പ്രിയ കൂട്ടുകാരെ السلام عليكم ورحمة الله وبركاته
താഴെയുള്ളത് സൂറത്തുൽ കഹ്ഫും, വെള്ളിയാഴ്ചകളിൽ ചൊല്ലാൻ പറ്റിയ സ്വലാത്തുമാണ്. കൂടാതെ ഹദ്ദാദ് റാതീബ് , വിർദുല്ലഥീഫ്, വിർദുന്നവവി, വിവിധ സ്വലാത്തുകൾ തസ്ബീഹ് നിസ്കാര രൂപം അടക്കമുള്ള ഒരു പുസ്തകമാണ്.
അതിലെ “സൈഡ് എ“ എന്ന ലിങ്ക് തുറന്ന് മുഴുവനും പ്രിന്റ് ചെയ്തു അതേ പേപ്പറുകളുടെ മറുഭാഗത്ത് പേജ് നമ്പറുകള്‍ ഓര്‍ഡറില്‍ വരുന്ന രൂപത്തില്‍ അഥവാ, പേജ് ഒന്നിന്റെ മറുഭാഗത്ത് പേജ് രണ്ട് വരുന്ന രൂപത്തില്‍ “സൈഡ് ബി” പ്രിന്റ് എടുക്കുക. ശേഷം നടുവില്‍ അടയാളപ്പെടുത്തിയ സ്ഥലത്ത് കട്ട് ചെയ്ത് രണ്ടാമത്തെ പകുതി ആദ്യത്തെ പകുതിയുടെ മുകളില്‍ വെച്ച് ഒരു പ്ലാസ്റ്റിക് കോട്ടിംഗുള്ള ചട്ടയും വെച്ച് സെന്ററില്‍ staple ചെയ്താല്‍ പുസ്തകം റെഡി.
ശേഷം വേണമെങ്കില്‍ പേപ്പർ കട്ടിംഗ് മെഷീനുപയോഗിച്ച് മൂന്ന് സൈഡിലും ആവശ്യത്തിലധികമുള്ളവ കട്ടു ചെയ്തു നീക്കിയാല്‍ കാണാന്‍ വൃത്തിയുള്ളതും പോക്കറ്റില്‍ കൊള്ളുന്നതുമാകും
നിങ്ങളുടെ ആത്മീയ ജീവിതത്തിലെ നല്ലൊരു കൂട്ടായിരിക്കും ഇതെന്ന് പ്രത്യാശിക്കുകയും നിങ്ങളുടെ ദുആ മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്നു
സാധിക്കുന്നവർ കൂടുതൽ കോപ്പ് പ്രിന്റ് ചെയ്ത് തങ്ങളുടെ മഹല്ലിലെ ഓരോ വിട്ടിലും ഈ പുസ്തകമെത്തിച്ചാൽ വളരെ പ്രതിഫലാർഹമായ കാര്യമായിരിക്കുമത്. ഇൻശാ അല്ലാഹ്
ഓഫ്സെറ്റ് പ്രസുകളിൽ പ്രിന്റെടുക്കുന്നതിനായി സെറ്റപ്പിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിലോ ,സംഘടനയുടേയോ മറ്റൊ പേരു ചേർക്കണമെങ്കിലോ അറിയിക്കുക
സ്ക്രിബ് ഫയൽ ഡൗൺലോഡ് ചെയ്യാൻ പറ്റാത്തവർക്ക് താഴെ ലിങ്ക് ക്ളിക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്
Al Kahf & Swalath Book Side A
Al Kahf & Swalath Book Side b
Islamic Bulletin-407
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.