بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഇതൊന്നും കൂടാതെ ഖുര്‍ആനിന്റെ ലഭ്യമായ പരിഭാഷകള്‍ വായിച്ച് അതില്‍ നിന്നും ഓരോ വായനക്കാരനും മനസ്സിലാകുന്നതനുസരിച്ച് ജീവിച്ചാല്‍ അതാണ് അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കാനുള്ള മാര്‍ഗം എന്ന് വാദിക്കുന്നതിലെ അപകടം എത്ര വലുതാണ്.
നബി(സ)യെയും സ്വഹാബത്തിനേയും കൃത്യമായി പിന്‍പറ്റാന്‍ മേല്പറഞ്ഞ ഇമാമുകള്‍ കാണിച്ചുതന്ന മാര്‍ഗ്ഗമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് മനസ്സിലാക്കിയ മുസ്ലിം ലോകം നാളിതുവരെ മേല്‍പ്പറഞ്ഞ കാലഘട്ടത്തിലെ ഇമാമുകളേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്‍പറ്റിപ്പോന്നു. ഈ പാതയെ കുറിച്ചാണ് നാം മുകളിലുദ്ധരിച്ച ഖുര്‍ആന്‍ ആയത്തിലുള്ള ‘മുഅ്മിനീങ്ങളുടെ വഴി’ എന്ന് പറഞ്ഞത്. ഉലുല്‍അംറിന് വഴിപ്പെടുകയെന്ന ഖുര്‍ആന്റെ കല്പനയും ആ പണ്ഡിതന്മാരെ ക്കുറിച്ചാണ്.
മഹാപണ്ഡിതന്മാരായ മദ്ഹബിന്റെ ഇമാമുകളെ മുസ്ലിം ലോകം رضي الله عنهم എന്ന് ചൊല്ലിക്കൊണ്ട് സ്വാഗതം ചെയ്യുകയും അവരുടെ വിധിവിലക്കുകള്‍ അംഗീകരിക്കുകയും പിന്‍പറ്റുകയും ചെയ്യുക എന്ന പ്രക്രിയ നൂറ്റാണ്ടുകളായി അനുസ്യൂതം തുടരുകയും ചെയ്യുന്നു. അവര്‍ക്ക് ശേഷം വലിയ വലിയ മഹാന്മാരായ പണ്ഡിതന്മാരായ ഇമാം ഹറമൈനി, ഇമാം നവവി, ഇമാം റാഫിഇ , ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി, ഇമാം സുയൂഥ്വി رحمهم الله തുടങ്ങിയ ലോകം സച്ചരിതരെന്ന് വിധിയെഴുതിയ മുഴുവന്‍ പണ്ഡിതന്മാരും ഈ മദ്ഹബുകളുടെ സേവകരും പിന്തുടര്ച്ചകരുമായി നിലകൊണ്ടു. അവരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ മൂലം ഇന്ന് നാല് മദ്ഹബുകളിലേതെങ്കിലുമൊന്നിലും പ്രതിവിധിയില്ലാത്ത ഒരു പ്രശ്നങ്ങളുമില്ലെന്നതാണ് സത്യം.
ഇവിടെ നാം വ്യക്തമായി മനസ്സിലാക്കേണ്ടുന്ന ഒരു സത്യം , ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ചര്യയും അവ രണ്ടും അനുസരിച്ച് ജീവിച്ച സ്വഹാബാക്കളുടെ ചര്യയും അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക ശരീഅത്ത് നിയമങ്ങളുടെ ക്രോഡീകരണമാണ് ഈ ഇമാമുകള്‍ ചെയ്ത സേവനമെന്നാണ്. അല്ലാതെ അവര്‍ സ്വന്തമായി എന്തെങ്കിലും പടച്ചുണ്ടാക്കിയതല്ല. ഖുര്‍ആനിലോ ഹദീസിലോ സ്വഹാബത്തിന്റെ ജീവിതത്തിലോ വ്യക്തമായി പറഞ്ഞ വിഷയങ്ങളില്‍ പിന്നെ മദ്ഹബോ ഇജ്തിഹാദോ ഇല്ല. അതപ്രകാരം രേഖപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. അതേ സമയം അവയില്‍ വ്യക്തമായി പരിഹാരം കാണാത്ത വല്ല വിഷയങ്ങളുമുണ്ടെങ്കില് അവയില്‍ മാത്രമാണ് അവര്‍ ഇജ്തിഹാദ് നടത്തിയത്. അതും ഖുര്‍ആനും ഹദീസും സ്വഹാബത്തിന്റെ ജീവിതവും അടിസ്ഥാനമാക്കി ഉണ്ടാക്കിയ വ്യക്തമായ നിയമസംഹിതക്കനുസരിച്ചുള്ള ഇജ്തിഹാദായിരുന്നു. ഇവ നാം ശരിക്കും മനസ്സിലാക്കിയിരിക്കണം. അപ്പോള്‍ മാത്രമേ ഈ മഹാന്മാര് ചെയ്ത സേവനം നമുക്ക് ബോധ്യപ്പെടൂ. അവരെ ഇകഴ്ത്തുന്നവരുടെ പോരായ്മയും അപ്പോഴേ തിരിയൂ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin--327
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.