بسم الله الرحمن
الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
(മദ്ദ് - المــــد )
(മദ്ദ് - المــــد )
ഫത്ഹിന് ശേഷം ‘അലിഫും’ ദ്വമ്മിന് ശേഷം സുകൂനായ വാവും കസ്റിന് ശേഷം സുകൂനായ യാഉം വരുമ്പോള്‍ ഈ അക്ഷരങ്ങള്‍ കൊണ്ട് ആ ഹര്ക്കത്തുക്കളുടെ ശബ്ദത്തെ ദീര്‍ഘിപ്പിക്കുന്നതിനാണ് മദ്ദ് എന്ന് പറയുന്നത്. ഇത് ‘അസ്വ്ലിയ്യ് ‘(أَصْلِيّْ) , ‘ഫര്‍ഇയ്യ് ‘(فَرْعِيّْ) ഇങ്ങനെ രണ്ടു വിധമുണ്ട്. മദ്ദുള്ള അക്ഷരത്തെ ഉച്ചാരണത്തില്‍ കൊണ്ടുവരാന്‍ ആവശ്യമായ ദീര്ഘത്തിനാണ് ‘അസ്വ്ലിയ്യ്’ എന്ന് പറയുക. ഒരു അലിഫിന്റെ ഖദ്റാണ് ഇതിന്റെ ദീര്‍ഘം (രണ്ട് ഹര്‍ക്കത്തിന്റെ ഖദ്ര്) . ഉദാ : ب എന്നതിന് അസ്വ്ലിയ്യായ മദ്ദ് കൊടുത്താല്‍ بٰا എന്നായി. അപ്പോള്‍ بَبْ എന്നുച്ചരിക്കുന്ന സമയം തന്നെയാണ് بٰا എന്നുച്ചരിക്കാനും എടുക്കേണ്ടത്.
‘തര്‍തീല്‍‘ ترتيل (സമാധാനം) , ‘തദ്വീര്’ تدوير (മിതം) , ‘ഹദര്‍’ حدر (വേഗത), ഈ മൂന്ന് വിധത്തിലും ഖുര്‍ആന്‍ പാരായണം ചെയ്യാം. പക്ഷേ നിയമം മറികടക്കരുത്. അപ്പോള്‍ തര്‍തീലായി ഓതുമ്പോള്‍ എല്ലാ അക്ഷരവും സമാധാനത്തില്‍ ഉച്ചരിക്കപ്പെടുന്നതിനാല്‍ മദ്ദും അതിനനുസരിച്ച് കൂടുന്നതും തദ്വീര് , ഹദര്‍ എന്നിവയില്‍ അതനുസരിച്ച് കുറയുന്നതുമാണ്.
അസ്ലിയായ ‘മദ്ദ്’ പദത്തിന്റെ നടുവിലായാലും ഒടുവിലായാലും വഖ്ഫിലായാലും ചേർത്തോതുമ്പോഴായാലും മേൽ പറഞ്ഞ ഖദ്റിനേക്കാൽ ഏറ്റലും ചുരുക്കലും ഹറാമാണ്. മലയള ഭാഷയിൽ താടി, മൂക്ക്, ദീനം തുടങ്ങിയ പദങ്ങൾ എടുത്ത് നോക്കുക. കൂടുതൽ നീട്ടുന്നത് വളരെ അഭംഗിയായിരിക്കില്ലേ ? നീട്ടാതിരിക്കയാണെങ്കിൽ താടി എന്നത് തടി എന്നും മൂക്ക് എന്നത് മുക്ക് എന്നും ദീനം എന്നത് ദിനം എന്നുമായി അർത്ഥം മാറുന്നു. ഉദാ:

എന്നതിലെ وسلموا تسليما എന്ന പദം നോക്കുക. ഇതില്‍ സല്ലിമൂ എന്നതിലെ മീമിനും ‘തസ്ലീമാ’ എന്നതിലെ ലാമിനും അതിലെത്തന്നെ അവസാനത്തെ മീമിനും ഒരേ ദൈര്‍ഘ്യം മാത്രമേ പാടുള്ളൂ. അതു പോലെ
തുടങ്ങിയ സ്ഥലങ്ങളില്‍ വഖ്ഫ് ചെയ്യുമ്പോള്‍ ചിലര്‍ കൂടുതല്‍ നീട്ടാറുണ്ട്. അത് നിഷിദ്ധമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-272
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.