بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മക്കാ മുശ്രിക്കുകളുടെ വിശ്വാസം
അതാണ് തൊട്ട് ശേഷമുള്ള ആയത്തിൽ അല്ലാഹു പറഞ്ഞത് :
آلآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ . فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً وَإِنَّ كَثِيرًا مِّنَ النَّاسِ عَنْ آيَاتِنَا . لَغَافِلُونَ
(سورة يونس 91-92)
(ഫിർഔനിന്റെ ഈ വിലാപത്തിന് മറുപടിയായി അല്ലാഹു പറഞ്ഞു ) “ ഇപ്പോഴാണോ നീ വിശ്വസിക്കുന്നത് ? ഇതുവരെ നീ ധിക്കാരം കാണിച്ചവനായിരുന്നു. നീ നാശമുണ്ടാക്കുന്നവരിലും പെട്ടവനായിരുന്നു. നിന്റെ ശരീരം മാത്രം നാം രക്ഷപ്പെടുത്തും. പിൻതലമുറക്ക് ഒരു പാഠമാവാൻ വേണ്ടി . നിശ്ചയം കൂടുതലാളുകളും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണ്.” ( യൂനുസ് 91-92)
നല്ലവരായ സുന്നി വായനക്കാർ മന:പ്പാഠമാക്കി വേക്കേണ്ടുന്ന ഒരായത്താണിത് “
“ഇസ്രായില്യർ വിശ്വസിച്ച ഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാ വിശ്വസിക്കുന്നു. ഞാൻ മുസ്ലിമീങ്ങളില്പെട്ടവൻ തന്നെയാണ് “
നവീന വാദികൾ ഓതുന്ന മുഴുവൻ ആയത്തിനും മറുപടിയായി ഈ സംഭവം മതി. ഇത്രമാത്രം ഭംഗിയായി ഫിർഔൻ പറഞ്ഞിട്ടും അവൻ വിശ്വാസിയായില്ല. കാഫിറാണ്.
എന്നിട്ടും നോക്കൂ, സുഹൃത്ത് നിലമ്പൂർ മമ്മതുട്ടി അയച്ച ഇ-മെയിൽ, അതിൽ അദ്ധേഹം എഴുതുന്നു
What was the shirk of pagans of Makkah?
The Arab Pagans believed in Tawheed ar-Ruboobiyyah.
The belief in Tawheed ar-Ruboobiyyah was never denied by any of the previous nations….
ഇതോടു കൂടെ നവീന വാദികൾ ,മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്ന് ആയത്തോതി സ്ഥാപിക്കുന്നത് അജ്ഞതയാണെന്നും അത് ഖുർആനിനു തന്നെ എതിരാണെന്നും ഒരു വ്യാഖ്യാനത്തിന്റെ ആവശ്യവുമില്ലാത്ത വിധം ഖുർആൻ കൊണ്ടു തന്നെ നമുക്ക് ബോധ്യപ്പെട്ടു.
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-372
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.