الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും പിന്‍പറ്റി പിന്‍പറ്റി തലമുറകള്‍ പിന്നോട്ടു പോകുന്തോറും നബി (صلى الله عليه وسلم ) യെ പൂര്‍ണ്ണമായി പിന്‍പറ്റണം എന്ന കല്‍പ്പന പരിപൂര്‍ണ്ണമായി നിറവേറ്റുന്നതില്‍ പാളിച്ച സംഭവിക്കും എന്നു മനസ്സിലാക്കിയ പണ്ഡിതന്മാരില് ശ്രേഷ്ഠ പണ്ഡിതന്മാരായ മുജ്ത്തഹിദുകള് (അതായത് താബിഉകളിലും താബിഉത്താബിഉകളിലും ഉള്‍പ്പെട്ട മഹാ പണ്ഡിതന്മാര്) ദീനീചിട്ടകള്‍ രേഖപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധാവാന്മാരായിരുന്നു. നബി (صلى الله عليه وسلم) യില്‍ നിന്ന് നേരിട്ട് പരിശീലനം സിദ്ധിച്ച് , അല്ലാഹുവില്‍ നിന്ന് ഖുര്‍ആനിലൂടെ അംഗീകാരം നേടിയ മഹാന്മാരായ സ്വഹാബത്തിന്റെ رضي الله عنهم ദീനീപ്രവര്ത്തനങ്ങളും നടപടിക്രമങ്ങളും എങ്ങനെയായിരുന്നുവെന്ന് കൃത്യമായും മനസ്സിലാക്കി ഗവേഷണ ബുദ്ധ്യാ അവകളെ വിശകലനം ചെയ്തും നബി (صلى الله عليه وسلم) യുടേയും സ്വഹാബത്തിന്റെയും ജീവിതം രേഖപ്പെടുത്തുകയും അവ ഗ്രന്ഥ രൂപത്തില്‍ പിന്‍തലമുറകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. ഈ ഉത്തരവാദിത്വം നിറവേറ്റിയ പണ്ഡിതന്മാര് ഖുര്‍ആന്റെയും ഹദീസിന്റെയും അംഗീകാരം സിദ്ധിച്ച കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുമാണ്. മുത്ലഖുല് മുജ്തഹിദുകള്‍ (ഇമാം അബൂഹനീഫ , ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ്ബ്നു ഹമ്പല്‍ رحمهم الله ورحمنا معهم തുടങ്ങിയവര്‍) എല്ലാം തന്നെ നബി (صلى الله عليه وسلم) ഏറ്റവും നല്ല കാലം എന്ന് വിശേഷിപ്പിച്ച കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരും ഖുര്‍ആന്‍ തൃപ്തിപ്പെട്ട താബിഉകളിലും താബിഉത്താബിഉകളിലും ഉള്‍പ്പെടുന്നവരുമാണ്. ഈ കാലഘട്ടങ്ങളെക്കുറിച്ചാണ് നബി (صلى الله عليه وسلم) പറഞ്ഞത് ‘കാലങ്ങളില്‍ വെച്ച് നല്ല കാലം എന്റെ കാലവും പിന്നെ അതിന്റെ അടുത്ത കാലവും പിന്നെ അതിന്റെ അടുത്ത കാലവും’ എന്ന്.
ഇത് ഹിജ്റ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളെയാണ് സൂചിപ്പിക്കുന്നത്.
നബി صلى الله عليه وسلم യേയും സ്വഹാബത്തിനേയും പിന്‍പറ്റുന്ന വിഷയത്തില്‍ ഇവരേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടവര്‍ ആരാണ് ? ഹിജ്റ രണ്ടും മൂന്നും നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ആ മഹാ പണ്ഡിതന്മാരേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്പറ്റികൊണ്ടല്ലാതെ നബി صلى الله عليه وسلم യെയും സ്വഹാബത്തിനേയും പിന്‍പറ്റുന്ന വിഷയത്തില്‍ ഒരടി മുന്നോട്ട് പോകാന്‍ മുസ്ലിം ലോകത്തിന് കഴിയില്ല.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-326
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.