بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മക്കാ മുശ്രിക്കുകളുടെ വിശ്വാസം
ഇതൊരു വെറും തട്ടിപ്പിന്റെ വിശ്വാസവും പ്രാർത്ഥനയുമൊക്കെയായിരുന്നു എന്ന് ഈ ആയത്തിന്റെ തൊട്ടശേഷമുള്ള ആയത്തിൽ ( യൂനുസ് സൂറത്തിലെ 23 മത്തെ ആയത്തിൽ ) അല്ലാഹു തന്നെ പറയുന്നുമുണ്ട്.
“ ഇനി അവരെ രക്ഷിച്ചാലോ അവർ തന്നെ സത്യത്തിൽ നിന്ന് വ്യതിചലിച്ച് ലോകത്ത് ധിക്കാരം പ്രവർത്തിക്കുന്നു. ഓ മനുഷ്യരേ, നിങ്ങളുടെ ഈ ധിക്കാരം നിങ്ങൾക്ക് തന്നെ എതിരാണെന്ന് ഓർക്കുക “
മാത്രമല്ല ഇത്തരം കുടുങ്ങിയ ഘട്ടങ്ങളിലുള്ള വിശ്വാസം വിശ്വാസമല്ലെന്ന് ഖുർആൻ ഫിർഔനിന്റെ സംഭവം വിശദീകരിച്ചു കൊണ്ടും പറയുന്നുണ്ട്.
അല്ലാഹു ഫിർഔനിനെ കുറിച്ച് പറഞ്ഞത് കാണൂ..
“ഇസ്രയീല്യരെ നാം കടൽ കടത്തികൊണ്ടുപോയി. അവർക്ക് പിന്നാലെ ഫിർഔനും അവന്റെ സൈന്യവും പകയാലും അക്രമാസക്തിയാലും പുറപ്പെട്ടു. അങ്ങിനെ ഫിർഔൻ മുങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു ( നേരത്തെ തിരമാലകളിൽ കുടുങ്ങി നശിക്കുമെന്നറിയുപ്പായപ്പോൾ മക്കാ മുശ്രിക്കുകൾ പറഞ്ഞതുപോലെതന്നെ ) ഇസ്രായീല്യർ വിശ്വസിച്ച ഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാ വിശ്വസിക്കുന്നു, ഞാൻ മുസ്ലിമീങ്ങളിൽ പെട്ടവൻ തന്നെയാണ് “ (യൂനുസ് 90 )
ഈ ഫിർഔനിപ്പോൾ മുഅ്മിനാണെന്ന് പറയാൻ പറ്റുമോ ? ഫിർഔൻ കാഫിറാണെന്നതിൽ മുസ്ലിംകൾക്കിടയിൽ തർക്കമില്ലാത്ത വിഷയമാണ്. അവന്റെ ഈ വിശ്വാസം സ്വീകരിക്കപ്പെടാതിരിക്കാൻ കാരണമെന്താണ് .മരണം മുമ്പിൽ കാണുകയും രക്ഷപ്പെടാനുള്ള പഴുതുകൾ അടയുകയും ചെയ്തപ്പോഴുള്ള വിശ്വാസമാണത്.
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-371
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.