണികം !ഭൂമിയുടെ നിസ്സാരതയും ജീവിതത്തിന്റെ ക്ഷണികതയും അറിവിന്റെ പരിമിതിയും ഭൌതിക സുഖങ്ങളുടെ ആപേക്ഷികതയും കണക്കിലെടുക്കാതെ ഈ ലോകജീ‍വിതവും ഇതിലെ കിടമത്സരവുമാണ് ലോകത്തെ പ്രധാന കാര്യങ്ങൾ എന്നു ധരിക്കുന്നവൻ എത്ര വിഢിയാണ് !പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്ന, എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന, സ്നേഹനിധിയായ, കരുണാവാരിധിയായ, മനുഷ്യന് യഥാർത്ഥ അറിവും മാർഗ്ഗദർശനവും നൽകാൻ കഴിവുള്ള, അല്ലാഹുവുമായി അടുക്കാൻ, ആ സാമീപ്യത്തിന്റെ ആനന്ദം അനുഭവിക്കാൻ അവസരമുണ്ടായിട്ടും അത് ശ്രദ്ധിക്കാതെ, ഭൌതിക കെട്ടുപാടുകളിൽ കെട്ടിമറിഞ്ഞ് അസ്വസ്ഥനായി, മന:ശാന്തി ലഭിക്കാതെ, യഥാർത്ഥ ജീവിതമെന്തെന്നറിയാത്ത, ജീവിച്ചു മരിക്കുന്നവർ എത്രമാത്രം നിർഭാഗ്യവാന്മാരാണ്.

ഏകദൈവത്വം പ്രപഞ്ചത്തിന്റെ വ്യാഖ്യാനവും ഉന്നതമായ ജീവിതമാർഗ്ഗവുമാകുന്നു. എല്ലാവിധ ഭീതികളിൽ നിന്നും മുക്തനായി, നിർഭയനായിത്തീരുന്ന അവസ്ഥ. ഏറ്റവും ഉയർന്ന് നിന്ന് കൊണ്ട് ലോകത്തേയും കഴിഞ്ഞകാല ചരിത്രത്തേയും, വരാൻ പോകുന്ന സംഭവങ്ങളേയും നോക്കിക്കാണുന്ന ഉന്നതമായ അവസ്ഥ. കളിമണ്ണിൽ നിന്നു ജനിച്ച മനുഷ്യൻ മാലാഖയേക്കാൾ ഉയർന്നുപോകുന്ന അവസ്ഥ . ഏകദൈവ ദർശനം കൊണ്ട് സിദ്ധിക്കുന്ന ദൈവിക സാമീപ്യം അനുഭവപ്പെടുന്ന ആ ഉന്നതമായ അവസ്ഥ എത്ര ആനന്ദദായകമാണ് ! ആ‍ അവസ്ഥയിലേക്ക് ഏതൊരു മനുഷ്യനും ഉയരാം. അതിലേക്കാണ് ഖുർ‌ആൻ ഓരോ മനുഷ്യനേയും ക്ഷണിക്കുന്നത്. ഇത് സമ്പൂർണ്ണവും സമഗ്രവുമായ ജീവിതവീക്ഷണമാണ്. ധ്യാനം മാത്രമല്ല പ്രവർത്തനവും കൂടിയാണിത്. അതിന്റെ സരണിയാണ് ഖുർ‌ആൻ കാണിച്ചുതരുന്നത്.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-516

Wednesday, March 21, 2012

515-അല്ലാഹു-ഭാഗം- 40
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅല്ലാഹുവിന്റെ അസ്തിത്വത്തിന് ഖുർ‌ആൻ തന്നെ ഒരു തെളിവാണ്. ഖുർ‌ആനിലെ ശാസ്ത്രീയ പരാമർശങ്ങളും ചരിത്ര പരാമർശങ്ങളും സാഹിത്യഭംഗിയുമൊക്കെ പഠിച്ചാൽ ഖുർ‌ആൻ മനുഷ്യനിർമ്മിതമല്ലെന്നും അല്ലാഹുവിൽ നിന്നവതീർണ്ണമായതാണെന്നും മനസ്സിലാക്കാം. “നമ്മുടെ അടിമക്ക് നാം അവതരിപ്പിച്ച് കൊടുത്താൽ നിങ്ങൾ സംശയാലുക്കളാണെങ്കിൽ ഇതിന് തുല്യമായ ഒരദ്ധ്യായം നിങ്ങൾ കൊണ്ട് വരിക”. (ഖുർ‌ആൻ 2:23) എന്ന ഖുർ‌ആനിന്റെ വെല്ലുവിളി ഇന്നും നിലനിൽക്കുന്നു.
അല്ലാഹുവിൽ നിന്ന് മനുഷ്യനുള്ള മാർഗ്ഗദർശന ഗ്രന്ഥമായ ഖുർ‌ആൻ അല്ലാഹുവിനെക്കുറിച്ച് നമ്മെ പരിചയപ്പെടുത്തുന്നത് നാം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഖുർ‌ആൻ നമ്മുടെ മുമ്പിലുണ്ട്. അത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അതുതന്നെ നമ്മെ ബോധ്യപ്പെടുത്തുന്നു. അപ്പോൾ നമുക്കെങ്ങിനെ അല്ലാഹുവിനെ നിഷേധിക്കാൻ കഴിയും ?
അല്ലാഹു പറയുന്നത് കാണൂ :
قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاء وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى š(سورة فصلت 44“നബിയെ, അങ്ങ് പറഞ്ഞുകൊടുക്കുക : ഈ ഖുർ‌ആൻ സത്യവിശ്വാസികൾക്ക് സന്മാർഗ്ഗ ദർശനവും രോഗശാന്തിയുമാകുന്നു. എന്നാൽ വിശ്വസിക്കാത്തവർക്കോ ഇത് കാതുകൾക്ക് അടപ്പും കണ്ണുകൾക്ക് അന്ധതയുമാകുന്നു”.

മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് പഠിച്ചാൽ അവിടുന്നു സത്യസന്ധനായിരുന്നുവെന്നും, സ്വാർത്ഥ താൽ‌പര്യങ്ങളില്ലാത്തവരായിരുന്നുവെന്നും ബോധ്യമാവും. ആ സത്യ സന്ധനായ മനുഷ്യൻ അല്ലാഹുവിനെക്കുറിച്ചും പരലോകത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകുമ്പോൾ നമുക്കെങ്ങിനെ അതെല്ലാം അവഗണിച്ചു മുന്നോട്ട് നീങ്ങാനാവും ?

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.Islamic Bulletin-515

ഇസ്‌ലാമിക് ബുള്ളറ്റിന്‍ വെബ് ഡൊമൈന്‍

പ്രിയ വായനക്കാരെ.
അസ്സലാമു അലൈകും

നാളിതുവരെ ബുള്ളറ്റിന്‍ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതിനു നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ മാനിച്ച്, ബുള്ളറ്റിനു വേണ്ടി ഒരു വെബ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തന സജ്ജമായ വിവരം സന്തോഷ പൂര്‍‌വ്വം അറിയിക്കുന്നു


ഇനി ബ്ലോഗ് സ്പോട് അഡ്രസ് അടിക്കുന്നതിനു പകരം വെബ് ഡൊമൈന്‍ നാമം www.islamicbulletinonline.com/ ഉപയോഗിച്ച് ബുള്ളറ്റിന്‍ വായിക്കാവുന്നതാണ്‌.. ഈ വെബ് ഡൊമൈന്‍ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ബന്ധുജനങ്ങളിലേക്കും പ്രചരിപ്പിക്കുമല്ലോ .. സമീപ ഭാവിയില്‍ ഒരു സമ്പൂര്‍ണ്ണ വെബ് സൈറ്റ് ആക്കി മാറ്റാന്‍ ഇതിന്റെ അണിയറയിലുള്ളവര്‍ ആഗ്രഹിക്കുന്നു. അതിനു അല്ലാഹു തൗഫീഖ് നല്‍കട്ടെ ആമീന്‍

തുടര്‍ന്നും നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്


Bulletin Team
www.islamicbulletinonline.com/


514-അല്ലാഹു-ഭാഗം- 39بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاء مَاء فَأَخْرَجْنَا بِهِ ثَمَرَاتٍ مُّخْتَلِفًا أَلْوَانُهَا وَمِنَ الْجِبَالِ جُدَدٌ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَانُهَا وَغَرَابِيبُ سُودٌ ** وَمِنَ النَّاسِ وَالدَّوَابِّ وَالْأَنْعَامِ مُخْتَلِفٌ أَلْوَانُهُ كَذَلِكَ إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاء إِنَّ اللَّهَ عَزِيزٌ غَفُورٌ (سورة فاطر 27 ، 28

“അല്ലാഹു ആകാശത്തുനിന്ന് മഴ വർഷിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? എന്നിട്ട് അതുവഴി നാം ഭിന്ന വർണങ്ങളുള്ള പലതരം പഴങ്ങളുൽ‌പാദിപ്പിക്കുന്നു. വെളുപ്പും ചുവപ്പും കടും കറുപ്പുമായി ഭിന്ന വർണങ്ങളിലുള്ള ശിലാനിരകൾ പർവ്വതങ്ങളിലും കണ്ടുവരുന്നു. ഇതേവിധം മനുഷ്യരുടേയും മൃഗങ്ങളുടെയും കന്നുകാലികളുടേയും നിറങ്ങളും വ്യത്യസ്തങ്ങളാകുന്നു. നിശ്ചയം അല്ലാഹുവിന്റെ ദാസന്മാരിൽ ജ്ഞാനികൾ മാത്രമേ അവനെ ഭയപ്പെടുകയുള്ളൂ”.

ഇങ്ങനെ അല്ലാഹു പ്രപഞ്ചത്തെക്കുറിച്ചും അതിലെ മനുഷ്യനടങ്ങുന്ന അൽഭുത സൃഷ്ടികളെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും പഠിക്കാനും ചിന്തിക്കാനും നിരന്തരം ഉപദേശിക്കുന്നു. ഈ പഠനം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ബുദ്ധിയും കഴിവും ജീവനും ജ്ഞാനവുമുള്ള ഒരു മഹാ ശക്തിയെ - അല്ലാഹുവിനെ – കണ്ടെത്താൻ അറിവുള്ളവരെ സഹായിക്കുമെന്നതു കൊണ്ടാണത്. അതുകൊണ്ട് പ്രിയ വായനക്കാരേ ചിന്തിക്കുക.

സൃഷ്ടാവായ അല്ലാഹു ഇല്ലെങ്കിൽ ജീവിതം അർത്ഥ ശൂന്യമാണ്. നമ്മുടെ ജീവിത മൂല്യങ്ങളും സേവനങ്ങളും നിഷ്ഫലമാണെങ്കിൽ നമ്മുടെ പ്രവർത്തനങ്ങളിൽ നിരർത്ഥകമല്ലേ ? നമ്മുടേയും ഒരു പ്രാണിയുടേയും ജീവിതങ്ങൾ തമ്മിൽ പിന്നെ എന്ത് വ്യത്യാസം? നാം ചത്താൽ ഒരു ഈച്ച ചത്തത് പോലെയാണെങ്കിൽ നാം ജീവിക്കുന്നതും ജീവിക്കാതിരിക്കുന്നതും തുല്യമല്ലേ? ആദ്യവും അന്ത്യവുമില്ലാത്ത ശൂന്യതയിൽ ഒരു ഘട്ടത്തിൽ നാം ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു. അങ്ങനെ സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതും തമ്മിൽ പിന്നെന്ത് വ്യത്യാസം ? ശാന്തമായി ചിന്തിക്കുക. ഇവിടെ അക്രമം നടക്കുന്നു. പെരും കള്ളന്മാർ സമൂഹത്തിൽ മാന്യന്മാരായി വിരാചിക്കുന്നു. പലപ്പോഴും നല്ല ആളുകൾ കഷ്ടപ്പെടുന്നു. നമ്മുടെ നീതിപീഠങ്ങൾക്ക് ഒരാളെ കൊന്നവനും ആയിരം ആളുകളെ കൊന്നവനും കൊടുക്കാൻ കഴിയുന്നത് ഒരു വധശിക്ഷ മാത്രമാണ്. ഇങ്ങനെ ഇതെല്ലാം അവസാനിച്ചാൽ ഒരു അല്ലാഹുവും രക്ഷാശിക്ഷകളുമില്ലെങ്കിൽ പിന്നെ ജീവിതത്തിനെന്തർത്ഥമാണുള്ളത് ? “അറിയുക അല്ലാഹുവിലുള്ള സ്മരണ കൊണ്ടാണ് ഹൃദയങ്ങൾ സമാധാനമടയുന്നത്. നിശ്ചയമായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനും തന്നെ.” (ഖുർ‌ആൻ)
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.Islamic Bulletin-514

