بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മറ്റൊരു മുജാഹിദ് നേതാവ് പറയുന്നത് കാണുക :
ഒരു ശക്തിയുടേയോ വ്യക്തിയുടേയോ മുമ്പില്‍ അര്‍പ്പിക്കുന്ന പരമമായ വിനയവും താഴ്മയുമാണ് ഇബാദത്ത്. പരമമായ അനുഗ്രഹധാതാവിനു മാത്രമേ പരമമായ വിനയം അര്‍പ്പിക്കാവൂ. അഥവാ അല്ലാഹുവിനു മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്ന് ചുരുക്കം. (തൌഹീദ് വിമര്‍ശനങ്ങള്‍ക്ക് മറുപടി, അബ്ദുല്‍ ജബ്ബാര്‍ മൌലവി പേജ് 45-47)
അപ്പോള്‍ മുജാഹിദു നേതാക്കളുടെ അഭിപ്രായമനുസരിച്ചും ലോകമുസ്ലിമീങ്ങളുടെ പണ്ടുമുതല്‍ക്കേയുള്ള വിശ്വാസമനുസരിച്ചും ഒരു കാര്യം ആരാധനയാവുന്നത് ആരാധിക്കപ്പെടുന്നവയില്‍ ദിവ്യത്വം കല്പിക്കുമ്പോഴാണ്. അല്ലാതെ കാര്യം ഭൌതികമോ അഭൌതികമോ , ചെറുതോ വലുതോ ആണെന്നോ നോക്കിയിട്ടല്ല. ജീവിതമോ മരണമോ നോക്കിയുമല്ല.
ഇതോടു കൂടെ പ്രിയ വായനക്കാര്‍ക്ക് ഇസ്തിഗാസയുടെ വിഷയത്തില്‍ മുസ്ലിം ഉമ്മത്തിന്റെ നിലപാടെന്താണെന്നും അതിനെ ശിര്‍ക്കാക്കി ലോകത്ത് ആദ്യമായി ചിത്രീകരിച്ചത് ആരാണെന്നും വ്യക്തമായിക്കാണും. പ്രാര്‍ത്ഥന, പ്രാര്‍ത്ഥന എന്ന വാക്ക് പലവുരു ഉരുവിട്ട് സാധാരണക്കാരെ പേടിപ്പിക്കാനാണ് അവര്‍ ശ്രമിക്കാറ്.
ഇത്തരുണത്തില്‍ ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത മഹാനായ ഇബ്നു ഉമര്‍ رضي الله عنهما യുടെ വാക്ക് പ്രസക്തമാകുന്നു:
وكان ابنُ عمرَ يراهم شِرارَ خلقِ الله، وقال: إنهم انطلقوا إلى آياتٍ نزلت في الكفار فجعلوها على المؤمنين.
“അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും നീചരത്രെ അവര്‍ (ഖവാരിജുകള്‍). അവര്‍ കാഫിരീങ്ങളുടെ മേലില്‍ ഇറങ്ങിയ ആയത്തുകളെ മുസ്ലിംകളുടെ മേലില്‍ ചുമത്തിയവരാണ്
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-341
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.