بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ദുൽ ഹജ്ജ് ഒമ്പത് –അറഫ (തുടർച്ച )
അറഫയിൽ നിൽക്കുന്നതിന് പ്രത്യേക നിയ്യത്തുകളൊന്നും ആവശ്യമില്ല. രണ്ട് കാര്യങ്ങൾ മാത്രമാണ് നിർബന്ധമുള്ളത്.
ഒന്ന് : നിശ്ചിത സമയത്തിനുള്ളിലായിരിക്കുക.
അത് ,അറഫ ദിവസം ളുഹറ് വാങ്ക് കൊടുത്ത് മുതൽ അടുത്ത സുബ്ഹി വാങ്ക് വരേക്കുമാണ്.
ഈ സമയത്തിനുള്ളിൽ എപ്പോഴെങ്കിലും ഒരു സെക്കന്റ് അവിടെയുണ്ടായാൽ അവനു അറഫ ലഭിയ്ക്കും
രണ്ട്: ഇബാദത്തിന് അർഹതയുള്ളവനായിരിക്കണം. കുട്ടികളുടെയും ഉറങ്ങിയവരുടെയുമൊക്കെ അറഫ ശരിയാകുന്നതാണ്. അബോധാവസ്ഥയിൽ ശരിയാകുന്നതല്ല.
അറഫയിൽ നിൽക്കൽ നഷ്ടപ്പെട്ടാൽ ഹജ്ജ് നഷ്ടപ്പെടും, ഹജ്ജിലെ സുപ്രധാന ഘടകം അറഫയാണ്. അറഫ ഹറമിൽ പെട്ടെ സ്ഥലമല്ല.
ളുഹറ് നിസ്കാരാന്തരം തൽബിയത്തിലും ദിക്റിലും സ്വലാത്തിലും ദുആയിലുമായി മുഴുകുകയാണ് വേണ്ടത്. തന്റെയും മാതാപിതാക്കളുടെയും കുടുംബത്തിന്റെയും ഗുരുവര്യരുടെയും സ്ഥാനങ്ങൾ വർദ്ധിക്കാനും പാപമോചനത്തിനും ഹുസ്നുൽ ഖാതിമത്തിനും സ്വർഗം ലഭിക്കാനുമൊക്കെ പ്രത്യേകം ദുആ ചെയ്യുക.
ഇത്രയും ശ്രേഷ്ഠതയുള്ള ഒരു ദിവസവും സ്ഥലവും വേറേ ജീവിതത്തിൽ കിട്ടുകയില്ല. അത് തികച്ചും ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. അറഫയിൽ രാവിലെ നേരത്തെയെത്തി അല്പം വിശ്രമിക്കുന്നത് അറഫയുടെ അറഫയുടെ സമയമായ ളുഹ്റിനു ശേഷമുള്ള സമയത്ത് കൂടുതൽ ഉന്മേഷത്തോടെ ഇബാദത്തുകളിൽ മുഴുകാൻ കഴിയും. അറഫയിൽ ഉൾപ്പെടുത്താൻ പറ്റിയ ചില ദിക്റുകളാണ് താഴെ. എണ്ണങ്ങൾ ക്ളിപ്തമല്ല. കൂട്ടുകയും കുറക്കുകയുമൊക്കെയാവാം.
അറഫയിലെ ദിക്റുകൾ
സൂറത്തുൽ ഫാത്വിഹ 33 പ്രാവശ്യം
ആയത്തുൽ കുർസി 33 പ്രാവശ്യം ഓതുക
اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-224
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.