بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ത്വവാഫിന്റെ ശർഥുകൾ
1) രണ്ട് അശുദ്ധികളിൽ നിന്നും നജസിൽ നിന്നും ശുദ്ധിയാവുക.
(സൂക്ഷിക്കാൻ കഴിയാത്ത പക്ഷിക്കാഷ്ടങ്ങൾ പോലോത്തതിനു വിട്ടുവീഴ്ചയുണ്ട് ) ത്വവാഫിനിടയിൽ അശുദ്ധിയുണ്ടായാൽ വുളു എടുത്തതിനു ശേഷം ബാക്കി ചെയ്താൽ മതി. പുനരാരംഭിക്കേണ്ടതില്ല.
2) നഗ്നത മറയ്ക്കുക
3) ഹജ്ജ് , ഉംറകളിലായല്ലാതെ ചെയ്യുന്ന ത്വവാഫിനു നിയ്യത്ത് ചെയ്യുക
4) ഹജറുൽ അസ്വദിന്റെ ഭാഗത്ത് നിന്ന് തുടങ്ങുക.
5) ത്വവാഫ് ചെയ്യുന്നയാളുടെ ഇടത് ഭാഗം പൂർണ്ണമായും കഅബയുടെ നേരെ വരിക
( ഓരോ ചുറ്റിലും ഹജറുൽ അസ്വദിനെ മുത്തുക അല്ലെങ്കിൽ തൊട്ടുമുത്തുക എന്ന സുന്നത്തായ കർമ്മം ചെയ്യുന്നതിനു വേണ്ടി ഹജറുൽ അസ്വദിലേക്ക് തിരിയുമ്പോൾ അതേ സ്ഥലത്ത് നിന്ന് തന്നെ തന്റെ ഇടത് ഭാഗം കഅബിയിലെക്കാക്കാൻ നിർബന്ധമായും ശ്രദ്ധിയ്ക്കണം. തിരക്കുള്ള സമയത്ത് മുത്താനും തൊട്ടു മുത്താനും വേണ്ടി തിരിയാതിരിക്കുകയാണ് ഇതിൽ നിന്ന് രക്ഷപ്പെടാൻ നല്ലത്. ആംഗ്യം കാണിച്ച് കൈ മുത്താൻ തിരിയേണ്ട ആവശ്യവുമില്ല.)
6) മസ്ജിദുൽ ഹറാമിൽ വെച്ചായിരിക്കുക
7) ത്വവാഫിൽ ശരീരം പൂർണ്ണമായും കഅബയിൽ നിന്നു പുറത്തായിരിക്കുക.
8) പൂർണ്ണമായും 7 എണ്ണമായിരിക്കുക.
9) മറികടക്കുക .കാണാതായ വസ്തുവിനെയോ കൂട്ടുകാരനെയോ തിരയുക തുടങ്ങിയ മറ്റു ലക്ഷ്യങ്ങളില്ലാതിരിക്കുക
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-209
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.