Tuesday, March 20, 2012

513-അല്ലാഹു- ഭാഗം 38
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅപ്പോൾ അല്ലാഹുവിനെ കണ്ടെത്താൻ ഈ പ്രപ്രഞ്ചത്തെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. അതു കൊണ്ടാണ് അല്ലാഹു അവന്റെ വിശുദ്ധ ഖുർ‌ആനിൽ നിരന്തരം ചിന്തയെയും പഠനത്തെയും പ്രോത്സാഹിപ്പിച്ചത്. സൃഷ്ടാവിന്റെ വചനമായ ഖുർ‌ആനിലെ ചില സൂക്തങ്ങൾ കാണൂ:
أَوَلَمْ يَنظُرُواْ فِي مَلَكُوتِ السَّمَاوَاتِ وَالأَرْضِ وَمَا خَلَقَ اللّهُ مِن شَيْءٍ (سورة الأعراف 185“ആകാശ ഭൂമികളുടെ സംവിധാനത്തെക്കുറിച്ച് ഇക്കൂട്ടർ ഒരിക്കലും ചിന്തിച്ചിട്ടില്ലേ ? അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഒരു വസ്തുവിനെക്കുറിച്ചും അവർ ചിന്തിച്ചിട്ടില്ലേ?”.
قُلِ انظُرُواْ مَاذَا فِي السَّمَاوَاتِ وَالأَرْضِ (سورة يونس 101
“പ്രവാചകരേ, ജനത്തോട് പറയുക, നിങ്ങൾ വാനലോകത്തും ഭൂലോകത്തുമുള്ള വസ്തുതകളെന്തെന്ന് ചിന്തിക്കുകയെന്ന്”.
أَوَلَمْ يَتَفَكَّرُوا فِي أَنفُسِهِمْ مَا خَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ وَأَجَلٍ مُّسَمًّى (سورة الروم 8“അവരൊരിക്കലും സ്വശരീരങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കിയിട്ടില്ലേ? അല്ലാഹു ആകാശഭൂമികളെയും അവക്കിടയിലുള്ള സകലവസ്തുക്കളേയും യാഥാർത്ഥ്യമായിക്കൊണ്ടും ഒരു കൃത്യമായ അവധി നിശ്ചയിച്ചുകൊണ്ടുമാണ് സൃഷ്ടിച്ചിട്ടുള്ളത്
وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْ إِنَّ فِي ذَلِكَ لَآيَاتٍ لِّلْعَالِمِينَ (سورة الروم 22“ആകാശ ഭൂമികളുടെ നിർമാണവും നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു. നിശ്ചയം അറിവുള്ളവർക്ക് ഇതിൽ ധാരാളം ദൃഷ്ടാന്തമുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin-513

512- അല്ലാഹു-ഭാഗം 37


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


സമുദ്രത്തിലെ വെള്ളം ഉപ്പുരസമുള്ളതല്ലെങ്കിൽ ആ വെള്ളം എന്നോ മലിനമായേനെ. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നില്ലെങ്കിലുള്ള അവസ്ഥ ചിന്തിച്ചു നോക്കൂ അഥവാ ഭൂമിയുടെ ഒരു ഭാഗം എന്നും രാത്രിയും മറുഭാഗം എന്നും പകലുമാണെങ്കിലുള്ള അവസ്ഥ ജീവിതം അസാദ്ധ്യമാക്കുമായിരുന്നു.

ഭൂമിയിൽ അല്ലാഹു സംവിധാനിച്ച ജീവികൾക്കാവശ്യമായ ഭക്ഷണ സംവിധാനമില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ ?

മനുഷ്യ ബുദ്ധി മുഴുവനും സമാഹരിച്ചാൽ ഈ പ്രപഞ്ചസംവിധാനം പോലുള്ള ഒരു സംവിധാനം പ്ലാൻ ചെയ്യാൻ പോലും സാദ്ധ്യമല്ലെന്നതാണ് സത്യം.

ഇതെല്ലാം ഒരു അതുല്യ ശക്തിയുടെ സംവിധാനവും ബുദ്ധിയും ഉദ്ദേശവും കഴിവും കൂടാതെ ഉണ്ടായി എന്നു പറയുന്നത് എന്ത് മാത്രം ബുദ്ധിശ്യൂന്യമാണ്.

ഒരു കളങ്കമറ്റ സംവിധാനം കാണുമ്പോൾ ബുദ്ധിയുള്ളവർ പറയും അതിന്റെ പിന്നിൽ ബുദ്ധിയും കഴിവും ഉദ്ദേശവും അറിവും പ്രവർത്തിച്ചിട്ടുണ്ടെന്ന്. അതുപോലെത്തന്നെയാണ് ഈ അൽഭുത പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്ന ഒരു യഥാർഥ്യമാണ് അതിന്റെ പിന്നിൽ സൂക്ഷ്മജ്ഞാനവും അങ്ങേയറ്റത്തെ ബുദ്ധിയും അമാനുഷിക കഴിവും ഉദ്ദേശവും പ്രവർത്തിച്ചിട്ടുണ്ടെന്ന്. അതെല്ലാം സമ്മേളിച്ച ആസ്തിക്യമാണ് “പടച്ച തമ്പുരാനായ അല്ലാഹു”.


നിങ്ങളുടെ കയ്യിലുള്ള ഒരു പേന, മനുഷ്യ കരങ്ങളാൽ എഴുതാൻ വേണ്ടി പ്രത്യേകമായി തയ്യാർ ചെയ്ത ഒരു പേന, അതിൽ മഷി സൂക്ഷിക്കാൻ പ്രത്യേക അറ, അതിനു ചെറിയ ദ്വാരത്തോടു കൂടിയുള്ള അടപ്പ്, കീശയിൽ കുളത്തിയിടാൻ കുളത്തും, ആവശ്യത്തിനു മഷി പുറത്ത് വരുന്ന മുന ഇങ്ങനെ ചിന്തിച്ചാൽ അനേകം അൽഭുതങ്ങളടങ്ങിയ ഈ ചെറിയ പേനയെക്കുറിച്ച് ഒരാൾ നിങ്ങളോട് പറയുകയാണ് അത് ഒരു സുപ്രഭാതത്തിൽ യാദൃശ്ചികമായി ഉണ്ടായതാണെന്നു പറഞ്ഞാൽ നിങ്ങൽ അയാൾ ഭ്രാന്തനാണെന്ന് വിധിയെഴുതില്ലേ? കാരണം നിങ്ങൾക്കുറപ്പാണ് ഈ പേനയുടെ പിന്നിൽ മനുഷ്യന്റെ ബുദ്ധിയും സമയവും ഉദ്ദേശവും കഴിവും അറിവും ഉപയോഗിച്ചിട്ടുണ്ടെന്ന്.

എങ്കിൽ അതുപോലെത്തന്നെയല്ലേ, അൽഭുതങ്ങളുടെ മനുഷ്യൻ, അവന്റെ ശരീരത്തിലടങ്ങിയ ഹൃദയം, തലച്ചോറ് തുടങ്ങിയ അനേകം ഉപകരണങ്ങൾ, ഭൂമിയിലും കടലിലുമുള്ള മനോഹരവും ആകർഷണീയവുമായ ചെടികളും പുഷ്പങ്ങളും മരങ്ങളൂം അതുപോലെ ജീവികളുമൊക്കെ യാദൃശ്ചികമായി ഉണ്ടായതാണെന്ന് വിശ്വസിക്കാൻ കഴിയുമോ? അതല്ലേ വിശുദ്ധ ഖുർ‌ആൻ പറഞ്ഞത് :أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ (سورة يس 77


“മനുഷ്യൻ കണ്ടില്ലയോ, നാമവനെ ശുക്‌ളകണത്തിൽ നിന്ന് സൃഷ്ടിച്ചു എന്നിട്ടവനിതാ വ്യക്തമായ കുതർക്കിയാകുന്നു.”وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-512

Monday, March 19, 2012

511-അല്ലാഹു-ഭാഗം-36بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


മറ്റൊരു ഉദാഹരണം നോക്കൂ: നിങ്ങൾക്ക് ഒരു പ്രിന്റിംഗ് പ്രസ്സുണ്ടെന്ന് സങ്കൽ‌പ്പിക്കുക. അതിൽ ഒരു മില്യൺ അക്ഷരങ്ങൾ വ്യത്യസ്ത പെട്ടികളിലായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പെട്ടെന്ന് ഒരു ഭൂചലനമുണ്ടായി ഈ പെട്ടികളിൽ അകാരാദിക്രമത്തിൽ സൂക്ഷിച്ചു വെച്ചിരുന്ന അക്ഷരങ്ങൾ പരസ്പരം കൂടിക്കലർന്നു. പിന്നീട് അക്ഷരങ്ങൾ പെറുക്കിവെക്കുന്ന തൊഴിലാളി വന്ന് ഇതു പരിശോധിച്ച് അദ്ദേഹം പറയുന്നു ഈ ഭൂചലനം മൂലം അർത്ഥപൂർണ്ണമല്ലെങ്കിലും യാദൃശ്ചികമായി പത്ത് പദങ്ങൾ രൂപം കൊണ്ടു എന്നു പറഞ്ഞാൽ അത് സ്വീകരിക്കാവുന്നതാണ്. അതേ സമയം പൂർണാർത്ഥം കുറിക്കുന്ന പത്ത് പദങ്ങളടങ്ങിയ ഒരു വാചകം തന്നെ ഈ ഭൂചലനം മൂലം രൂപപ്പെട്ടു എന്നു പറഞ്ഞാൽ അത് സ്വീകരിക്കാൻ അല്പം പ്രയാസമായിരിക്കും എങ്കിലും സ്വീകാര്യതക്ക് ചാൻസുണ്ട്. എന്നാൽ അദ്ദേഹം പറയുകയാണ് ഈ ഒരു മില്യൺ അക്ഷരങ്ങളും ഈ ഭൂചലനം മൂലം യാദൃശ്ചികമായി കൂടിച്ചേർന്ന് അഞ്ഞൂറു പേജുള്ള ഒരു കനപ്പെട്ട, പഠനാർഹവും കോർവയെത്തിയതുമായ പുസ്തകമായി രൂപാന്തരപ്പെട്ടു എന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ ആളെക്കിട്ടുമോ ? ഇതു പോലെയാണ് ഈ പ്രവിശാലമായ പ്രപഞ്ചം അതിന്റെ എല്ലാ സൌന്ദര്യത്തോടെയും അൽഭുതത്തോടെയും സൂക്ഷ്മ സംവിധാനത്തോടെയും ഒരു സുപ്രഭാതത്തിൽ യാദൃശ്ചികമായി ഉണ്ടായതാണെന്ന് പറയുന്നതിലെയും ബുദ്ധിശ്യൂന്യത. പ്രപഞ്ചത്തിലുള്ള ഓരോ ഗോളത്തേയും എടുത്ത് പരിശോധിച്ചാൽ അവ മുഴുവനും അതി സൂക്ഷ്മമായി പ്രത്യേക പരിധിക്കും അകലങ്ങളിലുമായി സംവിധാനിച്ചതായി കാണാം. അവയിൽ വരുന്ന ചെറിയ വ്യത്യാസം പോലും മനുഷ്യ ജീവിതത്തെയും മറ്റും ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രം പറയുന്നു.

ചിന്തിച്ചു നോക്കൂ, ഭൂമി ഒരു ഗോളമാണല്ലോ. ദീർഘവൃത്താകൃതിയിലുള്ള ഗോളം. ഇതിന് 7 തട്ടുകളുണ്ട്. ഒന്നാമത്തെ തട്ടിനെ ഭൂമിയുടെ പുറം തോട് എന്ന് വിശേഷിപ്പിക്കുന്നു. ഇത് നമ്മുടെ കാൽ വെച്ചിടത്ത് നിന്ന് ഏതാണ്ട് 35 കിലോമീറ്റർ വരെ താഴ്ചയുള്ളതാണ്. ഈ പുറം തോട് ഇതേ കട്ടിയിലും രൂപത്തിലുമില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ ജീവിതം അസാദ്ധ്യമാകുമായിരുന്നു.
വായുമണ്ഡലം നിലവിലുള്ളതിനേക്കാൾ അല്പം ഉയർന്നുപോയാൽ ഭൂമി കത്തിയെരിയുമായിരുന്നു.

സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട് ഇപ്പോൾ ലഭിക്കുന്നതിൽ നിന്ന് അല്പം കുറഞ്ഞാൽ നാം ഐസായി മാറും. അല്പം കൂടിയാൽ നാം കത്തി വെണ്ണീറാവുകയും ചെയ്യും. കൃത്യമായ അളവിൽ അന്തരീക്ഷത്തിൽ ഓക്സിജനില്ലെങ്കിൽ ജീവിതം അസാദ്ധ്യമാകും. മഴ ലഭിക്കുന്നില്ലെങ്കിൽ ഭൂമി മുഴുവനും മരുഭൂമിയായി ജീവിതം തകരാറിലാകും.لاٰ إِلَهَ إِلاَّ اللهُ الْعَظِيمُ الْحَلِيمُ لاٰ إِلَهَ إِلاَّ اللهُ رَبُّ الْعَرْشِ الْعَظِيمِ لاٰ إِلَهَ إِلا اللهُ رَبُّ السَّمٰوٰاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-511

510-അല്ലാഹു-ഭാഗം-35بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രവഞ്ചോത്പത്തിയെക്കുറിച്ച് മറ്റൊരഭിപ്രായമാണ് സ്ഥിര സ്ഥിതി സിദ്ധാന്തം. (Steady State Theory) ഈ സിദ്ധാന്തപ്രകാരം പ്രപഞ്ചം എന്നും ഇവിടെയുണ്ട്. സ്റ്റഡി സ്റ്റേറ്റ് തിയറിയുടെ വക്താക്കളും പ്രപഞ്ചം വികസിക്കുന്നു എന്ന് സമ്മതിക്കുന്നു. എന്നാൽ സ്ഥിരസ്ഥിതി വാദക്കാർക്ക് പ്രപഞ്ചത്തിന്റെ വികാസത്തിന് വിശദീകരണം നൽകവെ ശ്യൂന്യതയിൽ നിന്ന് നിരന്തരം പദാ‍ർഥം സൃഷ്ടിക്കപ്പെടുന്നു എന്ന് സങ്കല്പിക്കേണ്ടിവന്നു. കാരണം പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് അതിന്റെ സാന്ദ്രത കുറയണം. ബലൂൺ ഊതി വീർപ്പിക്കുമ്പോൾ അതിന്റെ കട്ടി കുറയുന്നത് പോലെ. പക്ഷെ സ്ഥിരസ്ഥിതി വാ‍ദമനുസരിച്ച് പ്രപഞ്ചം ഒരേ സ്ഥിതിയിൽ നില കൊള്ളണം. അതിനാൽ ഹൈഡ്രജൻ കണികകൾ ശ്യൂന്യതയിൽ നിന്ന് ഉണ്ടായികൊണ്ടിരിക്കണം. ഈ രണ്ട് സിദ്ധാന്തങ്ങളാണ് പ്രപഞ്ചോത്പത്തിയെക്കുറിച്ച് ശാസ്ത്രത്തിന് നമ്മുടെ മുമ്പിൽ വെക്കാനുള്ളത്. ഈ രണ്ട് സിദ്ധാന്തങ്ങൾ സ്വീകരിച്ചാലും സ്രഷ്ടാവിനെ അഥവാ അല്ലാഹുവിനെ അംഗീകരിക്കൽ നിർബന്ധിതരാണ്. ആധുനിക ശാസ്ത്രീയ നിഗമനങ്ങളെ തള്ളിക്കളഞ്ഞ് നിരീശ്വരത്വം മുറുകെ പിടിക്കുന്നവർ അന്ധ വിശ്വാസിയാവനേ തരമുള്ളൂ.. അല്ലെങ്കിൽ അവർ ആധുനിക ശാസ്ത്രീയ വീക്ഷണങ്ങൾ അറിഞ്ഞ് കാണുകയില്ല.

അതേ സമയം ഈ പ്രപഞ്ചം ഒരു സുപ്രഭാതത്തിൽ തനിയെ ഉണ്ടായതാണെന്നു പറയുന്നത് ബുദ്ധിയുള്ളവരാരെങ്കിലും സമ്മതിക്കുമോ ? ഇല്ലെന്ന് ചില ഉദാഹരണങ്ങളിലൂടെ നമുക്ക് സ്ഥാപിക്കാം.

ഒരു പലകയിൽ ഒരു സൂചി കുത്തിവെക്കുക. ആ സൂചിയുടെ ദ്വാരത്തിൽ മറ്റൊരു സൂചികടത്തിവെക്കുക. ഇത് കാണുന്ന ഒരാൾ നമ്മോട് ചോദിക്കുന്നു. എങ്ങിനെയാണ് ഒരു സൂചിയുടെ ദ്വാരത്തിൽ മറ്റേ സൂചി പ്രവേഷിച്ചത് ? സത്യ സന്ധനാ‍യ നിങ്ങൾ മറുപടി പറയുന്നു. അതൊരു മനുഷ്യൻ തന്റെ കൈകൊണ്ട് വെച്ചതാണെന്ന്. അതേ സമയം മറ്റൊരാൾ പറയുന്നു. (അദ്ധേഹവും സത്യ സന്ധനാണ്). ഇപ്പോൾ ജനിച്ച അന്ധനായ ഒരു കുഞ്ഞ് ഒരു സൂചിയെടുത്തെറിഞ്ഞപ്പോൾ ആകസ്മികമായി അറ്റിന്റെ ഉള്ളിൽ പതിഞ്ഞതാണെന്ന്. ബുദ്ധിയുള്ളവർ വിശ്വസിക്കുക ഒന്നാമത്തേതായിരിക്കും. എന്നാലും ഒരു ചെറിയ സാദ്ധ്യത രണ്ടാമത്തേതിനും നൽകാം. എന്നാൽ അതേ പലകയിൽ നൂറു കണക്കിനു സൂചികൾ സ്ഥാപിക്കുകയും അവക്ക് ഓരോന്നിനും പ്രത്യേകം നമ്പറുകളിടുകയും ശേഷം കുട്ടിയുടെ കയ്യിൽ അത്രയും എണ്ണം സൂചികൾ അതേ നമ്പറുകളോടെ നൽകി അവ ഒരു ഏറ് മുഖേന ഓരോ സൂചിയും അവയിലെഴുതിയ നമ്പറിന് തുല്യമായ നമ്പറുള്ള പലകയിലെ സൂചിയുടെ ദ്വാരത്തിൽ ആകസ്മികമായി പ്രവേഷിച്ചു എന്ന് പറഞ്ഞാലോ , അത് വിശ്വസിക്കാൻ കഴിയില്ല. എന്നത് പോലെയാണ് ഈ പ്രപഞ്ചം. ഇത്രയും വിശാലവും ആസൂ‍ത്രണത്തോടെയും ഒന്നും പരസ്പരം കൂട്ടിമുട്ടുകയോ എന്തെങ്കിലും അപാകതകൾ വരുകയോ ചെയ്യാതെ ഇത്രയും ഭംഗിയായി സംവിധാനിച്ചതിന് പിന്നിൽ ഒരു അതിശക്തി ഇല്ലെന്ന് പറയുന്നതും അത് ഒരു സുപ്രഭാതത്തിൽ തനിയെ ഉണ്ടായതാണെന്ന് പറയുന്നതും എന്ത് മാത്രം വിഡ്ഢിത്തമാണ്وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-510

Sunday, March 18, 2012

509-അല്ലാഹു-ഭാഗം-34


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ദൈവ സങ്കല്പങ്ങൾ പലവിധമുണ്ട്. ഇസ്‌ലാമിലെ ദൈവ സങ്കല്പം വ്യക്തമായി ഈ അദ്ധ്യായത്തിൽ അവതരിപ്പിക്കുന്നു. പലവിധ ദൈവസങ്കല്പങ്ങളും വെച്ച് പുലർത്തുന്നവരോട് ഇങ്ങിനെ പറയാൻ അല്ലാഹു കല്പിച്ചു. “ അല്ലാഹു ഏകനാണ് , അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാണ്. അവൻ പ്രസവിച്ചിട്ടില്ല, ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരും ഇല്ല “

ദൈവത്തിന്റെ സത്തയിലോ ,ഗുണത്തിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടിയിലോ, സംഹാരത്തിലോ, കൈകാര്യകർതൃത്വത്തിലോ ഒന്നിലും ഒരു പങ്കാളിയില്ല. അവൻ സൃഷ്ടാവ്, മറ്റുള്ളവയെല്ലാം സൃഷ്ടികൾ. സൃഷ്ടികൾ സ്രഷ്ടാവിന്റെ പങ്കാളികളല്ല. സ്രഷ്ടാവ് പിതാവല്ല. പുത്രനല്ല. മാതാവല്ല. അവനു തുല്യനായി ആരുമില്ല. കലർപ്പില്ലാത്ത ഏക ദൈവ വിശ്വാസമാണ് ഖുർ‌ആൻ അവതരിപ്പിക്കുന്നത്. അല്ലാഹുവിന്റെ സ്ഥാനവും അധികാരവും അവകാശങ്ങളും ആർക്കെങ്കിലും വകവെച്ച് കൊടുക്കുന്നത് മഹാപാപമാണെൻ ഇസ്‌ലാം പഠിപ്പിക്കുന്നു. ഏകനും സ്രഷ്ടാവുമായ അല്ലാഹുവിൽ നാം എല്ലാം അർപ്പിക്കുന്നതോടെ സർവ്വത്ര ഭീതിയിൽ നിന്നും നാം മുക്തരാകുന്നു. നോക്കുന്നിടത്തെല്ലാം അല്ലാഹുവിന്റെ സാന്നിദ്ധ്യമറിയുന്നു.

നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ ഉൽഭവത്തെക്കുറിച്ച് ശാസ്ത്രം എന്ത് പറയുന്നു എന്ന് കൂടി ശ്രദ്ധിയ്ക്കുക. ആധുനിക ശാസ്ത്രീയ നിഗമന പ്രകാരം ഈ പ്രപഞ്ചം അനാദികാലം മുതൽ നില നിന്നിരുന്നില്ല. പിന്നീടുണ്ടായതാണ്. അപ്പോൾ ശ്യൂന്യതയിൽ നിന്ന് പ്രപഞ്ചമുണ്ടായി എന്ന് പറയുന്നറത യുക്തിവിരുദ്ധമാണ്. പണ്ടുണ്ടായിരുന്നില്ല. പിന്നീടുണ്ടായി എങ്കിൽ അത് സൃഷ്ടിക്കപ്പെട്ടതായിരിക്കണമല്ലോ. ആധുനിക ശാസ്ത്രീ‍യ ഗവേഷണ ഫലങ്ങൾ കാണിക്കുന്നത് പ്രപഞ്ചം വികസിച്ച് കൊണ്ടിരിക്കുന്നു എന്നാണ്. പ്രപഞ്ചത്തെ ഏതാണ് വികസിച്ച് കൊണ്ടിരിക്കുന്ന ഒരു പുള്ളികളുള്ള ബലൂണിനോട് ഉപമിക്കാം. ബലൂണിലെ പുള്ളികളെ നക്ഷത്രസഞ്ചയങ്ങളോടും. ബലൂൺ ഊതി വീർപ്പിക്കുമ്പോൾ പുള്ളികൾ തമ്മിലുള്ള അകലം വർദ്ധിക്കുന്നു. അത്പോലെ പ്രപഞ്ചത്തിലെ നക്ഷത്ര സഞ്ചയങ്ങളും അകന്നുപോകുന്നുണ്ട്. ഇങ്ങനെ പ്രപഞ്ചം ഒരു തോതനുസരിച്ച് വികസിച്ച് കൊണ്ടിരിക്കുന്നു.

ഭൂതകാലത്തിലെ ഒർ പ്രത്യേക സമയത്ത് പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും അനന്തമായ സാന്ദ്രതയുള്ള ഒരു സൂപ്പർ ഡെൻസ് ബീജത്തിൽ ഒതുങ്ങി നിൽക്കുകയായിരുന്നു. അത് പൊട്ടിത്തെറിച്ചു ആ സംഭവം അഥവാ മഹാ വിസ്ഫോടനം പ്രപഞ്ചത്തിന്റെ ആരംഭം കുറിച്ചു. അന്ന് തുടങ്ങിയ വികാസം ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ഫിസിക്സിൽ ഇന്ന് നമുക്കറിയാവുന്ന നിയമങ്ങൾ ശരിയും ഒരു പരിധിവരെ പൂർണ്ണവുമാണെങ്കിൽ പ്രപഞ്ചം ഒരു മഹാ സ്ഫോടനത്തിലൂടെയാണ് ആരംഭിച്ചതെന്ന് നിസ്സന്ദേഹം പറയാംلا إله إلا الله محمد رسول الله


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.

Islamic Bulletin-509

508-അല്ലാഹു-ഭാഗം-33


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഈ പ്രപഞ്ചം വ്യവസ്ഥാപിതമായാണ് ചലിച്ച് കൊണ്ടിരിക്കുന്നതെന്ന് നാം മനസ്സിലാക്കികഴിഞ്ഞു. അതെ, പ്രപഞ്ചത്തിലുള്ള നക്ഷത്രങ്ങളും , സൂര്യനും ,ചന്ദ്രനും, ഭൂമിയും , ഭൂമിയിലെ പദാർഥങ്ങളും ചില നിയമങ്ങൾ അനുസരിച്ച് പ്രവത്തിക്കുന്നു ഈ പ്രപഞ്ച നിയമങ്ങളുടെയും വ്യവസ്ഥയുടെയും കർത്താവും നിയന്ത്രകനുമാണ് അല്ലാഹു. പ്രപഞ്ച വസ്തുക്കൾ അനുസരിക്കുന്ന, അവയുടെ സ്രഷടാവായ അല്ലാഹുവിന്റെ നിയമങ്ങളെ നാം പ്രകൃതി നിയമങ്ങൾ എന്നു പറയുന്നു. ഖുർ‌ആൻ പറയുന്നു.أَفَغَيْرَ دِينِ اللّهِ يَبْغُونَ وَلَهُ أَسْلَمَ مَن فِي السَّمَاوَاتِ وَالأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ* (آل عمران 83


"ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം സ്വന്തം ഇഷ്ടപ്രകാരമോ നിർബന്ധിതമായോ അല്ലാഹുവിനോട് അനുസരണമർപ്പിക്കവെ അല്ലാഹുവിന്റെ മതമല്ലാത്ത ഒന്നാണോ അവർ തേടിപ്പോകുന്നത് ? അവങ്കലേക്കു തന്നെ അവർ മടക്കപ്പെടുകയും ചെയ്യും “ (ഖുർ‌ആൻ 03 : 83)

ദൈവത്തെ കുറിച്ചുള്ളാ ചിന്ത ഒരു തരം ജന്മ വാസനയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. തന്നെക്കാൾ ഉന്നതമായൊരു ശക്തിയെ തേടാനുള്ള ആഗ്രഹം മനുഷ്യനിൽ പ്രകടമായി കാണുന്നുണ്ട്. യഥാർത്ഥ ദൈവത്തിലെത്തിപ്പെടാ‍ത്തവർ , യഥാർഥ ദൈവത്തെ കുറിച്ച് മനസിലാക്കാത്തവർ , തങ്ങളെക്കാൾ ശക്തിയുണ്ടെന്ന് തോന്നുന്നതിലെല്ലാം ദൈവികത്വം കാണുന്നു. ചിലർ ചില മനുഷ്യരിൽ തന്നെയായിരിക്കും അത് ദർശിക്കുന്നത്. ചിലർ ഗോളങ്ങളിൽ ദർശിക്കുന്നു. ചിലർ സർപ്പങ്ങളിൽ ദർശിക്കുന്നു. ഈ ചുറ്റുപാടിലാണ് , യഥാർത്ഥത്തിൽ അല്ലാഹു ആരാണ് ? അവന്റെ വിശേഷണങ്ങളേവ ? എന്നെല്ലാമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മനുഷ്യനെ അറിയിക്കേണ്ടത് അല്ലാഹുവിന്റെ ബാധ്യതയായി തീരുന്നത്. അത് കൊണ്ട് അല്ലാഹു തന്നെ തന്നെകുറിച്ച് പ്രവാചകന്മാർ മുഖേന മനുഷ്യനു അറിവ് നൽകി. അല്ലാഹു പറയുന്നു
هُوَ اللَّهُ أَحَدٌ* اللَّهُ الصَّمَدُ* لَمْ يَلِدْ وَلَمْ يُولَدْ * وَلَمْ يَكُن لَّهُ كُفُوًا أَحَدٌ


(നബിയേ താങ്കൾ ) പറയുക : അല്ലാഹു ഏകനാകുന്നു. അവൻ സർവ്വാധിനാഥനാകുന്നു. അവൻ (സന്തതിയെ) ജനിപ്പിച്ചിട്ടില്ല. അവൻ ജാതനുമല്ല. അവനു തുല്യമായി ഒന്നുമില്ല. (ഖുർ‌ആൻ 112: 1 -4 )لا إله إلا الله محمد رسول الله


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-508

Saturday, March 17, 2012

507-അല്ലാഹു-ഭാഗം-32


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്ട്രോങ്ങിന് ശ്യൂന്യാകാശത്തിൽ ചില മണിക്കൂറുകൾ ചിലവഴിക്കാൻ വേണ്ടി വായുവും വെള്ളവും സജ്ജീകരിക്കാൻ കോടിക്കണക്കിന് ഡോളർ ആവശ്യമായി വന്നു. അപ്പോൾ നാമിതു വരെ ശ്വസിച്ച വായുവിന്റെയും കുടിച്ച വെള്ളത്തിന്റെയും വിലയൊന്ന് കൂട്ടി നോക്കൂ. !!

