بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മക്കാ മുശ്രിക്കുകളുടെ വിശ്വാസം
അവർ പച്ച കാഫിറുകളായിരുന്നു എന്ന് വിശുദ്ധ ഖുർആൻ പറഞ്ഞ അനേകം ആയത്തുകൾ നാം മുമ്പ് ഉദ്ധരിച്ചിരുന്നു. അവിടെ പറയാത്ത ഒരു ആയത്ത് ഇവിടെ കാണുക.
(നബിയേ ) , അങ്ങയ്ക്ക് ആശ്ചര്യപ്പെടേണമെങ്കിൽ ഏറ്റവും അത്ഭുതം ഈ മുശ്രിക്കുകളുടെ വാദമാണ്. “ നാം മരിച്ച് മണ്ണായാൽ രണ്ടാമതും സൃഷ്ടിക്കപ്പെടുകയോ ?” സ്വന്തം റബ്ബിൽ കാഫിറായവരാണാ മുശ്രിക്കുകൾ ( സൂറത്ത് റഅദ് 5)
ദൃശ്യവും അദൃശ്യവും അറിയുന്ന, ഹൃദയത്തിലുള്ള വിശ്വാസമെന്താണന്നറിയുന്ന അവരെ പടച്ച സ്രഷ്ടാവ് പറയുന്നു അവർക്ക് വിശ്വാസമില്ലെന്ന്. പിന്നെ നാവ് കൊണ്ട് ‘അല്ലാഹു’ എന്ന് പറയുന്നതിന് യാതൊരർഥവുമില്ല. എന്നല്ല വിശ്വസിച്ചു എന്നു പറഞ്ഞാൽ പോലും അസ്വീകാര്യമാണെന്നാണ് ഖുർആൻ പറഞ്ഞത്.
وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ (البقرة 8
“ഞങ്ങൾ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ചവരാണെന്ന് പറയുന്ന ചില മനുഷ്യരുണ്ട്. വാസ്തവത്തിൽ അവർ വിശ്വാസികളല്ല തന്നെ “
കാരണം ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്
“പ്രവാചകർ صلى الله عليه وسلم യും സ്വഹാബത്തും വിശ്വസിച്ചത് പോലെ നിങ്ങൾ വിശ്വസിക്കുക എന്നവരോട് പറയപ്പെട്ടാൽ , (അവർ പറയും) മൂഢന്മാർ വിശ്വസിക്കുന്ന പോലെ ഞങ്ങളും വിശ്വസിക്കുകയോ ? അറിയുക സത്യത്തിൽ അവർ തന്നെയാണ് മൂഢന്മാർ ,. പക്ഷെ അവരത് അറിയുന്നില്ല.
അഥവാ അവർക്ക് പറ്റിയ തകരാർ നാമാദ്യം പറഞ്ഞ സച്ചരിതരുടെ മാർഗമല്ലാത്ത മാർഗം അവർ പിൻപറ്റിയെന്നതാണ്.
എന്നിട്ടും മുജാഹിദുകൾ പറയുന്നു.
അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹുവിന്റെ ഏകത്വം –തൌഹീദ് അംഗീകരിക്കൽ) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകൾ അർപ്പിക്കുന്നതിൽ അല്ലാഹുവിന് പങ്കുകാരെ ചേർത്ത മുശ്രിക്കുകൾ (ബിംബാരാധകർ) പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തിൽ വിശ്വസിച്ചിരുന്നു (അംഗീകരിച്ചിരുന്നു ) അല്ലാഹു അതാണ് പറയുന്നത്. ( ഇസ്ലാമിക ഏക ദൈവാരാധനാ വിശ്വാസവും, അതിനെതിരെയുള്ളാ ദുരാചാര വിശ്വാസങ്ങളും , വിവർത്തനം : സയ്യിദ് സഅ്ഫർ (മദീനി) , പരിശോധന : അബൂ അബ്ദുല്ലാഹ് സകീർ ഹുസൈൻ )
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islam Bulletin-369
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.