بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
നിയ്യത്തിന്റെ രൂപം (തുടർച്ച )
കുട്ടികളെ ഹജ്ജ് ചെയ്യിപ്പിക്കുന്നവർ : വകതിരിവുള്ള കുട്ടികളാണെങ്കിൽ നമ്മുടെ സമ്മതപ്രകാരം അവരെക്കൊണ്ട് നിയ്യത്ത് ചെയ്യിപ്പിക്കുകയോ , അവർക്ക് വേണ്ടി നമുക്ക് നിയ്യത്ത് ചെയ്യാവുന്നതോ ആണ്. വകതിരിവില്ലാത്ത കുട്ടികളാണെങ്കിൽ അവർക്ക് വേണ്ടി നാം നിയ്യത്ത് ചെയ്യുക ഒരു ഉദാഹരണം കാണുക.
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ نَوَيْتُ الْحَجَّ (عَنْ ابْنِي) وَأَحْرَمْتُهُ بِهِ لله تَعَالى ، لَبَّيْكَ اللّهُمَّ بِحَجَّةٍ (عَنْهُ) لَبَّيْك ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ، اللهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ اللهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ.
(ബിസ്മി ചൊല്ലി, ഞാൻ എന്റെ മകനെ ഹജ്ജ് ചെയ്യിപ്പിക്കാൻ കരുതുകയും അതിന്നായി അല്ലാഹുവിന്ന് വേണ്ടി അവനേ ഇഹ്റാമില്ലാക്കുകയും ചെയ്തു.’ എന്ന് മനസ്സിൽ കരുതുകയും ശേഷം തൽബിയത്തും സ്വലാത്തും ചൊല്ലുകയും ചെയ്യുക )
ഇഹ്റാമിൽ പ്രവേശിച്ചുകഴിഞ്ഞാൽ പുരുഷന്മാർക്ക് തലമറക്കലും സാധാരണ രീതിയിലുള്ള വസ്ത്രം ധരിക്കലും നിഷിദ്ധമാണ്.സ്ത്രീകൾക്ക് മുഖം മറക്കലും കൈയുറ ധരിക്കലും അനുവദനീയമല്ല. സുഗന്ധം ഉപയോഗിക്കൽ, തലമുടിയിലും താടിയിലും മീശയിലും എണ്ണ ഉപയോഗിക്കൽ, മുടിയോ നഖമോ നീക്കം ചെയ്യൽ, വിവാഹ ബന്ധം നടത്തൽ, സംയോഗം, മറ്റ് ശൃംഗാരങ്ങൾ എന്നിവ ഇഹ്റാമിൽ സ്ത്രിക്കും പുരുഷനും ഹറാമാണ്.
ഇഹ്റാമിലായിരിക്കെ ഹജറുൽ അസ്വദ് മുത്തുമ്പോൾ അതിലുള്ള അത്തർ കൈകളിലോ ശരീരത്തിലോ പുരളുന്നത് ശ്രദ്ധിയ്ക്കണം. പരിശുദ്ധ ഹറമിൽ വെച്ചും ഇഹ്റാമിലായിരിക്കുമ്പോഴും കളവ്, ഗീബത്ത് പോലുള്ള നിഷിദ്ധമായ സംസാരങ്ങളും വഞ്ചന, അന്യസ്ത്രികളെ നോക്കൽ തുടങ്ങിയ നിഷിദ്ധ പ്രവർത്തനങ്ങളും വൈകാരിക സംസാരങ്ങളും പ്രത്യേകം സൂക്ഷിക്കണം. ഇഹ്റാമിലായിരിക്കെ ഇത്തരം ഹറാമുകൾ ചെയ്താൽ അവന്റെ ഹജ്ജ് /ഉംറ മബ്റൂറാവില്ലെന്നോർക്കുക. അല്ലാഹു കാക്കട്ടെ ആമീൻ
ഇഹ്റാമിലാണെങ്കിലും അല്ലെങ്കിലും ഹറമിലെ വേട്ടമൃഗങ്ങൾ, പ്രവുകൾ പോലുള്ളവയെ ഉപദ്രവിക്കാനോ ,ചെടികൾ ,മരങ്ങൾ എന്നിവ നശിപ്പിക്കാനോ പൊട്ടിക്കാനോ പാടില്ല. ഫിദ്യ നിർബന്ധമാകുന്ന നിഷിദ്ധങ്ങളാണിവ. എണ്ണയുള്ള ഭക്ഷണം കഴിക്കുമ്പോൾ എണ്ണ ,മീശയിലോ താടിയിലോ ആകുന്നതും സൂക്ഷിക്കണം. സുഗന്ധമുള്ള ടിഷ്യൂ, ഷാമ്പൂ, സോപ്പ് എന്നിവയും ഇഹ്റാമിലായിരിക്കെ ഉപയോഗിക്കാൻ പാടുള്ളതല്ല.
കുട്ടികൾ നിഷിദ്ധങ്ങളായ കാര്യങ്ങൾ ചെയ്യുന്നത് ശ്രദ്ധിയ്ക്കണം. ചെയ്താൽ പ്രായശ്ചിത്തം നിർബന്ധമാകും. ചെറിയ കുട്ടികൾക്ക് അടിവസ്ത്രം ധരിപ്പിച്ചാൽ ഹജ്ജ് സ്വഹിഹാകുമെങ്കിലും ഫിദ്യ നിർബന്ധമാകും.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-202
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.