Tuesday, May 31, 2011

333- അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‌അ- ഭാഗം -17


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഇനി ഹദീസില്‍ മനുഷ്യ കഴിവിന്നതീതമായ കര്യങ്ങളില്‍ സൃഷ്ടികളോട് സഹായം ചോദിച്ചത് കാണൂ , ഇമാം ബുഖാരി رحمه الله തന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.عن أبي هُرَيرةَ رضي الله عنه قال: قلتُ يا رسولَ اللّهِ، إِنِّي أَسمعُ منكَ حَدِيثاً كثيراً أنساهُ؟. قال: ابسُطْ رِداءَكِ فبَسَطْتُه. قال: فغَرَفَ بِيدَيهِ، ثمَّ قال: ضُمَّهُ، فضَمَمْتُه، فما نَسيتُ شيئاً بعدَه.(رواه البخاري رحمه الله رقم 119“മഹാനായ അബൂഹുറൈറ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ അങ്ങയുടെ പക്കല്‍നിന്ന് അനേകം ഹദീസുകള്‍ കേള്‍ക്കുന്നു, അത് മറന്നുപോകുകയും ചെയ്യുന്നു. തിരുനബി صلى الله عليه وسلم പറഞ്ഞു. ‘നീ നിന്റെ തട്ടം നിവര്‍ത്തുക’ ഞാന്‍ തട്ടം നിവര്‍ത്തിക്കൊടുത്തു. അപ്പോള്‍ തിരുനബി صلى الله عليه وسلم തന്റെ രണ്ട് കൈകള്‍ കൊണ്ടും അതിലേക്ക് കോരിയിട്ടു (അന്തരീക്ഷത്തില്‍ നിന്ന് കോരിയിടുന്നതുപോലെ കാണിച്ചു) എന്നിട്ടവിടുന്നു പറഞ്ഞു, ‘നീ ഇതിനെ അണച്ചു കൂട്ട്’ ഞാന്‍ അതിനെ മാറോടണച്ചുകൂട്ടി. അതിനു ശേഷം ഞാനൊന്നും മറന്നിട്ടില്ല.

മറവി എന്നത് ഒരു മനുഷ്യന് തീര്‍ത്തുകൊടുക്കാന്‍ കഴിയുന്ന കാര്യമല്ല. ശിര്‍ക്കും തൌഹീദും വളരെ ഭംഗിയായി നബി صلى الله عليه وسلم യില്‍ നിന്നും പഠിച്ച പ്രസിദ്ധ സ്വഹാബി അബൂഹുറൈറ رضي الله عنه ഈ മറവിയെക്കുറിച്ചു പരാതി പറയുന്നത് അല്ലാഹുനിവോടല്ല മറിച്ച് പ്രവാചകരോടാണ്. അവിടുന്ന് അതിന് പരിഹാരം നല്‍കിയതും അത്യപൂര്‍വ്വമായ രീതിയിലൂടെ അമാനുഷിക രൂപത്തില്‍. പിന്നീട് ഞാനൊന്നും മറന്നിട്ടില്ലെന്ന് മഹാനവര്‍കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

ഇതും മനുഷ്യ കഴിവിന്നതീതമായ കാര്യം പടപ്പുകളോട് ചോദിച്ചതിനു തെളിവാണ്.

അതേസമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്) എന്ന വിശദീകരണമനുസരിച്ച് ഇതും ശിര്‍ക്കാണ്..وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin-333

Saturday, May 28, 2011

332- അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‌അ –ഭാഗം-16


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വിശുദ്ധ ഖുര്‍‌ആനില്‍ തന്നെ മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളില്‍ സൃഷ്ടികളോട് സഹായം ചോദിച്ചത് കാണാം. സൂറത്തുന്നം‌ലിലെ പ്രസിദ്ധമായ ആയത്ത് അതിന് തെളിവാണ് :

قَالَ يَا أَيُّهَا المَلَأُ أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَن يَأْتُونِي مُسْلِمِينَ. قَالَ عِفْريتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ . قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ(سورة النمل)

