Wednesday, March 9, 2011

325-അഹ്‌ലുസ്സുന്നത്തി വൽ‍ ജമാ‌അ–ഭാഗം-09


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅപ്പോള്‍ ഖുര്‍‌ആനിലൂടെയും ഹദീസിലൂടെയും തന്നെ നാം മനസ്സിലാക്കുന്നത് അല്ലാഹുവിന്റെ ദീനില്‍ ഏറ്റവും കൂടുതല്‍ അം‌ഗീകരിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടവരുമായ വിഭാഗം സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും ആണെന്നാണ്. മുസ്‌ലിം ലോകം മുഴുവന്‍ അവരുടെ മിമ്പറുകളില്‍ സ്വഹാബത്തിനെയും താബിഉകളെയും അവരെ പിന്‍പറ്റിയ താബിഉത്താബിഉകളേയും പ്രശംസിച്ച് കൊണ്ടേയിരിക്കുന്നു. ഇത് ലോകാവസാ‍നം വരെ തുടരുകയും ചെയ്യും.

ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ട പ്രധാന വസ്തുത, സ്വഹാബത്തിനെക്കാളും അതിന് ശേഷം താബിഉകളേക്കാളും പിന്നീട് താബിഉത്താബിഉകളേക്കാളും ദീനിന്റെ വിശ്വാസാനുഷ്ഠാനങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാനും അതിന്റെ അതിര്‍വരമ്പുകള്‍ കാത്ത്സൂക്ഷിക്കാനും മറ്റൊരു കാലഘട്ടത്തിലെ ജനതക്കും സാധ്യമേ അല്ല എന്നതാണ്. അത്തരം ഒരു ഇസ്‌ലാമിക സാഹചര്യം പുന:സൃഷ്ടിക്കാന്‍ ഇനി മറ്റാര്‍ക്കും സാധ്യവുമല്ല. കാരണം, അല്ലാഹുവിന്റെ പൂര്‍ണ്ണമായ ദീനിന്റെ യഥാര്‍ത്ഥ രൂപവും മട്ടവും ചിട്ടയും മാനവരാശിക്ക് പഠിപ്പിച്ച് പരിശീലിപ്പിക്കുവാന്‍ അല്ലാഹുവിനാ‍ല്‍ നിയുക്തനായ നബി (സ) യില്‍ നിന്ന് നേരിട്ട് പരിശീലനം നേടിയെടുക്കാന്‍ അല്ലാഹു പ്രത്യേകം തെരെഞ്ഞെടുത്തവരാണ് സ്വഹാബാക്കള്‍ എന്നതുകൊണ്ട് തന്നെ.

ഈ പരിശീലനം ലഭിച്ചവരേക്കാള്‍ നന്നായി ദീനിന്റെ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നത് യുക്തിസഹജമാണ്. അപ്പോള്‍ നബിയെ (സ) പിന്‍‌പറ്റിയത്കൊണ്ട് സ്വഹാബത്തും , സ്വഹാബത്തിനെ പിന്‍പറ്റിയത് കൊണ്ട് താബിഉകളും താബിഉകളെ പിന്‍പറ്റിയത് കൊണ്ട് താബിഉത്താബിഉകളും ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യരായിക്കഴിഞ്ഞു..وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-325

Tuesday, March 8, 2011

324-അഹ്‌ലുസ്സുന്നത്തി വൽ‍ ജമാ‌അ– ഭാഗം-08

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينമഹാന്‍‌മാരായ സ്വഹാബത്ത് (رضي الله عنهم) എങ്ങിനെ ഖുര്‍‌ആനും സുന്നത്തും മനസ്സിലാക്കി എന്നറിയാന്‍ അവരില്‍ നിന്നും പ്രായോഗിക പരിജ്ഞാനം സിദ്ധിച്ച താബിഉകളെ (സ്വഹാബത്തിനെ പിന്‍‌പറ്റിയവരെ) ആശ്രയിക്കുകയല്ലാതെ വേറെ മാര്‍ഗങ്ങളില്ല.

അതുപോലെ താബിഉകളെ മനസ്സിലാക്കാന്‍ അവരില്‍ നിന്ന് പ്രായോഗിക പരിജ്ഞാനം ലഭിച്ച താബിഉത്താബിഉകളെ (പിന്‍‌പറ്റിയവരെ പിന്‍‌പറ്റിയവര്‍) ആശ്രയിച്ചേ പറ്റൂ. ഈ മുന്ന് വിഭാഗത്തെക്കുറിച്ചാണ് തിരു നബി صلى الله عليه وسلم പ്രത്യേകം എടുത്ത് പറഞ്ഞത്. :


عن عبدِ الله رضي الله عنه عن النبي صلى الله عليه وسلّم قال: «خيرُ النّاسِ قَرني، ثمَّ الذين يَلونهم، ثمَّ الذينَ يَلونَهم (صحيح البخاري رقم 2600).


