Sunday, August 28, 2011

412-ആറുനോമ്പ്


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ശവ്വാൽ മാസത്തിൽ ആറു നോമ്പ് അനുഷ്ടിക്കൽ പ്രഭലമായ സുന്നത്താണ്

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത തിരുനബി (صلى الله عليه وسلم ) യുടെ ഹദിസിൽ ഇപ്രകാരം കാണാം.عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللّهُ عنه أَنَّهُ حَدَّثَهُ أَنَّ رَسُولَ اللّهِ قَالَ: «مَنْ صَامَ رَمَضَانَ وَأَتْبَعَهُ سِتّاً مِنْ شَوَّالٍ. كَانَ كَصِيَامِ الدَّهْرِ. (رواه الإمام مسلم رحمه الله رقم 2711റമദാൻ നോമ്പോട് കൂടി ശവ്വാൽ മാസത്തിൽ നിന്ന് ആറു നോമ്പ് അനുഷ്ടിക്കുന്നത് വർഷം മുഴുവൻ നോമ്പ് നോൽക്കുന്നത്പോലെയാണ്.

ഈ നോമ്പ് പെരുന്നാൾ ദിവസത്തിന്റെ പിറ്റേ ദിവസം മുതൽ അനുഷ്ടിക്കലും തുടർച്ചയായി അനുഷ്ടിക്കലുമാണ് ഉത്തമം. അതേ സമയം സുന്നത്ത് വീടാൻ ശവ്വാൽ മാസത്തിൽ പെരുന്നാൾ ദിവസമല്ലാത്ത ഏത് ദിവസവു നോറ്റാൽ മതി. തുടരെയാവണമെന്നില്ല

സർവ്വ ശക്തനായ അല്ലാഹു വിശുദ്ധ റമദാൻ അനുകൂലമായി സാക്ഷി നിൽക്കുന്നവരിലും നരകത്തിൽ നിന്ന് മോചനം കിട്ടുന്നവരിലും നമ്മെയും നമ്മുടെമാതാപിതാക്കളെയും ,ഭാര്യ മക്കളെയും ഉൾപ്പെടുത്തട്ടെ. ഇനിയും ആഫിയത്തോടെയും ആത്മാർത്ഥതയോടെയും അനേകം റമദാനുകളിൽ നോമ്പനുഷ്ടിക്കാനും സത്കർമ്മങ്ങൾ ചെയ്യാനും നമുക്കും അവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ.

നമ്മെയും മരണപ്പെട്ടുപോയ മാതാപിതാക്കളെയും കൂട്ടുകുടുംബങ്ങളെയും ഉസ്താദുമാരെയും അല്ലാഹു അവന്റെ മഗ്ഫിറത്തിനാൽ അനുഗ്രഹിക്കട്ടെ.
آمين يا أرحم الراحمين

എല്ലാവർക്കും ഒരായിരം പെരുന്നാൾ ആശംസകൾ.. പരസ്പരം ദുആ ചെയ്യുക


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin -412

Thursday, August 18, 2011

411-തറാവീഹ്; 20റക്‍അത്ത്

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينതറാവീഹ് ഇരുപത് റക്അത്താണ് എന്നതിനുള്ള തെളിവ് ഇമാം നവവി (റ) തന്റെ മജ്മൂഇൽ ഇമാം ബൈഹഖിയിൽ നിന്നും സ്വഹീഹായ പരമ്പരയിലൂടെ റിപ്പോറ്ട്ട് ചെയ്ത ഹ്ദീസാണ് .അത് താഴെ.


وقال الإمام النووي في المجموع : فرع في مذاهب العلماء في عدد ركعات التراويح: مذهبنا أنها عشرون ركعة بعشر تسليمات غير الوتر، وذلك خمس ترويحات، .......واحتج أصحابنا بما رواه البيهقي وغيره بالإسناد الصحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة، وكانوا يقومون بالمائتين، وكانوا يتوكئون على عصيهم في عهد عثمان من شدة القيام.ലോകത്ത് അറിയപ്പെട്ട മദ്ഹബുകളായ ഹനഫി, ഷാഫീഇ, ഹമ്പലി,സാഹിരി, സൈദി തുടങ്ങിയ എല്ലാ മദ്ഹബുകളിലും തറാവിഹ് 20 റക്അത്താണ്. മാലിക് മദ്ഹബിൽ ഒരു അഭിപ്രായത്തിലും ഇരുപതാണ് മറ്റൊരു അഭിപ്രായത്തിൽ 36 റക്അത്തുമാണ്

11 റക്അത്ത് തറാവീഹുള്ള ഒരു മദ്ഹബുമില്ല

മുസ്‍ലിം ലോകത്ത് അറിയപ്പെട്ട ചില ഇമാമുകളുടെ ഉദ്ധരണികൾ കാണുകقال الإمام ابن عابدين الحنفي معقباً على قول الحصكفي السابق : ( قوله وهي عشرون ركعة هو قول الجمهور وعليه عمل الناس شرقا وغربا.اهـ


ഇബ്നു ആബിദീൻ : തറാവീഹ് 20 റക്അത്താണ് അതാണ് ഭൂരിഭാഗം ഇമാമുകളുടെയും അഭിപ്രായം, മുസ്ലിം ഉമ്മത്തിന്റെ പാരമ്പര്യവുമതാണ്وقال العلامة محمد عليش المالكي في منح الجليل على مختصر خليل : وهي (ثلاث وعشرون) ركعة بالشفع والوتر وهذا الذي جرى به عمل الصحابة والتابعينമുഹമ്മദ് അലൈഷ് അൽ മാലികി : തറാവീഹ് വിത്റോടു കൂടെ 23 റക്അത്താണ്. അങ്ങിനെയാണ് സ്വഹാബത്തും താബിഉകളും അമൽ ചെയ്തത്


وقال الإمام ملا علي القاري في مرقاة المفاتيح شرح مشكاة المصابيح : أجمع الصحابة على أن التراويح عشرون ركعة . اهـ


മുല്ലാ അലിയ്യുൽ ഖാരി : തറാവീഹ് ഇരുപത് റക്അത്താണെന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉണ്ട്.

സൗദിയിലെ പ്രസിദ്ധ പണ്ഡിതനായ ഷിൻഖീതി, മദീനയിലെ ആയിരം കൊല്ലത്തെ തറാവീഹിന്റെ ചരിത്രം ഉദ്ധരിച്ച് കൊണ്ട് പറയുന്നു.وقال العلامة الشنقيطي في أضواء البيان : واختلف في قيام رمضان خاصة ، والأولى أن يؤخذ بما ارتضاه السلف ، وقد قدمنا في هذه المسألة رسالة عامة هي رساة التراويح أكثر من ألف عام في مسجد النَّبي ، وقد استقر العمل على عشرين في رمضان . اهـമദീനയിലെ ആയിരം വർഷത്തെ ചരിത്രം പരിശോധിച്ചാൽ തറാവിഹ് ഇരുപതാണെന്ന് കാണാംوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-411


Click here to read more

Wednesday, August 17, 2011

410-ബദർ മൗലിദ്

പ്രിയ കൂട്ടുകാരെ, അസ്സലാമു അലൈക്കും

ഇവിടെയുള്ള 2 അറ്റാച്മെന്റുകൾ ബദർ മൗലിദാണ്‌.പ്രിന്റിംഗ് പ്രസുകളിൽനിന്ന് വന്ന അപാകതകൾ പരമാവധി തിരുത്തിയ കോപ്പിയാണിത്
സൈഡ് -എ എന്ന ഭാഗം ആദ്യം പ്രിന്റ് ചെയ്ത് അതേ പേപ്പറുകളുടെ മറുഭാഗത്ത് പേജ് നമ്പറുകൾ ഓർഡറിൽ വരുന്ന രൂപത്തിൽ അഥവാ പേജ് ഒന്നിന്റെ മറുഭാഗത്ത് പേജ് രണ്ട് വരുന്ന വിധത്തിൽ സൈഡ് -ബി പ്രിന്റ് ചെയ്യുക. ശേഷം സെന്ററിൽ സ്റ്റാപിൾ ചെയ്താൽ പുസ്തകം റെഡിയായി.

ബദർ ദിനത്തിൽ ആ മഹാന്മാരുടെ പാത പിന്തുടർന്ന് ജീവിക്കാനും അവരുടെആത്മ ചൈതന്യം ഉൾകൊണ്ട് വിശുദ്ധ ഇസ്‍ലാമിനെ പ്രചരിപ്പിക്കുവാനും സമയം കണ്ടെത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Badar Moulid- Side A
Badar Moulid -Side B


Islamic Bulletin-410

Wednesday, August 10, 2011

409- ബുർദ

പ്രിയ കൂട്ടുകാരെ السلام عليكم ورحمة الله وبركاته

കൂടെയുള്ള രണ്ട് PDF അറ്റാച്മെന്റുകള് പോകറ്റ് സൈസ് ബുർദയാണ്


അതിലെ “സൈഡ് എ“ എന്ന ലിങ്ക് തുറന്ന് മുഴുവനും പ്രിന്റ് ചെയ്തു അതേ പേപ്പറുകളുടെ മറുഭാഗത്ത് പേജ് നമ്പറുകള് ഓര്ഡറില് വരുന്ന രൂപത്തില് അഥവാ, പേജ് ഒന്നിന്റെ മറുഭാഗത്ത് പേജ് രണ്ട് വരുന്ന രൂപത്തില് “സൈഡ് ബി” പ്രിന്റ് എടുക്കുക.
ശേഷം നടുവില് അടയാളപ്പെടുത്തിയ സ്ഥലത്ത് കട്ട് ചെയ്ത് രണ്ടാമത്തെ പകുതി ആദ്യത്തെ പകുതിയുടെ മുകളില് വെച്ച് ഒരു പ്ലാസ്റ്റിക് കോട്ടിംഗുള്ള ചട്ടയും വെച്ച് സെന്ററില് staple ചെയ്താല് പുസ്തകം റെഡി.

ശേഷം വേണമെങ്കില് പേപ്പർ കട്ടിംഗ് മെഷീനുപയോഗിച്ച് മൂന്ന് സൈഡിലും ആവശ്യത്തിലധികമുള്ളവ കട്ടു ചെയ്തു നീക്കിയാല് കാണാന് വൃത്തിയുള്ളതും പോക്കറ്റില് കൊള്ളുന്നതുമാകും

ദിവസവും അല്പമെങ്കിലും ( ഓരോ വരിക്ക് ശേഷം "മൗലായ.." എന്ന ജാവാബോടു കൂടെ ) ചൊല്ലുക .ജീവിതത്തിൽ വലിയ ബർകത്ത് കാണും. ഇൻശാ അല്ലാഹ്. അല്ലാഹു നമ്മെ തിരുദൂതരുടെ മുഹിബ്ബീങ്ങളില് ഉൾപ്പെടുത്തട്ടെ.

പ്രിന്റെടുത്ത് വിതരണം ചെയ്യാവുന്നതാണ്.


Burda-Side A


Burda-Side B


Islamic Bulletin-409

Friday, August 5, 2011

408-ഉം‌റ ഗൈഡ്-New

പ്രിയ കൂട്ടുകാരെ السلام عليكم ورحمة الله وبركاته

കൂടെയുള്ള രണ്ട് പി ഡി എഫ് അറ്റാച്മെന്റുകള്‍ ഉം‌റ ഗൈഡാണ്. മുമ്പ് ഇസ്‌ലാമിക് ബുള്ളറ്റിനില്‍ മറ്റൊരു ഗൈഡ് അയച്ചിരുന്നു. അതിനേക്കാള്‍ കൂടുതല്‍ വിശദീകരണവും കൂടുതല്‍ ദിക്‌റുകളും അടങ്ങിയതാണ് ഈ പുതിയ ഗൈഡ്.

ഉം‌റ ടൂര്‍ സംഘടിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്കും ഒറ്റക്ക് ഉം‌റക്ക് പോകുന്നവര്‍ക്കുമൊക്കെ ഇത് പുസ്തകമായി പ്രിന്റ് ചെയ്യാവുന്നതാണ്.

മക്കയിലേക്ക് പോകുന്നവര്‍ക്ക് ഇതൊരു നല്ല കൂട്ടുകാരനായിരിക്കും.

അതിലെ “സൈഡ് എ“ എന്ന ലിങ്ക് തുറന്ന് മുഴുവനും പ്രിന്റ് ചെയ്തു അതേ പേപ്പറുകളുടെ മറുഭാഗത്ത് പേജ് നമ്പറുകള്‍ ഓര്‍ഡറില്‍ വരുന്ന രൂപത്തില്‍ അഥവാ, പേജ് ഒന്നിന്റെ മറുഭാഗത്ത് പേജ് രണ്ട് വരുന്ന രൂപത്തില്‍ “സൈഡ് ബി” പ്രിന്റ് എടുക്കുക. ശേഷം നടുവില്‍ അടയാളപ്പെടുത്തിയ സ്ഥലത്ത് കട്ട് ചെയ്ത് രണ്ടാമത്തെ പകുതി ആദ്യത്തെ പകുതിയുടെ മുകളില്‍ വെച്ച് ഒരു പ്ലാസ്‌റ്റിക് കോട്ടിംഗുള്ള ചട്ടയും വെച്ച് സെന്ററില്‍ staple ചെയ്താല്‍ പുസ്തകം റെഡി.

ശേഷം വേണമെങ്കില്‍ പേപ്പർ കട്ടിംഗ് മെഷീനുപയോഗിച്ച് മൂന്ന് സൈഡിലും ആവശ്യത്തിലധികമുള്ളവ കട്ടു ചെയ്തു നീക്കിയാല്‍ കാണാന്‍ വൃത്തിയുള്ളതും പോക്കറ്റില്‍ കൊള്ളുന്നതുമാകും.

