بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മക്കാ മുശ്രിക്കുകളുടെ വിശ്വാസം
മറ്റൊരു മുജാഹിദ് സുഹൃത്ത് എഴുതുന്നു : അല്ലാഹുവിന്റെ റുബൂബിയ്യ:യിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹുവിന്റെ ഏകത്വം – തൌഹീദ് അംഗീകരിക്കല്‍) എല്ലാ സൃഷ്ടികളുലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകള്‍ അര്‍പ്പിക്കുന്നതില്‍ അല്ലാഹുവിന് പങ്കുകാരെ ചേര്‍ത്ത മുശ്രിക്കുകള്‍ (ബിംബാരാധകര്‍) പോലും അല്ലാഹുവിന്റെ റുബൂബിയ്യ:ത്തില്‍ വിശ്വസിച്ചിരുന്നു (അംഗീകരിച്ചിരുന്നു) . അല്ലാഹു അതാണ് പറയുന്നത് ( ഇസ്ലാമിക ഏകദൈവാരാധനാ വിശ്വാസവും ,അതിനെതിരെയുള്ള ദുരാചാര വിശ്വാസങ്ങളും പേജ് 37 ; വിവര്‍ത്തനം : സയ്യിദ് സഅ്ഫര്‍ സ്വാദിഖ് (മദീനി) , പരിശോധന : അബൂ അബ്ദുല്ലാഹ് സകീര്‍ ഹുസൈന് )
ഇനി എല്ലാ മുജാഹിദുകളുടേയും നേതാവായിരുന്ന അവരുടെ പ്രസിദ്ധ മുഹദ്ദിസ് അബ്ദുസ്സലാം സുല്ലമി പറയുന്നത് കാണുക :

അദ്ധ്യായം 15 ;മക്കാ മുശ്രിക്കുകള്‍
തിരുമേനി (സ) ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഒരു വിഭാഗം മക്കാമുശ്രിക്കുകളായിരുന്നു. സൃഷ്ടിക്കുക, സംരക്ഷിക്കുക, വളര്‍ത്തിക്കൊണ്ട് വരിക, സംഹരിക്കുക, നിയന്ത്രിക്കുക, മുതലായ എല്ലാം തന്നെ അല്ലാഹുവാണെന്ന് അവര്‍ സമ്മതിച്ചിരുന്നു. പരമാധികാരം അല്ലാഹുവിന് മാത്രമാണെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ ഒന്നിലും ആരെയും അവര്‍ പങ്കാളികളാക്കിയിരുന്നില്ല.
ഇതിന് തെളിവായി സൂറത്തുല്‍ മുഅ്മിനൂനയിലെ 84-87 വരെയുള്ള ആയത്ത് (അവയുടെ വിശദീകരണം ബുള്ളറ്റിനുകളില്‍ വരും إن شاء الله ) തെളിവ് കൊടുത്തതിന് ശേഷം അദ്ദേഹം പറയുന്നു:
അറേബ്യന്‍ മുശ്രിക്കുകള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ (പരമാധികാരം ഉള്‍പ്പെടെ) അല്ലാഹുവിന്റെ ഏകത്വത്തെ (തൌഹീദിനെ) അംഗീകരിച്ചിരുന്നുവെന്ന് യാതൊരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാത്തവിധം ആയത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. (അബ്ദുസ്സലാം സുല്ലമി എടവണ്ണയുടെ , തൌഹീദ് ഒരു സമഗ്ര വിശകലനം പേജ് 216-217 )
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-344
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.