بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
المد الفرعي ഫര്‍ഇയ്യായ മദ്ദ്
വല്ല കാരണത്താലും അസ്വ്ലിയ്യിനേക്കാള് നീട്ടേണ്ടിവരുന്ന മദ്ദിനാണ് ‘ഫര്‍ഇയ്യ്’ എന്ന് പറയപ്പെടുന്നത്. ഈ കാരണങ്ങള്‍ "معنوي" ، "لفظي" എന്നിങ്ങനെ രണ്ടു വിധമുണ്ട്.
മഹത്വം ദ്യോതിപ്പിക്കുക, ബലമായി നിഷേധിക്കുക, നിന്ദ്യതയെ സൂചിപ്പിക്കുക മുതലായവയാണ് മഅ്നവിയ്യായ കാരണങ്ങള്‍. വല്ലാത്ത വേദന , കണ്ടിട്ടേയില്ല, മഹാ മോശം എന്നൊക്കെ പറയുമ്പോള്‍ കാര്യത്തിന്റെ ഗൌരവാവസ്ഥ സൂചിപ്പിക്കാന്‍ വേണ്ടി കൂടുതല്‍ നീട്ടാറുണ്ടല്ലോ.
ഇതുപോലെ لاٰ رَيْبَ , لاٰشِيَةَ , لاٰ إلٰهَ إِلاَّ الله തുടങ്ങിയ സ്ഥലങ്ങളില്‍ ചില ഖാരിഉകള്‍ കൂടുതല്‍ നീട്ടിയിട്ടുണ്ട്.
الله എന്നതിലെ ലാമുല്‍ ജലാലത്തിനെ രണ്ടക്ഷരത്തിന്റെ ഖദ്ര് നീട്ടുന്നത് മദ്ദ് تعظيم ആദരവിന്റെ ഇനത്തില്‍ പെട്ടതാണ്.
നിസ്കാരത്തിലെ പോക്കുവരവിന്റെ തക്ബീറുകള്‍ ഇങ്ങനെ ആവശ്യത്തിന് നീട്ടാവുന്നതാണ്.
അപ്പോള്‍ ലാമുല്‍ ജലാലത്തിന് ഖുര്‍ആന്‍ അല്ലാത്തതില്‍ ഏഴ് അലിഫ് വരെ മദ്ദ് ചെയ്യല്‍ അനുവദനീയമാണ്. അതിലും കൂടുതല്‍ നീട്ടല്‍ ഹറാമുമാണ്. ഖുര്‍ആനില്‍ ലാമുല്‍ ജലാലത്തിനെ രണ്ട് അലിഫിന്റെ ഖദ്റ് നീട്ടാവുന്നതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-273