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിർലോഭം ആസ്വദിക്കുന്ന നാം അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ലെങ്കിൽ അതിലേറേ അപരാധം മറ്റെന്താണ് ?

ഈ ഭൂമിയിൽ ജീവൻ നില നിൽക്കാൻ എന്തെല്ലാം സജ്ജീകരണങ്ങൾ വേണമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? ജീവികൾക്കാവശ്യമായ ഊർജ്ജം പകരാൻ ഒരു നക്ഷത്രം (സൂര്യൻ)വേണം. അതിന്റെ ചൂട് ഉയരാനോ താഴാനോ പാടില്ല. നമ്മുടെ സൂര്യന്റെ ചൂട് 13% ശതമാനം കുറഞ്ഞാൽ ഒരു മൈൽ കനത്തിൽ മഞ്ഞിന്റെ ഒരു പുതപ്പ് ഭൂമിയെ മൂടിക്കളയും

സൂര്യന്റെ ചൂട് 30 % ഉയർന്നാൽ ഇവിടെയുള്ള ജീവികളെല്ലാം കത്തിചാമ്പലാകും. സൂര്യന്റെ ചൂട് എല്ലായിടത്തും ചിതറിവീഴുന്നതിനാവശ്യമായ വേഗത്തിൽ ഭൂമി തിരിയണം. അങ്ങിനെ എന്തെല്ലാം കാ‍ര്യങ്ങൾ !

ഇവയൊക്കെ വളരെ ആസൂ‍ത്രിതമായി സംവിധാനിച്ച സർവ്വ ശക്തനായ അല്ലാഹു വിശുദ്ധ ഖുർ‌ആനിലൂടെ പറയുന്നു
إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلاَفِ اللَّيْلِ وَالنَّهَارِ لآيَاتٍ لِّأُوْلِي الألْبَابِ* الَّذِينَ يَذْكُرُونَ اللّهَ قِيَامًا وَقُعُودًا وَعَلَىَ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالأَرْضِ رَبَّنَا مَا خَلَقْتَ هَذا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ* (آل عمران 190 – 191


“തീർച്ചയായും ആകാ‍ശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപലുകൾ മാറി മാറി വരുന്നതിലും ബുദ്ധിമാന്മാർക്ക് ദൃഷ്ടാന്തമുണ്ട്. അവർ നിൽക്കുമ്പോഴും , ഇരിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നു. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് അവർ ചിന്തിച്ച് കൊണ്ടിരിക്കും. (അപ്പോൾ അവർ പറഞ്ഞു പോകും ) നാഥാ ! ഇതൊന്നും നീ വൃഥാ സൃഷ്ടിച്ചതല്ല. നീ പരിശുദ്ധൻ ! നരകാഗ്നിയിൽ നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ (ഖുർ‌ആൻ 3 : 190-191 )

സഹോദരന്മാരേ, അലോചിക്കൂ. നാം ആർക്ക് ആരാധനകളർപ്പിക്കണമെന്ന് !اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-507

506-അല്ലാഹു-ഭാഗം-31


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينആമാശയം നിറയുമ്പോൾ നമുക്ക് ഭക്ഷണം മതിയെന്ന് തോന്നുന്നില്ലേ ? അതിനു കാരണമുണ്ട്. ആമാശയത്തിൽ നിന്നും ചെറുകുടലിലേക്കുള്ള പ്രവേശനദ്വാരത്തിൽ പൈലോറസ് അഥവാ കാവൽകാരൻ എന്നു പേരുള്ള വാൽ‌വ് പോലുള്ള ഒരു പേശിയുണ്ട് .അത് ഭക്ഷണത്തെ കുടലിലേക്ക് കുറെശ്ശെ മാത്രമേ കടത്തിവിടുകയുള്ളൂ.. അത് കൊണ്ടാണ് നമുക്ക് മണിക്കൂറുകൾ ഇടവിട്ട് ഭക്ഷണം കഴിച്ചാൽ മതിയാകുന്നത്. അല്ലെങ്കിൽ നമുക്ക് വിഷപ്പ് മാറുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇതിന്റെയൊന്നും പിന്നിൽ ചിന്തയും ആസൂത്രണവും ഇല്ലെന്ന് എങ്ങിനെ പറയാൻ കഴിയും ?

മനുഷ്യന് ശ്വസിക്കാൻ ഓക്സിജൻ അഥവാ പ്രാണവായു വേണം . വായുവിൽ ഓക്സിജന്റെ തോത് നില നിർത്താൻ അല്ലാഹു ചെയ്ത ഏർപ്പാട് നോക്കൂ. നമുക്ക് ചുറ്റും കാണുന്ന സസ്യങ്ങൾ ഓരോ കൊല്ലവും 40 കോടി ടൺ ഓക്സിജൻ വായുവിൽ ലയിപ്പിക്കുന്നു. ഇങ്ങിനെ ഒരു സംവിധാനമില്ലെങ്കിൽ ജന്തുക്കളും മനുഷ്യരും ശ്വസിക്കുക നിമിത്തം വായുവിലെ ഓക്സിജൻ ഇല്ലാതായി നമ്മുടെ ജീവിതം അസാധ്യമാകുമായിരുന്നു.

വായുവിൽ കാർബൺ‌ഡൈ ഓക്സൈഡ് ഇല്ലായിരുന്നെങ്കിൽ സസ്യങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല.

സസ്യങ്ങൾ വലിച്ചെടുത്ത കാർബൺ ഡൈ ഓക്സൈഡ് നികത്തപ്പെടുന്നില്ലെങ്കിൽ വായുവിലെ കാർബൺ ഡൈ ഒക്സൈശ് മൂന്ന് കൊല്ലം കൊണ്ട് തീർന്നു പോകുമായിരുന്നു. ജീവികൾ ഉച്ഛൊസിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് പുറത്ത് വിടുന്നത് കൊണ്ട് അങ്ങിനെ സംഭവിക്കുകയില്ല.

സൂര്യനിൽ നിന്ന് വരുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ, അന്തരീക്ഷം തടഞ്ഞ് ജീവികൾക്കാവശ്യമായ രശ്മികൾ മാത്രം കടത്തി വിടുന്നു. ഇങ്ങിനെയൊരു മുൻ‌കരുതൽ ഇല്ലെങ്കിൽ ജീവിതം അസാധ്യമായേനേ

ശ്യൂന്യാകാശത്തിലൂടെ വരുന്ന ഉൽക്കകൾ വായുവുമായുള്ള ഉരസലിൽ കത്തിപ്പോകുന്നു.ഇങ്ങിനെ കത്തിപ്പോകുന്നില്ലെങ്കിൽ അവ ഭൂമിയിൽ പതിച്ച് ജന്തുജാലം എന്നേ നശിച്ച് പോയേനേ..

വായു മണ്ഡലമില്ലായിരുന്നെങ്കിൽ മനുഷ്യന് മറ്റുള്ളവരുടെ ശബ്ദം കേൾക്കുമായിരുന്നില്ല. വായു മണ്ഡലത്തെ ഭൂമിയിൽ തളച്ചിടുന്ന ആകർഷണ ശക്തിയെന്ന സംവിധാനമില്ലെങ്കിലത്തെ കഥ പറയേണ്ടതില്ലല്ലോ.. നാം തന്നെ തെറിച്ച് പോകാത്തതും ആകർഷണ ശക്തി കൊണ്ടു തന്നെ.

ഇതൊക്കെ നമുക്ക് വേണ്ടി കുറ്റമറ്റതായി സംവിധാനിച്ചു തന്നവൻ പടച്ച റബ്ബല്ലേ.., മറ്റു വിഗ്രഹങ്ങൾക്കോ ,യേശുവിനോ വല്ല പങ്കും ഇവയിലുണ്ടോ ? ഇല്ലെന്നുറപ്പാണ്. എങ്കിൽ പിന്ന്നെ നാമെന്തിനു മറ്റൊരു ദൈവത്തെ വണങ്ങണം ?لاَ إِلَهَ إِلاَّ اللهُ مُحَمَّدٌ رَّسُولُ الله
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-506

Friday, March 16, 2012

505-അല്ലാഹു-ഭാഗം-30


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഇതെല്ലാം കണ്ടിട്ടും ചിന്തിക്കുകയോ, പാഠമുൾക്കൊള്ളുകയോ ചെയ്യാതെ സത്യ നിഷേധികളായി, അഹങ്കാരികളായി മൺ‌മറഞ്ഞുപോയവരുടെ വിലാപവും ഖുർ‌ആൻ തന്നെ പറയുന്നത് കാണുക.وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ (سورة الملك 10


“അവർ കേഴും, ഞങ്ങൾ കേൾക്കുകയും ഗ്രഹിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഈ കത്തിക്കാളുന്ന നരകാവകാശികളിൽ ഞങ്ങൾ പെടുമായിരുന്നില്ലല്ലോ എന്ന് “

നാം കഴിക്കുന്ന ഭക്ഷണം നോക്കൂ 1) പുഷ്പങ്ങൾ 2 ) തേൻ 3) തേനീച്ച 4 )ഭക്ഷണ പദാർഥം 5) ആമാശയം 6 ) ശരീരത്തിനുള്ളിലെ ഊർജ്ജ നിർമ്മാണ സംവിധാനം. എന്നിവ ഭക്ഷണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സസ്യ , പുഷ്പങ്ങളിലെ സ്ത്രീ പുരുഷ ബീജങ്ങളെ യോജിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് തേനീച്ചയാണ്. തേൻ തേനീച്ചകളെ പുഷ്പങ്ങളിലേക്ക് ആകർഷിപ്പിക്കുന്നു. തേൻ കൊണ്ട് സസ്യത്തിനു ഒരാവശ്യവുമില്ല. തേനീച്ച പരാഗണം നടത്തുന്നതും ബോധപൂർവ്വമല്ല. പരാഗണത്തെതുടർന്ന് ഫലങ്ങളുണ്ടാകുന്നു. ഭക്ഷ്യ പദാർഥങ്ങൾ ദഹിപ്പിക്കാനുള്ള സംവിധാനവും വേണമല്ലോ. വായ് ,പല്ല, നാവ്,ആമാശയം ,ചെറുകുടൽ, വൻ‌കുടൽ, കണയം ,പിത്തകോശം, പ്ലീഹ, മസ്തിഷ്കം എന്നിവയെല്ലാം ഒന്നിച്ചും ആസൂത്രിതമായും പ്രവർത്തിക്കണം. ദഹിച്ച ഭക്ഷണം സൂക്ഷിക്കാനും ,ആവശ്യമായി വരുമ്പോൾ ഊർജ്ജമാക്കി മാറ്റുവാനുമുള്ള സംവിധാ‍നം വേണം. ഇവയെല്ലാം പരസ്പരം കൂട്ടിയിണക്കിയിരിക്കുന്നത് അല്ലാഹുവല്ലേ ? മനുഷ്യ നിർമ്മിത ദൈവങ്ങൾക്ക് വല്ല പങ്കും ഇവയിലുണ്ടോ ? യേശുവിനും മർ‌യമിനുമില്ലായിരുന്നോ ഈ അവയവങ്ങൾ ?

എന്റെ സ്നേഹിതന്മാർ ഒറ്റക്കിരുന്ന് ചിന്തിച്ച് നോക്കുക. ഈ അല്ലാഹുവിനെയല്ലയോ നാം ദൈവമാക്കുകയും ആരാധിക്കുകയും ചെയ്യേണ്ടതെന്ന് !

