بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഖുർആൻ ക്രോഡീകരണം
തിരു നബി صلى الله عليه وسلم യുടെ കാലത്ത് തനെ സ്വഹാബികൾ പലരും ഖുർആൻ എഴുതി വെച്ചിരുന്നു.ഓരോ സൂക്തവും ഏത് സൂക്തത്തിനു ശേഷം ചേർക്കണമെന്ന് നബി صلى الله عليه وسلم നിർദ്ദേശിച്ചിരുന്നു. സൂറത്തുകളുടെ ക്രമീകരണവും അത് പോലെതന്നെയായിരുന്നു.
പക്ഷെ ഇന്നതേത് പോലുള്ള ക്രമികരണം സ്വഹാബത്തിന്റെ ഹൃദയത്തിൽ മാത്രമായിരുന്നു.
ഒന്നാം ഖലീഫ മഹാനായ സിദ്ദീഖ് رضي الله عنه ന്റെ ഭരണ കാലത്ത് (ഹിജ്റ 12 ൽ) മുസൈലിമത്തിൽ കദ്ദാബുമായുണ്ടായ യുദ്ധത്തിൽ ഖുർആൻ മന:പാഠമാക്കിയ നൂറുകണക്കിന് സ്വഹാബികൾ ശഹീദായപ്പോൾ ഖുർആൻ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയാൽ അത് ഒറ്റ ഏടായി എഴുതി സൂക്ഷിക്കുവാൻ ഉമർ رضي الله عنه സിദ്ദീഖ് رضي الله عنه നോട് ആവശ്യപ്പെട്ടു. അതൊരു നല്ല കാര്യമാണെന്നു ബോധ്യപ്പെട്ട സിദ്ദീഖ് رضي الله عنه ഈ മഹൽ കർമ്മത്തിന് സൈദുബ്നു സാബിത് رضي الله عنه നെ ചുമതലപ്പെടുത്തി. (ഇവർ നബി صلى الله عليه وسلم യുടെ കാലത്ത് തന്നെ ഖുർആൻ എഴുതിവെക്കുന്ന ചുമതലയുള്ള സഹാബിയായിരുന്നു.)
അങ്ങിനെ നബി صلى الله عليه وسلم യുടെ കാലത്ത് എല്ലിലും മരക്കഷ്ണത്തിലും ഈത്തപ്പനമടലിലും തോലിലും കല്ലിലുമെല്ലാം എഴുതിവെച്ചിരുന്ന ഖുർആൻ വചനങ്ങളെ ഖുർആനിന്റെ ക്രമപ്രകാരം കടലാസിലേക്ക് പകർത്തി എഴുതി. സിദ്ദീഖ് رضي الله عنه ന്റെ മരണം വരെ ഈ മുസ്ഹഫ് അവരുടെ കൈവശവും പിന്നീട് ഉമർ رضي الله عنه ന്റെ കൈവശവും ശേഷം അവരുടെ മകൾ ഉമ്മുൽ മുഅ്മിനീൻ ഹഫ്സ്വ رضي الله عنها യുടെ പക്കലുമായിരുന്നു.
ഈ ക്രോഡീകരണം മൂലം വിശുദ്ധ ഖുർആൻ വള്ളിപുള്ളി വിത്യാസമില്ലാതെ നില നിൽക്കാൻ ഒരു ഔദ്യോഗിക അവലംബമെന്ന നിലയിൽ സൂക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പരായാണത്തിന് ഉപയോഗിച്ചിരുന്നില്ല.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-291
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.