بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഖുർആൻ അനറബി ഭാഷയിലെഴുതൽ
വിശുദ്ധ ഖുർആൻ അറബിയല്ലാത്ത ഭാഷയിൽ എഴുതൽ ഹറാമാണെന്നതിൽ ഇമാമുകൾ ഏകാഭിപ്രായക്കാരാണ്. ഇമാം ഇബ്നു ഹജറുൽ ഹൈതമി رحمه الله തന്റെ ഫതാവൽ ഖുബ്റയിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. (ഫതാവ 1/25)
ഇമാം ബൈഹഖി തന്റെ ശുഅ്ബുൽ ഈമാൻ എന്ന കിതാബിൽ പറയുന്നത് കാണുക. . “വല്ലവനും മുസ്ഹഫ് എഴുതുകയാണെങ്കിൽ മഹത്തുക്കളായ സഹാബത്ത് മുസ്ഹഫുകളെ എഴുതിയ അതേ ഹിജാഇയ്യായ അക്ഷരങ്ങളുടെ മേൽ സൂക്ഷിച്ച് എഴുതുകയും അതിൽ അവർക്ക് എതിർ പ്രവർത്തിക്കാതിരിക്കലും അവർ എഴുതിയ ഒന്നിനെയും മാറ്റം വരുത്താതിരിക്കലും കടമയാകുന്നു. കാരണം അവരാണ് നമ്മേക്കാൾ പാണ്ഡിത്യം ഉള്ളവരും വിശ്വസ്തരും. അതിനാൽ അവർ ചെയ്തതിനെതിരിൽ അധികപറ്റായി നാം ഒന്നും ചെയ്ത്കൂടാ”
ഇനി ഖുർആൻ അറബിയല്ലാത്ത ഭാഷയിലെഴുതിയാലും അതിനെ ആദരിക്കണം. ശുദ്ധി കൂടാതെ അതിനെ തൊടലും ചുമക്കലുമൊക്കെ നിഷിദ്ധം തന്നെ.
***** ***** ***** ***** ******** ****** ***** *** **** ************ *** ******
പ്രിയ വായനക്കാരേ, വിശുദ്ധ ഖുർആനിന്റെ പാരായണ ശാസ്ത്രത്തിലേക്കുള്ള ഒരു ചെറിയ എത്തിനോട്ടം മാത്രമായിരുന്നു എഴുപതോളം ബുള്ളറ്റിനുകളിലായി നാം വായിച്ചത്. തജ്വീദിന്റെ ജ്ഞാനം ഇനിയും എത്രയോ വലുതാണ്. അവയിലധികവും ഇവ്വിഷയത്തിൽ പരിജ്ഞാനിയായ ഒരു ഗുരുവിന്റെ സഹായത്തോടെ പഠിക്കേണ്ടതുമാണ്. ഇതിൽ വന്ന അപാകതകളും പോരായ്മകളും വായനക്കാർ ചൂണ്ടിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ അപാകതകളെല്ലാം പൊറുത്ത് തന്ന് സർവ്വലോകരക്ഷിതാവായ അല്ലാഹു നമ്മിൽ നിന്നും ഇത് സ്വീകരിക്കട്ടെ. വിശുദ്ധ ഖുർആൻ ഭംഗിയായും ഇഖ്ലാസോടെയും പാരായണം ചെയ്യുവാനും ഖുർആൻ ശഫാഅത്ത് ചെയ്ത് സ്വർഗം പ്രാപിക്കുന്നവരിൽ ഉൾപ്പെടാനും നമ്മേയും നമ്മുടെ ഉസ്താദുമാരെയും മാതാപിതാക്കളെയും ഭാര്യ-സന്താനങ്ങളെയും ഇത് വായിക്കുന്നവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-299