بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സ്ത്രീ രക്തങ്ങളിൽ രണ്ടമത്തേത് : നിഫാസ് രക്തം
പ്രസവാനന്തരം സ്ത്രികളുടെ യോനിയിൽ കൂടി (രക്തപിണ്ഡത്തെ പ്രസവിച്ചതാണെങ്കിലും) പുറപ്പെടുന്ന രക്തത്തിന് നിഫാസ് (പ്രസവ രക്തം) എന്നു പറയുന്നു.
ഗർഭാശയം മുഴുവൻ ഒഴിവായതിന്റെ ശേഷം മാത്രമാണ് ഇത് പുറപ്പെടുക. സാധാരണ പ്രസവിച്ച ഉടനെ തുടങ്ങുകയും 40 ദിവസം വരെ തുടർന്ന് നിൽക്കുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയ ദൈർഘ്യം ഒരു സെക്കന്റ് മാത്രമാണ്. ഏറിയാൽ 60 ദിവസം വരെ നീണ്ടുപോകാം.
പ്രസവിച്ച ഉടനെ രക്തം കാണാത്തവൾക്ക് നിസ്കാരം നോമ്പ് മുതലായവ ഉപേക്ഷിക്കാവതല്ല. 15 ദിവസത്തിനകം രക്തം കണ്ടാൽ ആ സമയം മുതൽ അവൾ നിസ്കാരം, നോമ്പ് മുതലായവ ഉപേക്ഷിക്കുകയാണ് വേണ്ടത്. അത്തരം ഘട്ടത്തിൽ പ്രസവ ദിവസം മുതൽ തന്നെ അവൾ നിഫാസ്കാരിയായി കണക്കാക്കപ്പെടുന്നതാണ്. അതേസമയം അനുഷ്ഠിച്ച ആരാധനകൾ നിഫാസ് കാലത്തായതിന് അവൾ കുറ്റക്കാരിയാവുന്നതുമല്ല. ഈ സമയത്ത് നോമ്പ് അനുഷ്ടിച്ചിട്ടുണ്ടെങ്കിൽ ഖളാഅ് വീട്ടൽ നിർബന്ധവുമാണ്.
പ്രസവിച്ച് 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കിൽ അത് ആർത്തവ രക്തമാണ്. പ്രസവ രക്തമല്ല. പുറപ്പെട്ട്കൊണ്ടിരിക്കുന്ന രക്തം 60 ദിവസം പൂർത്തിയാകുന്നതിനു മുമ്പ് മുറിയുകയും 15 ദിവസത്തിനുള്ളിൽ മടങ്ങിവരുകയും ചെയ്താൽ അത് പ്രസവരക്ത തന്നെയായി കണക്കാക്കും. 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് വീണ്ടും രക്തം കണ്ടതെങ്കിൽ അത് ആർത്തവ രക്തവുമാണ്.
രക്തം മുറിയാതെ 60 ദിവസം കടന്നാൽ ശക്തിയുള്ള രക്തം നിഫാസും അല്ലാത്തവ രോഗരക്തവുമാണ്. രക്തം വിത്യാസമില്ലാതിരിക്കുകയോ വിത്യാസം രേഖപ്പെടുത്താതിരിക്കുകയോ ചെയ്താൽ മുൻപതിവനുസരിച്ച് ആരാധന നിർവഹിക്കണം. മുൻ പതിവ് ഓർമ്മിക്കുന്നില്ലെങ്കിൽ സൂക്ഷമത പാലിക്കണം ( സൂക്തമതയുടെ രൂപം ഇസ്തിഹാളത്തുകാരിയെകുറിച്ച് പറയുന്ന ഭാഗത്ത് പിന്നീട് വിവരിക്കുന്നതാണ്. ഇൻശാ അല്ലാഹ്)
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-153
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.