الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
നസ്വീഹത്ത്
തിരു നബി صلى الله عليه وسلم യെ സ്നേഹിക്കുന്നതില്‍ നിന്നും അവിടുത്തേക്ക് സ്വലാത്ത് ചൊല്ലുന്നതില്‍ നിന്നും അകറ്റുകയും ദിക്റുകളുടേയും സ്വലാത്തുകളുടേയും സര്‍വ്വ മജ്ലിസുകളില് നിന്നും മഹത്തുക്കളുടെ മദ്ഹ് പറയുന്ന സദസ്സില്‍ നിന്നും മുസ്ലിം ഉമ്മത്തിനെ പിന്തിരിപ്പിച്ച് ആത്മീയതയില്‍ നിന്ന് അകറ്റുകയാണ് ഇബ്ലീസിന്റെ റിക്രൂട്ട് കമ്പനിയായ ബിദഇകളുടെ ഇന്നത്തെ തന്ത്രം. അങ്ങിനെ ബിദഈ കൂടാരത്തിലേക്ക് പതുക്കെ കൊണ്ടുപോകലുമാണ് അവരുടെ പുതിയ തന്ത്രമെന്ന് നാം മനസ്സിലാക്കുക. അതിനാല്‍ നാം ആത്മീയ വളര്‍ച്ചയുണ്ടാകുന്ന അത്തരം സദസ്സുകളില്‍ കൂടുതല്‍ പങ്കെടുക്കുക. സ്വാലിഹീങ്ങളുടേ ചരിത്രങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുക, ബദ്രീങ്ങളുടെ അസ്മാഉകള്‍ ഉരുവിടുക, നിത്യവും ബുര്‍ദയില്‍ നിന്ന് ഒരു പേജെങ്കിലും അതിന്റെ ജവാബായ ‘മൌലായ സ്വല്ലി’ യോടു കൂടെ ചൊല്ലുക. ഹദ്ദാദ് റാതീബും വിര്‍ദുല്ലത്വീഫും ദിനചര്യയാക്കുക, ഇവയൊക്കെ ഭാര്യമാരോടും മക്കളോടും പതിവാക്കാന്‍ പറയുക.
കൂടാതെ മഹാന്മാരുടെ മഖ്ബറകള്‍ കൂടുതലായി സന്ദര്‍ശിക്കുക. പ്രത്യേകിച്ച് വിശുദ്ധ മക്കയില്‍ പോകുന്നവര്‍ മഹതി ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ رضي الله عنها യെ സിയാറത്ത് ചെയ്യുക. മദീനയില്‍ പോകുന്നവര്‍ തിരു നബി صلى الله عليه وسلم യ്ക്ക് പുറമെ ഹംസത്തുല്‍ കര്‍റാര്‍ رضي الله عنه നെ സിയാറത്ത് ചെയ്യുക. ഇവിടെ നാട്ടിലുള്ളവര്‍ മമ്പുറം തങ്ങള്‍, പൊന്നാനി മഖ്ദൂമുകള്‍ رضي الله عنهم തുടങ്ങിയവരെയുമൊക്കെ പ്രത്യേകം സിയാറത്ത് ചെയ്യുക.
ജീവിച്ചിരിക്കുന്ന സ്വാലിഹീങ്ങളുടെ മജ്ലിസുകളിലും പങ്കെടുക്കുക.
ഈ എളിയവനെയും നിങ്ങളുടേ വിലപ്പെട്ട ദുആകളില്‍ ഉള്‍പ്പെടുത്തുക.
അല്ലാഹു നമ്മെ അവന്റെ സത്യദീനില്‍ ഉറപ്പിച്ചു നിര്‍ത്തട്ടെ, സ്വാലിഹീങ്ങളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