بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
تفخيم اللام
ലാമിന് തഫ്ഖീം
ലാമിന് തഫ്ഖീം ,തർഖീഖ് എന്നി രണ്ട് വിധികളുണ്ട്.
اسم الجلالة ( الله എന്ന വാക്ക് ഫത്ഹിനോ ള്വമ്മിനോ ശേഷം വന്നാൽ അതിലെ ലാമിനെ തഫ്ഖീം (تفخيم )ചെയ്യേണ്ടതാണ്. ഇതല്ലാത്ത എല്ലാ ലാമിനെയും തർഖീഖ് (ترقيق ) ചെയ്യണം. ഇത് ഖുർറാഇന്റെ ഇജ്മാഅ` ആയിരിക്കയാൽ ശറഇയ്യായ വുജൂബ് ആണ്. ജലാലത്തിന്റെ ലാം കസ്റിന് ശേഷം വന്നാൽ ترقيق ചെയ്യണമെന്നതും ഇജ്മാഅ് തന്നെ.

ഉദാഹരണം.
قَالَ الله ، رُسُلُ الله ، اَللهُ أَكبر ، اَللَّهُمَّ ، قَالُوا اللَّهُمّ ، بِسْمِ الله ، قُلِ اللَّهُمّ
തഫ്ഖീം ചെയ്യപ്പെടുന്ന ലാമുൽ ജലാലത്ത് അറബി ഭാഷയുടെ അടിസ്ഥാന അക്ഷരങ്ങളായ 29 അക്ഷരങ്ങളിൽപെട്ടതല്ല. ബഹുമാന സൂചകമായ ഉച്ചാരണത്തിനു വേണ്ടി പ്രത്യേകമായി പിരിഞ്ഞുണ്ടായ മുപ്പതാമത്തെ അക്ഷരമാണ്.
ضاد ന്റെ ശബ്ദത്തിലാണ് അറബികൾ അതിനെ ഉച്ചരിക്കുന്നത്. അവരുടെ ഉച്ചാരണം പിൻപറ്റാൻ നബി صلى الله عليه وسلم തങ്ങൾ കല്പിച്ചിട്ടുണ്ട്.
ضاد ന്റെ ശബ്ദത്തിലാണ് അറബികൾ അതിനെ ഉച്ചരിക്കുന്നത്. അവരുടെ ഉച്ചാരണം പിൻപറ്റാൻ നബി صلى الله عليه وسلم തങ്ങൾ കല്പിച്ചിട്ടുണ്ട്.
اقرؤا القرآن بلحون العرب وأصواتها ‘ അറബി അക്ഷരത്തിന്റെ ഉച്ചാരണം അറബികളിൽ നിന്ന് സ്വീകരിക്കേണ്ടതാണ് മറ്റ് ഭാഷക്കാരെ ഇതിന് മാതൃകയാക്കിക്കൂടാ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-268
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.