بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
കാലം അവര്‍ക്ക് തിരിച്ചടി നല്‍കുന്നതിന്റെ തെളിവുകളാണ് സയ്യിദ് ഖുതുബിന്റെ ‘ജിഹാദ്’ എന്ന പുസ്തകം സൌദി ഭരണകൂടം പോലും നിരോധിച്ചു എന്നത്. ജിന്ന്, സിഹ്റ്, സ്ത്രീകളുടെ നേതൃത്വം, അവരുടെ സംഘടന എന്നിവയിലൊക്കെ അവരതാ പരസ്പരം തല്ലുന്നു.
ചുരുക്കത്തില്‍ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണെന്നും അവയെ എങ്ങിനെയാണ് മനസ്സിലാക്കേണ്ടതെന്നും നാം മനസ്സിലാക്കി. എതിനുമേതിനും ഖുര്‍ആന്‍ ഓതി പേടിപ്പിക്കുന്ന വിഘടനവാദികളോട് നമുക്ക് ചോദിക്കാനുള്ള ഏക ചോദ്യം നിങ്ങളുദ്ധരിച്ച ആ ആയത്തിന് പൂര്‍വ്വിക ഇമാമുകള്‍ പറഞ്ഞ അല്ലെങ്കില്‍ അവര്‍ കണ്ടെത്തിയ ആശയമെന്താണെന്നാണ്. അവ്വിഷയത്തില് മുഅ്മിനീങ്ങളുടെ വഴി ഏതാണെന്നാണ്.
ഇനി നമുക്ക് ഏത് വിഷയങ്ങളും ഈ ലബോറട്ടറിയില്‍ ഇട്ട് നോക്കാം
ഉദാഹരണത്തിന് അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വക്താക്കളും പുത്തനാശയക്കാരും തമ്മിലുള്ള സുപ്രധാന തര്‍ക്ക വിഷയമാണ് തവസ്സലും ഇസ്തിഗാസയും. ഇതില്‍ പുത്തനാശയക്കാരുടെ വിശ്വാസമെന്തെന്ന് നമുക്കാദ്യം പരിശോധിക്കാം.
‘മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്)‘. (കെ കുഞ്ഞീതു മദനി, അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകം പേജ് 102 പ്രസിദ്ധീകരണം കേരള നദ്വത്തുല് മുജാഹിദീന്‍)
കേരളത്തിലെ പുത്തനാശയക്കാരുടെ ഒരു സമുന്നത നേതാവിന്റേതാണ് ഈ വാക്കുകള്‍. അതും അവരുടെ സംഘടന ഔദ്യോഗികമായി പുറത്തിറക്കിയ പുസ്തത്തിലാണത് പ്രസിദ്ധീകരിച്ചത്. ഈ വിശ്വാസം തിരുത്തിയതായി ഈ എളിയവന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. തിരുത്തിയ വല്ല രേഖയുമുണ്ടെങ്കില്‍ ആര്‍ക്കും അറിയിക്കാവുന്നതാണ്.
എന്നാല്‍ അതിന് നാളിത് വരെയുള്ള മുസ്ലിം ഉമ്മത്തിന്റെ ജീവിത വഴിയില്‍ നിന്നോ ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ യാതൊരു തെളിവുമില്ല. ചില ഖുര്‍ആന്‍ ആയത്തുകള്‍ക്കും ഹദീസുകള്‍ക്കും തെറ്റായി അര്‍ത്ഥം നല്‍കിയെന്നല്ലാതെ. വിശുദ്ധ ഖുര്‍ആനിനും തിരു സുന്നത്തിനും മുസ്ലിം ഉമ്മത്തിന്റെ ജീവിത രീതിക്കും എതിരാണത്.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.