ആയത്തില്‍, സാധാരണ ഗതിയില്‍ മനുഷ്യ കഴിവിന്നതീതമായ ഒരു മഹാ കര്‍മ്മത്തിനാണ് സുലൈമാന്‍ നബി عليه السلام തന്റെ അണികളോട് സഹായം തേടിയത്. യമനിലുള്ള ബില്‍‌ഖീസിന്റെ സിംഹാസനം സെക്കന്റുകള്‍ക്കുള്ളില്‍ ഷാമിലെത്തിക്കുക എന്നതായിരുന്നു അത്. സെക്കന്റുകള്‍ക്കകം അതവിടെ എത്തിച്ചു കൊടൂത്തു തന്റെ അണികളിലെ ഒരു വലിയ്യ് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇതെല്ലാം മുകളിലെ ആയത്തില്‍ വ്യക്തമാണ്. തന്റെ ജീവനുള്ള പ്രജകളോടായിരുന്നു ഈ സഹായ തേട്ടം. അതുമൂലം സുലൈമാന്‍ നബി عليه السلام മുശ്‌രിക്കായി എന്നു പറയാന്‍ ഒരു മുസ്‌ലിമിന് സാധിക്കില്ല. അതേ സമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്)“ എന്ന വിശദീകരണമനുസരിച്ച് ഇത് ശിര്‍ക്കാണ്.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin-332

Friday, May 27, 2011

331-അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‌അ-ഭാഗം-15


بسم الله الرحمن الرحيمالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينകാലം അവര്‍ക്ക് തിരിച്ചടി നല്‍‌കുന്നതിന്റെ തെളിവുകളാണ് സയ്യിദ് ഖുതുബിന്റെജിഹാദ്എന്ന പുസ്തകം സൌദി ഭരണകൂടം പോലും നിരോധിച്ചു എന്നത്. ജിന്ന്, സിഹ്‌റ്, സ്ത്രീകളുടെ നേതൃത്വം, അവരുടെ സം‌ഘടന എന്നിവയിലൊക്കെ അവരതാ പരസ്പരം തല്ലുന്നു.മൌദൂദിയെ ജമാ‌അത്തുകാര്‍ തന്നെ ഇതാ വലിച്ചെറിഞ്ഞിരിക്കുന്നു. അപ്പോഴുമതാ , ലോകം മുഴുവനും അത്യാദരപൂര്‍വ്വം മദ്‌ഹബിന്റെ ഇമാമുകളുടെ നാമം സ്‌മരിക്കുകയും അവര്‍ക്ക് رضي الله عنه ചെല്ലിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.ചുരുക്കത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍‌ആനും സുന്നത്തുമാണെന്നും അവയെ എങ്ങിനെയാണ് മനസ്സിലാക്കേണ്ടതെന്നും നാം മനസ്സിലാക്കി. എതിനുമേതിനും ഖുര്‍‌ആന്‍ ഓതി പേടിപ്പിക്കുന്ന വിഘടനവാദികളോട് നമുക്ക് ചോദിക്കാനുള്ള ഏക ചോദ്യം നിങ്ങളുദ്ധരിച്ച ആയത്തിന് പൂര്‍വ്വിക ഇമാമുകള്‍ പറഞ്ഞ അല്ലെങ്കില്‍ അവര്‍ കണ്ടെത്തിയ ആശയമെന്താണെന്നാണ്. അവ്വിഷയത്തില്‍ മു‌അ്മിനീങ്ങളുടെ വഴി ഏതാണെന്നാണ്.ഇനി നമുക്ക് ഏത് വിഷയങ്ങളും ലബോറട്ടറിയില്‍ ഇട്ട് നോക്കാംഉദാഹരണത്തിന് അഹ്‌ലുസ്സുന്നത്തി വല്‍‌ജമാ‌അത്തിന്റെ വക്താക്കളും പുത്തനാശയക്കാരും തമ്മിലുള്ള സുപ്രധാന തര്‍ക്ക വിഷയമാണ് തവസ്സലും ഇസ്തിഗാസയും. ഇതില്‍ പുത്തനാശയക്കാരുടെ വിശ്വാസമെന്തെന്ന് നമുക്കാദ്യം പരിശോധിക്കാം.


മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാ‍രാധനയാണ്)‘. (കെ കുഞ്ഞീതു മദനി, അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകം പേജ് 102 പ്രസിദ്ധീകരണം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
കേരളത്തിലെ പുത്തനാശയക്കാരുടെ ഒരു സമുന്നത നേതാവിന്റേതാണ് വാക്കുകള്‍. അതും അവരുടെ സം‌ഘടന ഔദ്യോഗികമായി പുറത്തിറക്കിയ പുസ്തത്തിലാണത് പ്രസിദ്ധീകരിച്ചത്. വിശ്വാസം തിരുത്തിയതായി എളിയവന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. തിരുത്തിയ വല്ല രേഖയുമുണ്ടെങ്കില്‍ ആര്‍ക്കും അറിയിക്കാവുന്നതാണ്.എന്നാല്‍ അതിന് നാളിത് വരെയുള്ള മുസ്‌ലിം ഉമ്മത്തിന്റെ ജീവിത വഴിയില്‍ നിന്നോ ഖുര്‍‌ആ‍നില്‍ നിന്നോ സുന്നത്തില്‍ നിന്നോ യാതൊരു തെളിവുമില്ല. ചില ഖുര്‍‌ആന്‍ ആയത്തുകള്‍ക്കും ഹദീസുകള്‍ക്കും തെറ്റായി അര്‍ത്ഥം നല്‍‌കിയെന്നല്ലാതെ. വിശുദ്ധ ഖുര്‍‌ആനിനും തിരു സുന്നത്തിനും മുസ്‌ലിം ഉമ്മത്തിന്റെ ജീവിത രീതിക്കും എതിരാണത്..وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-331

Thursday, May 26, 2011

330-അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‌അ ഭാഗം 14بسم الله الرحمن الرحيمالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഇവിടെ ഇന്ത്യയില്‍ സിവിലും ക്രിമിനലുമായ നിയമങ്ങള്‍ പഠിക്കാന്‍ എല്‍ എല്‍ ബി പോലുള്ള നിയമ ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിക്ക് അവനെത്ര അല്‍ഭുത കഴിവുകള്‍ ഉള്ളവനാണെങ്കിലും 20 വയസ്സ് പൂര്‍ത്തിയാകുകയും അതിനു മുമ്പ് പല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍ സിവില്‍ നിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും തത്വോപദേശങ്ങളും എന്നു വേണ്ട , മനുഷ്യന്റെ സന്മാര്‍ഗ്ഗദര്‍ശനത്തിന് വേണ്ട മുഴുവന്‍ ആശയങ്ങളും ഉള്ളടക്കം ചെയ്യപ്പെട്ട ഖുര്‍‌ആന്‍ നോക്കി വിധി പറയാന്‍ അറബി ഭാഷയോ മലയാളം പോലുമോ ശരിക്കുമറിയാത്തവര്‍ മുതിരുമ്പോള്‍ നാം ലജ്ജിച്ച്പോകുകയാണ്.മഹാന്മാരുടെ മാര്‍ഗ്ഗദര്‍ശനം തള്ളിക്കളഞ്ഞുകൊണ്ട് അഥവാ അവരെ കൈവെടിഞ്ഞ്കൊണ്ട് സ്വന്തം മാര്‍ഗ്ഗത്തിലൂടെ ആരെങ്കിലും നബി ലേക്ക് ചെന്ന് ചേരാന്‍ ശ്രമിച്ചാല്‍ അവര്‍ എത്തിച്ചേരുന്നത് നരകത്തിലേക്കായിരിക്കുമെന്ന് ഖുര്‍‌ആന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.കാര്യങ്ങള്‍ എല്ലാം വെളിവായതിന് ശേഷം റസൂലിനോട് പിണങ്ങുകയും മുഅ്മിനുകള്‍ നടന്ന് പോരുന്ന മാര്‍ഗ്ഗം അല്ലാത്ത മാര്‍ഗ്ഗം പിന്‍‌പറ്റുകയും ചെയ്താല്‍ അവന്‍ തേടുന്ന മാര്‍ഗ്ഗത്തിലൂടെ അവനെ തെളിക്കുകയും അതിന്റെ ഫലമായി അവന്‍ നരകത്തില്‍ ചെന്ന് പതിക്കുകയും ചെയ്യുന്നതാണ്’ (നിസാ‌അ് 115)അപ്പോള്‍ മുഅ്മിനുകളെ സംബന്ധിച്ച് പിന്‍‌പറ്റേണ്ട ഒരു മാര്‍ഗ്ഗമുണ്ടെന്നും മാര്‍ഗ്ഗം പരമ്പരാഗതമായി മുഅ്മിനുകള്‍ നടന്നുവന്ന മാര്‍ഗ്ഗമാണെന്നും മാര്‍ഗ്ഗത്തില്‍ നിന്ന് തെറ്റി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് നരകശിക്ഷയാണ് ഫലമെന്നും നാം അറിയുമ്പോഴാണ് മഹാരഥന്മാര്‍ ചെയ്ത സേവനത്തിന്റെ വലിപ്പം നമുക്ക് മനസ്സിലാകുക.മുസ്‌ലിം ലോകത്ത് കഴിഞ്ഞ ഒന്ന് രണ്ട് നൂറ്റാണ്ടുകളിലായി ഒട്ടുമിക്ക അഭിപ്രായവ്യത്യാസങ്ങളുടേയും കാതല്‍ മുഅ്മിനുകള്‍ പാലിച്ച് പോന്നിരുന്ന പൂര്‍വ്വികരുടെ സരണിയില്‍ നിന്ന് കണ്ടം ചാടിയതാണെന്ന് മനസ്സിലാക്കാം. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-330

Wednesday, May 25, 2011

329-അഹ്‌ലുസ്സുന്നത്തി വൽ‍ ജമാ‌അ-ഭാഗം-13


بسم الله الرحمن الرحيم


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

മഹാന്മാരായ മുജ്‌തഹിദുകളുടെ രേഖപ്പെടുത്തപ്പെട്ട മദ്‌ഹബുകളെ അം‌ഗീകരിച്ച് കൊണ്ടാണ് കഴിഞ്ഞ 14 നൂറ്റാണ്ടുകളായി മുസ്‌ലിം പണ്ഡിതലോകം അവരുടെ ദീനിസേവനം നടത്തിപ്പോരുന്നത്. മദ്‌ഹബുകളെ നിരാകരിക്കുന്ന ഇന്നത്തെ നവീന ആശയക്കാരുടെ ആദിഗുരുക്കന്മാരായ ഇബ്‌നും ഖയ്യിം, ഇബ്‌നുത്തീമിയ്യ തുടങ്ങിയ പണ്ഡിതന്മാര്‍ പോലും മദ്‌ഹബുകളെ എതിര്‍ത്ത് അഭിപ്രായങ്ങള്‍ പറഞ്ഞതായി കണ്ടിട്ടില്ല.ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ആധികാരിക ഹദീസ് പണ്ഡിതരായി മുസ്‌ലിം ലോകം വാഴ്‌ത്തുന്ന ബഹുമാനപ്പെട്ട ഇമാമുകളായ ഇമാം ബുഹാരി, ഇമാം മുസ്‌ലിം, ഇമാം തിര്‍മുദി, ഇമാം അബൂദാവൂദ്, ഇമാം നസാ‌ഇ , ഇമാം ഇബ്‌നുമാജ, ഇമാം ബൈഹഖി, ഇമാം ഹാകിം رحمهم الله തുടങ്ങിയ ഇമാമുകള്‍ പോലും നാലാലൊരു മ്ദ്‌ഹബുകാരായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
നാലു ലക്ഷമോ അതില്‍ കൂടുതലോ ഹദീസുകള്‍ മന:പാഠമുള്ള ഇമാം ബുഖാരിയെപ്പോലുള്ള പണ്ഡിതശ്രേഷ്‌ഠര്‍ക്ക് ഒരു മദ്‌ഹബിനെ പിന്‍‌പറ്റി മാത്രമേ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് വസ്തുതയും നമ്മെ ചിന്തിപ്പിക്കേണ്ടതുമാണ്.
ബഹുമാനപ്പെട്ട ഇമാം ശാഫി‌ഇ ക്ക് പത്ത് ലക്ഷം ഹദീസുകള്‍ സനദ് സഹിതം ഹൃദിസ്തമായിരുന്നുവെന്നും ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍ ന് എഴ് ലക്ഷത്തില്‍പ്പരം ഹദീസുകള്‍ ഹൃദിസ്ഥമായിരുന്നുവെന്നും അവരുടെ ജീവചരിത്ര രേഖകളില്‍ കാണാന്‍ കഴിയുമെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്..وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-329