“മനുഷ്യരില്‍ വച്ച് ഏറ്റവും ഉത്തമര്‍ എന്റെ കാലത്തുള്ളവരും പിന്നെ അതിന്റെ ശേഷമുള്ളവരും പിന്നെ അവര്‍ക്കു ശേഷമുള്ളവരുമാണ്” എന്ന്“ .

അപ്പോള്‍ ഇതില്‍ നിന്ന് വളരെ വ്യക്തമായി ഒരു സത്യം നമുക്ക് ലഭിക്കുന്നു. യഥാര്‍ത്ഥ ഇസ്‌ലാം എന്നു പറഞ്ഞാല്‍ ഖുര്‍‌ആനും സുന്നത്തുമനുസരിച്ച് സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും ജീവിച്ചു കാണിച്ചു തന്ന മാര്‍ഗമാണെന്ന്.

ഇവരില്‍ നിന്നും ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന അറിവിന്റെ മഹാസാഗങ്ങളായി ചരിത്രകാരന്മാരാല്‍ അനിഷേധ്യമായി വിശേഷിപ്പിക്കപ്പെട്ട മുജ്‌തഹിദുകള്‍ രേഖപ്പെടുത്തിയ വിശ്വാസപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളാണ് ഇസ്‌ലാം.


മേല്‍‌പറഞ്ഞ ഹദീസിന്റെ കല്‍‌പന അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട താബിഉകള്‍ പൂര്‍ണ്ണമായും സ്വഹാബത്തിനെ അനുസരിക്കുകയും പിന്‍‌പറ്റുകയും ചെയ്തു. അങ്ങിനെ പൂര്‍ണ്ണമായും സ്വഹാബത്തിനെ പിന്‍‌പറ്റിയ താബിഉകള്‍ക്കും അല്ലാഹുവിന്റെ പൊരുത്തപ്പെടലിന്റെ സാക്ഷ്യപത്രം ഖുര്‍‌ആന്‍ നല്‍കുന്നുണ്ട്. “സ്വഹാബത്തിനെ പിന്‍‌പറ്റിയ താബിഉകളെയും അല്ലാഹു പൊരുത്തപ്പെടുകയും അവര്‍ അല്ലാഹുവിനെയും പൊരുത്തപ്പെടുകയും ചെയ്തു” എന്ന്. നാം മുമ്പ് കൊടുത്ത തൌബ സൂറത്തിലെ ആയത്ത് 100 ല്‍ ഉണ്ട്..وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin-324

Monday, March 7, 2011

323-അഹ്‌ലുസ്സുന്നത്തി വൽ‍ ജമാ‌അ – ഭാഗം-07


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അപ്പോള്‍ ഇവ്വിഷയകമായി അഥവാ ഖുര്‍‌ആനില്‍ നിന്നും ഹദീസില്‍ നിന്നും മസ്‌അലകള്‍ കണ്ടുപിടിക്കുന്ന വിഷയത്തില്‍ നാം പ്രഥമ പരിഗണന നല്‍‌കേണ്ടവര്‍ തിരു നബി صلى الله عليه وسلم യുടെ സ്വഹാബത്തിനാണ്.

നബി (സ) ക്ക് നല്‍‌കപ്പെട്ട അറിവും വ്യാഖ്യാനങ്ങളും നബി (സ) യില്‍ നിന്ന് നേരിട്ട് മനസ്സിലാക്കുകയും അതുവഴി പ്രവാചകനില്‍ നിന്ന് പ്രായോഗിക പരിജ്ഞാനം സിദ്ധിക്കുകയും അല്ലാഹു കല്‍‌പിച്ചതിനെ എടുക്കുകയും വിലങ്ങിയതിനെ ഉപേക്ഷിക്കുകയും റസൂല്‍ صلى الله عليه وسلم യെ പിന്‍‌പറ്റുകയും വഴിപ്പെടുകയും ചെയ്യുന്ന കാര്യത്തില്‍ ഏറ്റവും വിജയം വരിക്കുകയും ചെയ്ത സമൂഹം നബി (സ) യുടെ സ്വഹാബത്തായിരുന്നുവെന്ന കാര്യം മുസ്‌ലിം ലോകത്ത് തര്‍ക്കമില്ലാത്ത വസ്തുതയാണെന്നതുകോണ്ടാണത്. വിശുദ്ധ ഖുര്‍‌ആനില്‍ പലയിടങ്ങളിലായി അവരെക്കുറിച്ച് "رضي الله عنهم" “അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു” എന്ന് സാക്ഷ്യപ്രത്യം നല്‍‌കിയതായും കാണാം.


