بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിൽ നിന്നു ലഭിക്കുന്ന വിശദീകരണം ജനങ്ങൾക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് പ്രവാചകന്മാർ നിയോഗിക്കപ്പെടുന്നത്. അവിടെയാണ് രണ്ടാമത്തെ പ്രമാണമായ സുന്നത്തിന്റെ പ്രസക്തി. അപ്പോൾ ഖുർആനിനെ നാം മനസ്സിലാക്കേണ്ടത് അല്ലാഹു നബി صلى الله عليه وسلم ക്ക് വിശദീകരിച്ചു കൊടുത്തത് പോലെയാണ്. അല്ലാതെ അറബി ഭാഷ മനസ്സിലാക്കിയോ പരിഭാഷ നോക്കിയോ അല്ലെന്ന് സ്പഷടമാണ്. അല്ലാഹു ഖുർആനിന്ന് നൽകിയ വിശദീകരണമാണ് തിരുസുന്നത്ത്.
നബി صلى الله عليه وسلم യുടെ വാക്കുകൾ, പ്രവൃത്തികൾ, മൌനാനുവാദങ്ങൾ എന്നിവയാണ് സുന്നത്ത്. ഖുർആനിന്റെ ആധികാരക വിശദീകരണമാണ് സുന്നത്ത് ഉൾകൊള്ളുന്നത്. ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ സുന്നത്തിൽ നിന്ന് മനസ്സിലാക്കണം.
മുസ്ലിം ഉമ്മത്തിൽ സംഭവിക്കാവുന്ന മുഴുവൻ പ്രശ്നങ്ങളെക്കുറിച്ചുമുള്ള ജ്ഞാനം നബി صلى الله عليه وسلم ക്ക് നൽകപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം വ്യക്തമായോ പൊതുവായോ അവിടുന്ന് പറഞ്ഞുവെച്ചു. ഏതെങ്കിലും കാര്യത്തിൽ വ്യക്തമായ വിധി നൽകാത്തതുണ്ടെങ്കിൽ അതിനുള്ള പരിഹാരവും ഖുർആനും സുന്നത്തുമുൾകൊള്ളുന്നുണ്ട്.
ചുരുക്കത്തിൽ ഇസ്ലാമിന്റെ സുപ്രധാന പ്രമാണം ഖുർആനും സുന്നത്തുംാണെന്ന് നാം മനസ്സിലാക്കി
ഇനി ഖുർആനിന്റെയും സുന്നത്തിന്റെയും ഈ അറിവുകളും രഹസ്യങ്ങളും പതിനഞ്ച് നൂറ്റാണ്ടുകൾക്കിപ്പുറം നിൽക്കുന്ന നാം എങ്ങനെ മനസ്സിലാക്കണമെന്നതാണ് പ്രധാന വിഷയം.
എല്ലാ കാര്യങ്ങളും ഉൾകൊണ്ട ഖുർആനും സുന്നത്തും നമ്മുടെ കൈവശമുണ്ടെങ്കിലും പല കാര്യങ്ങളും പ്രത്യക്ഷമായൈ അവയിൽ വ്യക്തമാക്കിയിട്ടില്ല. ഖുർആനിലും സുന്നത്തിലും പറഞ്ഞ വ്യാപകാർത്ഥമുള്ള പ്രയോഗങ്ങളിൽ നിന്നും മറ്റും അവ കണ്ടെത്തുകയാണ് വേണ്ടത്. ഇവിടെയാണ് ഇജ്തിഹാദിന്റെ (ഗവേഷണം) അനിവാര്യത വ്യക്തമാകുന്നത്. ഈ മഹദ് കൃത്യം നിരുപാധികം എല്ലാവർക്കും നിർവഹിക്കാനാവുന്നതല്ല. ഇജ്തിഹാദ് വഴി ഹുകുമുകൾ (വിധികൾ) കണ്ടെത്തുന്നവർ ഒട്ടേറെ നിബന്ധനകൾ മേളിച്ച വ്യക്തിയായിരിക്കണം.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-321
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.