بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മൂന്ന് : ഇസ്തിഹാളത്ത് (രോഗ രക്തം ) തുടർച്ച :
കെട്ടുന്നതിലോ, പഞ്ഞിപോലുള്ളവ നിറയ്ക്കുന്നതിലോ വീഴ്ച വന്നത് കൊണ്ടോ തൽസ്ഥാനത്ത്നിന്ന് നീങ്ങിപ്പോയത് കൊണ്ടോ രക്തവും മറ്റും വന്നാൽ വുളൂഅ് ബാത്വിലാകുന്നതാണ്.
ശൌച്യം ചെയ്യുന്നതിനും പഞ്ഞി, തുണിക്കഷ്ണം പോലുള്ളവ വെക്കുന്നതിനിടയ്ക്കും, വുളൂഅ് ചെയ്യുന്നതിനിടയ്ക്കും ,വുളൂഇന്റെ പ്രവർത്തനങ്ങൾക്കിടയിലും അത്കഴിഞ്ഞ് നിസ്കരിക്കുന്നതിനിടയിലും അനാവശ്യമായ ഇടവേള ഉണ്ടാവാൻ പാടില്ല. എല്ലാം പെട്ടെന്ന് ചെയ്യണം. അപ്പോൾ തിന്നുക, കുടിക്കുക, സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾകൊണ്ട് ഇവക്കിടയിൽ താമസം വന്നാൽ വുളൂഅ് ബാത്വിലാകും. കഴുകലും പങ്ങിവെച്ച് കെട്ടലും വുളൂഉമെല്ലാം ആവർത്തിക്കേണ്ടതാണ്.
ഇരുന്ന് നിസ്കരിച്ചാൽ രക്ത വാർച്ച നിലക്കുമെങ്കിൽ ഇരുന്നു തന്നെ നിസ്കരിക്കൽ നിർബന്ധമാണ്. അത് പിന്നീറ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. തുണിക്കഷ്ണം കൊണ്ട് കെട്ടുന്നതിനു പകരം ട്യൂബുകളോ മറ്റോ ഉപയോഗിച്ചുകൂടാ. കാരണം ആ ട്യൂബിൽ നജസ് വന്ന് നിൽക്കുകയും നിസ്കാരട്ടിൽ അത് ചുമക്കാൻ നിർബന്ധിതരാകുകയും ചെയ്യും.
ഇസ്തിഹാളത്തുകാരി വുളൂ ചെയ്യുമ്പോൾ ശുദ്ധി വരുത്തുന്നുവെന്നോ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുന്നുവെന്നോ മാത്രം കരുതിയാൽ പോരാ.(അവളുടെ അശുദ്ധി ഇപ്പോഴും നിലനിൽക്കുന്നുണ്ടന്നതാണ് കാരണം.) പകരം വുളൂ ചെയ്യാൻ കരുതി എന്നോ ,വുളൂഇന്റെ ഫർളിനെ വീട്ടാൻ ഞാൻ കരുതി എന്നോ , നിസ്കാരത്തെ ഹലാലാക്കാൻ ഞാൻ കരുതി എന്നോ കരുതണം. അശുദ്ധിയുയർത്തുന്നു എന്നും, മേൽപറഞ്ഞവയിലേതെങ്കിലുമൊന്നും ഒന്നിച്ചു കരുതലാണ് കൂടുതലുത്തമം.
ഇ വുളൂ മുഖേനെ ഇവൾക്ക് ഒരു ഫർള് നിസ്കാരമേ അനുവദനീയമാകൂ. സുന്നത്ത് നിസ്കാരങ്ങൾ എത്രയുമാവാം.
ഇവൾ ഗുഹ്യഭാഗങ്ങളും മറ്റും കഴുകി വൃത്തിയാക്കി പഞ്ഞിവെച്ചു തുണിക്കഷ്ണം കൊണ്ടോ മറ്റോ ഭദ്രമായി കെട്ടിയതിനു ശേഷം രക്തം പുറത്തുവരുന്നത് വുളുഇനു മുമ്പായാലും മുമ്പായാലും ശേഷമായാലും നിസ്കാരത്തിലായാലും കുഴപ്പമില്ല. ഇതിനു വസ്ത്രത്തിലും ശരീരത്തിലും വിട്ടുവീഴ്ച നൽകപ്പെടും. പക്ഷെ ഇത് ആ നിസ്കാരത്തിന് മാത്രമാണ്. അടുത്ത നിസ്കാരത്തിനായി ശരീരവും വസ്ത്രവും കഴുകണം. അമിത സ്രാവമുള്ള സ്ത്രീക്ക് പഞ്ഞിവെച്ച് കെട്ടുന്നതിന് തടസ്സം നേരിട്ടത് കൊണ്ട് അതൊഴിവാക്കിയാൽ അവളുടെ രക്തത്തിൽ നിന്ന് അധികമുള്ളതിനും വിട്ടുവീഴ്ചയുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-156
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.