بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സൃഷ്ടിയും സ്രഷ്ടാവും
സൃഷ്ടാവായ അല്ലാഹു അല്ലാത്തവ മുഴുവനും സൃഷ്ടികളാണ്. വലിപ്പ ചെറുപ്പ വിത്യാസമില്ലാതെ, ഏറ്റവും മഹാന്മാരായ അല്ലാഹുവിന്റെ മലക്കുകൾ തൊട്ടു ഏറ്റവും ചെറുതാണെന്ന് നാം മനസ്സില്ലാക്കുന്ന പരമാണുവരെ അല്ലാഹുവിന്റെ സൃഷ്ടികളാണ്.
സൃഷ്ടികൾക്ക് (അത് എത്ര വലുതായാലും എത്ര ചെറുതായാലും ) ഒന്നിനും സ്വന്തമായി ഒരു കഴിവുമില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിൽ വേർതിരിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പോയിന്റാണത്.
സാധാരണക്കാരന്റെ സാധാരണ കഴിവെന്നോ, അസാധാരണക്കാരന്റെ അസാധാരണ കഴിവെന്നോ തുടങ്ങിയ വിഭജനത്തിന്റെ യാതൊരാവശ്യവുമില്ല. എല്ലാ കഴിവും അല്ലാഹുവിന് മാത്രമാണ്. അത് അവൻ തന്നെ വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട്.
أَنَّ الْقُوَّةَ لِلّهِ جَمِيعاً (البقرة 165
“നിശ്ചയം കഴിവ് എന്നത് മുഴുവനും അല്ലാഹുവിന്റെ ഉടമയാണ് “
ഓരോ നിസ്കാരത്തിലും നാം , إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ
“ നിന്നോട് മാത്രം ഞങ്ങൾ സഹായം ചോദിക്കുന്നു “ എന്ന ദുആ ചെയ്യുന്നതും ഇതേ കാരണം കൊണ്ടാണ്.
ചെറുതെന്നോ വലുതെന്നോ വിത്യാസമില്ലാതെ മുഴുവൻ കഴിവുകളും അല്ലാഹുവിൽ മാത്രം നിക്ഷിപ്തമാണ്. അത് അവന്റെ ഉടമയാണ്. മറ്റൊരാൾക്കും യാതൊരു കഴിവിന്റെയും ഉടമസ്ഥത അല്ലാഹു വിട്ടു കൊടുത്തിട്ടില്ല.
അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ള ഈ കഴിവ് അവന്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിച്ച നിലക്ക് നൽകുന്നു,. ഇതാൺ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസവും.
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റ് എതിരാളികൾ വിശ്വസിക്കുന്നത് പോലെ ‘ ഒരു ശരാശരി കഴിവ്’ മുൻകൂറായി സൃഷ്ടികൾക്ക് കൊടുത്തു വെക്കുക എന്ന സംവിധാനം അല്ലാഹുവിന്റെ ഭരണസംവിധാനത്തിലില്ല. ഇതാണ് നാം പ്രത്യേകം മനസ്സിലാക്കേണ്ടത്. അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് അല്ലാത്തവരുമായി വേർതിരിയുന്ന പ്രധാനപ്പെട്ട ഒരു അടിസ്ഥാന വിശ്വാസം ഇവിടെയാണ്. അപ്പോൾ സ്വയമേ കഴിവ് എന്ന് പറയുന്ന ഒന്ന് സൃഷ്ടികൾക്ക് ആർക്കുമില്ല. അത് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-377
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.