നിങ്ങളുടെ വിശുദ്ധ മക്കയിലേക്കുള്ള യാത്രയില്‍ നല്ലൊരു കൂട്ടുകാരനായിരിക്കും ഇതെന്ന് പ്രത്യാശിക്കുകയും, നിങ്ങളുടെ നല്ല ദുആ മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്നു. റമദാനിലെ ഉം‌റക്ക് വലിയ പുണ്യമുണ്ടെന്നോര്‍ക്കുക. നിങ്ങള്‍ ഹറമിലായിരിക്കുമ്പോള്‍ ഈ ഗൈഡിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരേയും ഓര്‍ക്കുക. അല്ലാഹു നമ്മെ ക‌അ്ബാ ശരീഫ് ശഫാ‌അത്ത് ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ آمين .Umrah Guide-New- Side A


Umrah Guide-new- Side B


NB: ഫയൽ ഡൗൺ ലോഡ് ചെയ്യാൻ കഴിയാത്തവർ മെയി ഐഡി അറിയിച്ചാൽ പി.ഡി.എഫ് ഫയൽ മെയിലിൽ അയക്കുന്നതാണ്‌ ഇൻശാ അല്ലാഹ്
mail to islbtn@gmail.com / islam.bulletin@gmail.com

Tuesday, August 2, 2011

407 -സൂറത്തുൽ കഹ്ഫും സ്വലാത്തുകളും


പ്രിയ കൂട്ടുകാരെ السلام عليكم ورحمة الله وبركاته

താഴെയുള്ളത് സൂറത്തുൽ കഹ്ഫും, വെള്ളിയാഴ്ചകളിൽ ചൊല്ലാൻ പറ്റിയ സ്വലാത്തുമാണ്. കൂടാതെ ഹദ്ദാദ് റാതീബ് , വിർദുല്ലഥീഫ്, വിർദുന്നവവി, വിവിധ സ്വലാത്തുകൾ തസ്ബീഹ് നിസ്കാര രൂപം അടക്കമുള്ള ഒരു പുസ്തകമാണ്.


അതിലെ “സൈഡ് എ“ എന്ന ലിങ്ക് തുറന്ന് മുഴുവനും പ്രിന്റ് ചെയ്തു അതേ പേപ്പറുകളുടെ മറുഭാഗത്ത് പേജ് നമ്പറുകള് ഓര്ഡറില് വരുന്ന രൂപത്തില് അഥവാ, പേജ് ഒന്നിന്റെ മറുഭാഗത്ത് പേജ് രണ്ട് വരുന്ന രൂപത്തില് “സൈഡ് ബി” പ്രിന്റ് എടുക്കുക. ശേഷം നടുവില് അടയാളപ്പെടുത്തിയ സ്ഥലത്ത് കട്ട് ചെയ്ത് രണ്ടാമത്തെ പകുതി ആദ്യത്തെ പകുതിയുടെ മുകളില് വെച്ച് ഒരു പ്ലാസ്റ്റിക് കോട്ടിംഗുള്ള ചട്ടയും വെച്ച് സെന്ററില് staple ചെയ്താല് പുസ്തകം റെഡി.

ശേഷം വേണമെങ്കില് പേപ്പർ കട്ടിംഗ് മെഷീനുപയോഗിച്ച് മൂന്ന് സൈഡിലും ആവശ്യത്തിലധികമുള്ളവ കട്ടു ചെയ്തു നീക്കിയാല് കാണാന് വൃത്തിയുള്ളതും പോക്കറ്റില് കൊള്ളുന്നതുമാകും

നിങ്ങളുടെ ആത്മീയ ജീവിതത്തിലെ നല്ലൊരു കൂട്ടായിരിക്കും ഇതെന്ന് പ്രത്യാശിക്കുകയും നിങ്ങളുടെ ദുആ മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്നു

സാധിക്കുന്നവർ കൂടുതൽ കോപ്പ് പ്രിന്റ് ചെയ്ത് തങ്ങളുടെ മഹല്ലിലെ ഓരോ വിട്ടിലും ഈ പുസ്തകമെത്തിച്ചാൽ വളരെ പ്രതിഫലാർഹമായ കാര്യമായിരിക്കുമത്. ഇൻശാ അല്ലാഹ്

ഓഫ്സെറ്റ് പ്രസുകളിൽ പ്രിന്റെടുക്കുന്നതിനായി സെറ്റപ്പിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിലോ ,സംഘടനയുടേയോ മറ്റൊ പേരു ചേർക്കണമെങ്കിലോ അറിയിക്കുക

സ്ക്രിബ് ഫയൽ ഡൗൺലോഡ് ചെയ്യാൻ പറ്റാത്തവർക്ക് താഴെ ലിങ്ക് ക്ളിക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്

Al Kahf & Swalath Book Side A

Al Kahf & Swalath Book Side b

Islamic Bulletin-407
Related Posts with Thumbnails