بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
നിസ്കാരം, ത്വവാഫ്, സുജൂദ്, മുസ്ഹഫ് വഹിക്കുകയോ സ്പർശിക്കുകയോ ചെയ്യൽ, പള്ളിയിൽ നിൽക്കൽ ,ഖുർആൻ പാരായണം, വ്രതം, വിവാഹ മോചനം എന്നിവ ഹയ്ള് മുഖേന നിഷിദ്ധമാണ്.
ഖുർആനിലെ ദിക്റുകൾ ചൊല്ലൽ അനുവദനീയമാണ്. ഉദാഹരണമായി വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ചൊല്ലൽ സുന്നത്തായ ദിക്റുകളിൽപെട്ട ആയത്തുൽ കുർസി ആർത്തവകാരിക്കും ചൊല്ലാവുന്നതാണ്.
സംഭോഗം (മറയോടെയാണെങ്കിലും) ഹറാമാണ്. മറയില്ലാതെ മുട്ടുപൊക്കിളിനിടയിലുള്ള ബന്ധപ്പെടലും ഹറാമാണ്. (വികാരമില്ലെങ്കിലും )
ആർത്തവം നിലച്ചാൽ കുളിക്ക് മുമ്പ്; നോമ്പ്, വിവാഹമോചനം എന്നിവ ആകാം. കുളിക്ക് ശേഷമേ സംഭോഗവും മുട്ടുപൊക്കിളുകൾക്കിടയിലുള്ള സമ്പർക്കവും അനുവദനീയമാവൂ.
പുരുഷന്റെ മുട്ടുപൊക്കിളുകൾ-ക്കിടയിലുള്ള ഭാഗം സ്പർശിക്കുന്നതും ആസ്വദിക്കുന്നതും ആർത്തവകാരിയായ ഭാര്യയ്ക്ക് തെറ്റില്ല.
ആർത്തവ നിയന്ത്രണവും നിർമാണവും ശരീരത്തിനു പ്രയാസമില്ലെങ്കിൽ അനുവദനിയവും മരുന്ന് ഉപയോഗിച്ചോ മറ്റോ ആർത്തവം നിറുത്തിയാൽ അവളെ ശുദ്ധിയുള്ളവളായും ആർത്തവം ഉണ്ടാക്കിയൽ ആർത്തവമുള്ളവളായും ഗണിക്കും. എന്നാൽ ആരോഗ്യത്തിനു വല്ല വിധവും ഹാനികരമെങ്കിൽ നിർത്തലും ഉണ്ടാക്കാലും ഹറാമാണ്.
ആർത്തവ സമയത്ത് നഷ്ടപ്പെട്ട നോമ്പുകൾ ഖളാഅ് വീട്ടൽ നിർബന്ധമാണ്. നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല. പക്ഷെ രക്തം അവസാനിക്കുന്നത് ഏതെങ്കിലുമൊരു നിസ്കാര സമയത്താണെങ്കിൽ ആ നിസ്കാരത്തിന് ഒഴിവ് ബാധകമല്ല. അതെത്ര കുറഞ്ഞ സമയമാണെങ്കിലും
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-150
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.