Monday, October 10, 2011

404-അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ- ഭാഗം- 88

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينനസ്വീഹത്ത്രണ്ട് : ഇമാം رحمه الله റിപ്പോർട്ട് ചെയ്ത ഹദീസില അവർ തിരു സുന്നത്തിന്റെ ആൾക്കാരാണെന്നും കാണാം .
عن علي رضي الله عنه : سمعت رسول الله صلى الله عليه وسلّم يقول: «يخرج في آخر الزمان أقوام أحداث الأسنان سفهاء الأحلام يقولون من قول خير البرية لا يجاوز إيمانهم حناجرهم، فأينما لقيتموهم فاقتلوهم فإن قتلهم أجرٌ لمن قتلهم يوم القيامة (رواه الإمام أحمد رحمه الله 617)“…അവർ വായ തുറന്നാൽ തിരു സുന്നത്തായിരിക്കും പറയുക, പക്ഷെ അവരുടെ ഈമാൻ തൊണ്ടയുടെ അപ്പുറത്തേക്ക് എത്തിയിട്ടുണ്ടാവില്ല”.മൂന്ന് : ഇവരുടെ മറ്റൊരു അടയാളം തിരു നബി صلى الله عليه وسلم പറയുന്നത് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നത് കാണൂ :
... إِنَّ من ضئْضِىء هذا قوم يَقْرَؤون القرآنَ لا يُجاوِزُ حَناجِرَهم، يَمرُقون منَ الدِّين مروقَ السَّهم منَ الرَّميَّة، يَقتُلونَ أهلَ الإسلام ويَدَعونَ أهلَ الأوثان، لَئن أنا أدركتهُم لأقتُلَنَّهم قَتلَ عاد (رواه البخاري رحمه الله 3274)
“…അവർ മുസ്ലിമീങ്ങളെ കൊന്നൊടുക്കും. വിഗ്രഹാരാധകരെ വെറുതെ വിടുകയും ചെയ്യും.”

ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാനിന്റെ കശ്ഫുശുബുഹാത്ത് എന്ന പുസ്തകത്തിന്റെ പരിഭാഷയായ ‘തൌഹീദ് സംശയ ദൂരീകരണം’ എന്ന പുസ്തകവും അവരുടെ “അത്തൌഹീദ്” എന്ന പുസ്തകവുമൊക്കെ വായിച്ചാൽ നാം അൽഭുതപ്പെട്ടു പോകും. മുസ്‌ലിം ഭൂരിപക്ഷത്തെ മക്കാ മുശ്‌രിക്കുകളേക്കാൾ മോശമായ കാഫിറുകളും കൊല്ലൽ അനുവദനീയമായവരാണെന്നും അവരുടെ ധനാപഹരണം അനുവദനീയമാണെന്നുമൊക്കെ ഡസൻ കണക്കിന് സ്ഥലങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് കാണാം.

നാല് : ഈ നൂതനാശയക്കാരുടെ പിൻ‌ഗാമികളായ ഖവാരിജുകൾ രാത്രി മുഴുവനും ഖുർ‌ആൻ ഓതി നിസ്കരിക്കുകയും രാവിലെ നോമ്പുകാരായി ഖുർ‌ആൻ ഓതിക്കൊണ്ട് അലി رضي الله عنه ന്റെ സൈന്യത്തോട് പോരാടിയവരുമുണ്ടായിരുന്നു. പക്ഷെ, വിശ്വാസത്തിൽ പിഴച്ചവരായിരുന്നു അവർ. അവരുടെ പ്രധാന സ്വഭാവം (നാലാമത്തെ അടയാളം) ഇമാം رحمه الله ഇബ്‌നു ഉമർ رضي الله عنهما യിൽ നിന്ന് ഉദ്ധരിച്ചത് കാണാം . “മുശ്‌രിക്കുകളുടെ മേലിൽ ഇറങ്ങിയ ആയത്തുകളെ മുസ്‌ലിംകളുടെ മേലിൽ ചുമത്തവരാണവർ” . ഈ പണി ഇന്നും ചെയ്തുകൊണ്ടിരിക്കുന്നവരാണ് ഇന്നത്തെ ബിദ‌ഇകൾ.

ഞാനീ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാവാൻ കൂടെയുള്ള പി.ഡി.എഫ് ഫയൽ എന്റെ പ്രിയ വായനക്കാർ ഒന്നു വായിച്ചു നോക്കുക. നാം ഞെട്ടിപ്പോകും.


click here to down load PDF

questions to rasheed. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-404

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails