Sunday, July 11, 2010

228 - ഹജ്ജ്-ഭാഗം-32


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينദുല്‍ ഹജ്ജ് ഒമ്പത് - അറഫായിലെ ദുആ - തുടര്‍ച്ച

ശേഷം തന്റെയും വേണ്ടപ്പെട്ടവരുടെയും എല്ലാ കര്യങ്ങളും തനിക്ക് ഇഷ്ടമുള്ള ഭാഷയില്‍ ചോദിക്കാവുന്നതാണ്.

സൂര്യാസ്തമയം ഉറപ്പായാല്‍ അറഫയില്‍ നിന്ന് പുറപ്പെടാന്‍ സമയമായി. ജം‌അ് അനുവദനീയമല്ലാത്തവര്‍ മഗ്‌രിബ് അറഫയില്‍ വെച്ച് നിസകരിക്കണം. അവര്‍ ഇപ്രകാരം എല്ലാ നിസ്കാരങ്ങളും അതാതിന്റെ സമയത്ത് പൂര്‍ത്തിയാക്കി നിസ്കരിക്കുകയാണ് വേണ്ടത്. രാത്രിയും അറഫയുടെ പുണ്യമേറിയ സമയമായതിനാല്‍ ഈ സമയത്തൊക്കെ ദിക്‌റുകളില്‍ മുഴുകണം.മുസ്‌ദലിഫഅറഫയുടേയും മിനായുടേയും ഇടയിലുള്ള സ്ഥമാണ് മുസ്‌ദലിഫ. അറഫാദിവസത്തെ സൂര്യാസ്തമയം ഉറപ്പായത് മുതല്‍ക്ക് മുസ്‌ദലിഫയിലേക്ക് നീങ്ങാവുന്നതാണ്. സമാധാനത്തോടോയും അച്ചടക്കത്തോടെയും തല്‍ബിയത്ത് ചൊല്ലിക്കൊണ്ടാണ് നീങ്ങേണ്ടത്. അറഫയില്‍ വെച്ച് നിസ്കരിക്കാത്തവര്‍ മുസ്‌ദലിഫയില്‍ എത്തിയ ഉടനെ നിസ്കരിക്കുക. മുസ്‌ദലിഫയിലേക്കാവശ്യമായ വെള്ളവും ഭക്ഷണവും കരുതുന്നത് നല്ലതാണ്.

മുസ്‌ദലിഫയില്‍ രാപാര്‍ക്കല്‍ ഹജ്ജിന്റെ വാജിബാത്തുകളില്‍ പെട്ടതാണ്. മുസ്‌ദലിഫയില്‍ അര്‍ദ്ധരാത്രിക്ക് ശേഷം അല്‍‌പമെങ്കിലും ലഭിച്ചാല്‍ ഈ വാജിബാത്ത് വീടുന്നതാണ്. അര്‍ദ്ധരാത്രിക്ക് ശേഷം അതുവഴി വാഹനത്തില്‍ കടന്ന് പോയാലും മതി. ഫജ്‌റുദിക്കുന്നത് വരേക്കും അവിടെ കഴിച്ച് കൂട്ടലാണ് ശ്രേഷഠത. മുസ്‌ദലിഫയുടെ അതിര്‍ത്തിക്കുള്ളില്‍ എവിടെനിന്നാലും മതി.

