بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മറ്റൊരു ആയത്ത് കാണുക.
മുഹാജിറുകളിലും അൻസാറുകളിലും നിന്ന് ഒന്നാമന്മാരായി മുന്നോട്ട് വന്നവരെയും അവർക്ക് ശേഷം സത്യസന്ധമായി അവരെ പിന്തുടർന്നവരെയും അല്ലാഹു തൃപിതിപ്പെട്ടിരിക്കുന്നു. അവർ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങൾ അവർക്കായി ഒരുക്കിവെച്ചിട്ടുണ്ട്. അവർ അതിലെ നിത്യ വാസികളാവും .അതാണ് മഹത്തായ വിജയം.
ഈ ആയത്തിലും അല്ലാഹു വ്യക്തമായി പറയുന്നു. ‘സ്വഹാബത്തിന്റെ പാത പിന്തുടർന്നവരാണ് അല്ലാഹുവിന്റെ പ്രീതിക്ക് അർഹർ എന്ന്’
ഇനി ഒരു ഹദീസും കൂടി കാണുക.
ഈ ആയത്തിലും അല്ലാഹു വ്യക്തമായി പറയുന്നു. ‘സ്വഹാബത്തിന്റെ പാത പിന്തുടർന്നവരാണ് അല്ലാഹുവിന്റെ പ്രീതിക്ക് അർഹർ എന്ന്’
ഇനി ഒരു ഹദീസും കൂടി കാണുക.
سَمِعْتُ أَنَسَ بْنَ مَالِكٍ ، يَقُولُ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «إِنَّ أُمَّتِي لاَ تَجْتَمِعُ عَلَى ضَلاَلَةٍ. فَإِذَا رَأَيْتُمُ اخْتِلاَفاً، فَعَلَيْكُمْ بِالسَّوَادِ الأَعْظَمِ (رواه ابن ماجه رحمه الله في سننه رقم 4036 باب السواد الأعظم
“എന്റെ സമുദായം തെറ്റിന്മേൽ ഏകോപിക്കുകയില്ല. അതിനാൽ നിങ്ങൾ അഭിപ്രായ വിത്യാസത്തിലായാൽ ഭൂരിഭാഗത്തിന്റെ കൂടെ നിലയുറപ്പിക്കൂ”
عَنْ ثَوْبَانَ ، قَالَ: قَالَ رَسُولُ اللّهِ «لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ. (صحيح مسلم رقم 4906
“ എന്റെ സമുദായത്തിലെ ഒരു വിഭാഗം എന്നും സത്യത്തിലായി നില നിൽകുന്നതാണ്.”
ഈ ആയത്തുകളുടെയും ഹദീസുകളുടെയും വെളിച്ചത്തിൽ ആർക്കും മനസ്സിലാക്കാവുന്ന സത്യമാണ് വിശുദ്ധ ഇസ്ലാമിന്റെ ശരിയായ രൂപം നാളിത് വരെ മുഅ്മിനീങ്ങൾ ഇമാമീങ്ങളുടെ നിർദ്ദേശമനുസരിച്ച് പാലിച്ചു പോന്ന ജിവിത രീതിയാണെന്ന്..
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-319
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.