Tuesday, September 27, 2011

395-അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ-ഭാഗം- 79


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രിയ സഹോദരൻ‌മാരേ, “അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ” എന്ന സീരീസ് തൽ‌ക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനിയും ആ വിഷയത്തിൽ ഒരു പാട് എഴുതാനുണ്ട്. إن شاء الله മറ്റൊരു സമയത്ത് എഴുതാം. എന്നാലും അവസാനിപ്പിക്കുന്നതിന് മുമ്പ് ചില പ്രധാന കാര്യങ്ങൾ കൂടെ ചേർക്കട്ടെ.

മഹാനയ ഗൌസുൽ അ‌അ്സം മുഹ്‌യിദ്ധീൻ ശൈഖ് رضي الله عنه നെ കുറിച്ചും അവരുടെ പ്രകീർത്തനങ്ങളിലായി രചിക്കപ്പെട്ട മുഹ്‌യിദ്ധീൻ മാലയെക്കുറിച്ചും ഈയിടെ വളരെ മോശമായി പല സഹോദരൻ‌മാരും മെയിലുകളയച്ചതു കണ്ടു.

സാധാരണക്കാരയ പല വായനക്കാരും മാലയിലെ ഇത്തരം വരികളെ നാമെങ്ങിനെ മനസ്സിലാക്കണമെന്ന് ചോദിക്കുകയുണ്ടായി. ആ അടിസ്ഥാനത്തിൽ ചില പ്രധാന കാര്യങ്ങൾ വായനക്കാരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ .

മഹാനായ അബ്‌ദുൽ ഖാദിർ മുഹ്‌യിദ്ധീൻ അൽ ഇർ‌ബലി رحمه الله തന്റെ “തഫ്‌രീജുൽ ഖാഥിർ” എന്ന കിതാബിന്റെ ആമുഖത്തിൽ പറയുന്നു:اعلم يا أخي أن كل كلمة سمعتها من ثناء على الله وحمد له عز وجل وعلمت أنه ليس فيها نقص للألوهية يجب عليك تصديقها وإن لم يكن قائلها معلوما وكذا في حق الأنبياء إذا لم يكن فيها نقص لمرتبة النبوة وكذا في حق الأولياء إذا لم يكن فيها شيء من خصائص الألوهية والنبوة فيلزم قبولها ولا تأت بإنكار لأن إنكار كرامات الأولياء مؤد إلى إنكار معجزات الأنبياء فإن كل ولي على قدم نبي فمن آمن بمعجزات الأنبياء عليهم الصلاة والسلام فقد آمن بكرامات الأولياء رضي الله عنهم والإنكار موجب للمقت والخذلان لأنه جاء في الحديث القدسي من آذى لي وليا فقد آذنته بالحرب نعوذ بالله من شر النفس والشيطان“സഹോദരാ നീ മനസ്സിലാക്കുക, അല്ലഹുവിന്റെ ആസ്തിക്വത്തിനും പരിശുദ്ധിക്കും എതിരല്ലാത്ത, അല്ലാഹുവിനെക്കുറിച്ച് നീ കേട്ട എല്ലാ സ്തുതി വാക്കുകളും പ്രകീർത്തനങ്ങളും നീ അംഗീകരിക്കുക. അത് പറഞ്ഞയാൾ ആരെന്ന് നോക്കേണ്ടതില്ല. അതുപോലെ പ്രവാചകത്വത്തിന്റെ മഹത്വത്തിന് നിരക്കുന്ന പ്രകീർത്തനങ്ങൾ പ്രവാചകൻ‌മാരെക്കുറിച്ച് കേട്ടാലും നീ അംഗീകരിക്കുക. അപ്രകാരം തന്നെ ഔലിയാക്കളെക്കുറിച്ച് കേട്ടാലും നീ വിശ്വസിച്ചോ, അത് പ്രവാചകത്വത്തിന്റെയോ ഉലൂഹിയ്യത്തിന്റെയോ പ്രത്യേകതയിൽ പെടാത്തതാണെങ്കിൽ അത്തരം കാര്യങ്ങളെ നീ നിഷേധിക്കാൻ മുതിരണ്ട. ഔലിയാക്കളുടെ കറാമത്തുകളെ നിഷേധിക്കുന്നത് അമ്പിയാക്കളുടെ മുഅ്ജിസത്തിനെ നിഷേധിക്കുന്നതിലേക്ക് എത്തിക്കും. കാരണം ഓരോ വലിയ്യും ഏതെങ്കിലും പ്രവാചകൻ‌മാരുടെ കീഴിലായിരിക്കുമെന്നതാണ്. പ്രവാചകൻ‌മാരുടെ മു‌അ്ജിസത്തുകളെക്കൊണ്ട് വിശ്വസിക്കുന്നവർ ഔലിയാക്കളുടെ കറാമത്തുകളിലും വിശ്വസിക്കണം. അവ നിഷേധിക്കൽ അല്ലാഹുവിന്റെ കോപത്തിനും നാശത്തിനും കാരണമാകും. കാരണം ഖുദ്‌സിയ്യായ ഹദീസിൽ വന്നിട്ടുണ്ട് “എന്റെ വലിയ്യിനെ ആരെങ്കിലും വിഷമിപ്പിച്ചാൽ അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു” എന്ന്.


ഈ അടിസ്ഥാന തത്വം വെച്ചുകൊണ്ടാണ് നാം മഹാൻ‌മാരായ അല്ലാഹുവിന്റെ ഔലിയാക്കളുടെ വാക്കുകളെ വിലയിരുത്തേണ്ടത്. അവരിൽ സമുന്നതരായ ഗൌസുൽ رحمه الله നെ പോലുള്ളവരുടെ വാക്കുകളും പ്രവൃത്തികളുമൊക്കെ ഒരു പക്ഷെ , നാം നമ്മുടെ നിലവാരത്തിലും നമ്മുടെ ചെറിയ ബുദ്ധി കൊണ്ടും ചിന്തിച്ചാൽ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് വന്നേക്കാം. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-395

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails