بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
പുള്ളികളും ഹർക്കത്തുകളും
ഉസ്മാൻ رضي الله عنه എഴുതിച്ച മുസ്ഹഫുകളിൽ ‘ഫത്ഹ്’ ,‘കസ്റ്’ , ‘ദ്വമ്മ്’ , ‘മദ്ദ്’, ‘ശദ്ദ്’, തുടങ്ങിയ ഹർക്കത്തുകളോ സൂറത്തുകളുടെ പേരുകളോ ,സൂക്തങ്ങൾ അവസാനിക്കുന ചിഹ്നങ്ങളോ ഉണ്ടായിരുന്നില്ല.
ബറാഅത്ത് ഒഴിച്ചുള്ള എല്ലാ സൂറത്തുകളുടെയും ആദ്യത്തിൽ ബിസ്മി ഉണ്ടായിരുന്നു. ഓരോ സൂറത്തിലെയും ഒരായത്താണ് ‘ബിസ്മി’ എന്ന് ഇമാം ശാഫിഇ رحمه الله യും മറ്റു പറഞ്ഞതിനുള്ള കാരണവും ഇതാണ്.
ഉസ്മാനി മുസ്ഹഫിന്റെ മൂല്യക്ഷരങ്ങൾക്കും ഘടനക്കും യാതൊരു മാറ്റവും വരുത്താതെ പാരായണ സൌകര്യത്തിന് വേണ്ടി ഖുർആനിൽ ഹറക്കത്ത്, പുള്ളി, ശദ്ദ്, മദ്ദ്, തുടങ്ങിയ നൽകുന്നത് സുന്നത്താണെന്നും നിർബന്ധമാണെന്നും പറഞ്ഞ ഇമാമുകളുണ്ട്.
അലിയുബ്നും അബീതാലിബിന്റെ ശിഷ്യനായ അബുൽ അസ്വദ് അൽ ദുഅ്ലി (أبو الأسود الدؤلي رحمه الله) (മരണം ഹിജ്റ 69ൽ ) എന്നിവരാണ് ആദ്യമായി ഹറക്കത്തിന്റെ സൂചിപ്പിക്കുന്ന പുള്ളികൾ മുസ്ഹഫിൽ നൽകിയത്
ഹിജ്റ എഴുപത് വരെ അഥവാ 40 കൊല്ലം ഹർക്കത്തുകളോ പുള്ളികളോ ഇല്ലാത്ത ഉസ്മാനി മുസ്ഹഫിലായിരുന്നു ജനങ്ങൾ ഖുർആൻ പാരായണം ചെയ്തത. ഈ കാലത്ത് ഇസ്ലാം തഴച്ചു വളരുകയും അറബികളും അനറബികളും കലർന്നുള്ള ജിവിതമായിത്തീർന്നതോടുകൂടി ഖുർആന്റെ ഉച്ചാരണത്തിൽ പിശക് വരാൻ തുടങ്ങിയതാണ് അബുൽ അസ്വദ് ദുഅ്ലിയെ ഈ മഹൽ കർമ്മത്തിന് പ്രേരിപ്പിച്ചത്. മുആവിയ رضي الله عنه ന്റെ ഭരണകാലത്ത് ബസ്വറയിലെ അമീറായിരുന്ന സിയാദുബ്നു അബീ സുഫ്യാന്റെ നിർദ്ദേശമനുസരിച്ചുമാണത്. പ്രധാന ഹർക്കത്തുകളായ ഫത്ഹിനു പകരം മുകളിൽ ഒരു പുള്ളിയും ദ്വമ്മിനു പകരം അക്ഷരങ്ങളുടെ ശേഷം ഒരു പുള്ളിയും കസ്റിനു ശേഷം അക്ഷരങ്ങളുടെ താഴെ ഒരു പുള്ളിയുമായിരുന്നു അദ്ദേഹം നൽകിയ പരിഷ്കരണം. സുകൂനിന് അടയാളങ്ങളൊന്നും ഇല്ലായിരുന്നു.
പിന്നീട് അബുൽ അസ്വദിന്റെ ശിഷ്യനായ ഇമാം ഖലീലുബ്നു അഹ്മദ് (മരണം 170 ഹിജ്റ) رحمه الله യാണ് ഇന്ന് മുസ്ഹഫുകളിൽ കാണുന്ന രൂപത്തിൽ ഹർക്കത്തുകളും ശദ്ദും മദ്ദുമെല്ലാം നൽകി ഖുർആൻ കൂടുതൽ മനോഹരമാക്കിയത്.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-293