بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മക്കാ മുശ്രിക്കുകളുടെ വിശ്വാസം
ഖുർആനിനെ ഭാഗികമായി വിലയിരുത്തുന്നത് കൊണ്ട് വരുന്ന അപകടമാണിത്. ആ ആയത്തിന്റെ അർഥം തന്നെ നന്നയി ഒന്ന് ചിന്തിച്ചാൽ സത്യം മനസ്സിലാകും. എന്താണ് ആയത്തിൽ പറഞ്ഞത് , “ എല്ലാ ഭാഗത്തു നിന്നും തിരമാലകൾ വന്ന് ഇനി രക്ഷപ്പെടാൻ മാർഗമില്ലാതെ വിപത്ത് അവരെ വലയം ചെയ്തു. “ എന്നാണല്ലോ പറഞ്ഞത്. അഥവാ ഏത് പുൽക്കൊടി കിട്ടിയാലും പിടിക്കുന്ന സമയം . അത്തരം കുടുങ്ങിയ സമയത്തുള്ള വിശ്വാസം വിശ്വാസമല്ലെന്ന് ഖുർആൻ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
വിശുദ്ധ ഖുർആൻ പറയുന്നത് കാണൂ..
വിശുദ്ധ ഖുർആൻ പറയുന്നത് കാണൂ..
فَلَمَّا رَأَوْا بَأْسَنَا قَالُوا آمَنَّا بِاللَّهِ وَحْدَهُ وَكَفَرْنَا بِمَا كُنَّا بِهِ مُشْرِكِينَ
فَلَمْ يَكُ يَنفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا سُنَّتَ اللَّهِ الَّتِي قَدْ خَلَتْ فِي عِبَادِهِ وَخَسِرَ هُنَالِكَ الْكَافِرُونَ (غافر 84 – 85
“നമ്മുടെ ശിക്ഷ കണ്ടപ്പോൾ അവർ പറഞ്ഞു. ഏകനായ അല്ലാഹുവിൽ ഞങ്ങൾ വിശ്വസിച്ചിരുന്നു. അവന്റ് പങ്കാളികളായി ഞങ്ങൾ വിശ്വസിച്ചിരുന്ന സർവരെയും നിഷേധിക്കുകയും ചെയ്യുന്നു, പക്ഷെ നമ്മുടെ ശിക്ഷ കണ്മുന്നിൽ കണ്ടതിനു ശേഷമുള്ള വിശ്വാസം ഉപകാരം ചെയ്യില്ല. ഈ നിയമം ( ശിക്ഷ കാണുമ്പോഴുള്ള വിശ്വാസം പ്രയോജനം ചെയ്യില്ല എന്നത്) അല്ലാഹുവിന്റെ അടിമകളിൽ എക്കാലത്തും നടപ്പിലുള്ള സുനിശ്ചിത നിയമമാണ്. ആ ഘട്ടത്തിൽ സത്യനിഷേധികൾ മഹാ നഷ്ടത്തിലകപ്പെടുന്നതാണ് ( ഗാഫിർ 84-85 )
ഇവിടെ വിശുദ്ധ ഖുർആനിൽ ഒരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാത്ത വിധം ആർക്കും മനസ്സിലാകുന്ന രൂപത്തിൽ വെട്ടിത്തുറന്ന് പറയുന്നു. വിപത്തുകളിൽ കുടുങ്ങുന്ന സമയത്തുള്ള വിശ്വാസം സ്വീകാര്യമേയല്ലെന്ന് . ഇനി ആദ്യം പറഞ ആയത്തൊന്ന് ഓതി നോക്കൂ
ഇവിടെ വിശുദ്ധ ഖുർആനിൽ ഒരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാത്ത വിധം ആർക്കും മനസ്സിലാകുന്ന രൂപത്തിൽ വെട്ടിത്തുറന്ന് പറയുന്നു. വിപത്തുകളിൽ കുടുങ്ങുന്ന സമയത്തുള്ള വിശ്വാസം സ്വീകാര്യമേയല്ലെന്ന് . ഇനി ആദ്യം പറഞ ആയത്തൊന്ന് ഓതി നോക്കൂ
“ നനാ ഭാഗത്ത് നിന്നും തിരമാലകൾ വന്ന് രക്ഷപ്പെടാൻ പറ്റാത്ത വിധം വിപത്ത് അവരെ വലയം ചെയ്യുകയും ചെയ്തപ്പോൾ അവർ മുഖ്ലിസീങ്ങളായി ദുആ ചെയ്തു “
ആ വിശ്വാസം സ്വീകാര്യമല്ലെന്ന ആയത്തും ഓതിനോക്കൂ
فَلَمْ يَكُ يَنفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا
നമ്മുടെ ശിക്ഷ കൺമുമ്പിൽ കണ്ടതിനു ശേഷമുള്ള വിശ്വാസം ഉപകാരം ചെയ്യില്ല. (ഗാഫിർ 85 )
ഇതിന് വല്ല വ്യാഖ്യാനത്തിന്റെയും ആവശ്യമുണ്ടോ ? ഇല്ല തന്നെ. ഈ വിശ്വാസമോ ഈ പ്രാർത്ഥനയോ പരിഗണനീയമല്ലെന്ന് നമുക്ക് ഖുർആൻ കൊണ്ട് തന്നെ വ്യക്തമായി
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-370
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.