ഇതനുസരിച്ച് വിശുദ്ധ ഖുര്‍‌ആന്റെ ആന്തരികവും ബാഹ്യവുമായ വസ്തുതകള്‍ ഏറ്റവും ആധികാരികമായി മനസ്സിലാക്കി ഉള്‍ക്കൊണ്ട ജനത ഏതെന്ന് ചോദിച്ചാല്‍ , ആ ജനത തിരു നബി صلى الله عليه وسلم യുടെ സ്വഹാബത്താണെന്ന് നിസ്സം‌ശയം പറയാം. “എന്റെ സ്വഹാബികള്‍ നക്ഷത്രങ്ങളെ പോലെയാണ്, അവരില്‍ ആരെ പിന്‍പറ്റിയാലും നിങ്ങള്‍ നേര്‍വഴിയിലായി” എന്നു നബി (സ) പറഞ്ഞതും ശ്രദ്ധേയമാണ്.മറ്റൊരു ഹദീസില്‍ കാണാം. “എന്റെ സുന്നത്തിനെയും നേര്‍വഴിയിലായവരും നേര്‍വഴിയിലാക്കുന്നവരുമായ എന്റെ ഖുലാഫാ‌ഉല്‍ റാഷിദുകളുടെ സുന്നത്തിനെയും നിര്‍ബന്ധമാക്കുക.”.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin-323

Sunday, March 6, 2011

322-അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ –ഭാഗം-06


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അല്ലാഹു പറയുന്നത് കാണുക.“അവരുടെ അടുക്കൽ സമാധാനത്തിന്റെയോ ഭീതിയുടെയോ ഒരു വാർത്ത കിട്ടിയാൽ അവരത് പറഞ്ഞ് പരത്തും. അവരത് റസൂലിലേക്കും അവരിലെ കാര്യബോധമുള്ളവരിലേക്കും എത്തിച്ച് കൊടുത്തിരുന്നെങ്കിൽ അവരിൽ നിന്ന് സൂക്ഷ്മാവസ്ഥ കണ്ടു പിടിക്കുവാൻ കഴിയുന്നവർ അതിന്റെ യാഥാർത്ഥ്യം മനസിലാക്കുമായിരുന്നു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ നിങ്ങളിൽ ചുരുക്കം പേരൊഴിച്ച് മറ്റുള്ളവരെല്ലാം പിശാചിനെ പിൻ‌പറ്റുമായിരുന്നു.”

ഈ ആയത്തിൽ പറഞ്ഞ ‘ഉലുൽ അം‌റ്’ ന് വിവിധ അർഥങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഇമാം റാസി رحمه الله പറയുന്നു.


"المسألة الأولى: في {أولي الأمر} قولان: أحدهما: إلى ذوي العلم والرأي منهم. (الرازي)"


‘ഉലുൽ അം‌റിൽ രണ്ടഭിപ്രായങ്ങളുണ്ട് ; ഒന്ന് : അറിവും കാര്യബോധവുമുള്ളവരിലേക്ക് മടക്കുക’ ശേഷം ഇമാം റാസി തന്നെ رحمه الله പറയുന്നു


وثالثها: أن العامي يجب عليه تقليد العلماء في أحكام الحوادث (تفسير الرازي)


“ഈ ആയത്തിലെ മസ്‌അലകളിൽ മൂന്നാമത്തേത് : നിശ്ചയം പൊതുജനങ്ങൾക് അവർക്ക് നേരിടുന്ന പ്രശ്നങ്ങളിൽ പണ്ഡിതരെ ആശ്രയിക്കൽ നിർബന്ധമാണ് “ എന്നതാണ്

മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നു“അങ്ങേക്കുമുമ്പ് പുരുഷന്മാരെയല്ലാതെ നാം പ്രവാചകന്മാരയി നിയോഗിച്ചിട്ടില്ല. അവർക്ക് നാം ദിവ്യ ബോധനം നൽകുന്നു. നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ച് നോക്കുക.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-322

Saturday, March 5, 2011

468-സയ്യിദുനാ റസൂലുല്ലാഹ്-ഭാഗം-18


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


തിരുനബി صلى الله عليه وسلم ക്ക് മാത്രം -ഭാഗം-18

യാ നബീ, സലാം അലൈകാ, യാറസൂൽ , സലാം അലൈകാ..

തിരു നബി صلى الله عليه وسلم യുടെ അനുപമ വ്യക്തിത്വവും അസാധാരണത്വവും സമ്പൂർണ്ണതയും വിളിച്ചോതുന്ന കുറെ ആയത്തുകകളിലൂടെയും ഹദീസുകളിലൂടെയുമാണ് നാം ഈ റബിഉൽ അവ്വലിലൂടെ കടന്ന് പോയത്. പകൽ വെളിച്ചം പോലെ തിരു നബി صلى الله عليه وسلم ഒരു സാധാരണ മനുഷ്യനല്ലെന്ന് വ്യക്തമാക്കുന്നവയായിരുന്നു അവ.

സൽഗുണങ്ങൾ മുഴുവനും അവിടെച്ചെന്നാണ് അവസാനിക്കുന്നത്. അവിടുത്തെപ്പോലെ ആരും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല മനുഷ്യത്വത്തിന്റെ സാർവ്വലൌകികമായ സമ്പൂർണ്ണതയും സർവ്വ സൃഷ്ടികളോടുമുള്ള സ്നേഹവുമാണ് അവിടുത്തെ ഇത്ര വലിയ മനുഷ്യനാക്കിയത്.

സ്വഹാ‍ബാക്കൾ തങ്ങളുടെ ജീവനേക്കാൾ വലിയ പ്രേമഭാജനമായി തിരു നബി صلى الله عليه وسلم യെ കാണുവാനും സ്വന്തം ഹൃദയത്തിലും ജീവിതത്തിലും അവിടത്തെ നിലയുറപ്പിക്കാനും കാരണം ഈ അവാച്യമായ സ്നേഹവും സമ്പൂർണ്ണതയുമാണ്.

ഉഹ്‌ദ് യുദ്ധത്തിൽ ഒരു സ്വഹാബി വനിത , തന്റെ പിതാവും സഹോദരനും ഭർത്താവും അരുമ സന്താനവും ശഹീദായി, മഹതിയോട് ദുരന്തത്തിന്റെ കഥ പറയാനായി ആളുകളെത്തിയപ്പോൾ , മഹതിയുടെ ചോദ്യം റസൂലുല്ലാ صلى الله عليه وسلم ക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു. റസൂലിന് ഒന്നും സംഭവിച്ചിട്ടില്ല. നിങ്ങളുടെ ആഗ്രഹം പോലെ സുരക്ഷിതനാണ് . അല്ലാഹുവിന് സ്തുതി.. മഹതി മറുപടി പറഞ്ഞു. എനിക്ക് നബി صلى الله عليه وسلم യെ നേരിൽ കാണണം. അങ്ങിനെ നബി صلى الله عليه وسلم യെ കണ്ടപ്പോൾ മഹതി സന്തോഷത്തോടെ പറഞ്ഞു “ തിരു ദൂതരേ, അങ്ങ് രക്ഷപ്പെട്ടാൽ എനിക്കെല്ലാ നാശവും നിസ്സാരമാണ് “

ചിന്തിക്കുക, സഹോദര-സഹോദരിമാരേ, സ്വന്തം ഭർത്താവിന്റെയും അരുമ മകന്റെയും ജിവനേക്കാളും നബി صلى الله عليه وسلم യുടെ ജീവന്ന് വില കലിപ്പികുന്ന സ്വഹാബി വനിതയുടെ സ്നേഹം.

ഇതു പോലെ അവരെ സ്നേഹിക്കാനും കഴിവിന്റെ പരമാവധി പിന്തുടരാനും പരമാവധി നാം ശ്രമിക്കുക. ആരൊക്കെ എതിർത്താലും ഈ റബീ‍‌ഇന്റെ പൊൻ‌പുലരികൾ സ്നേഹപ്രകടനത്തിന്റെ അറിയിപ്പായി, അവിടുത്തെ ജിവിതത്തെക്കുറിച്ചും, സുന്നത്തുകളെകുറിച്ചും ,സ്വഭാവ മഹിമകളെക്കുറിച്ചും, കൂടുതലറിഞ്ഞ് ഇതാ കടന്നു പോകുന്നു. ഹൃദയത്തിലും കടലാസ് പൂക്കളിലുമെന്നല്ല ജിവിതത്തിൽ മുഴുക്കെയും തെളിയുന്ന ആഹ്‌ളാദവും ഉതസവവുമാവട്ടെ ഈ റബീ‌അ്. തിരു നബി صلى الله عليه وسلم യെകുറിച്ചുള്ള ഓരോ അറിവും അവിടുത്തോടുള്ള സ്നേഹം വർദ്ധിക്കാനും ആ സ്നേഹം കൊണ്ടുള്ള അനുസരണവും ഇത്തിബാ‌ഉം പ്രകടമാക്കാനും ശ്രമിയ്ക്കുക.