മനുഷ്യ ചിന്തയെ തട്ടിയുണർത്താൻ പര്യപ്തമായ പല കാര്യങ്ങളും ഭക്ഷണത്തിന്റെ കാര്യത്തിൽ ഒളിഞ്ഞ് കിടപ്പുണ്ട്. നിങ്ങളാലോചിച്ച് നോക്കൂ.. ! മാംസഭക്ഷണം ദഹിപ്പിക്കുന്ന ആമാശയം മാംസം തന്നെയല്ലേ ? എന്ത് കൊണ്ട് ആമാശയം ദഹിച്ച് പോകുന്നില്ല. സാധാരണ ഗതിയിൽ അതും ദഹിക്കേണ്ടതാണ്. അല്ലാഹു ചില മുൻ‌കരുതലുകൾ എടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്. ആമാശയം ദഹിച്ച് പോകാതിരിക്കാൻ രണ്ട തരത്തിലുള്ള മുൻ കരുതലുകൾ ഉണ്ട്. സാധാരണ ഗതിയിൽ മാംസമെത്തിയാലേ മാംസം ദഹിപ്പിക്കാൻ സഹായിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡും പെപ്സിനും ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. അത്തരം രാസ വസ്തുക്കളിൽ നിന്ന് ആമാശയത്തെ രക്ഷിക്കാൻ ഒരു നേർത്ത പടലം ഉണ്ട്. എന്ത് കൊണ്ട് രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ തന്നെ രാസപദാർത്ഥത്താൽ നശിപ്പിക്കപ്പെടുന്നില്ല. ? അതിനും കാരണങ്ങളുണ്ട്. ഉത്പാദിപ്പിക്കുന്ന സമയത്ത് ആ രാസ പദാർത്ഥങ്ങൾ പ്രവർത്തന ക്ഷമമല്ല. അന്ന നാളത്തിൽ പ്രവേഷിക്കുമ്പോഴേ അവ പ്രവർത്തനക്ഷമമാവുകയുള്ളൂ . ഉദാഹരണമായി പെപ്‌സിൻ, പെപ്‌സനോജൻ എന്ന പ്രവർത്തനക്ഷമമല്ലാത്ത രൂപത്തിലാണ് ആദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ആമാശയത്തിന്റെ മറ്റൊരും ഭാഗത്തുണ്ടാകുന്ന ഹൈഡ്രോ ക്ലോറിക് ആസിഡാണ് അതിനെ പ്രവർത്തനക്ഷമമാക്കുന്നത്. എന്ത് മാത്രം മുൻ‌കരുതലുകൾ.. അതിനാൽ ഉറക്കെപ്പറയൂ..لاَ إِلَهَ إِلاَّ اللهُ مُحَمَّدٌ رَّسُولُ الله فِي كُلِّ لَمْحَةٍ وَنَفَسٍ عَدَدَ مَا وَسِعَهُ عِلْمُ اللهوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-505

504-അല്ലാഹു-ഭാഗം-29


سْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


മനുഷ്യ ഹൃദയം ദിവസവും 22,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്.അഥവാ ഒരു വർഷത്തിൽ 8,030,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നു. അപ്പോൾ ശരാശരി 60 വർഷം ജീവിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയം ഇത്രയും വർഷത്തിനുള്ളിൽ 481,800,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നു. ഏകദേശം 3,45,00 ടൺ രക്തം. ചിന്തിച്ചു നോക്കൂ ഒരു വിധത്തിലുള്ള റിപ്പയറിംഗോ മെയിന്റ്നൻസോ നടത്താതെ ഇത്രയും വലിയ ജോലി ചെയ്യുന്ന ഏത് മെഷീ‍നാണ് മനുഷ്യ നിർമ്മിതമായുള്ളത് ? അല്ലാഹുവിന്റെ അപാരമായ അനുഗ്രഹാം മനസ്സിലാക്കാനും അവന് മാത്രം ആരാധനകളർപ്പിക്കാനും മനുഷ്യ ഹൃദയങ്ങൾ ചെയ്ത് തരുന്ന ഈ സേവനം മാത്രം പോരേ ? മനുഷ്യ ശരീരത്തിലെ ഏറ്റവും നിസാരമായ വസ്തുവാണ് മുടി. അവ വെട്ടുകയോ മുറിക്കുകയോ ചെയ്യുന്ന സമയത്ത് നമുക്ക് വേദന അനുഭവപ്പെടുന്നില്ലെന്നത് അനുഗ്രഹമല്ലേ ? ഇല്ലെങ്കിൽ മുടിവെട്ടാൻ നാമാരെങ്കിലും തയ്യാറാകുമോ ? വെട്ടാതെയും വൃത്തിയാക്കാതെയും മുടിയെ വെറുതെ വിട്ടാൽ മനുഷ്യനെ ഭീകരനായി തോന്നും ഇനി ചിന്തിച്ച് നോക്കൂ. ഈ മുടി കണ്ണിൽ മൂ‍ളച്ചാലുള്ള ഗതികേട് ! അല്ലെങ്കിൽ വായയിൽ മുടി മുളച്ചാലുള്ള അവസ്ഥ ! അതുമല്ലെങ്കിൽ ഉള്ളം കയ്യിൽ മുടി മുളച്ചാലുള്ള രൂപം ! ഇതെല്ലാം ഇത്ര വിദഗ്ദവും പോരായ്മകളില്ലാതെയും സംവിധാനിച്ചവൻ അല്ലാഹുവാണ് . فسبحانك يا الله


فتبارك الله أحسن الخالقين


മനുഷ്യന് മാത്രമുള്ള കഴിവുകളായ എഴുതാനും വായിക്കാനും സംസാരിക്കാനുമൊക്കെയുള്ള കഴിവുകളെ കുറിച്ച് ചിന്തിച്ച് നോക്കൂ

ഇങ്ങിനെ നമുക്ക് ചുറ്റും നമ്മിലും ആകാശഭൂമികളിലുമുള്ള അത്ഭുതങ്ങളെക്കുറിച്ച് ചിന്തിച്ചാൽ കാരുണ്യവാനായ , നമ്മുടെ സ്രഷ്ടാവായ , ഏകനായ അല്ലാഹുവിനെ കണ്ടെത്താൻ കഴിയും. അല്ലാഹു അവന്റെ വിശുദ്ധ ഖുർ‌ആനിൽ പറയുന്നത് കാണൂ
وَكَأَيِّن مِّن آيَةٍ فِي السَّمَاوَاتِ وَالأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ. (سورة يوسف 105


“ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളാണുള്ളത് ! മനുഷ്യർ അവക്കരികിലൂടെ കടന്ന്പോയ്ക്കൊണ്ടിരിക്കുന്നു. അവർ അവയെ പരിഗണിക്കുന്നേയില്ല.”

എന്ത് മാത്രം സത്യമാണ് ഈ വചനം .മനുഷ്യർ ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും അല്ലാഹുവിനെയല്ലാതെ ദൈവമാക്കുകയില്ല. നമ്മേക്കാളും താണ കല്ലിനെ ആരാധിക്കുമായിരുന്നില്ല. സൃഷ്ടികളാൽ കുരിശിലേറ്റപ്പെട്ട യേശുവിനെ നമിക്കുകയില്ല.
سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ الْعَظِيمْ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-504

Thursday, March 15, 2012

503-അല്ലാഹു-ഭാഗം-28


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


സ്രഷ്ടാവായ അല്ലാഹു മനുഷ്യ കണ്ഠനാളം വിവിധ രൂപങ്ങളിലും വലിപ്പത്തിലുമാണ് സംവിധാനിച്ചത്. കാരണം ഓരോ മനുഷ്യന്റെയും ശബ്ദങ്ങൾ വിത്യസ്തമാകാനും അത് മൂലം ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാനുള്ള സംവിധാനമാണതിലൂടെ അല്ലാഹു ആസൂത്രണം ചെയ്തത്. ഒരാളുടെ ശബ്ദം ഒരിക്കൽ കേട്ടാൽ പിന്നീട് ആ ശബ്ദം ആരുടേതാണെന്ന് നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നു. ഈ ഒരേ വായ കൊണ്ട് തന്നെയാണ് മനുഷ്യൻ വിവിധ ഭാഷകൾ സംസാരിക്കുന്നത്, വിവിധ ശബ്ദങ്ങളുണ്ടാകുന്നത് ഇതെല്ലാം എന്തൊരത്ഭുതമാണ് !

മനുഷ്യന്റെ രണ്ട് കൈകളെക്കുറിച്ച് ചിന്തിച്ചു നോക്കൂ.. എന്തുമാത്രം അത്ഭുതങ്ങൾ നിറഞ്ഞ അവയവമാണത്. മനുഷ്യകരങ്ങളുടെ ഉപകാരങ്ങൾ മുഴുവനും നടത്താവുന്ന, കൈക്ക് പകരം നിൽക്കാൻ പറ്റിയ ഒരു ഉപകരണത്തെ ഇക്കാലം വരേക്കും കണ്ടെത്തിയിട്ടില്ലെന്നതിൽ നിന്നു തന്നെ ആ അവയവത്തിന്റെ യുക്തിയും ദീർഘ ദൃഷ്ടിയും മനസ്സിലാക്കാവുന്നതേയുള്ളൂ. അതു കൊണ്ട് പേന പിടിച്ച് എഴുതാൻ കഴിയുന്നു. കൊടുക്കാനും വാങ്ങാനും തടയാനും കഴിയുന്നു. ഉപകരണങ്ങൾ ചലിപ്പിക്കാനും തുറക്കാനും അടക്കാനും ചുമക്കാനുമൊക്കെ ഈ കൈകൾക്കാവുന്നു. തൊട്ട് രസമനുഭവിക്കാനും ഈ കൈകളെകൊണ്ട് സാധിക്കുന്നു. ആശയന്നളെ ഹൃദയങ്ങളിലേക്ക് കൈമാറാൻ കഴിയുന്നു. വിരലുകളുടെ അറ്റത്തുള്ള നഖങ്ങൾ പോലും അതിന്റെതായ ധർമ്മങ്ങൾ നിർവ്വഹിച്ച്കൊണ്ടിരിക്കുന്നു. നഖങ്ങളില്ലാത്ത സമയത്ത് ശരീരത്തിൽ ചൊറിച്ചിലുണ്ടായാൽ മാന്താൻ കഴിയാതിരുന്നാലുള്ള ബുദ്ധിമുട്ട് അനുഭവിച്ചവരാണല്ലോ നാം. ചൊറിച്ചിലുള്ള സ്ഥലത്തേക്ക് കൃത്യമായി നമ്മുടെ നഖങ്ങൾ ചെന്ന് അവയുടെ ഡ്യൂട്ടി നിർവഹിക്കുന്നു. അതേ സമയം മറ്റൊരാളോട് ചൊറിയാൻ പറഞ്ഞാൽ ചൊറിച്ചിലുള്ള സ്ഥലത്തേക്ക് അവന്റെ കൈ എത്തണമെങ്കിൽ ഒരു പാട് സമയമെടുക്കേണ്ടിവരും.

ഈ രൂപത്തിലല്ലാതെ വിരലുകളെ സംവിധാനിച്ചാലുള്ള അപാകത ഒന്ന് ചിന്തിച്ച് നോക്കൂ. കുരങ്ങന്മാരുടെ തള്ളവിരൽ അനക്കാൻ കഴിയില്ല. അത് പോലെ മനുഷ്യന്റെയും തള്ള വിരൽ അനക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ..

ഇങ്ങനെ മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളെക്കുറിച്ചും ചിന്തിച്ചാൽ അവയിലെല്ലാം അതി ബുദ്ധിശാലിയായ ഒരു അമാനുഷിക യുക്തിയും ദീർഘദൃഷ്ടിയും കഴിവും ആസൂത്രണവും സമ്മേളിച്ചതായി കാണാം. ഇതെല്ലാം ഒരു തുള്ളി ഇന്ദ്രിയത്തിൽ നിന്നാണ് രൂപപ്പെട്ടത് എന്ന് കൂടി ആലോചിക്കുമ്പോൾ പ്രിയപ്പെട്ടവരേ ആ ജീനിന്റെ ഉടമയായ അല്ലാഹുവിനെയല്ലാതെ , കല്ലുകൾക്കോ ,മരങ്ങൾക്കോ ,മറ്റു സൃഷ്ടികൾക്കോ നമിക്കാൻ നമുക്ക് എങ്ങിനെ കഴിയും ? അതിലും വലിയ നന്ദികേട് എന്താണുള്ളത് ?


اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله

اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ

ثُمَّ الصَّلاَةُ وَمَحْمُودُ السَّلامِ عَلَى *** مُحَمَّدِ الْمُصْطَفَى مِنْ خِــيرَةِ اللهِ

وَالْآلِ وَالصَّحْبِ ثُمَّ التَّابِعِينَ لَهُمْ *** فِي سُنَّةِ الْمُجْتَبَى ذِي سُنَّةِ اللهِوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-503

502-അല്ലാഹു –ഭാഗം-27

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളെക്കുറിച്ചും ചിന്തിച്ച് നോക്കൂ, നമ്മുടെ കണ്ണ് അതിപ്പോഴുള്ള സ്ഥലത്തല്ലാതെ മറ്റൊരു സ്ഥലത്താണ് ഉള്ളതെങ്കിൽ അഥവാ മൂർദ്ധാവിലോ താടിക്ക് ചുവട്ടിലോ പിൻഭാഗത്തോ ഒക്കെയാണെങ്കിലുള്ള അവസ്ഥ ചിന്തിച്ച് നോക്കൂ. കൺപോളകളുടെ സംവിധാ‍നം ആലോചിച്ച് നോക്കൂ. അതിവേഗത്തിൽ അടക്കാൻ പറ്റിയ രൂപത്തിലാണ് അതിനെ സംവിധാനിച്ചിരിക്കുന്നത്. കണ്ണ് മനുഷ്യ ശരീര സൌന്ദര്യത്തിന്റെ അവിഭാജ്യഘടകമായതിനാൽ അതിന്മേലുള്ള രോമങ്ങൾ തലമുടി പോലെ അമിതമായി വളരുന്നതോ , പറ്റെ ചെറുതോ ആക്കിയില്ല. കണ്ണിലുള്ള വെള്ളത്തിൽ ഉപ്പുരസം കലർത്തി കാരണം കണ്ണിൽ എത്തിയേക്കാവുന്ന ഏത് ഉപദ്രവകാരിയേയും നിമിഷങ്ങൾക്കകം നശിപ്പിക്കാൻ ഈ ഉപ്പുരസത്തിനു കഴിയും. കൂടാതെ രണ്ട് ഭാഗത്തേക്കും ചെരിവുള്ള രൂപത്തിലാണ് കണ്ണിനെ സംവിധാനിച്ചിരിക്കുന്നത്. കണ്ണിലെത്തുന്ന കരടുകളെ ഒരു ഭാഗത്തേക്ക് നീക്കി അത് പുറം തള്ളാ‍ൻ ഈ ചെരിവ് സഹായിക്കുന്നു. എപ്പോഴും വെള്ളം പമ്പ് ചെയ്യുന്നത് കൊണ്ട് എത്ര ചൂടുള്ള അടുപ്പിനടുത്ത് മണിക്കൂറുകൾ നിന്നാലും ഈ നേർത്ത പാടയുള്ള കണ്ണ് ഉണങ്ങുകയോ വാടുകയോ ചെയ്യുന്നില്ല. അതേ സമയം ജീവൻ നഷ്ടപ്പെട്ട ഒരു ജീവിയുടെ കണ്ണെടുത്ത് വെയിലത്ത് വെച്ചാൽ നിമിഷങ്ങൾക്കകം ഉണങ്ങിപ്പോകുന്നത് കാണാം. എവിടെയാണ് ഈ വെള്ളത്തിന്റെ ടാങ്കുള്ളത് ? ആരാണത് കൃത്യമായ അളവിൽ പമ്പ് ചെയ്യുന്നത് ?

