بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മക്കാ മുശ്രിക്കുകളുടെ വിശ്വാസം
എന്നാൽ അതവർ വെറും വാക്കാൽ പറഞ്ഞ ‘അല്ലാഹു ‘ ആണ് അല്ലാതെ അവർക്ക് വിശ്വാസമുണ്ടായിരുന്നില്ല എന്നതിന് എന്താണ് തെളിവ് ? അത് തൊട്ടടുത്ത ആയത്തിൽ അല്ലാഹു തന്നെ പറയുന്നുണ്ട്. പക്ഷെ അത് നവീന വാദികൾ മൂടി വെക്കാറാണ് പതിവ് . ആ ആയത്തുകളും കൂടെ കാണുക.
بَلْ أَتَيْنَاهُم بِالْحَقِّ وَإِنَّهُمْ لَكَاذِبُونَ. مَا اتَّخَذَ اللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَهٍ إِذًا لَّذَهَبَ كُلُّ إِلَهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَى بَعْضٍ سُبْحَانَ اللَّهِ عَمَّا يَصِفُونَ. عَالِمِ الْغَيْبِ وَالشَّهَادَةِ فَتَعَالَى عَمَّا يُشْرِكُونَ.
“എന്നാൽ നിശ്ചയം നാം സത്യമാണ് അവർക്കതരിപ്പിച്ചത്. നിശ്ചയം ഈ മക്കാ മുശ്രിക്കുകൾ കള്ളവാദികൾ തന്നെയാണ്. അല്ലാഹു ആരെയും മക്കളാക്കിയിട്ടില്ല. അവന്റെ കൂടെ വേറെ ഇലാഹിനെ നിശ്ചയിച്ചിട്ടുമില്ല. അങ്ങിനെ മറ്റു ഇലാഹുകളുണ്ടായിരുന്നെങ്കിൽ ഓരോരുത്തരും അവർ സൃഷ്ടിച്ചതുമായി വേർ പിരിഞ്ഞു പോകും. പരസ്പരം കലഹിക്കുകയും ചെയ്യും. അവർ സങ്കല്പിക്കുന്ന പങ്കുകാരിൽ നിന്നൊക്കെയും അവൻ പരിശുദ്ധനാകുന്നു. അവൻ ദൃശ്യവും അദൃശ്യവും അറിയുന്നവനാണ്. അതിനാൽ അവർ പങ്ക് ചേർക്കുന്നവരിൽ നിന്നെല്ലാം അവൻ പരിശുദ്ധനാണ്. “
അപ്പോൾ ഇതേ സൂറത്തുൽ മുഅ്മിനൂനയിൽ തന്നെ തൊട്ടു ശേഷമുള്ള ആയത്തിലൂടെ അല്ലാഹു പറയുന്നു. അവർ “അല്ലാഹു” എന്ന് പറയുന്നുണ്ടെങ്കിലും അതിൽ അവർ കള്ള വാദികളാണ്. കാരണം അവരുടെ വിശ്വാസം അല്ലാഹുവിനു മക്കളുണ്ടെന്നും അവന്റെ കൂടെ മറ്റു ഇലാഹുകളുണ്ടെന്നുമാണ്.
മക്കളും പങ്കുകാരുമുള്ള ദൈവത്തെ സംബന്ധിച്ചാണ് അവർ “ അല്ലാഹു “ എന്ന് പറഞ്ഞത്. അത്തരം ഒരു അല്ലാഹുവിനെ ഖുർആനോ പ്രവാചകരോ പഠിച്ചിട്ടില്ല. അത്തരം ഒരു ദൈവത്തെകുറിച്ച് “അല്ലാഹു” എന്ന് പറയുന്നത് കൊണ്ട് അവർ അല്ലാഹുവിൽ വിശ്വസിച്ചവരാണ് എന്ന് പറയാമെങ്കിൽ ഈസാ നബി അല്ലാഹു ആണെന്ന് പറയുന്ന കൃസ്ത്യാനികൾ മുഅ്മിനീങ്ങളാണെന്ന് പറയേണ്ടിവരും. എന്നാൽ അത് പറ്റില്ലെന്നാണ് ഖുർആൻ പറയുന്നത് കാണുക. :
തീർച്ചയായും മർയമിന്റെ പുത്രൻ മസീഹ് അല്ലാഹു ആണെന്ന് പറഞ്ഞവൻ നിശ്ചയം കാഫിറാണ് (അൽ മാഇദ 17 )
മസീഹ് “അല്ലാഹു’ ആണെന്ന് പറഞ്ഞത് കൊണ്ടാണ് അവർ കാഫിറായത്. അത് പോലെ മക്കാ മുശ്രിക്കുകൾ മക്കളുള്ള , കൂട്ടുകാരായി മറ്റു ഇലാഹുകളുള്ള ദൈവത്തെ കുറിച്ചാണ് അവർ അല്ലാഹു എന്ന് പറഞ്ഞത് അതാണ് അല്ലാഹു തന്നെ അവരെ “ഓ കാഫിറുകളേ “ قل يا أيها الكافرون എന്നു വിളിച്ചതും
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-367
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.