بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സൃഷ്ടിയും സ്രഷ്ടാവും
പക്ഷെ ബാറ്ററിയില്‍ ചാര്‍ജ് ചെയ്തതുപോലെ ഒരു നിശ്ചിതമായ കഴിവ് ചാര്‍ജ് ചെയ്ത് സൃഷ്ടികള്‍ക്ക് കൊടുത്തിരിക്കയാണെന്നാണ് സുന്നികളല്ലാത്തവര്‍ വിശ്വസിക്കുന്നത് :
“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന” (റ്റി പി എ ഖാദര്‍ കരുവമ്പെയില്, ഇസ്ലാഹ് മാസിക 2007 ഏപ്രില്‍ , പേജ് 10)
ഈ ചാര്‍ജ് തീരുന്നത് വരെ അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കയാണ്. പവര്‍ സ്റ്റേഷനുമായി അതിന് ബന്ധമില്ല. ഈ ആശയത്തിന് ഖുര്‍ആനുമായി ബന്ധമില്ല.
നാം പറയുന്നത്. ചാര്‍ജ് നേരിട്ട് പവര്‍ സ്റ്റേഷനില്‍ നിന്ന് വരുന്നതാണ്. അത് എപ്പോള്‍ സ്വിച്ചിടുന്നോ അപ്പോള്‍ കിട്ടും. എത്ര വോള്ട്ടുണ്ടോ അത്ര ശക്തിയില്‍ കത്തും. എത്ര കുറവുണ്ടോ അത്ര കുറയും. അതിന് പ്രത്യേക നിയമമൊന്നുമില്ല. ഏത് പവറാണെങ്കിലും ലൈനില്‍ നിന്ന് ലഭിക്കുന്നു. അല്ലാതെ സ്ഥിരമായി കൊടുത്തുവെച്ച കഴിവില്ല
അപ്പോള്‍ അല്ലാഹു കൊടുക്കുന്ന കഴിവ് അപ്പപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുകയാണ്. പക്ഷെ ഈ കൊടുത്തുകൊണ്ടിരിക്കുന്ന കഴിവിന് ഇഹലോകത്താവട്ടെ പരലോകത്താവട്ടെ ഇത്ര എന്ന് യാതൊരു പരിധിയുമില്ല. സാധാരണക്കാര്‍ക്ക് സാധാരണ കഴിവ് കൊടുക്കുന്നതും അസാധാരണക്കാര്‍ക്ക് അസാധാരണ കഴിവ് കൊടുക്കുന്നതും ഉടമക്കാരനായ അല്ലാഹുവാണ്. ഇവ രണ്ടിനും കൃത്യമായ ഒരു കണക്ക് പറയാന്‍ കഴിയില്ല. എല്ലാവര്ക്കും തുല്യമായല്ല അത്. ഉദാ: 25 കുട്ടികളെ എല്‍ കെ ജി യില്‍ ചേര്‍ക്കുന്നു. ഒരേ സിലബസ്, ഒരേ ടീച്ചര്‍, ഒരേ സ്കൂള്‍. പരിക്ഷ കഴിയുമ്പോള്‍ ഈ കുട്ടികള്‍ എല്ലാവരും തുല്യരല്ല. ചിലര്‍ തോല്‍ക്കും, ചിലര്‍ ജയിക്കും, ചിലര്‍ റാങ്ക് നേടും. അപ്പോള്‍ സാധാരണ കഴിവുകള്‍ തന്നെ വ്യത്യസ്തമാണ്. ആരോഗ്യമാവട്ടെ സംസാരശേഷിയാവട്ടെ കേള്വിയാവട്ടെ, കാഴ്ചയാവട്ടെ എല്ലാവരുടേതും വ്യത്യസ്തമാണ്. അതില്‍ തന്നെ അല്ലാഹു അവന് ഉദ്ദേശിച്ചവര്‍ക്ക് വ്യത്യസ്തമായി കൊടുത്തുകൊണ്ടിരിക്കുന്നു. ഇതിന് . عادة الإله الجارية അല്ലാഹുവിന്റെ സാധാരണ നടപടിക്രമം എന്നാണ് പറയുക. വെള്ളം കുടിച്ചാല്‍ ദാഹം മാറുക, കത്തികൊണ്ട് മുറിച്ചാല്‍ മുറിയുക, കത്തിച്ചാല്‍ കത്തുക എന്നിവയെല്ലാം അല്ലാഹു ഈ വസ്തുക്കള്‍ക്ക് കൊടുത്തു കൊണ്ടിരിക്കുന്ന കഴിവുകളാണ്. എപ്പോള്‍ ആ കഴിവ് എടുത്ത് കളയുന്നുവോ അപ്പോള്‍ ആ കഴിവ് ഇല്ലാതെയാകുന്നു
.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-383
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.