بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അപ്പോള്‍ മുകളില്‍ കൊടുത്ത ആയത്തുകളിലൂടെ നാം വ്യക്തമായി മനസ്സിലാക്കി ഇസ്ലാം പഠിപ്പിക്കുന്ന അല്ലെങ്കില്‍ ഖുര്‍ആനും നബി صلى الله عليه وسلم യും പരിചയപ്പെടുത്തിയ അല്ലാഹു ആരാണെന്ന്. അതുകൊണ്ട് തന്നെ അല്ലാഹു ഉണ്ട് എന്ന് പറയുന്നത് കൊണ്ടോ , ആകാശത്തേയും ഭൂമിയേയും സൃഷ്ടിച്ചവന് അല്ലാഹു ആണെന്ന് പറയുന്നത് കൊണ്ടോ, മഴ വര്‍ഷിപ്പിക്കുന്നവന്‍ അല്ലാഹു ആണെന്ന് പറയുന്നത് കൊണ്ടോ, സങ്കടം ബോധിപ്പിക്കുന്നതുകൊണ്ടോ അല്ലാഹുവിലുള്ള വിശ്വാസമാകുകയില്ല. മറിച്ച് അല്ലാഹു പരിചയപ്പെടുത്തിയതുപോലെ , അമ്പിയാ മുര്സലുകള് പരിചയപ്പെടുത്തിയതുപോലെ , വിശ്വാസികള്‍ വിശ്വസിച്ചത് പോലെ വിശ്വസിച്ചവനേ വിശ്വാസിയാകൂ. അല്ലാഹു പറയുന്നത് കാണുക
“പ്രവാചകര്‍ صلى الله عليه وسلم യും സ്വഹാബത്തും വിശ്വസിച്ചതുപോലെ നിങ്ങള്‍ വിശ്വസിക്കുക എന്നവരോട് പറയപ്പെട്ടാല്‍ മൂഢന്മാര് വിശ്വസിക്കുന്നപോലെ ഞങ്ങളും വിശ്വസിക്കുകയോ ? അറിയുക, സത്യത്തില്‍ അവര്‍ തന്നെയാണ് മൂഢന്മാര്. പക്ഷെ അവരത് അറിയുന്നില്ല.”
അപ്പോള്‍ പ്രവാചകനും സ്വഹാബത്തും വിശ്വസിച്ചതുപോലെ വിശ്വസിച്ചെങ്കിലേ വിശ്വാസമാകൂ.
ഈ രൂപത്തില്‍ അല്ലാഹുവിനെ വിശ്വസിച്ചവര്‍ മുഅ്മിനുകളല്ലാതെ മറ്റാരുമില്ല.
അല്ലാഹു ഉണ്ട് എന്ന് പറഞ്ഞ പലര്‍ക്കും വിശ്വാസമില്ലെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. രണ്ട് കാരണങ്ങളാലാണത്. ഒന്ന് ഈ പറയുന്നത് വായ കൊണ്ട് മാത്രമേയുള്ളൂ, ഹൃദയത്തില്‍ വിശ്വാസമില്ല. രണ്ട്- അല്ലാഹുവിനെ മനസ്സിലാക്കേണ്ടുന്ന രൂപത്തില്‍ അവര്‍ മനസ്സിലാക്കിയില്ല. അതുകൊണ്ട് അത് യഥാര്‍ത്ഥ അല്ലാഹുവിലുള്ള വിശ്വാസമാകുകയില്ല.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-350
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.