ഇത് പെരുന്നാളിന്റെ രാത്രിയാണെന്നോര്‍ക്കുമല്ലോ. പുണ്യമേറിയ രാവും പുണ്യമേറിയ സ്ഥലവുമാണെന്നോര്‍ത്ത് ഖുര്‍‌ആന്‍ പാരായണത്തിലും ദിക്‌റിലും ദുആയിലുമായി വ്യാപൃതനാവണം. അവിടെ നിന്ന് ജം‌റകളെ എറിയാനുള്ള കല്ലുകളും പെറുക്കിയെടുക്കണം. വലിയ കടലമണിയോളം വലുപ്പമുള്ള കല്ലുകളാണ് വേണ്ടത്. മൂന്ന് ദിവസം എറിയാന്‍ ഉദ്ദേശിച്ചവര്‍ എഴുപത് കല്ലുകളും രണ്ട് ദിവസം എറിഞ്ഞ് നേരത്തേ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ 49 കല്ലുകളുമാണ് പെറുക്കേണ്ടത്. ഈ കല്ലുകള്‍ ഹറമില്‍ എവിടെ നിന്ന് എടുത്താലും മതിയാകും. ജം‌റകളില്‍ നിന്ന് എടുക്കലും വലിയ കല്ലുകള്‍ പൊട്ടിച്ചെടുക്കലും കാറാഹത്താണ്. ഈ കല്ലുകള്‍ ഹറമിലെ കല്ലുകളായത് കൊണ്ട് ബാക്കിയുള്ള കല്ലുകള്‍ ഹറമില്‍ തന്നെ ഉപേക്ഷിക്കേണ്ടതാണ്. പുറത്തേക്ക് കൊണ്ട് പോകാ‍ന്‍ പാടുള്ളതല്ല. മുസ്‌ദലിഫയുടെ അവസാന ഭാഗത്തായുള്ള ‘മഷ്‌അറുല്‍ ഹറാം’ എന്ന ചെറിയ കുന്നിന്‍ മുകളില്‍ കയറല്‍ സുന്നത്താണ്. കഴിയാത്തവര്‍ അതിന്റെ താഴ്വരയില്‍ നില്‍ക്കണം.

മുസ്‌ദലിഫയിലും മഷ്‌അറുല്‍ ഹറാമിലും താഴെ പറയുന്ന പ്രാര്‍ത്ഥന ചൊല്ലുക.


اَللَّهُمَّ كَمَا أَوْقَفْتَنَا فِيهِ وَأَرَيْتَنَا إِيَّاهُ فَوَفِّقْنَا لِذِكْرِكَ كَمَا هَدَيْتَنَا وَاغْفِرْ لَنَا وَارْحَمْنَا مَا وَعَدتَّنَا بِقَوْلِكَ وَقَوْلُكَ الْحَقُّ: فَإِذَا أَفَضْتُم مِّنْ عَرَفَاتٍ فَاذْكُرُواْ اللّهَ عِندَ الْمَشْعَرِ الْحَرَامِ وَاذْكُرُوهُ كَمَا هَدَاكُمْ وَإِن كُنتُم مِّن قَبْلِهِ لَمِنَ الضَّآلِّينَ. ثُمَّ أَفِيضُواْ مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُواْ اللّهَ إِنَّ اللّهَ غَفُورٌ رَّحِيمٌ. رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِവാദി മുഹസ്സര്‍

മുസ്‌ദലിഫയുടേയും മിനായുടേയും ഇടയിലുള്ള ഒരു മലഞ്ചെരുവാണത്. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ സ്ഥലമാണത്. ഇവിടെ എത്തിയാല്‍ അതിവേഗം നടക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും വേണം.


اَللَّهُمَّ لاٰ تَقْتُلْنَا بِغَضَبِكَ وَلاٰ تُهْلِكْنَا بِعَذَابِكَ وَعَافِنَا قَبْلَ ذَلِكَ أَعُوذُ بِاللهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ وَأَعْمَالِهِ وَأَحْزَابِهِ الذَّمِيمِ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ َسَـيِّئَاتِ الْأَعْمَالِ وَعَافِنِي وَاعْفُ عَنِّي وَلاٰ تَأْخُذْ بِمَا أَسْلَفْتُ مِنَ الذُّنُوبِ وَقَدِمْتُ مِنَ الْخَطَأِ وَالذُّنُوبِ وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ ، اَللَّهُمَّ يَا عَظِيمُ اغْفِرْ لَنَا ذُنُوبَنَا وَإِنْ عَظُمَتْ فَإِنَّهُ لاٰ يَغْفِرُ الذَّنْبَ إِلاَّ أَنْتَ إِنَّكَ أَنْتَ الْعَظِيمُ الرَّؤُوفُ الرَّحِيمُ وَصَلىَّ اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ
ദുല്‍ ഹജ്ജ് പത്ത്
ദുല്‍ ഹജ്ജ് പത്തിനാണ് ഹജ്ജിന്റെ ഭുരിഭാഗം അമലുകളും ചെയ്യേണ്ടത്.