പ്രിയ സഹോദരങ്ങളെ, ഒരു നിമിഷം ഇങ്ങിനെ ചിന്തിച്ച് നോക്കൂ. തിരു നബി صلى الله عليه وسلم തന്നെയാണോ നമ്മുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃകയെന്ന് ! അവിടുത്തോടുള്ള സ്നേഹം നമ്മുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ടോയെന്ന് ? നമ്മുടെ കുടുംബം അവിടുത്തെ സുന്നത്തിനെ പാലിക്കുന്നുണ്ടോയെന്ന് ! എന്നെങ്കിലും തിരു നബി صلى الله عليه وسلم യെ ഓർത്ത് നമുക്ക് ഉറക്കമില്ലാതായിട്ടുണ്ടോയെന്ന്. ! ഭാര്യയെ ഓർത്ത്, മക്കളെ ഓർത്ത്, മാതാപിതാക്കളെയോർത്ത് , ബിസിനസിലെ ലാഭ നഷ്ടമോർത്ത് എത്ര നാം ഉറക്കമൊഴിച്ചു. !! ആ ഹബീബിന്റെ പേരിൽ സ്വലാത്ത് ചൊല്ലികൊണ്ട് എന്നെങ്കിലും നമുക്ക് ഉറക്കത്തിൽ നിന്നുണരാൻ കഴിഞ്ഞോയെന്ന് ! ആ തിരുനബി صلى الله عليه وسلم യെ കുറിച്ച് എന്താണ് നമുക്കറിയുകയെന്ന് ? ഇവയൊക്കെ ഒഴിഞ്ഞിരുന്ന് ചിന്തിക്കുക. തീർച്ചയായും നമ്മുടെ ജീവിതത്തിൽ മാറ്റം വരും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

തിരു നബി صلى الله عليه وسلم യെ സ്വപനത്തിൽ കാണാൻ ആഗ്രഹമില്ലാത്തവരാരെങ്കിലുമുണ്ടാവുമോ ? നേരിട്ട് കാണാൻ തന്നെ കൊതിയുള്ളവരല്ലേ നാം !

ഇനിയൊന്ന് ആലോചിക്കൂ. നിങ്ങൾ നിങ്ങളുടെ എല്ലാം സുഖ സൌകര്യങ്ങളോടെയുമുള്ള വീട്ടിലാണ്. അല്ലെങ്കിൽ പ്രവാസ ലോകത്ത് നിങ്ങളുടെ റൂമിലാണ്. ദിനചര്യയെന്നോണം ഇഷ്ടമുള്ളാ ചാനലുകളിലെക്ക് മാറ്റി മാറ്റി അശ്‌ളീലങ്ങൾ കണ്ടുകൊണ്ടിരിക്കയാണ്. അല്ലെങ്കിൽ സിഗരറ്റും പുകച്ച് കൂട്ടുകാർക്കൊപ്പം സ്വറ പറഞ്ഞ് സീരിയലുകളിൽ മതി മറന്നിരിക്കയാണ്. ആ സമയത്ത് വാതിലിൽ ആരോ മുട്ടുന്നത് കേൾക്കുന്നു. നോക്കുമ്പോൾ ഒരു സുമുഖനും പ്രകാശിതവുമായ മുഖത്തോടേ ഒരാൾ പുറത്ത് നിൽക്കുന്നു. നിങ്ങൾ ചോദിക്കുന്നു. ആരാണ് ? പുറത്ത് നിന്നുള്ള മറുപടി “ഞാൻ അല്ലാഹുവിന്റെ റസൂലാണ്” നിങ്ങൾ അമ്പരന്ന് പോയി. !! പടച്ച റബ്ബേ. തിരു നബിയോ !! ഒരു നിമിഷം സ്തബ്ധനാവുന്നു. എങ്ങീനെ വാതിൽ തുറക്കും ! റൂമിൽ ചാനലിലൂടെ അശ്‌ളീലങ്ങൾ ഓടികൊണ്ടിരിക്കയാണ്. അപ്പുറത്ത് കമ്പ്യൂട്ടറിൽ അനാവശ്യ ചാറ്റുകൾ നടക്കുന്നുണ്ട്. എല്ലാം ഓഫ് ചെയ്ത് വാതിൽ തുറന്ന് കൊടുക്കാൻ നോക്കുമ്പോൾ ,അതാ അലമാരയിൽ മുഴുവൻ അശ്‌ളീല സി.ഡികളാണ്. ചുമരിൽ അന്യസ്ത്രീകളുടേ അർദ്ധനഗ്ന ചിത്രങ്ങളാണ്. എങ്ങിനെ വാതിൽ തുറക്കും ! ഉടൻ അവയെല്ലാം വലിച്ചിടുന്നതിനിടയിൽ വാതിലിൽ രണ്ടാമതും മുട്ടു കേൾക്കുന്നു. ധൃതിയിൽ , തിരു നബിയുടെ ആഗമനത്തിൽ ആഹ്‌ളാദവാനായി വാതിൽ തുറക്കാൻ പോകുമ്പോഴാണ് തന്റെ നിലത്തിഴയുന്ന ഉടുമുണ്ട് ശ്രദ്ധയിൽ പെടുന്നത്. അതെല്ലാം ശരിയാക്കി നിങ്ങൾ വാതിൽ തുറന്ന് കൊടുക്കുന്നു. റൂ‍മിന്റെ അവസ്ഥ ആലോചിച്ചപ്പോൾ ഇപ്പോൾ നബി صلى الله عليه وسلم വന്നില്ലായിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി. അത്രയ്ക്കും വികൃതവും മോശവുമാണ് അവസ്ഥ. തിരു നബി صلى الله عليه وسلم അകത്തേക്ക് കടന്ന ഉടനെ അതാ മൊബൈൽ റിംഗ് ചെയ്യുന്നു. റിംഗ് ടോൺ തന്നെ സിനിമാ ഗാനമാണ്. എങ്ങിനെയോ അത് ഓഫ് ചെയ്തു. അപ്പോഴതാ സിഗരറ്റിന്റെയും മദ്യത്തിന്റെയും രൂക്ഷ ഗന്ധം !! ഇനിയെന്ത് ചെയ്യും. അപ്പോഴാണ് തിരു നബി صلى الله عليه وسلم നിങ്ങളുടെ കീശയിലുള്ള മുസ്‌ഹഫ് ഒന്ന് തരൂ‍ എന്ന് പറയുന്നത്. പക്ഷെ അത് മുസ്‌ഹഫല്ല സിഗരറ്റ് പാകറ്റ് പാകറ്റാണെന്ന് എങ്ങീനെ പറയും ! വീട്ടിൽ തന്നെ ഒരു മുസ്‌ഹഫ് എടുത്ത് കൊടുക്കാനില്ല. അങ്ങിനെയിരിക്കെ, പള്ളിയിൽ നിന്ന് ബാങ്കൊലി കേൾക്കുന്നു. ഇന്ന് വരെ നിസ്കരിക്കാത്ത അല്ലെങ്കിൽ നിസ്കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധയില്ല്ലാത്ത നിങ്ങളെന്ത് ചെയ്യും. ? ഇന്ന് നിങ്ങൾ സുബഹി നിസ്കരിച്ചോ എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും ? അവസാനമായി വിശുദ്ധ ഖുർ‌ആൻ പാരായണം ചെയ്തത് എന്നാണെന്ന് ചോദിച്ചാൽ എന്തുത്തരമേകും ?

അതേ സമയം അശ്‌ളീല ഗാനങ്ങൾ കേട്ടതും സീരിയലുകളിലെ പെൺ‌കുട്ടികളുടെ സ്വരാസ്വാദനവും ഹറാമുകളിലായി ഉറക്കമൊഴിച്ച കഥകളും എത്ര വേണമെങ്കിലും പറയാൻ നിങ്ങൾക്കില്ലേ ? ഇനിയും ചിന്തിക്കൂ .. നിങ്ങളുടെ കുത്തഴിഞ്ഞ ജീവിതം കാണുമ്പോൾ തിരു നബി صلى الله عليه وسلم എന്തായിരിക്കും ചിന്തിക്കുക. ? നിങ്ങളോട് ദേശ്യം പിടിക്കുമോ ?ഇല്ല ! പകരം അവിടുന്ന് ഓർത്ത് കരയുകയായിരിക്കും നിനക്ക് വേണ്ടിയാണല്ലോ എന്റെ ജിവിതം സമർപ്പിച്ചതെന്നോർത്ത്,. നിന്നിലേക്ക് ഇസ്‌ലാം എത്തിക്കാൻ വേണ്ടിയാണല്ലോ എന്റെ സ്വഹാബത്ത് കടലും കരയും താണ്ടി വന്നത് ! നിനക്ക് വേണ്ടിയാണല്ലോ സ്വഹാബത്ത് അവരുടെ ജിവിതം വെടിഞ്ഞ് ഈ ഇസ്‌ലാമിനെ വളർത്തിയെടുത്തത് ? ഇതെല്ലാം ഓർത്ത് അവിടുന്ന് സങ്കടപ്പെടുകയായിരിക്കും. അവിടുന്ന് പറയും “ മോനേ, ഈ അവസ്ഥയിലാണെങ്കിൽ എങ്ങിനെ നിനക്ക് വേണ്ടി അന്ത്യ ദിനത്തില്ല് ഞാൻ ശഫാ‌അത്ത് ചെയ്യും ? എന്റെ ഹൌളുൽ കൌസറിൽ നിന്ന് എങ്ങിനെ നിനക്ക ഞാൻ വെള്ളം തരും ? എന്റെ സുന്നത്തിനെ മുഴുവൻ നി തിരസ്കരിച്ചില്ലേ ?

ഇനിയും ചിന്തിക്കൂ , നിങ്ങളുടെ വാതിലിന് മുട്ടിയത് തിരു നബി صلى الله عليه وسلم യല്ല മറിച്ച് മലക്കുൽ മൌത്ത് അസ്‌റാ‍‌ഈൽ عليه السلام ആണെന്ന് ഊഹിച്ച് നോക്കൂ. അവിടുന്നെ ഒരു സെകന്റ് കാത്തിരിക്കുമോ ? ഒരു തൌബ ചെയ്യാൻ അവസരം തരുമോ ? ഒരു വസിയാത്ത് പ‌റയാൻ കാത്തിരിക്കുമോ ? ആ സമയത്തുള്ള നിസ്കാരമെങ്കിലും നിർവ്വഹിക്കാൻ സമയം തരുമോ ? ഇല്ല ഒരിക്കലുമില്ല

നിശ്ചയം അല്ലാഹുവിനെ കണ്ടുമുട്ടുമെന്നതിനെ നിഷേധിച്ചവർ നഷ്ടത്തിലകപ്പെട്ടിരിക്കുന്നു. പെട്ടെന്ന് ആ സന്ദർഭം (മരണം ) വരുമ്പോൾ അവർ വിലപിക്കും. ആ ദിവസത്തിലേക്ക് വേണ്ടി ഒന്നും ചെയ്തു വെക്കാത്തത് എന്തൊരു നഷ്ടമായിപ്പോയി എന്നവർ വിലപിക്കും. ചിന്തിക്കുക എത്ര ദുഷിച്ച ഭാരമാണത് ! ഭൌതിക ജീവിതം ഒരു വിനോദവും തമാശയുമാകുന്നു. രക്ഷ കാംക്ഷിക്കുന്നവർക്ക് പരലോക ഭവനം തന്നെയാണ് ഉത്തമം ഇനിയും ചിന്തിക്കുന്നില്ലേ ? (അൽ അൻ‌ആം 31-32)

പ്രിയപ്പെട്ടവരേ, കാത്തിരിക്കാതെ, ഹറാമുകളിൽ മുഴുകാതെ തിരു നബി صلى الله عليه وسلم യിലേക്ക് മടങ്ങൂ

യാ നബീ, സലാം അലൈകാ, യാറസൂൽ , സലാം അലൈകാ..وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-468

467-സയ്യിദുനാ റസൂലുല്ലാഹ്-ഭാഗം-17


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

തിരു നബി صلى الله عليه وسلم ക്ക് മാത്രം –ഭാഗം-17

തിരു നബി صلى الله عليه وسلم പറയുന്നത് കാണൂ

عنْ أَنسٍ رضي الله عنه عن النبيِّ صلى الله عليه وسلّم قال: «ثَلاثٌ مَنْ كُنَّ فيهِ وَجَدَ حَلاوَةَ الإِيمان: أَنْ يَكونَ اللَّهُ ورسولُه أحبَّ إليهِ مِمَّا سِواهُما، وأنْ يُحِبَّ المَرْءَ لا يُحِبُّهُ إلاّ لله، وأنْ يَكرَهَ أنْ يَعودَ في الكُفرِ كما يكرَهُ أنْ يُقذَفَ في النَّار». (رواه البخاري 16)


അനസ് رضي الله عنه വിൽ നിന്ന് നിവേദനം “ നബി صلى الله عليه وسلم പറഞ്ഞു. മൂന്ന് കാര്യങ്ങൾ ഒരാളിലുണ്ടായാൽ അവന് ഈമാനിന്റെ മാധുര്യം ലഭിച്ചു. അല്ലാഹുവും അവന്റെ റസൂ‍ലും മറ്റാ‍രേക്കാളും പ്രിയപ്പെട്ടവരാകുക. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് മാത്രം മനുഷ്യനെ സ്നേഹിക്കുക, കുഫ്‌റിലേക്ക് മടങ്ങൽ തീയിൽ എറിയപ്പെടും പോലെ വെറുക്കുക’ (ബുഖാരി 16 )

മറ്റൊരു തിരു വചനം കാണുക

عنْ أَنسٍ رضي الله عنه قال النبيُّ صلى الله عليه وسلّم «لاَ يُؤْمِنُ أَحَدُكُم حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِِهِ وَالنَّاسِ أَجْمَعِينْ». (رواه البخاري )

‘അനസ് رضي الله عنه വിൽ നിന്ന് നിവേദനം “ നബി صلى الله عليه وسلم പറഞ്ഞു സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും സകല ജനത്തേക്കാളും ഞാൻ പ്രിയപ്പെട്ടവനാകും വരെ നിങ്ങളിലൊരാളും മു‌അ്മിനാവുകയില്ല.

ഇങ്ങനെ സ്നേഹിക്കപ്പെടേണ്ട ഒരു മനുഷ്യൻ ലോകത്ത് വേറേയാരാണുള്ളത് ? ആതിരുനബി صلى الله عليه وسلم സാധാരണ മനുഷ്യൻ മാത്രമോ ? മു‌അ്മിനീങ്ങൾക്ക് അത് പറയാൻ പറ്റില്ല.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-467

Wednesday, March 2, 2011

466-സയ്യിദുനാ റസൂലുല്ലാഹ്-ഭാഗം-1 6

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

തിരുനബി صلى الله عليه وسلم ക്ക് മാത്രം –ഭാഗം-16

അല്ലാഹു سبحانه وتعالى തന്നെ പറയുന്നു.

وَرَفَعْنَا لَكَ ذِكْرَكَ (سورة الشرح 4)

"താങ്കളുടെ കീർത്തിയെ നാം ഉയർത്തിയിരിക്കുന്നു. " ( ശറഹ് -4 )


തിരുനബി صلى الله عليه وسلم യെ സൃഷ്ടിച്ച അല്ലാഹു പറയുന്നു. “ തിരുനബി صلى الله عليه وسلم യെ അത്യുന്നതാനാക്കിയിരിക്കുന്നു എന്ന്. വഹാബി /മൌദൂദികൾ പറയുന്നു ഇല്ല. വെറും ഒരു സാധാരണ മനുഷ്യൻ മാത്രമാണെന്ന് !!

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-466

465-സയ്യിദുനാ റസൂലുല്ലാഹ്-ഭാഗം-15

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

തിരുനബി صلى الله عليه وسلم ക്ക് മാത്രം –ഭാഗം-15


പാവം വഹാബികൾ അറിവില്ലാതെ വെറും സാധാരണ മനുഷ്യനായി പ്രചരിപ്പിക്കുകയും അതിനായി പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന നമ്മുടേ നേതാവ് തിരു നബി صلى الله عليه وسلم പറയുന്നു. ‘ഞാൻ നിങ്ങളെപ്പോലെ അല്ലന്ന്’ അത് കാണൂ

عن أبي هريرة رضيَ الله عنهُ قال: «نَهى رسولُ الله صلى الله عليه وسلّم عنِ الوِصالِ في الصَّومِ، فقالَ لهُ رجلٌ منَ المسلمِينَ: إِنكَ تُواصلُ يا رسولَ الله. قال: وأيُّكم مِثلي؟ إني أبِيتُ يُطعِمني ربي ويَسقِين. (رواه البخاري رقم 1942)

അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം; “ നോമ്പ് തുറക്കാതെ തുടർച്ചയായി നോമ്പ് നോൽക്കുന്നത് നബി صلى الله عليه وسلم നിരോധിച്ചു. സ്വഹാബികൾ ചോദിച്ചു. “ അങ്ങ് മുറിക്കാതെ നോമ്പ് നോൽക്കുന്നുണ്ടല്ലോ ? നബി صلى الله عليه وسلم പറഞ്ഞു. എന്നെപ്പോലെ നിങ്ങളിൽ ആരാണുള്ളത് ? എനിക്ക് എന്റെ രക്ഷിതാവ് ഭക്ഷണം നൽകുകയും വെള്ളം നൽകുകയും ചെയ്യുന്നുണ്ട് (ബുഖാരി )

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-465

Related Posts with Thumbnails