വാ‍യയിലുള്ള വെള്ളത്തിന്റെ അംശത്തെകുറിച്ച് ചിന്തിച്ച് നോക്കൂ.. എത്രമാത്രം യുക്തിയിലും ദീ‍ർഘദൃഷ്ടിയോടെയുമാണ് ഈ നനവ് സംവിധാനിച്ചിരിക്കുന്നത് ആവശ്യമുള്ളപ്പോൾ മാത്രം വെള്ളം പുറത്ത് വരുന്നു. ഇല്ലാത്തപ്പോൾ വെള്ളം പുറത്തേക്കൊലിക്കുന്നില്ല. അത് പുറത്തേക്കൊലിച്ചാൽ മനുഷ്യനെ കാണാൻ എന്ത് മാത്രം വൃത്തികേടായിരിക്കും എന്നാൽ ഭക്ഷണം ചവക്കാനും ദഹിക്കാനും ധാരാളം ഈ വെള്ളം വേണ്ടി വരുന്നു. അപ്പോൾ അവ ധാരാളമായി ഒലിച്ചിറങ്ങുന്നു. ആ ആവശ്യം കഴിഞാൽ അത് നിലക്കുന്നു. പിന്നീട് സംസാരിക്കാനും ചെറുനാക്കിനും തൊണ്ടക്കും ആവശ്യമായ നനവ് മാത്രം നില നിർത്തുന്നു. ഈ നനവങ്ങാനും നിന്നു പോയാൽ തൊണ്ടയിൽ വെള്ളം വരി മരിച്ച് പോകുന്നു

കൂടാതെ വായയിലും നാവിലും ഭക്ഷണങ്ങളുടെ രുചി അറിയാനുള്ള സംവിധാനമുണ്ടാക്കി. ഇത് മറ്റെവിടെയെങ്കിലുമാണെങ്കിൽ എന്തായിരിക്കും അവസ്ഥ. ! ഭക്ഷണം അവിടെ കൊണ്ട് പോയി അനുമതി കിട്ടിയാലേ വായയിലേക്ക് കൊണ്ട് പോകാൻ കഴിയൂ എന്ന അവസ്ഥ വരും. മൂക്കിലേക്ക് വായു കടക്കുന്നതൊടൊപ്പം വാസന അനുഭവിക്കാനുള്ള അത്ഭുത ശക്തി അല്ലാഹു നമുക്ക് തന്നു. ഏതാണ് സഹോദരാ ആ മെഷീൻ ? ജീവൻ നില നിർത്താനുള്ള ഓക്സിജനും മറ്റും ശ്വസിക്കാനുള്ള സംവിധാനവും അവിടെ ഒരുക്കി. ആ വായുവിനൊപ്പം മറ്റു വല്ലതും അകത്തേക്ക് കടക്കുന്നത് തടയാൻ രോമങ്ങളെകൊണ്ട് കവചവും മൂക്കിൽ സംവിധാനിച്ചു.سبحان الله


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-502

Wednesday, March 14, 2012

501-അല്ലാഹു-ഭാഗം-26


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അല്ലാഹു പറയുന്നത് കാണൂ(بَدِيعُ السَّمَاوَاتِ وَالأَرْضِ وَإِذَا قَضَى أَمْراً فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ (البقرة 117


“അവൻ ആകാശ ഭൂമികളെ മുൻ മാതൃകയില്ലാതെ ആവിഷ്കരിച്ചവനാകുന്നു. അവൻ ഒരു കാര്യം തീ‍രുമാനിച്ചാൽ അത് “ഭവിക്കട്ടെ” എന്ന് അരുളുകയേ വേണ്ടൂ. അപ്പോളത് സംഭവിക്കുകയായി”

മറ്റൊരിടത്ത് അല്ലാഹു പറയുന്നുالَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ (السجدة 7


“താൻ സൃഷ്ടിച്ച എല്ലാറ്റിനെയും നന്നായി സൃഷ്ടിച്ചവനാണവൻ “

അതിനാൽ പ്രിയ സഹോദരാ, ഈ പ്രപഞ്ചത്തിന്റെ സർഗവൈഭവങ്ങളും സൌന്ദര്യവും ആവോളം നുകർന്ന് അതിന്റെ ദാദാവിനെ മറക്കുന്നവരാകരുത് നാം. ഈ പ്രപഞ്ചത്തിന്റെ അനുഗ്രഹങ്ങൾ നുകർന്ന് സ്രഷ്ടാവായ , കാരുണ്യവാനായ അല്ലാഹുവിനെ നാം വിസ്മരിക്കരുത്.

ഇനി പ്രവഞ്ചത്തിലെ ഓരോ സൃഷ്ടിയിലും അവയെ പടക്കുമ്പോൾ ഉപയോച്ചിരിക്കുന്ന ദീർഘദൃഷ്ടിയും ,ധിഷണ ശക്തിയും ,തന്ത്രവും ബുദ്ധി വൈഭവവും പരിശോധിച്ചാൽ അതിലേറേ നമ്മെ സ്രഷ്ടാവിലേക്കെത്തിക്കുന്ന ആസൂത്രണങ്ങളാണതെന്ന് കണ്ടെത്താൻ കഴിയും

അതുപോലെ , പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തെയും എടുത്ത് പരിശോധിച്ചാൽ അവയിൽ അതിമഹത്തായ യുക്തിയും ശാസ്ത്രവും കാണാൻ കഴിയും . ഒന്ന് രണ്ട് ഉദാഹരണങ്ങൾ നോക്കാം. മരണമെന്ന പ്രതിഭാസത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ.. മരണമില്ലായിരുന്നുവെങ്കിലുള്ള അവസ്ഥയൊന്നാലോചിച്ച് നോക്കൂ.. വെറും രണ്ട് ഈച്ചകൾ അവ മരിക്കാതെ മുട്ടയിട്ട് പെരുകി അതിന്റെ സന്താനപരമ്പരകളും ആ വിധം പെരുകുകയാണെങ്കിൽ വെറും അഞ്ച് വർഷം കൊണ്ട് 5. സെ.മീ ഉയരത്തിൽ ഭൂമി മുഴുവനും ആ‍വരണം ചെയ്യാൻ മാത്രം ഈച്ചകളുണ്ടാകുമെന്ന് ശാസ്തം പറയുന്നു.

ഇത് അല്ലാഹുവിന്റെ സൃഷ്ടിജാലകങ്ങളിൽ നിന്ന് ഒന്നിന്റെ അവസ്ഥയാണ്. ഇങ്ങനെ മറ്റെല്ലാ ജീവികളും മരണം വരിക്കാതെ പ്രജനനം മാത്രം നടക്കുകയാണെങ്കിലുള്ള രംഗമൊന്ന് ചിന്തിച്ച് നോക്കൂ.. അവിടെയാണ് മരണമെന്ന പ്രതിഭാസത്തിന്റെയും അതിനു കാരണാമാകുന്ന രോഗാണുക്കളുടെ /രോഗങ്ങളുടെയൊക്ക യുക്തി മനസ്സിലാവുക. ഇനിയും ചിന്തിച്ച് നോക്കൂ.. മനുഷ്യനിൽ നിന്ന് വേയ്സ്റ്റായി പുറന്തള്ളുന്ന അവശിഷ്ടങ്ങൾ മാത്രം മതി ഈ ഭൂലോകത്തെ മലിനമാക്കാൻ.. പക്ഷെ അവയെ ബാക്ടീരിയകൾ മറ്റു പലതുമായി പരിവർത്തനം ചെയ്യുന്നത് കൊണ്ടാണ് അവയുടെ ശല്യം നാമറിയാത്തത്. . അവിടെയാണ് വിവിധ ബാക്ടീരിയകളുടെയും മറ്റും യുക്തി വ്യക്തമാവുകلا إله إلا الله محمد رسول الله في كل لمحة ونفس عدد ما وسعه علم الله


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-501

500- അല്ലാഹു-ഭാഗം-25


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഇത് ഖുര്‍‌ആനിന്റെ പ്രഖ്യാപനമാണ്. അതു തന്നെയാണ് ബുദ്ധിക്കും കണ്ടെത്താനുള്ളത്. ശാസ്ത്രത്തിനും പറയാനുള്ളത് അതു തന്നെയാണ്. മാര്‍ഗദര്‍ശകന്‍ കൂടാ‍തെ മാര്‍ഗം സിദ്ധിക്കുകയെന്നത് ബുദ്ധിപരമായും ശാസ്ത്രീയമായും അസ്വീകാര്യമാണ്.

ചുരുക്കത്തില്‍, പ്രകൃതിയെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങിയാല്‍ അല്ലാഹുവിന്റെ സാന്നിധ്യം ബോധ്യപ്പെടും. ഖുര്‍‌ആന്‍ ചോദിക്കുന്നു. ‘എന്തു കൊണ്ട് മനുഷ്യന്‍ ഭൂമിയില്‍ സഞ്ചരിച്ചു പ്രകൃതിവസ്തുക്കളെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അവര്‍ക്ക് കണ്ണും ചെവിയും, ഹൃദയവുമില്ലേ ? (ഖുര്‍‌ആന്‍ 22:46) . മറ്റൊരിടത്ത് പറയുന്നു . “ആകാശഭൂമികളില്‍ എത്രയെത്ര ദൃഷ്ടാന്തങ്ങളാണുള്ളത് ! പക്ഷെ ആ ദൃഷ്ടാന്തളെ ശ്രദ്ധിക്കാതെ അവര്‍ കടന്ന് പോകുന്നു” (ഖുര്‍‌ആന്‍ 12:105)

അല്ലാഹുവിനെ കണ്ടെത്താനുള്ള മറ്റൊരു മാര്‍ഗമാണ് പ്രപഞ്ചത്തില്‍ അല്ലാഹു കാണിച്ച സര്‍ഗ്ഗവൈഭവം. ഒരു അറിയപ്പെട്ട ചിത്രകാരന്റെ മനോഹരമായ ചിത്രം കാണുമ്പോള്‍ നാം അന്ധാളിച്ചു നിന്നു പോകും. അതിലെ കലാ വൈഭവവും അതിലടങ്ങിയിരിക്കുന്ന ആശയ വ്യാപ്തിയും അതിന്റെ സൌന്ദര്യവുമൊക്കെ കാണുമ്പോള്‍, എങ്കില്‍ ഈ പ്രവിശാലമായ പ്രപഞ്ചം അതിലടങ്ങിയിരിക്കുന്ന അത്യല്‍ഭുതകരമായ പ്രാണികളും കിളികളും വര്‍ണങ്ങളും ചെടികളും പുഷ്പങ്ങളും മറ്റനേകം അത്ഭുതങ്ങളടങ്ങിയ ഈ സര്‍ഗ്ഗ വൈഭവം അതിന്റെ നിര്‍മ്മാതാവിനെക്കുറിച്ച് വിവരം തരുന്നില്ലെന്നോ?പ്രപഞ്ചത്തിലെ ഏത് വസ്തു എടുത്തു നോക്കിയാലും അവയിലൊക്കെ സര്‍ഗ്ഗ വൈഭവവും സൌന്ദര്യവും കണ്ടെത്താന്‍ കഴിയും. മേഘവും നീലാകാശവും നക്ഷത്രങ്ങളും അവയുടെ കിടപ്പും ചലനവും, ചന്ദ്രനും അവയുടെ വലിപ്പ വ്യത്യാസങ്ങളും , സൂര്യനും അതിന്റെ ഉദയവും അസ്തമാനവും സര്‍ഗ്ഗാല്‍ഭുതങ്ങളല്ലേ ? ഓരോ മരത്തിന്റെയും ഇലകള്‍ എത്ര വിദഗ്ദമായാണ് സംവിധാനിച്ചിരിക്കുന്നത്. പുഷ്പങ്ങള്‍ കണ്ടില്ലേ, അവയുടെ നറുമണവും രൂപ വൈവിധ്യങ്ങളും, എത്ര സൂക്ഷ്മമായ കളറുകളുമാണ് അവയ്ക്ക് നല്‍കിയിരിക്കുന്നത് !

മനുഷ്യന് ഒരു പുഷ്പത്തെ വിരിയിപ്പിച്ചെടുക്കണമെങ്കില്‍ എത്ര സമയവും അധ്വാനവും പണവും ചിലവഴിക്കണം. പക്ഷെ, നിങ്ങള്‍ അസര്‍ മുല്ല കണ്ടില്ലേ, ആ സമയമായാല്‍ സര്‍വ്വാലങ്കാരത്തോടെ അണിഞ്ഞൊരുങ്ങി വിടര്‍ന്നുവരുന്നത്. ഏതെല്ലാം തരം പക്ഷികളും പ്രാണികളുമാണ് നമ്മേ അവയുടെ നിറങ്ങളും രൂപഭാവങ്ങളും ചിന്തിപ്പിച്ചു നിര്‍ത്തുന്നത് ? ഏതെല്ലാം തരം മത്സ്യങ്ങളാണ് നമ്മേ അവയുടെ വര്‍ണങ്ങളും രൂപങ്ങളും അല്‍ഭുതപ്പെടുത്തുന്നത് ? അങ്ങിനെ ഈ പ്രപഞ്ചമാകുന്ന അല്‍ഭുത സൃഷ്ടിയുടെ സൌന്ദര്യവും വിശാലതയും അതിലടങ്ങിയ ചരാചരങ്ങളെയും അവയുടെ അല്‍ഭുതങ്ങളേയും കുറിച്ച് ചിന്തിച്ചാല്‍ ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ ഇവ ഒരു സൃഷ്ടാവിനെക്കൂടാതെ യാദൃശ്ചികമായി ഉണ്ടായതാണെന്ന് ? ഇല്ല, ഒരിക്കലുമില്ല, അഹങ്കരിക്കാത്ത ഏതൊരു ബുദ്ധിയുള്ള മനുഷ്യനും പറയും ഇതിന്റെ പിന്നില്‍ ഒരത്ഭുത ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്. അതാണ് എല്ലാ പാപങ്ങളെയും പൊറുത്ത് തരുന്ന അല്ലാഹു തമ്പുരാന്‍.سبحانك اللهم وبحمدك اللهم اغفر لي


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-500

Tuesday, March 13, 2012

499-അല്ലാഹു-ഭാഗം- 24


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


തേനീച്ചയുടെ അത്ഭുത സിദ്ധി ഇത്തരം ചിന്തനീയമായ ഒരു കാര്യമാണ്. തേനീച്ചക്കൂടിന്റെ അറവകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?