Tuesday, May 24, 2011

328-അഹ്‌ലുസ്സുന്നത്തി വൽ‍ ജമാ‌അ -ഭാഗം-12


بسم الله الرحمن الرحيمالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മറ്റൊരു സത്യം കൂടെ നാം മനസ്സിലാക്കേണ്ടതുണ്ട്. അനുഷ്ഠാന വിഷയങ്ങളില്‍ നാല് മദ്‌ഹബിന്റെ ഇമാമുകള്‍ക്കിടയിലും അവര്‍ക്ക് ശേഷം ഇമാമുകള്‍ക്കിടയിലുമൊക്കെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അവര്‍ പരസ്പരം അം‌ഗീകരിച്ച് കൊണ്ടുള്ളതും സ്വഹാബത്തിന്റെ ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണത്താലുമാണെന്നാണ്. എന്നാല്‍ പുത്തന്‍‌വാദികള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ പരസ്‌പരം ശിര്‍ക്കും കുഫ്‌റും ആരോപിച്ചുകൊണ്ടുള്ളതാണ്.അപ്പോള്‍ എക്കാലത്തും ഖുര്‍‌ആനും സുന്നത്തും അടിസ്ഥാനമാക്കി സത്യത്തിന്റെ മേല്‍ ജീവിച്ചു മരിച്ചുപോയവരുടെ ചര്യ അറിയാനുള്ള മാര്‍ഗ്ഗങ്ങളാണ് മുന്‍‌ഗാമികള്‍ എഴുതിവെച്ച കിതാബുകള്‍ പരിശോധിക്കുകയെന്നത്. ഇമാമുകളുടെ കിതാബുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്ന മറ്റൊരു സത്യമാണ് അവര്‍ അവര്‍ക്കുമുമ്പ് കഴിഞ്ഞ്പോയ ഇമാമുകളെ അടിത്തറയാക്കിയാണ് അവര്‍ ഓരോരുത്തരും അവരുടെ കിതാബുകള്‍ രചിച്ചിട്ടുള്ളതെന്നാണ്. ഹദീസുകളാവട്ടെ, ശറ‌ഇന്റെ നിയമങ്ങളാകട്ടെ, മുന്‍‌ഗാമികള്‍ ഇന്നയിന്നവര്‍ അത് പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അവര്‍ കിതാബുകള്‍ ക്രോഡീകരിച്ചത്.വ്യാജന്മാരുടേയും അസ്വീകാര്യമാരുടേയും റിപ്പോര്‍ട്ടുകള്‍ കടന്നുകൂടാതിരിക്കാന്‍ വേണ്ടിയാണ് സ്വീകാര്യതയേയും അസ്വീകാര്യതയേയുമൊക്കെ പരിചയപ്പെടുത്തുന്ന ഒരു വിജ്ഞാനശാഖ തന്നെ പണ്ഡിതലോകം ക്രോഡീകരിച്ചത്.അവരില്‍ വല്ല പിഴവും വന്നിരുന്നെങ്കില്‍ അത് തിരുത്താന്‍ അവരോട് കിടപിടിക്കുന്ന പണ്ഡിതന്മാര്‍ അത് ചെയ്തിട്ടുമുണ്ട്.ഇം‌ഗ്ലീഷ് ഭാഷയില്‍ അവഗാഹമുള്ള ഒരാള്‍ ആധികാരികമായ കുറേ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ച് വൈദ്യശാസ്ത്രത്തില്‍ എത്ര തന്നെ പാണ്ഡിത്യം നേടിയാലും അയാളുടെ അടുത്തേക്ക് ആരെങ്കിലും ചികിത്സ പോകാന്‍ ധൈര്യപ്പെടുമോ ? വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചതുകൊണ്ടോ അതില്‍ പാണ്ഡിത്യം നേടിയതുകൊണ്ടോ ഒരാളെ ഡോക്ടറായി അം‌ഗീകരിക്കാന്‍ സമൂഹം തയ്യാറാവില്ല. ഒരു വ്യക്തിയെ നാം ഡോക്ടറായി അംഗീകരിക്കണമെങ്കില്‍ ഒരു പറ്റം വിദഗ് ധരായ ഡോക്ടര്‍മാരുടെ കീഴില്‍ വൈദ്യശാസ്ത്രം പഠിക്കുകയും ഏറെനാള്‍ അവരുടെ കീഴില്‍ തന്നെ അത് പരിശീലിക്കുകയും വേണം.


നശ്വരമായ ശരീരത്തിന്റെ സം‌രക്ഷണ കാര്യത്തില്‍ നാം ഇത്ര കര്‍ക്കശമായ സമീപനം സ്വീകരിക്കുമ്പോള്‍ നിത്യരക്ഷ വേണ്ട ആത്മാവിന്റേയും പരലോകവിജയത്തിന്റേയും കാര്യത്തില്‍ എത്ര സൂക്ഷ്മതയോടെ വേണം നാം പിന്‍‌പറ്റേണ്ടവര്‍ ആരെന്ന് തീരുമാനിക്കാനും തെരെഞ്ഞെടുക്കാനും.
ا.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-328

Related Posts with Thumbnails