بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സംസം കുടിക്കുമ്പോൾ ചൊല്ലുന്നത്
പ്രബഞ്ചത്തിലെ ഏറ്റവും പുണ്യമായ ജലമാണ് സംസം. ഇതിന്റെ പുണ്യത്തെക്കുറിച്ച് സ്വഹീഹായ ഹദീദുകളുണ്ടെന്നതിനു പുറമെ ,അതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് തിരുനബി صلى الله عليه وسلم യ്ക്ക് ആത്മീയമായി ചെയ്ത നാല് ഹൃദയ ശസ്ത്രക്രിയകളിലും അവിടുത്തെ ഹൃദയം കഴുകാൻ ഉപയോഗിച്ച വെള്ളം സംസം ആയിരുന്നു എന്നതും അവിടുന്ന് ഹജ്ജ് ചെയ്ത സമയത്ത് സംസം കുടിച്ച് ബാക്കിയുള്ളതിൽ അവിടുത്തെ തുപ്പ്നീര് കലർത്തുകയും ശേഷം അത് സംസം കിണറിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ടെന്നും ആ പുണ്യ തുപ്പുനീരിന്റെ അംശമുള്ള വെള്ളമാണ് ഇന്നും നാം കുടിക്കുന്നതെന്നോർക്കുക. സംസം കുടിക്കുമ്പോൾ ഇങ്ങിനെ ചൊല്ലുക

اَللَّهُمَّ بَلَغَنِي عَنْ نَبِيِّكَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ إِنَّ مَاءَ زَمْزَمَ لِمَا شُـرِبَ لَهُ اَللَّهُمَّ فَإِنِّي أَشْرَبُهُ (لِشِفَاءِ مَرَضِي
(ബ്രാക്കറ്റിൽ എഴുതിയിരിക്കുന്നത് ഒരു ഉദാഹരണം മാത്രമാണ്. തങ്ങളുടെ ഉദ്ദേശ്യം എന്താണോ അത് അവിടെ പറയുക. കഅബയിലെക്ക് തിരിഞ്ഞിരിക്കലും വയറ് നിറയെ കുടിക്കലും പ്രത്യേകം പുണ്യമുള്ളതാണ്. സംസം കുടിക്കുമ്പോഴെല്ലാം മഹാനായ ഇമാം ഇബ്നു അബ്ബാസ് (റ) ചൊല്ലിയിരുന്നതും വളരെ ഫലപ്രദമെന്ന് പല മഹാന്മാരും പറഞ്ഞതുമായ ഒരു ദിക്ർ താഴെ കൊടുക്കുന്നു.
اَللَّهُمَّ إِنِّي أَسْأَلُكَ عِـلْماً نَـافِعاً وَرِزْقاً حَلاٰلاً وَشِفَاءً مِّنْ كُلِّ دَاءٍ
സഅ്യ്
ഹജ്ജിന്റെ നിർബന്ധ കാര്യങ്ങളിൽ ഒന്നാണിത്. ഫിദ്യ കൊണ്ടോ മറ്റോ പരിഹരിക്കപ്പെടുന്നതല്ല. സ്വഫയിൽ നിന്ന് മർവയിലേക്കും മർവയിൽ നിന്ന് സ്വഫയിലേക്കും നടക്കുന്നതിന് സഅ്യ് എന്ന് പറയുന്നു. സ്വഫയിൽ നിന്ന് മർവയിലെത്തിയാൽ ഒരു സഅ്യ് ആയി. തിരിച്ചെത്തിയാൽ രണ്ടെണ്ണമായി.
പൂർണ്ണവും സ്വഹീഹുമായ ഖുദൂമിന്റെ ത്വവാഫിന് ശേഷം ഹജ്ജിന്റെ ഫർളായ സഅ്യ ചെയ്യാവുന്നതാണ്. അറഫയിൽ നിൽക്കുന്നതിനു മുമ്പ് ഏത് സമയത്തും ഖുദൂമിന്റെ ത്വവാഫ് ചെയ്യാവുന്നതാണ്. എട്ടിന് രാത്രി മിനയിലെത്തിയവർക്ക് പോലും മക്കത്ത് പോയി ഖുദൂമിന്റെ ത്വവാഫും ശേഷം ഹജ്ജിന്റെ ഫർളായ സഅ്യും ചെയ്യാവുന്നതാണ്. തിരക്കേറിയ ഇന്നത്തെ സാഹചര്യത്തിൽ മുൻകൂട്ടി സഅ്യ് ചെയ്യുന്നതായിരിക്കും നല്ലത്. (മുൻകൂട്ടി )ഇപ്പോൾ സഅ്യ് ചെയ്താൽ പിന്നീറ്റ് സഅ്യ് ചെയ്യാൻ പാടില്ല.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-216
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.