ആകാശ ഭൂമികളെ സൃഷ്ടിക്കുകയും ഇരുട്ടുകളെയും പ്രകാശത്തെയും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാണ് സര്‍വ്വ സ്തുതിയും എന്നിട്ടും അവരുടെ റബ്ബില്‍ കാഫിറായവര്‍ ഇതരന്മാരെ തങ്ങളുടെ റബ്ബിനു തുല്യരായി കല്പിക്കുന്നു“.
ഈ ആയത്തിന് , നേരത്തെ മക്കാ മുശ്രിക്കുകള്‍ക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു എന്ന് എഴുതിയ അതേ കുഞ്ഞീദു മദനി തന്നെ തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ നല്കിയ അര്‍ത്ഥവും നമുക്ക് പരിശോധിക്കാം.
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന് സമന്മാരെ വെക്കുന്നു.
പക്ഷെ മുകളില്‍ നാം വായിച്ച മുജാഹിദുകളുടെ ഉദ്ധരണികളൊന്ന് വായിച്ച് നോക്കൂ. അതില്‍ നാം കാണുന്നു, “മുശ്രിക്കുകള്‍ പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ വിശ്വസിച്ചിരുന്നു” എന്ന്.
Islamic Bulletin-353
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.