Thursday, May 6, 2010

146- സ്ത്രീ രക്‌തങ്ങൾ -ഭാഗം-01


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

സ്ത്രീ , ഒരു അൽഭുത പ്രതിഭാസമാണ്.
മഹാനായ ഇമാം ഗസ്സാലി رحمه الله പറയുന്നു. “ അല്ലാഹുവിന്റെ സൃഷ്ടികളിൽ അത്യൽഭുത വസ്തുവാണ് സ്ത്രീ” അവൾ പ്രപഞ്ചത്തിന്റെ കൌതുകമാണ്. നറുമണം പരത്തുന്ന ഇളം തെന്നലാണ്. എല്ലാ വിധത്തിലും ചാരുതയാർന്ന ശില്പ ഭംഗി സമ്മേളിച്ചവളാണവർ .അവൾ സമൂഹത്തിന്റെ അർദ്ധഭാഗവുമാണ്.

എങ്കിലും സ്ത്രീകളിൽ പ്രകൃത്യാ ചില ബലക്ഷയങ്ങൾ കാണാം അതിൽ സുപ്രധാനമാണ് ആർത്തവം. ഇതൊരു അനിവാര്യഘടകവുമാണ്.

വിശുദ്ധ ഇസ്‌ലാം ഇതിന്റെ ഗുണദോഷങ്ങളും ആർത്തവകാലഘട്ടത്തിൽ സ്ത്രീകളും അവരുടെ ഭർത്താക്കന്മാരും പാലിക്കേണ്ട മര്യാദകളും വിശദീകരിച്ച് ചർച്ച ചെയ്തിട്ടുണ്ട്.

ആർത്തവം , ബ്ലീഡിംഗ് (മെൻസസിനുശേഷമുള്ള) പ്പോലുള്ള സ്ത്രീരക്തങ്ങളെക്കുറിച്ച് ഓരോ സ്ത്രീയും അവരുടെ മാതാക്കളും ഭർത്താക്കന്മാരും മറ്റും അറിഞ്ഞിരിക്കേണ്ട അത്യാവശ്യ മസ്‌അലകളിലേക്കുള്ള ഒരു എത്തിനോട്ടമാണ് നാമിവിടെ ഉദ്ദേശിക്കുന്നത്. അല്പം പ്രയാസമുള്ള വിഷയമായത് കൊണ്ട് പ്രിയ വായനക്കാർ മനസ്സിരുത്തി പലവുരു വായിച്ച് കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിക്കുമല്ലോ. കഴിവിന്റെ പരമാവധി ബന്ധപ്പെട്ട സ്ത്രീ ജനങ്ങളിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്യുക. അല്ലാഹു നമ്മെ അനുഗ്രഹിക്കുകയും നമ്മുടെ സൽ പ്രവർത്തനങ്ങളെ സ്വീകരിക്കുകയും അല്ലാത്തവ മാപ്പാക്കിത്തരികയും ചെയ്യട്ടേ ആമീൻ.

അല്ലാഹു വിശുദ്ധ ഖുർ‌ആനിൽ പറയുന്നു.

وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُواْ النِّسَاء فِي الْمَحِيضِ وَلاَ تَقْرَبُوهُنَّ حَتَّىَ يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللّهُ إِنَّ اللّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ . نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُواْ لأَنفُسِكُمْ وَاتَّقُواْ اللّهَ وَاعْلَمُواْ أَنَّكُم مُّلاَقُوهُ وَبَشِّرِ الْمُؤْمِنِينَ


“ആർത്തവത്തെകുറിച്ചവർ താങ്കളോട് ചോദിക്കുന്നു. പറയുക ‘അതൊരു മാലിന്യമാണ്. അത് കൊണ്ട് ആർത്തവ കാലത്ത് നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്നിരിക്കുക. ശുദ്ധരാകുന്നത് വരെ അവരെ നിങ്ങൾ സമീപിക്കരുത്. അവർ ശുദ്ധി ഉള്ളവരായിക്കഴിഞ്ഞാൽ അല്ലാഹു കല്പിച്ച മാർഗത്തിലൂടെ നിങ്ങൾ അവരുടെ അടുത്ത് ചെല്ലുക. നിശ്ചയമായും പശ്ചാത്തപിച്ചു മടങ്ങുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും സ്നേഹിക്കുന്നു.”

നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. അതിനാൽ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്ത് നിങ്ങൾക്ക് ചെല്ലാം. നിങ്ങളുടെ നന്മയ്ക്കായി (സൽകർമ്മങ്ങൾ) മുൻ‌കൂട്ടി ചെയ്തുവെക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യുന്നവരാണെന്നറിയുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക
. (അൽ-ബഖറ 222-223 )

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-146

1 comment:

  1. ആർത്തവം , ബ്ലീഡിംഗ് (മെൻസസിനുശേഷമുള്ള) പ്പോലുള്ള സ്ത്രീരക്തങ്ങളെക്കുറിച്ച് ഓരോ സ്ത്രീയും അവരുടെ മാതാക്കളും ഭർത്താക്കന്മാരും മറ്റും അറിഞ്ഞിരിക്കേണ്ട അത്യാവശ്യ മസ്‌അലകളിലേക്കുള്ള ഒരു എത്തിനോട്ടമാണ് നാമിവിടെ ഉദ്ദേശിക്കുന്നത്. അല്പം പ്രയാസമുള്ള വിഷയമായത് കൊണ്ട് പ്രിയ വായനക്കാർ മനസ്സിരുത്തി പലവുരു വായിച്ച് കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിക്കുമല്ലോ. കഴിവിന്റെ പരമാവധി ബന്ധപ്പെട്ട സ്ത്രീ ജനങ്ങളിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്യുക. അല്ലാഹു നമ്മെ അനുഗ്രഹിക്കുകയും നമ്മുടെ സൽ പ്രവർത്തനങ്ങളെ സ്വീകരിക്കുകയും അല്ലാത്തവ മാപ്പാക്കിത്തരികയും ചെയ്യട്ടേ ആമീൻ

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails