بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
തിരു നബി صلى الله عليه وسلم ക്ക് മാത്രം-ഭാഗം-02
സത്യത്തിൽ വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചത് പോലെ മുജാഹിദുകൾ/വഹാബികൾ തിരുനബി صلى الله عليه وسلم യെ കാണേണ്ടത് പോലെ കാണുകയോ മനസ്സിലാക്കേണ്ടത് പോലെ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. അല്ലാഹു പറയുന്നു.
وَتَرَاهُمْ يَنظُرُونَ إِلَيْكَ وَهُمْ لاَ يُبْصِرُونَ (7:198
“അവർ തങ്ങളെ നോക്കുന്നതായി അങ്ങേക്ക് കാണാം, എന്നാൽ അവർക്ക് തങ്ങളുടെ യാഥാർത്ഥ്യത്തെ കാണാൻ കഴിയില്ല.” (അൽ-അഅ്റാഫ് 198)
എന്തൊരർത്ഥവത്തായ ആയത്താണിത്. വഹാബികളെപോലുള്ളവർ നബിയെ അറിയുകയും കേൾക്കുകയും ചെയ്തിട്ടുണ്ടാവാം പക്ഷെ തിരുനബി صلى الله عليه وسلم യുടെ അസാധാരണത്വവും സവിശേഷതകളും മഹത്വവും അവർക്ക് കാണാൻ കഴിയാതെപോയി. അല്ലെങ്കിലും ആ തിരുൻബി صلى الله عليه وسلم യോടുള്ള അനാദരവ് ഒന്ന് കൊണ്ട് മാത്രമാണ് വഹാബികളുടെ മുഖത്ത് നിന്നും ഈമാനിന്റെ പ്രകാശം എടുത്ത്മാറ്റപ്പെട്ടത്... അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ.. ആമീൻ
പ്രിയ സുഹൃത്തുക്കളെ ആലോചിച്ച് നോക്കുക .ബുദ്ധിയുള്ളവരാരെങ്കിലും കഴിഞ്ഞ ബുള്ളറ്റിനിൽകൊടുത്ത ഹദീസ് ഉദ്ധരിച്ചുകൊണ്ട് തിരു നബി صلى الله عليه وسلم സാധാരണ മനുഷ്യനാണെന്ന് വിധിയെഴുതുമോ ? ഇത്തരക്കാർ വിശുദ്ധ ഖുർആനിലെ والله خير الماكرين എന്ന ആയത്തുദ്ധരിച്ചുകൊണ്ട് സർവ്വ ലോക രക്ഷിതാവായ, നാം എത്ര നന്ദി ചെയ്താലും അവന്റെ അനുഗ്രഹങ്ങൾക്ക് പകരമാവാത്ത, അല്ലാഹുവിനെ കുറിച്ച് “ചതിയനാണെന്ന്” പറയാൻ ഇവർ മുതിരില്ലേ !! പ്രിയപ്പെട്ട വായനക്കാരേ, നിങ്ങൾ ഒരിക്കലും ഇത്തരം ഉത്പതിഷ്ണുക്കളുടെ കെണിയിൽ പെട്ടുപോകരുതേ അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ
നമുക്ക് തുടങ്ങാം. പ്രിയ സഹോദരന്മാരേ, കോടാനുകോടി അടിമകളുള്ള അല്ലാഹു ഒരേ ഒരു അടിമയെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്
“ ചില ദൃഷടാന്തങ്ങൾ കാണിച്ച് കൊടുക്കാൻ വേണ്ടി തന്റെ അടിമയെ (തന്റെ അടിമയ ! എന്തൊരു മനോഹരമായ വാചകമാണിത് !! ) മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സയിലേക്ക് ഒരു രാത്രിയിൽ സഞ്ചരിപ്പിച്ചവൻ പരിശുദ്ധനത്രെ. മസ്ജിദുൽ അഖ്സയുടെ പരിസരം നാം അനുഗ്രഹീതമാക്കിയിട്ടുണ്ട്. നിശ്ചയം അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു. (സൂറത്തുൽ ഇസ്റാഅ് :1)
ആ തിരുനബി صلى الله عليه وسلم സാധാരണ മനുഷ്യനോ ? അല്ല ഒരിക്കലുമല്ല, നാഥാ അങ്ങിനെ പ്രചരിപ്പിക്കുന്നവരിൽ നിന്ന് ഞങ്ങളെ നീ കാത്ത് രക്ഷിക്കണമേ.. ആമിൻ
اَللَّهُمَّ يَا رَبِّ بَلِّغْهُ عَنَّا أَفْضَلَ السَّلاَمِ وَاجْزِهِ عَنَّا أَفْضَلَ مَا جٰازَيْتَ بِهِ النَّبِيَّ عَنْ أُمَّتِهِ يٰا رَبَّ الْعَالَمِينْ.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin -452
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.