بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ദുൽ ഹജ്ജ് ഒമ്പത് –അറഫയിൽ ചൊല്ലേണ്ട ദിക്റുകൾ ( തുടർച്ച )
الاستغفار
കുറ്റവിമോചനത്തിനായി അല്ലാഹുവിനോട് മാപ്പപേക്ഷിക്കാൻ മഹന്മാർ രൂപം നൽകിയ ഒരു മാതൃകയാണിത്. ഇതിൽ سيد الاستغفار എന്ന് നബി (സ.അ) വിശേഷിപ്പിച്ച മാതൃകയും അടങ്ങിയിട്ടുണ്ട്. സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാൻ ഏറ്റവും പ്രധാനമാണല്ലോ പശ്ചാത്താപം. പതിവായി പാപവിമോചനം തേടിക്കൊണ്ടിരിക്കുന്നവന് അല്ലാഹു അവന്റെ ക്ലേശങ്ങൾക്ക് ആശ്വാസം നൽകുകയും , കഷ്ടപ്പാടിൽ നിന്ന് മോചനവും , പ്രതീക്ഷിക്കാത്ത വഴിയിലൂടെയുള്ള ഉപജിവന മാർഗം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുമെന്ന് നബി(സ.അ) അരുളിയിട്ടുണ്ട്. മാത്രമല്ല പൊറുക്കലിനെ തേടുന്നതിന്റെ ഗുണങ്ങളിൽപെട്ടതാണ് പാപമോചനം, അപമാനകരമായ കുറ്റകൃത്യങ്ങളെ മറച്ചുവെക്കുക, സമൃദ്ധമായ നിത്യ ജിവിതം, ഉത്കൃഷ്ടമായ സ്വഭാവ ഗുണങ്ങൾ, സമ്പത്തിനു സംരക്ഷണവും ബർക്കത്തും ലഭിക്കുക, ആഗ്രഹ സഫലീകരണം,സർവ്വോപരി സ്രഷ്ടാവിന്റെ ഇഷ്ടദാസരിൽ ഉൾപ്പെടുക എന്നിവയെല്ലാം അറഫയിൽ പ്രത്യേകം ഉപയോഗപ്പെടുത്താം
(ബുള്ളറ്റിൻ 227 ന്റെ പൂർണ്ണരൂപം ഇസ്തിഅ്ഫാറും അറഫയിലെ ദുആയും അടക്കം താഴെ കാണാം. പി.ഡി.എഫ് ഫയൽ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക, വ്യക്തമാകുന്നില്ലെങ്കിൽ ഫോണ്ടുകൾ ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്തതിനു ശേഷം വായിക്കാവുന്നതാണ് )
islbtn-227
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-227
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.