അതിന് ആറ് വശങ്ങളും ആറ് കോണുകളും ഉണ്ട്. ചതുരം, വൃത്തം, ത്രികോണം എന്നീ ആകൃതിയിലുള്ള അറകളേക്കാളും കൂടുതല്‍ തേന്‍ ഉള്‍ക്കൊള്ളാന്‍ അവക്കു കഴിയും. ആറു വശങ്ങളില്‍ ബന്ധിപ്പിക്കുന്നത് കൊണ്ട് കുറഞ്ഞ മെഴുക്, കുറച്ചധ്വാനം കൂടുതല്‍ അറകള്‍, കൂടുതല്‍ ഉറപ്പ് ഈ തത്വങ്ങല്‍ക്കനുസരിച്ചാണ് അവയുടെ സംവിധാനം. ഈ അല്‍ഭുതം കണ്ട് ഡാര്‍‌വിന്‍ പറഞ്ഞു ‘അറിയപ്പെടുന്ന പ്രാണികളില്‍ ഏറ്റവും അല്‍ഭുതാവഹം’. മെഴുകും അധ്വാനവും ചുരുക്കി ഉപയോഗിക്കുന്നതില്‍ ഏറ്റവും പരിപൂര്‍ണ്ണവും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം അറകള്‍ സംവിധാനം ചെയ്യണമെങ്കില്‍ ശരിക്കും തച്ചുശാസ്ത്ര തത്വങ്ങളും, ഗണിത ശാസ്ത്ര തത്വങ്ങളും അറിയേണ്ടതുണ്ട്. എഞ്ചിനീയറിംഗ് ഉപകരണങ്ങള്‍ വേണം. കേന്ദ്രങ്ങള്‍ തുല്യദൂരത്തായി മൂന്ന് വൃത്തങ്ങള്‍ അടുപ്പിച്ചുവരക്കാന്‍ കഴിയണം. സങ്കീര്‍ണ്ണമായ ഗണിത ശാസ്ത്ര തത്വങ്ങള്‍ കണ്ടുപിടിക്കാനും അവ ഉപയോഗിക്കാനുമുള്ള ബുദ്ധി തേനീച്ചകള്‍ക്കുണ്ടോ? ഭവനനിര്‍മ്മാണത്തില്‍ അന്തര്‍ലീനമായ ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവയുടെ സങ്കീര്‍ണതക്കനുസരിച്ച് ഒരു ബുദ്ധി പ്രവര്‍ത്തിക്കണം. തേനീച്ചയുടെ നേര്‍ത്ത മസ്തിഷ്ക്കത്തിന് അതിനുള്ള കഴിവുണ്ടോ? ഇല്ലെങ്കില്‍ ഈ ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിച്ചതാര് ? തേനീച്ചയുടെ പുതിയ തലമുറകള്‍ക്കും ഈ തച്ചുശാസ്ത്രം പകര്‍ന്നു കൊടുക്കുന്നതാരാണ് ? അതെ, അല്ലാഹുവിന്റെ സൃഷ്ടി വൈഭവം നാമിവിടെ ദര്‍ശിക്കുന്നു.


നിങ്ങളീ ഖുര്‍‌ആന്‍ വാക്യം ശ്രദ്ധിച്ചിട്ടുണ്ടോ ?


നിന്റെ രക്ഷിതാവ് തേനീച്ചക്ക് വഹ്‌യ് (ബോധനം) നല്‍കി. മലകളിലും വൃക്ഷങ്ങളിലും, മനുഷ്യര്‍ കെട്ടി ഉണ്ടാക്കുന്ന ഭവനങ്ങളിലും നീ ഭവനങ്ങളുണ്ടാക്കുക. എന്നിട്ട് എല്ലാ ഖനികളില്‍ നിന്നും നീ ഭക്ഷിക്കുകയും നിന്റെ നാഥന്റെ പാതയില്‍ സുഗമമായി സഞ്ചരിക്കുകയും ചെയ്യുക. അവയുടെ ഉദരത്തില്‍ നിന്നും വിവിധ നിറമുള്ള പാനീയം പുറപ്പെടുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ തീര്‍ച്ചയായും ഒരു ദൃഷ്ടാന്തം തന്നെയുണ്ട്. ഖുര്‍‌ആന്‍ 16: 68-69)


നോക്കൂ താഴെയുള്ള ഖുര്‍‌ആന്‍ വചനം എത്ര അര്‍ത്ഥവത്താണിത് :“ഫറോവ പറഞ്ഞു : അല്ലയോ മൂസാ, നിങ്ങള്‍ രണ്ടു പേരുടേയും നാഥന്‍ ആരാണ് ? മൂസാ നബി മറുപടി പറഞ്ഞു : സകല വസ്തുക്കള്‍ക്കും അതിന്റേതായ സൃഷ്ടി നല്‍കുകയും പിന്നെയതിനു വഴി കാണിക്കുകയും ചെയ്തവനാരോ അവനാകുന്നു ഞങ്ങളുടെ നാഥന്‍”.


سبحان الله


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.

Islamic Bulletin-499

498-അല്ലാഹു-ഭാഗം-23


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഇനിയും ചിന്തിക്കൂ, അല്ലാഹുവിനെ കണ്ടെത്താനുള്ള മറ്റൊരു മാര്‍ഗം : പ്രപഞ്ചത്തിലെ ഓരോ വസ്തുവിനെയും എടുത്ത് പരിശോധിക്കുമ്പോള്‍ അവ ഓരോന്നിനും ഈ പ്രപഞ്ചത്തില്‍ അതിന്റേതായ ധര്‍മ്മവും ദൌത്യവും നിര്‍വ്വഹിക്കാന്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കപ്പെട്ടതായി കാണാം. ഏറ്റവും ചെറിയ അണു മുതല്‍ക്ക് വലിയ വലിയ ഗോളങ്ങള്‍ വരേക്കും അവയുടേതായ ദൌത്യ നിര്‍വ്വഹണത്തിന് വ്യക്തമായ മാര്‍ഗദര്‍ശനം ലഭിച്ചതായി കാണാം. ഈ മാര്‍ഗനിര്‍ദ്ദേശം ആരാണ് നല്‍കിയത്? എവിടെനിന്നാണ് അത് കിട്ടിയത്? അതിന്റെ പിന്നില്‍ തികഞ്ഞ കഴിവുള്ള ഒരു ആസൂത്രകനില്ലാതിരിക്കുമോ? ഏത് ശക്തിയാണ് അതിനെ നിലനിര്‍ത്തുന്നത്? ഒരേ ഒരു മറുപടി “ഇവയെ സൃഷ്ടിച്ച സൃഷ്ടാവായ അല്ലാഹു”.

അല്ലാഹു നല്‍കുന്ന അല്‍ഭുതകരമായ, മനുഷ്യചിന്തയെ ഞെട്ടിപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ കാണൂ:

കടന്നല്‍ എന്ന കൊച്ചു പ്രാണി മലയാളിക്ക് സുപരിചിതമാണ്. ഈ ജീവിയെക്കുറിച്ച് "ALLAH & Modern Science" (الله والعلم الحديث) എന്ന പുസ്തകത്തില്‍ ഈജിപ്ഷ്യന്‍ പണ്ഡിതനായ അബ്ദുല്‍ റസാഖ് നൌഫല്‍ പറയുന്നത് കാണുക. ( ഈ പുസ്തകം മുസ്‌ലിംകളും അല്ലാത്തവരും വായിക്കേണ്ടുന്ന പുസ്തകമാണ് ). കടന്നല്‍, പച്ചക്കുതിര എന്ന പേരില്‍ നമുക്കിടയില്‍ അറിയപ്പെട്ട പച്ച നിറത്തിലുള്ള പ്രാണിയെ പിടിക്കുകയും ശേഷം വളരെ വിദഗ്ദമായി തന്റെ വിഷമുള്ള സൂചികൊണ്ട് പ്രത്യേക സ്ഥലത്ത് ജീവന്‍ നഷ്ടപ്പെടാത്ത രൂപത്തില്‍, എന്നാല്‍ സ്വബോധം നഷ്ടപ്പെടുത്തുന്നവിധത്തില്‍ കുത്തു കൊടുക്കും. മാസങ്ങള്‍ക്ക് ശേഷം ജനിക്കുന്ന തന്റെ മക്കള്‍ക്ക് വേണ്ടി ചീത്തയാവാതെ അതിന്റെ മാംസം സൂക്ഷിക്കാനാണ് ഇങ്ങനെ അതിവിദഗ്ദമായി കുത്തുന്നത്. ചത്തുപോയാല്‍ മാംസം മണ്ണായിമാറും. വിഷം തീണ്ടി പച്ചക്കുതിര ചത്തുപോകുകയോ, രക്ഷപ്പെടാന്‍ പറ്റുന്ന ആരോഗ്യാവസ്ഥ നിലനില്‍ക്കുന്നതോ , അല്ലെങ്കില്‍ വിഷം തീണ്ടിയ ഈ മാംസം തിന്ന് സ്വന്തം കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയോ ചെയ്യാതെ കൃത്യമായ അളവിലുള്ള വിഷമാണ് കുത്തിവെക്കുക. ശേഷം ഭൂമിയില്‍ സുരക്ഷിതമായ കുഴിയുണ്ടാക്കി അതില്‍ പച്ചക്കുതിരയെ സൂക്ഷിക്കും. പിന്നീട് ഇവിടെ വന്ന് വളരെ സുരക്ഷിതമായ സ്ഥലത്ത് പെണ്‍ കടന്നല്‍ മുട്ടയിടുകയും ആ ദ്വാരം മൂടി സന്തോഷത്തോടെ അവിടെ നിന്ന് പുറത്തിറങ്ങി മരണപ്പെടുകയുമാണ് കടന്നല്‍ ചെയ്യുന്നത്. മക്കള്‍ക്കുള്ള ജീവിത മാര്‍ഗ്ഗങ്ങള്‍ സുരക്ഷിതമാക്കി സന്തോഷത്തോടെയുള്ള ഒരു വിടപറയല്‍. ഭൂലോകത്തെ ആദ്യത്തെ കടന്നല്‍ മുതല്‍ക്ക് ഇന്നുവരേക്കും ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആരാണതിന് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കുന്നത്? ഒരു അജയ്യമായ ശക്തി അതിന്നുപിന്നിലില്ലേ ? അവനാണ് സര്‍വ്വലോക നിയന്താവായ, ആരാധനക്കും നന്ദിചൊരിയാനും അര്‍ഹനായ അല്ലാഹു.

ഇതേ പുസ്തകത്തില്‍ ഇത്തരം അല്‍ഭുതകരമായ പല കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.اللهم لك الحمد حتى ترضى


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-498

Monday, March 12, 2012

497-അല്ലാഹു-ഭാഗം- 22

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينചെറിയ കുട്ടികളുടെ തലയോട് ചെറുതായിരിക്കും. തലച്ചോറ് വലുതാകുന്നതിനനുസരിച്ച് തലയോട്ടിയുടെ വലിപ്പം വർദ്ധിക്കുന്നു. തലയോട്ടിക്കുള്ളിലെ ഒഴിഞ്ഞ സ്ഥലം വർദ്ധിക്കണമെങ്കിൽ നിർമ്മാണവും സംഹാരവും ഒന്നിച്ച് നടക്കണം. തലയോട്ടിയുടെ ഉള്ളിലെ കോശങ്ങൾ നശിക്കുന്ന തോതിൽ പുറത്ത് പുതിയ കോശങ്ങളുണ്ടാവണം. രണ്ടും ഒരേ സമയം ക്രമപ്രവൃദ്ധമായി നടക്കണം. നമ്മുടെ ശരീരം വളരുമ്പോഴും ശരീരത്തിന്റെ രൂപം നിലനിൽക്കുന്നു. മുഖം തിരിച്ചറിയാൻ കഴിയുന്നു. ഇതിനിടയ്ക്ക് കോശങ്ങൾ വളരുകയും നശിക്കുകയും ചെയ്യുന്നു. എങ്കിലും രൂപം നിലനിർത്തുന്നു. ഇങ്ങനെ മനുഷ്യശരീരത്തിലെ അവയവങ്ങളെക്കുറിച്ച് മാത്രം എഴുതാൻ തുടങ്ങിയാൽ അനേകം പേജുകളെഴുതാനുണ്ടാകും. ഇവിടെ ചില കാര്യങ്ങൾ പരാമർശിച്ചുവെന്ന് മാത്രമേയുള്ളൂ. ഈ വീക്ഷണത്തിൽ നാം നിരീക്ഷിക്കാനും പഠിക്കാനും തുടങ്ങിയാൽ നമ്മുടെ ശരീരത്തിന്റെ ഓരോ അവയവും ദൈവാസ്തിത്വത്തിനുള്ള തെളിവാണെന്ന് കാണാം.

മനുഷ്യന്റെ സ്വഭാവങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കൂ, അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും അൽഭുത വസ്തു മനുഷ്യനാണെന്ന് കാണാം. മനുഷ്യനുള്ള അടിസ്ഥാന വിശേഷങ്ങളാണ് അറിവും ഉദ്ദേശവും കഴിവും എന്നത്. ഇത് അല്ലാഹുവിന്റെ മഹാ ഔദാര്യമെന്നല്ലാതെ എന്ത് ന്യായങ്ങളാണ് നാം ഇവയ്ക്ക് പറയുക ?

എല്ലാ വസ്തുക്കളെയും മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യനുണ്ട്, അവയെ വിശകലനം ചെയ്യാനും നിരൂപിക്കാനും അനുകൂലിക്കാനും തള്ളാനും കൊള്ളാനും ഒക്കെയുള്ള കഴിവ് മനുഷ്യനുണ്ട്. നല്ലതിനെയും ചീത്തയെയും അവൻ വേർതിരിച്ചറിയുന്നു. അവയിൽ നിന്ന് ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള സ്വാതന്ത്രം അവനുണ്ട്, സത്യം പറയാനും കളവ് പറയാനുമുള്ള സ്വാതന്ത്രമവനുണ്ട്. ഇഛിക്കുന്നത് ചെയ്യാനും ഒഴിവാക്കാനും അവന് സാധിക്കുന്നു. സ്നേഹിക്കാനും കാരുണ്യം ചൊരിയാനും വെറുക്കാനും ശിക്ഷിക്കാനും അവന് സാധിക്കുന്നു, ദേഷ്യപ്പെടാനും ക്ഷമിക്കാനും അവന്ന് കഴിവുണ്ട്, ധീരതയും ഭീരുത്വവും അവന്റെ കൂടെയുണ്ട്, അഹങ്കാരവും താഴ്മയും മനുഷ്യ സ്വഭാവമാണ്. ദു:ഖിക്കുമ്പോൾ കരയാനും സന്തോഷിക്കുമ്പോൾ ചിരിക്കാനും അവനു കഴിയുന്നു. ഇങ്ങനെ ആയിരണക്കണക്കിനു സ്വഭാവ വൈശിഷ്ട്യങ്ങളിൽ മനുഷ്യനിൽ അടങ്ങിയത് കാണാം. (എല്ലാറ്റിന്റെയും അതിർവരമ്പുകളും ഗുണദോഷങ്ങളും തിരു നബി صلى الله عليه وسلم പഠിപ്പിച്ചുതന്നിട്ടുണ്ട്) മറ്റ് ജീവജാലങ്ങളിലില്ലാത്തവയാണിതിലധികവും. ആരാണിതൊക്കെ നൽകിയത്? പ്രകൃതിയെന്ന് പറയാമോ ? ഇല്ല ഒരിക്കലുമില്ല. മറിച്ച് മനുഷ്യ ശരീരവും അതിലടങ്ങിയ അൽഭുതങ്ങളും അവന്റെ സ്വഭാവഗുണങ്ങളും എല്ലാം സൃഷ്ടാവായ അല്ലാഹുവിലേക്കുള്ള തെളിവുകളാണ്.لا إله إلا أنت سبحانك إني كنت من الظالمينوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin-497

496-അല്ലാഹു-ഭാഗം-21

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


എന്റെ പ്രിയപ്പെട്ട സഹോദരന്മാരെ ഇത്തരം വൈവിധ്യങ്ങളുടെ നിലവറയായ എത്ര തോട്ടങ്ങളിലൂടെ നാം നടന്നു പോയിട്ടുണ്ട്. എന്നിട്ടും നാം ചോദിക്കുന്നു അല്ലാഹു ഉണ്ടെന്നതിനു ഭൌതികമായ വല്ല തെളിവുമുണ്ടോയെന്ന്. سبحانك يا رب . നിന്റെ വിശുദ്ധ ഖുർ‌ആനിലെ ആയത്ത് എത്രമാത്രം അർത്ഥവത്താണ്.وَمَا تَأْتِيهِم مِّنْ آيَةٍ مِّنْ آيَاتِ رَبِّهِمْ إِلاَّ كَانُواْ عَنْهَا مُعْرِضِينَ (الأنعام 4


“അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഏതൊരു ദൃഷ്ടാന്തം അവർക്ക് വന്നു കിട്ടുമ്പോഴും അവരതിനെ അവഗണിച്ചു തള്ളുകയാകുന്നു.

സത്യം ഇതാണ് മനുഷ്യന്റെ അഹങ്കാരം അവനെ ഈ ദൃഷ്ടാന്തങ്ങളിൽ നിന്നൊക്കെ അകറ്റുന്നു. അതാണ് അല്ലാഹു തന്നെ പറഞ്ഞത് :قُتِلَ الْإِنسَانُ مَا أَكْفَرَهُ (سورة عبس 17“മനുഷ്യന് നാശം, എത്രവലിയ നന്ദി കേടാണ് അവൻ ചെയ്യുന്നത്!“

ഇനിയും ചിന്തിക്കൂ !
ചെറിയ കുഞ്ഞായിരുന്നപ്പോൾ നമുക്ക് പല്ലുണ്ടായിരുന്നില്ല. പല്ലുണ്ടായിരുന്നെങ്കിൽ മാതാവിന്റെ സ്തനം കടിച്ചുമുറിയാക്കിയേനെ. ഏകദേശം 6 മാസമായപ്പോൾ പല്ല് മുളക്കാൻ തുടങ്ങി. നിങ്ങൾ ആലോചിച്ചു നോക്കൂ ! പല്ല് മുളച്ച് വളരാൻ തുടങ്ങിയ അത്ര വേഗത്തിൽ പല്ല് നിരന്തരം വളരുകയായിന്നെങ്കിൽ ഇപ്പോൾ നാം പല്ല് കുത്തിനടക്കേണ്ട അവസ്ഥ വരുമായിരുന്നില്ലേ ? അതേ പോലെ താഴ്ഭാഗത്തുള്ള പല്ല് മുകളിലോട്ട് വളർന്നാലുള്ള അവസ്ഥ എന്തായിരിക്കും ? ഏതെങ്കിലും വാതിലിലൂടെ നമുക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നോ ? അതെ, പല്ലിനു ഒരു ഉദ്ദേശ്യമുണ്ട്. പുഞ്ചിരിക്കുമ്പോൾ ഭംഗി നൽകുക, ഭക്ഷണം കടിച്ചുമുറിക്കുക തുടങ്ങിയവ . അത്തരം ആവശ്യങ്ങൾക്ക് വേണ്ട വലിപ്പമായാൽ പല്ലിന്റെ വളർച്ച നിൽക്കുകയാണ് ചെയ്യുന്നത്. അതേപോലെ എല്ലാ പല്ലുകൾക്കും ഒരേ രൂപമല്ല. ഓരോ പല്ലിനും അതിന്റേതായ ധർമ്മമുണ്ട്. അതിനനുസരിച്ചാണ് അതിന്റെ രൂപഘടന. ഇതിന്റെ പിന്നിൽ ഒരു ചിന്തയും ആസൂത്രണവും ഇല്ലെന്ന് പറയാനാവുമോ ? തീർച്ചയായും ഉണ്ട്. അവനാണ് നമ്മെ പടച്ചവനായ അല്ലാഹു. നമുക്കവനെ ഒരുമിച്ചു പ്രകീർത്തിക്കാം.سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ العَظِيم وَبِحَمْدِهِ أَسْتَغْفِرُ اللهوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-496

Sunday, March 11, 2012

495-അല്ലാഹു-ഭാഗം- 20

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഇനി നിങ്ങൾ ചിന്തിച്ചുനോക്കൂ. ഒരേ കൃഷിയിടത്തിൽ കൃഷിചെയ്ത വിവിധയിനം ചെടികളെയും മരങ്ങളെയും സസ്യങ്ങളെയും കുറിച്ച്. കൃഷിക്കാരൻ എല്ലാറ്റിനും നൽകുന്ന വെള്ളവും വളവും ഒന്ന് തന്നെയാണെന്നും സങ്കല്പിക്കുക. പക്ഷെ വിളവുകളോ പലതിന്റെയും പല തരത്തിലും നിറത്തിലും രുചിയിലുമൊക്കെയാ‍യിരിക്കും. മാവിൽ നിന്നു കിട്ടുന്നത് പഴുത്ത മധുരമുള്ള മഞ്ഞ നിറത്തിലുള്ള മാങ്ങയാണെങ്കിൽ മുന്തിരി വള്ളിയിൽ നിന്ന് ലഭിക്കുന്നത് കുറുപ്പ് നിറത്തിലുള്ള മുന്തിരിയായിരിക്കും. ആപ്പിളിനു വേറെ നിറവും രുചിയുമാണുള്ളത്. മറ്റുചിലതിൽ നിന്ന് കിട്ടുന്നത് കൈപ്പുള്ള കായയാണ്. നാരങ്ങമരത്തിൽ നിന്ന് കിടുന്നത് പുളിയുള്ള ചെറുനാരങ്ങയാണ്. ചില ചെടികൾ ഉല്പാദിപ്പിച്ചത് വിവിധ വർണങ്ങളിലുള്ള മനോഹരമായ പുഷ്പങ്ങളാണ്. ഇനിയും ചിലത് തേങ്ങയും ബദാമുമൊക്കെയാണ് തന്നത്. മറ്റു ചിലത് നൽകുന്നത് തടിമരങ്ങളാണ്. കൃഷിക്കാരൻ നൽകിയതോ എല്ലാറ്റിനും ഒരേ വെള്ളവും വളവും ഒരേ കൃഷിയിടവും. ആരാണ് ഈ വേരുകൾക്ക് ഈ ബോധനം നൽകിയത് ? എവിടെനിന്നാണ് കൈപവള്ളിയുടെ വേരിനു തൊട്ടടുത്തുള്ള മാവിനു ലഭിക്കാത്ത കൈപ്പുരസം കിട്ടിയത്? എവിടെനിന്നാണ് റോസ് ചെടിയുടെ വേരിനു തൊട്ടടുത്തുള്ള ചെമ്പരത്തിയുടെ വേരിനു കിട്ടാത്ത കളർ ലഭിച്ചത് ? ശാസ്ത്രത്തിന്റെ osmosis phenomena യെ നമുക്ക് വിശ്വസിക്കാം, കൊച്ചു വേരുകൾ വെള്ളം മുകളിലേക്ക് കയറ്റുന്നത് ഉൾക്കൊള്ളാം, പക്ഷെ ഒരു ഈത്തപ്പഴം, അതിനാവശ്യമായ സർവ്വസ്വവും ഈ വേരുകളിലൂടെ മുകളിലേക്ക് കടത്തിവിട്ടുവെന്നോ? തെങ്ങിന്റെയും ഈത്തപ്പനയുടേയുമൊക്കെ അത്ഭുത സിദ്ധികൾ ആലോചിച്ചു നോക്കൂ, എന്തെല്ലാം സംവിധാനങ്ങളാണ് അവയുടെ കായ്കൾക്കുള്ളത്. ഈത്തപ്പനയുടെ വേരുകൾ പ്രത്യേക പോഷകങ്ങളടങ്ങിയ ജ്യൂസാണ് സംസരണം ചെയ്യുന്നത്. ആ ചവറാണ് ഈത്തപ്പഴമായി മാറുന്നത്. ഈത്തപ്പഴത്തിന്റെ ഉള്ളിൽ ഉറപ്പുള്ള കുരുവുണ്ട്. ഈ കുരുവിലേക്ക് മധുരം ചോർന്നു പഴത്തിന്റെ മധുരം നഷ്ടപ്പെടാതിരിക്കാൻ വളരെ നേർത്ത പാട കുരുവിനു മുകളിൽ കാണാം. ഒരിക്കൽ പോലും ഈത്തപ്പന മരത്തിനു പിഴച്ചതായി കാണുന്നില്ല. അതായത് കുരു മധുരമുള്ളതും പഴം മധുരമില്ലാത്തതുമായി കണ്ടിട്ടില്ല. ആരാണ് ഇവയൊക്കെ ഇത്രയും സൂക്ഷ്മമായും ശാസ്ത്രീയമായും അനേകം ബുദ്ധിമാന്മാരുടെ കഴിവുകൾ സമ്മേളിച്ചാൽ പോലും നടക്കാത്ത വിധം അൽഭുതകരമായി പരിപാലിച്ച് മനുഷ്യനു വേണ്ടി സംവിധാനിച്ചത് ? ഈ അൽഭുതങ്ങളൊക്കെ കാ‍ണുമ്പോൾ നാം അന്ധാളിച്ചു നിന്നു പോകുന്നു. എന്നാലും നാം സൃഷ്ടാവായ, ലോകരക്ഷിതാവായ അല്ലാഹുവിനെ ഓർക്കാറില്ല. അവൻ അവന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നു :وَفِي الأَرْضِ قِطَعٌ مُّتَجَاوِرَاتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَى بِمَاء وَاحِدٍ وَنُفَضِّلُ بَعْضَهَا عَلَى بَعْضٍ فِي الأُكُلِ إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ (سورة الرعد 4“നോക്കുക, ഭൂമിയിൽ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. അവ പരസ്പരം ചേർന്നു സ്ഥിതി ചെയ്യുന്നു. മുന്തിരിത്തോട്ടങ്ങളുണ്ട്. വയലുകളുണ്ട്. ഒറ്റയായും കൂട്ടമായും വളരുന്ന കാരക്ക വൃക്ഷങ്ങളുണ്ട്. എല്ലാറ്റിനും ഒരേ വെള്ളം കൊണ്ടാണ് നനക്കുന്നത്. എന്നാൽ രുചിയിൽ നാം ചിലതിനെ മറ്റു ചിലതിനേക്കാൾ വിശിഷ്ടമാക്കുന്നു. ബുദ്ധി ഉപയോഗപ്പെടുത്തുന്നവർക്ക് ഈ വസ്തുക്കളിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്”.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-495

Related Posts with Thumbnails