بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഈ ആശയം (സൂറത്തുല്‍ ഇഖ്ലാസിലൂടെ അല്ലാഹു തന്നെ പരിചയപ്പെടുത്തിയ രൂപം) പല സ്ഥലങ്ങളിലും അല്ലാഹു പരിചയപ്പെടുത്തിട്ടുണ്ട്. വിശൂദ്ധ ഖുര്‍ആനിലെ ഏറ്റവും മഹത്തായ സൂക്തമായ ആയത്തുല്‍ കുര്സിയിലുള്ള
എന്ന വിശുദ്ധ വചനം അതിലെന്നാണ്.
الحي എന്നു പറഞ്ഞാല്‍ സ്വയം പര്യാപ്തനായി സ്വയം നിലനില്ക്കുന്നവന് എന്നാണ്.
القيوم എന്നാല്‍ മറ്റുള്ളവരെ മുഴുവനും നിയന്ത്രിച്ചു പോരുന്നവന്.
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു :
يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاء إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ (سورة فاطر 15
“ഏ മനുഷ്യരേ നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് എപ്പോഴും ആശ്രയിച്ചുകൊണ്ടിരിക്കുന്നവരാണ്. അല്ലാഹു അവന് മാത്രമാണ് ഒരാളേയും ഒന്നിലും ആശ്രയിക്കേണ്ടതില്ലാത്തവന്‍. സ്തുത്യനുമാകുന്നു.“ (ഫാത്വിര് 15)
114 സൂറത്തുള്ള വിശുദ്ധ ഖുര്‍ആനില്‍ 113 ന്റെയും തുടക്കത്തിലുള്ള വിശൂദ്ധ വചനമാണ് “ബിസ്മി”. നംല് സൂറത്തിന്റെ ഇടയിലുള്ല ബിസ്മിയും കൂടെ കൂട്ടിയാല്‍ 114 സ്ഥലങ്ങളിലായി അല്ലാഹു അവനെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ച ഒരു വിശുദ്ധ വചനമാണ് بسم الله الرحمن الرحيم എന്നത്. അല്ലാഹുവിന്റെ വിശുദ്ധ സത്തയെ “ദാത്തിനെ” മനസ്സിലാക്കാന്‍ മനുഷ്യ ബുദ്ധിക്ക് സാധ്യമല്ല. ഒരു വസ്തുവിനെ മനുഷ്യ ബുദ്ധിക്ക് മനസ്സിലാവണമെങ്കില്‍, അല്ലെങ്കില്‍ പരിചയപ്പെടുത്തിക്കൊടുക്കണമെങ്കില് ഒന്നിരിക്കല്‍ ആ വസ്തു പദാര്‍ത്ഥമോ അല്ലെങ്കില്‍ ഗുണമോ ആയിരിക്കണം. അല്ലാഹുവിന്റെ “ദാത്ത്” ഗുണമോ പദാര്‍ത്ഥമോ അല്ല. അതേ സമയം ഒരാളെ വിശ്വസിക്കാനും അനുസരിക്കാനും അയാളെ കാണണമെന്നില്ല. അയാളുടെ ഗുണങ്ങളും സ്വഭാവങ്ങളും മനസ്സിലാക്കിയാല്‍ മതി. .
ആ രൂപത്തിലുള്ള ഒരു പരിചയപ്പെടുത്തലാണ് അല്ലാഹു ബിസ്മിയിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. അല്ലാഹു എന്നു പറഞ്ഞാല്‍ അവന് കാരുണ്യവാനാണ്. ഇഹത്തിലും പരത്തിലും വിശ്വാസിയെന്നോ അവിശ്വാസിയെന്നോ അനുസരിക്കുന്നവനെന്നോ അനുസരിക്കാത്തവനെന്നോ വ്യത്യാസമില്ലാതെ അല്ലാഹു അവന്റെ വിശാലമായ കാരുണ്യം ചൊരിഞ്ഞ് കൊണ്ടിരിക്കുന്നു.
സ്വന്തം ശരീരത്തിലും നമുക്ക് ചുറ്റുഭാഗത്തും പ്രപഞ്ചത്തിലും അല്ലാഹു ഓരോ നിമിഷവും നല്കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ തന്നെ അല്ലാഹുവിനെ മനസ്സിലാക്കാന്‍ കഴിയും. അല്ലാഹുവിനെ മനസ്സിലാക്കാനുള്ള മറ്റൊരു വഴിയാണ് അവന്റെ പരിശുദ്ധ നാമങ്ങളിലൂടെ മനസ്സിലാക്കല്‍.

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-349
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.