بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
കപടന്മാരുടെയും വ്യാജന്മാരുടെയും ഇടപെടലുകൾ കാരണം സത്യ ദീനായ ഇസ്ലാം പലവിധേന തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇൻഫർമേഷൻ ടെൿനോളജിയുടെ വ്യാപനം ഇതിന് ആക്കം കൂട്ടുകയും ചെയ്തു. മുസ്ലിം സാധാരണക്കാരെ ഇത്തരക്കാർ കെണിയൊരുക്കി കാത്തിരിക്കുകയാണ്. ഇത്തരം ഒരു ഘട്ടത്തിൽ യഥാർത്ഥ ഇസ്ലാം ഏതാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ ലളിതമായും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമുള്ള ഒരു പഠനമാണ് ‘അഹ്ലുസ്സുന്നത്തി വൽ ജമാഅ” എന്ന ഈ ബുള്ളറ്റിനുകളെകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു നമുക്ക് നല്ലത് പഠിക്കാനും അതനുസരിച്ച് ജിവിച്ച് ഹുസ്ൻൽ ഖാതിമത്തോടെ മരിക്കാനും തൌഫീഖ് നൽകട്ടെ ആമീൻ
ഇസ്ലാം മതത്തിന്റെ ശരിയായ രൂപമാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅ.
പ്രാവാചക ചര്യയുടെയും സ്വഹാബീ സമൂഹത്തിന്റെ ജീവിതരീതിയുടെയും അവകാശികൾ എന്നാണ് അഹ്ലുസ്സുന്നത്തി വൽ ജമാആ കൊണ്ടുദ്ദേശിക്കുന്നത്.
തിരു നബി صلى الله عليه وسلم യുടെ ഹദിസിൽ കാണാം. ഇസ്രാഈൽ സന്തതികൾ 72 വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ട്. എന്റെ സമുദായം 73 വിഭാഗങ്ങളായിത്തീരും ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്. സ്വർഗപ്രവേശനം ലഭിക്കുന്ന പ്രസ്തുത വിഭാഗം ഏതാണെന്ന് അനുയായികൾ ആരാഞ്ഞു. ഞാനും എന്റെ അനുചരന്മാരും ഏതൊരു ആദർശത്തിലാണോ, അതിനെ അവലംബിക്കുന്നവരാണവർ’ എന്നായിരുന്നു മറുപടി. (തുർമുദി). ഈ മാർഗം സ്വീകരിക്കൽ നിർബന്ധമാണ്.
യഥാർത്ഥ ഇസ്ലാമേതാണെന്ന് മനസ്സിലാക്കാൻ ഈ ഹദീദ് തന്നെ മതി.
അപ്പോൾ സത്യദീനേതാണെന്ന് മനസ്സിലാക്കാനുള്ള ഒറ്റമൂലി ഇതാണ്. തിരുനബി صلى الله عليه وسلم യിൽ നിന്ന് ദീൻ പഠിച്ച സ്വഹാബത്തും സ്വഹാബത്തിൽ നിന്ന് ദീൻ പഠിച്ച ത്വാബിഉകളും അവരിൽ നിന്ന് ദീൻ പഠിച്ച താബിഉത്താബിഉകളും അവരെ തുടർന്ന് മുഅ്മിനീങ്ങൽ ജിവിച്ചുപോന്ന പാത ഏതാണോ അതാണ് യഥാർത്ഥ ഇസ്ലാം . അതിന്റെ പേരാണ് ‘അഹ്ലുസ്സുന്നത്തി വൽ ജമാഅ’ ഈ പാതക്ക് പുറത്തുള്ളത് മുഴുവനും മുസ്ലിംകളുടെ വഴിയിലല്ലെന്ന് മനസ്സിലാക്കാവുന്നതാണ്.
***** ***** ***** ***** ******** ****** ***** *** **** ****** *** ******
നല്ലവരായ വായനക്കാരുടെ എല്ലാവിധ അഭിപ്രായങ്ങളും സംശയങ്ങളും സ്വാഗതം ചെയ്യുന്നു. മറുപടി അർഹിക്കുന്നവയ്ക്ക് സമയാനുസരണം അല്ലെങ്കിൽ ഈ ബുള്ളറ്റിനുകൾ കഴിഞ്ഞതിനു ശേഷം മറുപടി എഴുതുന്നതാണ് إن شاء الله
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-317
യഥാർത്ഥ ഇസ്ലാം ഏതാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ ലളിതമായും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമുള്ള ഒരു പഠനമാണ് ‘അഹ്ലുസ്സുന്നത്തി വൽ ജമാഅ” എന്ന ഈ ബുള്ളറ്റിനുകളെകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു നമുക്ക് നല്ലത് പഠിക്കാനും അതനുസരിച്ച് ജിവിച്ച് ഹുസ്ൻൽ ഖാതിമത്തോടെ മരിക്കാനും തൌഫീഖ് നൽകട്ടെ ആമീൻ
ReplyDeletegud.. Iam waiting.... This model post best wishes... Continue... Gud way allah bless u..
ReplyDelete