بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
നസ്വീഹത്ത്
ഈ സച്ചരിതരായ ഇമാമുകളുടെയും അവരെ പിൻപറ്റി ജീവിച്ച മുസ്ലിം ബഹുജനത്തിന്റെയും പാതയിൽ നിന്ന് വ്യതിചലിപ്പിക്കലാണ് ഇബ്ലീസിന്റെയും ബിദഇകളുടെയും മുഖ്യലക്ഷ്യം അതിനു നാം വഴിപ്പെട്ടുപോകരുത്.
വിശ്വാസ സുരക്ഷയ്ക്ക് വേണ്ടി എപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്തുകൊണ്ടിരിക്കുക. നിങ്ങൾ ആലോചിച്ച് നോക്കൂ നാമെല്ലാദിവസവും സുബ്ഹി നിസ്കാരത്തിലെ ഖുനൂത്തിൽ ചെയ്യുന്ന ദുആയിലെ ആദ്യവരിയുടെ മഹത്വം
"اللهم اهدنا فيمن هديت وعافنا فيمن عافيت"
“നാഥാ നീ ഹിദായത്തു നൽകി അനുഗ്രഹിച്ചവരുടെ കൂടെ ഞങ്ങളെയും ഉറപ്പിച്ചു നിറുത്തണേ, നീ ആഫിയത്ത് നൽകി അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഞങ്ങൾക്കും ആഫിയത്ത് നൽകി അനുഗ്രഹിക്കേണമേ” ഈ ഖുനൂത്ത് ദിവസവും മുടങ്ങാതെ ആത്മർഥമായി ചെയ്യുക. അതിൽ വലിയ രഹസ്യമടങ്ങിയിട്ടുണ്ട്. അത് ബിദ്അത്താണെന്ന് പുത്തൻ വാദികൾ പറയുന്നതിന്റെ രഹസ്യവും വേറേയല്ലെന്ന് ഓർക്കുക.
ഇബ്ലീസിന്റെ കെണിവലകൾ മൂന്ന് രൂപത്തിലാണ് അവൻ തയ്യാറക്കിയത്.
ഒന്ന് : മുസ്ലിമിങ്ങളെ കാഫിറാക്കുക എന്നതാണ് (അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ آمين ) ഇതിൽ വിജയം കണ്ടില്ലെങ്കിൽ രണ്ടാമത്തെ വല വിരിക്കും. അത് അഥവാ രണ്ട് : മുബതദിആക്കി മാറ്റലാണ്. കയ്യും കാലും കാതും മൂക്കുമൊക്കെയുള്ള അർശിൽ കുത്തിയിരിക്കുന്ന ഒരു ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് എത്തിക്കുക. ഈ രണ്ടാലൊരു കെണിയിൽ പെട്ടു കിട്ടിയാൽ ഇബ്ലീസ് അവരെ വെറുതെ വിടും. കാഫിറായവൻ എന്തൊക്കെ സൽകർമ്മങ്ങൾ ചെയ്താലും അത് അല്ലാഹു സ്വീകരിക്കില്ല. മുബ്തദിഅ് തൌബ ചെയ്ത് തിരിച്ചു വന്നില്ലെങ്കിൽ അവന്റെയും അവസ്ഥ ഇതു തന്നെയാണ്
പലരും ചിന്തിക്കുന്നുണ്ടാവും , പുത്തനാശയക്കാരായ ആളുകളാണല്ലോ നോമ്പിലും നിസ്കാരത്തിലും മറ്റ് നല്ല കാര്യങ്ങളിലൊക്കെ മുൻപത്തിയില്ലെന്ന് അതേ സമയം തോന്നിവാസങ്ങളിൽ മുന്നിൽ സുന്നികളായ മുസ്ലിം ഭൂരിപക്ഷവുമാണെന്ന്.
പുത്തനാശയക്കാർ നിസ്കാരം ഖളാആക്കുകയില്ല. നോമ്പ് ഉപേക്ഷിക്കുകയുമില്ല. ദാനധർമ്മങ്ങളിൽ അവർ മുന്നിലായിരിക്കും പള്ളിയിൽ പോകുന്നതിൽ കണിശ സ്വഭാവമുള്ളവരായിരിക്കും കൂടെ കുടുംബിനികളെയും കൂട്ടും. സുന്നീ സാധാരണക്കാർ നേരെ തിരിച്ചുമായിരിക്കും. എന്നല്ല , പ്രത്യക്ഷത്തിൽ ബിദഇകളുടെ ബാഹ്യമായ ഭക്തിപ്രകടനങ്ങളോ സൂക്ഷ്മതയോ ഒന്നും സാധാരണ സുന്നികളിൽ കണ്ടെന്ന് വരില്ല. ഇതിനൊക്കെ കാരണം ഇബ്ലീസ് അവരെ കൈവിട്ടതാണ്. ഇബ്ലീസിന്റെ ശല്യമില്ലെങ്കിൽ നിസ്കാരം എത്ര ഉഷാറായിരിക്കും. ഇബ്ലീസിന്റെ കുതന്ത്രങ്ങളാണല്ലോ മനുഷ്യനെ നല്ലതിൽ നിന്ന് പിന്തിരിപ്പിക്കുക. ഇവരെ മുബ്തദിആക്കിയതോടേ ഇബ്ലീസിന് സമാധാനമായി. ഇനിയവരെത്ര ഇബാദത്ത് ചെയ്തിട്ടും എത്ര ഖുർആൻ പാരായണം ചെയ്തിട്ടും. എത്ര സത്കർമ്മങ്ങൾ ചെയ്തിട്ടും യാതൊരു ഫലവുമില്ലെന്ന് അവനറിയാം കാരണം വിശ്വാസം തെറ്റിപ്പോയി.
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-400
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.