അവകള്‍ : ജം‌റത്തുല്‍ അഖബയെ എറിയുക, അറവ് നടത്തുക, മുടി മുറിക്കുക, ത്വവാഫ് ചെയ്യുക, മുമ്പ് സ‌അ്യ് ചെയ്യാത്തവര്‍ സ‌അ്യും ചെയ്യുക. ഇവ ഈ തര്‍ത്തീബനുസരിച്ചാവല്‍ സുന്നത്തുണ്ട്. ഈ തര്‍ത്തിബില്ലെങ്കിലും ഹജ്ജ് ശരിയാകും. ഈ കര്‍മ്മങ്ങള്‍ ചെറിയ തോതില്‍ വിശദീകരിക്കാം.

മുസ്‌ദലിഫയില്‍ നിന്ന് സുബ്‌ഹി നിസ്കരിച്ച് പുറപ്പെടലാണ് ശ്രേഷ്ഠത. എങ്കിലും രോഗികള്‍ക്കും കുട്ടികളുള്ളവര്‍ക്കും അര്‍ദ്ധരാത്രിക്ക് ശേഷം മുസ്‌ദലിഫയില്‍ നിന്ന് പുറപ്പെട്ട് ഏറും മറ്റ് കര്‍മ്മങ്ങളും നിര്‍വ്വഹിക്കാവുന്നതാണ്.

മുസ്‌ദലിഫയില്‍ നിന്ന് പുറപ്പെട്ട് മിനായിലെത്തിയാല്‍ ഇങ്ങനെ ദുആ ചെയ്യുക.اَللَّهُمَّ هٰذِهِ مِنىً قَدْ أَتَيْتُهَا وَأَنَا عَبْدُكَ وَابْنُ عَبْدِكَ أَسْأَلُكَ أَنْ تَمُنَّ عَلَيَّ بِمَا مَنَنْتَ بِهِ عَلَى أَوْلِيَائِكَ ، اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْحِرْمَانِ وَالْمُصِيبَةِ فِي دِينِي يَا أَرْحَمَ الرَّاحِمِينَ
സുന്നത്തനുസരിച്ച് ദുല്‍‌ഹജ്ജ് പത്തിന് ആദ്യം ചെയ്യേണ്ടത് ജം‌റത്തുല്‍ അഖബയെ എറിയുകയാണ്. മുസ്‌ദലിഫയില്‍ നിന്ന് വരുമ്പോള്‍ അവസാനമായി കാണുന്ന ജം‌റയാണ് ജം‌റത്തുല്‍ അഖബ. ആദ്യം കാണുന്നവ ജം‌റത്തുല്‍ ഊലയും പിന്നെ വുസ്‌ഥ്വയുമാണ്. ഈ ഏറ് ഹജ്ജിന്റെ വാജിബാത്തുകളില്‍ പെട്ടതാണ്. പെരുന്നാള്‍ ദിവസം ജം‌റത്തുല്‍ അഖബയെ മാത്രമേ എറിയാന്‍ പാടുള്ളൂ. ഇത് അനുവദനീയമാകുന്ന സമയം പെരുന്നാള്‍ രാവിന്റെ പകുതി കഴിഞ്ഞത് മുതല്‍ തുടങ്ങി ദുല്‍ ഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയം വരേക്കും നീണ്ടുനില്‍ക്കുന്നതാണ്. ശ്രേഷ്ഠമായ സമയം ദുല്‍ ഹജ്ജിന് പത്തിന് സൂര്യന്‍ ഉദിച്ചത് മുതല്‍ ളുഹ്‌റ് വാങ്ക് കൊടുക്കുന്നത് വരേക്കുമാണ്.

പത്തിന് ജം‌റത്തുല്‍ അഖബയെ എറിയേണ്ടുന്ന സുന്നത്തായ രൂപം : ക‌അ്ബയെ ഇടത് ഭാഗത്തും മിനായെ വലതുഭാഗത്തും ആ‍ക്കി ജം‌റക്ക് മുന്നിട്ട് കൊണ്ടാണ് എറിയേണ്ടത്. മറ്റുള്ള ദിവസങ്ങളിലെല്ലാം ഖിബ്‌ലക്ക് മുന്നിട്ട് കൊണ്ട് എറിയലാണ് സുന്നത്ത്.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin- 228

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails